John - യോഹന്നാൻ 21 | View All

1. അതിന്റെ ശേഷം യേശു പിന്നെയും തിബെര്യ്യാസ് കടല്ക്കരയില് വെച്ചു ശിഷ്യന്മാര്ക്കും പ്രത്യക്ഷനായി; പ്രത്യക്ഷനായതു ഈ വിധം ആയിരുന്നു

1. Afterward Jhesus eftsoone schewide hym to hise disciplis, at the see of Tiberias.

2. ശിമോന് പത്രൊസും ദിദിമൊസ് എന്ന തോമാസും ഗലീലയിലുള്ള കാനയിലെ നഥനയേലും സെബെദിമക്കളും അവന്റെ ശിഷ്യന്മാരില് വേറെ രണ്ടുപേരും ഒരുമിച്ചു കൂടിയിരുന്നു.

2. And he schewide him thus. There weren togidere Symount Petre, and Thomas, that is seid Didimus, and Nathanael, that was of the Cane of Galilee, and the sones of Zebedee, and tweyne othere of hise disciplis.

3. ശിമോന് പത്രൊസ് അവരോടുഞാന് മീന് പിടിപ്പാന് പോകുന്നു എന്നു പറഞ്ഞു; ഞങ്ങളും പോരുന്നു എന്നു അവര് പറഞ്ഞു. അവര് പുറപ്പെട്ടു പടകു കയറി പോയി; ആ രാത്രിയില് ഒന്നും പിടിച്ചില്ല.

3. Symount Petre seith to hem, Y go to fische. Thei seyn to hym, And we comen with thee. And `thei wenten out, `and wenten in to a boot. And in that niyt thei token no thing.

4. പുലര്ച്ച ആയപ്പോള് യേശു കരയില് നിന്നിരുന്നു; യേശു ആകുന്നു എന്നു ശിഷ്യന്മാര് അറിഞ്ഞില്ല.

4. But whanne the morewe was comun, Jhesus stood in the brenke; netheles the disciplis knewen not, that it was Jhesus.

5. യേശു അവരോടുകുഞ്ഞുങ്ങളേ, കൂട്ടുവാന് വല്ലതും ഉണ്ടോ എന്നു ചോദിച്ചു; ഇല്ല എന്നു അവര് ഉത്തരം പറഞ്ഞു.

5. Therfor Jhesus seith to hem, Children, whethir ye han ony souping thing? Thei answeriden to hym, Nay. He seide to hem,

6. പടകിന്റെ വലത്തുഭാഗത്തു വല വീശുവിന് ; എന്നാല് നിങ്ങള്ക്കു കിട്ടും എന്നു അവന് അവരോടു പറഞ്ഞു; അവര് വീശി, മീനിന്റെ പെരുപ്പം ഹേതുവായി അതു വലിപ്പാന് കഴിഞ്ഞില്ല.

6. Putte ye the nett in to the riyt half of the rowing, and ye schulen fynde. And thei puttiden the nett; and thanne thei miyten not drawe it for multitude of fischis.

7. യേശു സ്നേഹിച്ച ശിഷ്യന് പത്രൊസിനോടുഅതു കര്ത്താവു ആകുന്നു എന്നു പറഞ്ഞു; കര്ത്താവു ആകുന്നു എന്നു ശിമോന് പത്രൊസ് കേട്ടിട്ടു, താന് നഗ്നനാകയാല് അങ്കി അരയില് ചുറ്റി കടലില് ചാടി.

7. Therfor thilke disciple, whom Jhesus louede, seide to Petre, It is the Lord. Symount Petre, whanne he hadde herd that it is the Lord, girte hym with a coote, for he was nakid, and wente in to the see.

8. ശേഷം ശിഷ്യന്മാര് കരയില് നിന്നു ഏകദേശം ഇരുനൂറു മുഴത്തില് അധികം ദൂരത്തല്ലായ്കയാല് മീന് നിറഞ്ഞ വല ഇഴെച്ചുംകൊണ്ടു ചെറിയ പടകില് വന്നു.

8. But the othere disciplis camen bi boot, for thei weren not fer fro the lond, but as a two hundrid cubitis, drawinge the nett of fischis.

9. കരെക്കു ഇറെങ്ങിയപ്പോള് അവര് തീക്കനലും അതിന്മേല് മീന് വെച്ചിരിക്കുന്നതും അപ്പവും കണ്ടു.

9. And as thei camen doun in to the lond, thei sayn coolis liynge, and a fisch leid on, and breed.

10. യേശു അവരോടുഇപ്പോള് പിടിച്ച മീന് ചിലതു കൊണ്ടുവരുവിന് എന്നു പറഞ്ഞു.

10. Jhesus seith to hem, Bringe ye of the fyschis, whiche ye han takun now.

11. ശിമോന് പത്രൊസ് കയറി നൂറ്റമ്പത്തുമൂന്നു വലിയ മീന് നിറഞ്ഞ വല കരെക്കു വലിച്ചു കയറ്റി; അത്ര വളരെ ഉണ്ടായിരുന്നിട്ടും വല കീറിയില്ല.

11. Symount Petre wente vp, and drowy the nett in to the lond, ful of grete fischis, an hundrid fifti and thre; and whanne thei weren so manye, the nett was not brokun.

12. യേശു അവരോടുവന്നു പ്രാതല് കഴിച്ചുകൊള്വിന് എന്നു പറഞ്ഞു; കര്ത്താവാകുന്നു എന്നു അറിഞ്ഞിട്ടു ശിഷ്യന്മാരില് ഒരുത്തനുംനീ ആര് എന്നു അവനോടു ചോദിപ്പാന് തുനിഞ്ഞില്ല.

12. Jhesus seith to hem, Come ye, ete ye. And no man of hem that saten at the mete, durste axe hym, Who art thou, witinge that it is the Lord.

13. യേശു വന്നു അപ്പം എടുത്തു അവര്ക്കും കൊടുത്തു; മീനും അങ്ങനെ തന്നേ യേശു മരിച്ചവരില് നിന്നു ഉയിര്ത്തെഴുന്നേറ്റശേഷം ഇങ്ങനെ മൂന്നാം പ്രാവശ്യം ശിഷ്യന്മാര്ക്കും പ്രത്യക്ഷനായി.

13. And Jhesus cam, and took breed, an yaf to hem, and fisch also.

14. യേശു മരിച്ചവരില് നിന്നു ഉയിര്ത്തെഴുന്നേറ്റശേഷം ഇങ്ങനെ മൂന്നാംപ്രവാശ്യം ശിഷ്യന്മാര്ക്കും പ്രത്യക്ഷനായി.

14. Now this thridde tyme Jhesus was schewid to hise disciplis, whanne he hadde risun ayen fro deth.

15. അവര് പ്രാതല് കഴിച്ചശേഷം യേശു ശിമോന് പത്രൊസിനോടുയോഹന്നാന്റെ മകനായ ശിമോനേ, നീ ഇവരില് അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അവന് ഉവ്വു, കര്ത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ടു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ കുഞ്ഞാടുകളെ മേയ്ക്ക എന്നു അവന് അവനോടു പറഞ്ഞു.

15. And whanne thei hadde etun, Jhesus seith to Simount Petre, Symount of Joon, louest thou me more than these? He seith to him, Yhe, Lord, thou woost that Y loue thee. Jhesus seith to hym, Fede thou my lambren.

16. രണ്ടാമതും അവനോടുയോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അവന് ഉവ്വു കര്ത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ടു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ ആടുകളെ പാലിക്ക എന്നു അവന് അവനോടു പറഞ്ഞു.

16. Eft he seith to hym, Symount of Joon, louest thou me? He seith to him, Yhe, Lord, thou woost that Y loue thee. He seith to him, Fede thou my lambren.

17. മൂന്നാമതും അവനോടുയോഹന്നാന്റെ മകനായ ശിമോനേ, നിനക്കു എന്നോടു പ്രിയമുണ്ടോ എന്നു ചോദിച്ചു. എന്നോടു പ്രിയമുണ്ടോ എന്നു മൂന്നാമതും ചോദിക്കയാല് പത്രൊസ് ദുഃഖിച്ചുകര്ത്താവേ, നീ സകലവും അറിയുന്നു; എനിക്കു നിന്നോടു പ്രിയമുണ്ടു എന്നും നീ അറിയുന്നു എന്നു അവനോടു പറഞ്ഞു. യേശു അവനോടുഎന്റെ ആടുകളെ മേയ്ക്ക.

17. He seith to him the thridde tyme, Simount of Joon, louest thou me? Petre was heuy, for he seith to hym the thridde tyme, Louest thou me, and he seith to him, Lord, thou knowist alle thingis; thou woost that Y loue thee. Jhesus seith to hym, Fede my scheep.

18. ആമേന് , ആമേന് , ഞാന് നിന്നോടു പറയുന്നുനീ യൌവനക്കാരന് ആയിരുന്നപ്പോള് നീ തന്നേ അര കെട്ടി ഇഷ്ടമുള്ളേടത്തു നടന്നു; വയസ്സനായശേഷമോ നീ കൈ നീട്ടുകയും മറ്റൊരുത്തന് നിന്റെ അര കെട്ടി നിനക്കു ഇഷ്ടമില്ലാത്ത ഇടത്തേക്കു നിന്നെ കൊണ്ടുപോകയും ചെയ്യും എന്നു പറഞ്ഞു.

18. Treuli, treuli, Y seie to thee, whanne thou were yongere, thou girdidist thee, and wandridist where thou woldist; but whanne thou schalt waxe eldere, thou schalt holde forth thin hondis, and another schal girde thee, and schal lede thee whidur thou wolt not.

19. അതിനാല് അവന് ഇന്നവിധം മരണം കൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തും എന്നു അവന് സൂചിപ്പിച്ചു; ഇതു പറഞ്ഞിട്ടുഎന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു.

19. He seide this thing, signifynge bi what deth he schulde glorifie God. And whanne he hadde seid these thingis, he seith to hym, Sue thou me.

20. പത്രൊസ് തിരിഞ്ഞു യേശു സ്നേഹിച്ച ശിഷ്യന് പിന് ചെല്ലുന്നതു കണ്ടു; അത്താഴത്തില് അവന്റെ നെഞ്ചോടു ചാഞ്ഞുകൊണ്ടുകര്ത്താവേ, നിന്നെ കാണിച്ചുകൊടുക്കുന്നവന് ആര് എന്നു ചോദിച്ചതു ഇവന് തന്നേ.

20. Petre turnede, and say thilke disciple suynge, whom Jhesus louede, which also restid in the soper on his brest, and he seide to hym, Lord, who is it, that schal bitraie thee?

21. അവനെ പത്രൊസ് കണ്ടിട്ടുകര്ത്താവേ, ഇവന്നു എന്തു ഭവിക്കും എന്നു യേശുവിനോടു ചോദിച്ചു.

21. Therfor whanne Petre hadde seyn this, he seith to Jhesu, Lord, but what this?

22. യേശു അവനോടുഞാന് വരുവോളം ഇവന് ഇരിക്കേണമെന്നു എനിക്കു ഇഷ്ടം ഉണ്ടെങ്കില് അതു നിനക്കു എന്തു? നീ എന്നെ അനുഗമിക്ക എന്നു പറഞ്ഞു.

22. Jhesus seith to him, So I wole that he dwelle til that Y come, what to thee? sue thou me.

23. ആകയാല് ആ ശിഷ്യന് മരിക്കയില്ല എന്നൊരു ശ്രുതി സഹോദരന്മാരുടെ ഇടയില് പരന്നു. യേശുവോഅവര് മരിക്കയില്ല എന്നല്ല, ഞാന് വരുവോളം ഇവന് ഇരിക്കേണം എന്നു എനിക്കു ഇഷ്ടമുണ്ടെങ്കില് അതു നിനക്കു എന്തു എന്നത്രേ അവനോടു പറഞ്ഞതു.

23. Therfor this word wente out among the britheren, that thilke disciple dieth not. And Jhesus seide not to hym, that he dieth not, but, So Y wole that he dwelle til Y come, what to thee?

24. ഈ ശിഷ്യന് ഇതിനെക്കുറിച്ചു സാക്ഷ്യം പറയുന്നവനും ഇതു എഴുതിയവനും ആകുന്നു; അവന്റെ സാക്ഷ്യം സത്യം എന്നു ഞങ്ങള് അറിയുന്നു.

24. This is thilke disciple, that berith witnessyng of these thingis, and wroot hem; and we witen, that his witnessyng is trewe.

25. യേശു ചെയ്തതു മറ്റു പലതും ഉണ്ടു; അതു ഔരോന്നായി എഴുതിയാല് എഴുതിയ പുസ്തകങ്ങള് ലോകത്തില് തന്നേയും ഒതുങ്ങുകയില്ല എന്നു ഞാന് നിരൂപിക്കുന്നു.

25. And ther ben also manye othere thingis that Jhesus dide, whiche if thei ben writun bi ech bi hym silf, Y deme that the world hym silf schal not take tho bookis, that ben to be writun.



Shortcut Links
യോഹന്നാൻ - John : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |