John - യോഹന്നാൻ 7 | View All

1. അതിന്റെ ശേഷം യേശു ഗലീലയില് സഞ്ചരിച്ചു; യെഹൂദന്മാര് അവനെ കൊല്ലുവാന് അന്വേഷിച്ചതു കൊണ്ടു യെഹൂദ്യയില് സഞ്ചരിപ്പാന് അവന്നു മനസ്സില്ലായിരുന്നു.

1. And after these things Jesus walked in Galilee: for he would not walk in Judea, because the Jews sought to kill him.

2. എന്നാല് യെഹൂദന്മാരുടെ കൂടാരപ്പെരുനാള് അടുത്തിരുന്നു.
ലേവ്യപുസ്തകം 23:34

2. Now the feast of the Jews, the feast of tabernacles, was at hand.

3. അവന്റെ സഹോദരന്മാര് അവനോടുനീ ചെയ്യുന്ന പ്രവൃത്തികളെ നിന്റെ ശിഷ്യന്മാരും കാണേണ്ടതിന്നു ഇവിടം വിട്ടു യെഹൂദ്യയിലേക്കു പോക.

3. His brothers therefore said to him, Depart from here, and go into Judea, that your disciples also may see your works which you do.

4. പ്രസിദ്ധന് ആകുവാന് ആഗ്രഹിക്കുന്നവന് ആരും രഹസ്യത്തില് ഒന്നും ചെയ്യുന്നില്ലല്ലോ; നീ ഇതു ചെയ്യുന്നു എങ്കില് ലോകത്തിന്നു നിന്നെത്തന്നേ വെളിപ്പെടുത്തുക എന്നു പറഞ്ഞു.

4. For no man does anything in secret, and himself seeks to be known openly. If you do these things, manifest yourself to the world.

5. അവന്റെ സഹോദരന്മാരും അവനില് വിശ്വസിച്ചില്ല.

5. For even his brothers did not believe on him.

6. യേശു അവരോടുഎന്റെ സമയം ഇതുവരെ വന്നിട്ടില്ല; നിങ്ങള്ക്കോ എല്ലയ്പോഴും സമയം തന്നേ.

6. Jesus therefore says to them, My time is not yet come; but your+ time is always ready.

7. നിങ്ങളെ പകെപ്പാന് ലോകത്തിന്നു കഴിയുന്നതല്ല; എന്നാല് അതിന്റെ പ്രവൃത്തികള് ദോഷമുള്ളവ എന്നു ഞാന് അതിനെക്കുറിച്ചു സാക്ഷ്യം പറയുന്നതു കൊണ്ടു അതു എന്നെ പകെക്കുന്നു.

7. The world can't hate you+; but me it hates, because I testify of it, that its works are evil.

8. നിങ്ങള് പെരുനാളിന്നു പോകുവിന് ; എന്റെ സമയം ഇതുവരെ വന്നിട്ടില്ലായ്കകൊണ്ടു ഞാന് ഈ പെരുനാളിന്നു ഇപ്പോള് പോകുന്നില്ല.

8. You+ go up to the feast: I do not go up to this feast; because my time is not yet fulfilled.

9. ഇങ്ങനെ അവരോടു പറഞ്ഞിട്ടു ഗലീലയില് തന്നേ പാര്ത്തു.

9. And having said these things, he stayed in Galilee.

10. അവന്റെ സഹോദരന്മാര് പെരുനാളിന്നു പോയശേഷം അവനും പരസ്യമായിട്ടല്ല രഹസ്യത്തില് എന്നപോലെ പോയി.

10. But when his brothers went up to the feast, then he went up also, not publicly, but as it were in secret.

11. എന്നാല് യെഹൂദന്മാര് പെരുനാളില്അവന് എവിടെ എന്നു ചോദിച്ചു അവനെ അന്വേഷിച്ചു.

11. The Jews therefore sought him at the feast, and said, Where is he?

12. പുരുഷാരത്തില് അവനെക്കുറിച്ചു വളരെ കുശുകുശുപ്പു ഉണ്ടായി; അവന് നല്ലവന് എന്നു ചിലരും അല്ല, അവന് പുരുഷാരത്തെ വഞ്ചിക്കുന്നു എന്നു മറ്റു ചിലരും പറഞ്ഞു.

12. And there was much murmuring among the multitudes concerning him: some said, He is a good man; but others said, Not so, but he leads the multitude astray.

13. എങ്കിലും യെഹൂദന്മാരെ പേടിച്ചിട്ടു ആരും പ്രസിദ്ധമായി അവനെക്കുറിച്ചു സംസാരിച്ചില്ല

13. Yet no man spoke openly of him for fear of the Jews.

14. പെരുനാള് പാതി കഴിഞ്ഞശേഷം യേശു ദൈവാലയത്തില് ചെന്നു ഉപദേശിച്ചു.

14. But when the feast was already halfway through, Jesus went up into the temple, and taught.

15. വിദ്യാഭ്യാസം ചെയ്യാത്ത ഇവന് ശാസ്ത്രം അറിയുന്നതു എങ്ങനെ എന്നു യെഹൂദന്മാര് അറിയുന്നതു എങ്ങനെ എന്നു യെഹൂദന്മാര് പറഞ്ഞു ആശ്ചര്യപ്പെട്ടു.

15. The Jews therefore marveled, saying, How does this man know letters, having never learned?

16. യേശു അവരോടു ഉത്തരം പറഞ്ഞതുഎന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ.

16. Jesus therefore answered them, and said, My teaching is not mine, but his that sent me.

17. അവന്റെ ഇഷ്ടം ചെയ്വാന് ഇച്ഛിക്കുന്നവന് ഈ ഉപദേശം ദൈവത്തില് നിന്നുള്ളതോ ഞാന് സ്വയമായി പ്രസ്താവിക്കുന്നതോ എന്നു അറിയും.

17. If any man wills to do his will, he will know of the teaching, whether it is of God, or [whether] I speak from myself.

18. സ്വയമായി പ്രസ്താവിക്കുന്നവന് സ്വന്തമഹത്വം അന്വേഷിക്കുന്നു; തന്നെ അയച്ചവന്റെ മഹത്വം അന്വേഷിക്കുന്നവന് സത്യവാന് ആകുന്നു; നീതികേടു അവനില് ഇല്ല.

18. He who speaks from himself seeks his own glory: but he who seeks the glory of him who sent him, the same is true, and no unrighteousness is in him.

19. മോശെ നിങ്ങള്ക്കു ന്യായപ്രമാണം തന്നിട്ടില്ലയോ? എങ്കിലും നിങ്ങളില് ആരും ന്യായപ്രമാണം ആചരിക്കുന്നില്ല. നിങ്ങള് എന്നെ കൊല്ലുവാന് അന്വേഷിക്കുന്നതു എന്തു?

19. Has not Moses given you+ the law? And [yet] none of you+ does the law. Why do you+ seek to kill me?

20. അതിന്നു പുരുഷാരംനിനക്കു ഒരു ഭൂതം ഉണ്ടു; ആര് നിന്നെ കൊല്ലുവാന് അന്വേഷിക്കുന്നു എന്നു ഉത്തരം പറഞ്ഞു.

20. The multitude answered, You have a demon: who seeks to kill you?

21. യേശു അവരോടു ഉത്തരം പറഞ്ഞതുഞാന് ഒരു പ്രവൃത്തി ചെയ്തു; അതിങ്കല് നിങ്ങള് എല്ലാവരും ആശ്ചര്യപ്പെടുന്നു.

21. Jesus answered and said to them, I did one work, and all of you+ marvel because of it.

22. മോശെ നിങ്ങള്ക്കു പരിച്ഛേദന നിയമിച്ചിരിക്കയാല്--അതു മോശെയുടെ കാലത്തല്ല പിതാക്കന്മാരുടെ കാലത്തത്രെ തുടങ്ങിയതു--നിങ്ങള് ശബ്ബത്തില് മനുഷ്യനെ പരിച്ഛേദന കഴിക്കുന്നു.
ഉല്പത്തി 17:10-13, ലേവ്യപുസ്തകം 12:3

22. Moses has given you+ circumcision--not that it is of Moses, but of the fathers--and on the Sabbath you+ circumcise a man.

23. മോശെയുടെ ന്യായപ്രമാണത്തിന്നു നീക്കം വരാതിരിപ്പാന് ശബ്ബത്തിലും മനുഷ്യന് പരിച്ഛേദന ഏലക്കുന്നു എങ്കില് ഞാന് ശബ്ബത്തില് ഒരു മനുഷ്യനെ മുഴുവനും സൌഖ്യമാക്കിയതിനാല് എന്നോടു ഈര്ഷ്യപ്പെടുന്നുവോ?

23. If a man receives circumcision on the Sabbath, that the law of Moses may not be broken; are you+ angry with me, because I made a man every bit whole on the Sabbath?

24. കാഴ്ചപ്രകാരം വിധിക്കരുതു; നീതിയുള്ള വിധി വിധിപ്പിന് .
ലേവ്യപുസ്തകം 19:15, യെശയ്യാ 11:3, യെശയ്യാ 11:4

24. Do not judge according to appearance, but judge righteous judgment.

25. യെരൂശലേമ്യരില് ചിലര്അവര് കൊല്ലുവാന് അന്വേഷിക്കുന്നവന് ഇവന് അല്ലയോ?

25. Some therefore of them of Jerusalem said, Isn't this he whom they seek to kill?

26. അവന് ധൈര്യത്തോടെ സംസാരിക്കുന്നുവല്ലോ; അവര് അവനോടു ഒന്നും പറയുന്നില്ല; ഇവന് ക്രിസ്തു ആകുന്നു എന്നു പ്രമാണികള് യഥാര്ത്ഥമായി ഗ്രഹിച്ചുവോ?

26. And look, he speaks openly, and they say nothing to him. Can it be that the rulers indeed know that this is the Christ?

27. എങ്കിലും ഇവന് എവിടെനിന്നു എന്നു നാം അറിയുന്നു; ക്രിസ്തു വരുമ്പോഴോ അവന് എവിടെനിന്നു എന്നു ആരും അറികയില്ല എന്നു പറഞ്ഞു.

27. Nevertheless we know this man from where he is: but when the Christ comes, no one knows from where he is.

28. ആകയാല് യേശു ദൈവാലയത്തില് ഉപദേശിക്കുമ്പോള്നിങ്ങള് എന്നെ അറിയുന്നു; ഞാന് എവിടെനിന്നെന്നും അറിയുന്നു. ഞാന് സ്വയമായിട്ടു വന്നവനല്ല, എന്നെ അയച്ചവന് സത്യവാന് ആകുന്നു; അവനെ നിങ്ങള് അറിയുന്നില്ല.

28. Jesus therefore cried in the temple, teaching and saying, You+ both know me, and know from where I am; and I have not come of myself, but he who sent me is true, whom you+ don't know.

29. ഞാന് അവന്റെ അടുക്കല് നിന്നു വന്നതുകൊണ്ടും അവന് എന്നെ അയച്ചതുകൊണ്ടും ഞാന് അവനെ അറിയുന്നു എന്നു വിളിച്ചുപറഞ്ഞു.

29. I know him; because I am from him, and he sent me.

30. ആകയാല് അവര് അവനെ പിടിപ്പാന് അന്വേഷിച്ചു എങ്കിലും അവന്റെ നാഴിക വന്നിട്ടില്ലായ്കയാല് ആരും അവന്റെ മേല് കൈ വെച്ചില്ല.

30. They sought therefore to take him: and no man laid his hand on him, because his hour was not yet come.

31. പുരുഷാരത്തില് പലരുംക്രിസ്തു വരുമ്പോള് ഇവന് ചെയ്തതില് അധികം അടയാളം ചെയ്യുമോ എന്നു പറഞ്ഞു അവനില് വിശ്വസിച്ചു.

31. But of the multitude many believed on him; and they said, When the Christ will come, will he do more signs than those which this man has done?

32. പുരുഷാരം അവനെക്കുറിച്ചു ഇങ്ങനെ കുശുകുശുക്കുന്നു എന്നു പരീശന്മാര് കേട്ടാറെ അവനെ പിടിക്കേണ്ടതിന്നു മഹാപുരോഹിതന്മാരും പരീശന്മാരും ചേവകരെ അയച്ചു.

32. The Pharisees heard the multitude murmuring these things concerning him; and the chief priests and the Pharisees sent attendants to take him.

33. യേശുവോഞാന് ഇനി കുറെനേരം നിങ്ങളോടുകൂടെ ഇരിക്കുന്നു; പിന്നെ എന്നെ അയച്ചവന്റെ അടുക്കല് പോകുന്നു.

33. Jesus therefore said, Yet a little while I am with you+, and I go to him who sent me.

34. നിങ്ങള് എന്നെ അന്വേഷിക്കും കണ്ടെത്തുകയില്ലതാനും; ഞാന് ഇരിക്കുന്നേടത്തു നിങ്ങള്ക്കു വരുവാന് കഴികയുമില്ല എന്നു പറഞ്ഞു.

34. You+ will seek me, and will not find me: and where I am, you+ cannot come.

35. അതു കേട്ടിട്ടു യെഹൂദന്മാര്നാം കണ്ടെത്താതവണ്ണം ഇവന് എവിടേക്കു പോകുവാന് ഭാവിക്കുന്നു? യവനന്മാരുടെ ഇടയില് ചിതറിപ്പാര്ക്കുംന്നവരുടെ അടുക്കല് പോയി യവനരെ ഉപദേശിപ്പാന് ഭാവമോ? നിങ്ങള് എന്നെ അന്വേഷിക്കും, എന്നെ കണ്ടെത്തുകയില്ലതാനും; ഞാന് ഇരിക്കുന്നേടത്തു നിങ്ങള്ക്കു വരുവാന് കഴികയുമില്ല എന്നു ഈ പറഞ്ഞ വാക്കു എന്തു എന്നു തമ്മില് തമ്മില് പറഞ്ഞു.

35. The Jews therefore said among themselves, Where will this man go that we will not find him? will he go to the Dispersion among the Greeks, and teach the Greeks?

36. ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളില് യേശുനിന്നുകൊണ്ടു ദാഹിക്കുന്നവന് എല്ലാം എന്റെ അടുക്കല് വന്നു കുടിക്കട്ടെ.

36. What is this word that he said, You+ will seek me, and will not find me; and where I am, you+ cannot come?

37. എന്നില് വിശ്വസിക്കുന്നവന്റെ ഉള്ളില് നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികള് ഒഴുകും എന്നു വിളിച്ചു പറഞ്ഞു.
ലേവ്യപുസ്തകം 23:36, യെശയ്യാ 55:1

37.

38. അവന് ഇതു തന്നില് വിശ്വസിക്കുന്നവര്ക്കും ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞതു; യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാല് ആത്മാവു വന്നിട്ടില്ലായിരുന്നു.
സദൃശ്യവാക്യങ്ങൾ 18:4, യെശയ്യാ 58:11, സെഖർയ്യാവു 14:8

38.

39. പുരുഷാരത്തില് പലരും ആ വാക്കു കേട്ടിട്ടുഇവന് സാക്ഷാല് ആ പ്രവാചകന് ആകുന്നു എന്നു പറഞ്ഞു.
യെശയ്യാ 44:3

39.

40. വേറെ ചിലര്ഇവന് ക്രിസ്തു തന്നേ എന്നും മറ്റു ചിലര്ഗലീലയില് നിന്നോ ക്രിസ്തു വരുന്നതു? ദാവീദിന്റെ സന്തതിയില് നിന്നും ദാവീദ് പാര്ത്ത ഗ്രാമമായ ബേത്ത്ളേഹെമില്നിന്നും ക്രിസ്തു വരുന്നു എന്നു തിരുവെഴുത്തു പറയുന്നില്ലയോ എന്നും പറഞ്ഞു.
ആവർത്തനം 18:15

40. [Some] of the multitude therefore, when they heard these words, said, This is of a truth the prophet.

41. അങ്ങനെ പുരുഷാരത്തില് അവനെച്ചൊല്ലി ഭിന്നത ഉണ്ടായി.

41. Others said, This is the Christ. But some said, What, does the Christ come out of Galilee?

42. അവരില് ചിലര് അവനെ പിടിപ്പാന് ഭാവിച്ചു എങ്കിലും ആരും അവന്റെ മേല് കൈവെച്ചില്ല.
2 ശമൂവേൽ 7:12-13, സങ്കീർത്തനങ്ങൾ 89:3-4, യെശയ്യാ 11:1, യിരേമ്യാവു 23:5-6, യിരേമ്യാവു 33:15, മീഖാ 5:2

42. Has not the Scripture said that the Christ comes of the seed of David, and from Bethlehem, the village where David was?

43. ചേവകര് മഹാപുരോഹിതന്മാരുടെയും പരീശന്മാരുടെയും അടുക്കല് മടങ്ങിവന്നപ്പോള് അവര് അവരോടുനിങ്ങള് അവനെ കൊണ്ടുവരാഞ്ഞതു എന്തു എന്നു ചോദിച്ചതിന്നു

43. So there arose a division in the multitude because of him.

44. ഈ മനുഷ്യന് സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല എന്നു ചേവകര് ഉത്തരം പറഞ്ഞു.

44. And some of them would have taken him; but no man laid hands on him.

45. പരീശന്മാര് അവരോടുനിങ്ങളും തെറ്റിപ്പോയോ?

45. The attendants therefore came to the chief priests and Pharisees; and they said to them, Why didn't you+ bring him?

46. പ്രമാണികളില് ആകട്ടെ പരീശന്മാരില് ആകട്ടെ ആരെങ്കിലും അവനില് വിശ്വസിച്ചിട്ടുണ്ടോ?
സങ്കീർത്തനങ്ങൾ 45:2

46. The attendants answered, Never did man so speak.

47. ന്യായപ്രമാണം അറിയാത്ത പുരുഷാരമോ ശപിക്കപ്പെട്ടവരാകുന്നു എന്നു ഉത്തരം പറഞ്ഞു.

47. The Pharisees therefore answered them, Are you+ also led astray?

48. അവരില് ഒരുത്തനായി, മുമ്പെ അവന്റെ അടുക്കല് വന്നിരുന്ന നിക്കൊദേമൊസ് അവരോടു

48. Has any of the rulers believed on him, or of the Pharisees?

49. ഒരു മനുഷ്യന്റെ വാമൊഴി ആദ്യം കേട്ടു, അവന് ചെയ്യുന്നതു ഇന്നതു എന്നു അറിഞ്ഞിട്ടല്ലാതെ നമ്മുടെ ന്യായ പ്രമാണം അവനെ വിധിക്കുന്നുവോ എന്നു പറഞ്ഞു.

49. But this multitude that doesn't know the law are accursed.

50. അവര് അവനോടുനീയും ഗലീലക്കാരനോ? പരിശോധിച്ചുനോക്കുക; ഗലീലയില് നിന്നു പ്രവാചകന് എഴുന്നേലക്കുന്നില്ലല്ലോ എന്നു ഉത്തരം പറഞ്ഞു.

50. Nicodemus, he who came to him before, being one of them, says to them,

51. അങ്ങനെ ഔരോരുത്തന് താന്താന്റെ വീട്ടില് പോയി.
ആവർത്തനം 1:16

51. Does our law judge a man, except it first hear from him and know what he does?



Shortcut Links
യോഹന്നാൻ - John : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |