Acts - പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 24 | View All

2. അവനെ വിളിച്ചാറെ തെര്ത്തുല്ലൊസ് അന്യായം വിവരിച്ചു പറഞ്ഞതെന്തെന്നാല്

2. When he was called in, Tertullus began to accuse him and said: 'Since we enjoy great peace because of you, and reforms are taking place for the benefit of this nation by your foresight,

3. രാജശ്രീ ഫേലിക്സേ, നീമുഖാന്തരം ഞങ്ങള് വളരെ സമാധാനം അനുഭവിക്കുന്നതും നിന്റെ പരിപാലനത്താല് ഈ ജാതിക്കു ഏറിയ ഗുണീകരണങ്ങള് സാധിച്ചിരിക്കുന്നതും ഞങ്ങള് എപ്പോഴും എല്ലായിടത്തും പൂര്ണ്ണനന്ദിയോടും കൂടെ അംഗീകരിക്കുന്നു.

3. we gratefully receive them always and in all places, most excellent Felix, with all thankfulness.

4. എങ്കിലും നിന്നെ അധികം അസഹ്യപ്പെടുത്തരുത് എന്നുവെച്ചു ക്ഷമയോടെ ചുരുക്കത്തില് ഞങ്ങളുടെ അന്യായം കേള്ക്കേണം എന്നു അപേക്ഷിക്കുന്നു.

4. However, so that I will not burden you any further, I beg you in your graciousness to give us a brief hearing.

5. ഈ പുരുഷന് ഒരു ബാധയും ലോകത്തിലുള്ള സകല യെഹൂദന്മാരുടെയും ഇടയില് കലഹമുണ്ടാക്കുന്നവനും നസറായമതത്തിന്നു മുമ്പനും എന്നു ഞങ്ങള് കണ്ടിരിക്കുന്നു.

5. For we have found this man to be a plague, an agitator among all the Jews throughout the Roman world, and a ringleader of the sect of the Nazarenes!

6. അവന് ദൈവാലയം തീണ്ടിപ്പാനും ശ്രമിച്ചു. അവനെ ഞങ്ങള് പിടിച്ചു (ഞങ്ങളുടെ ന്യായപ്രമാണപ്രകാരം വിസ്തരിപ്പാന് വിചാരിച്ചു.

6. He even tried to desecrate the temple, so we apprehended him [[and wanted to judge him according to our law.

7. എങ്കിലും സഹസ്രാധിപനായ ലുസിയാസ് വളരെ ബലത്തോടു വന്നു അവനെ ഞങ്ങളുടെ കയ്യില്നിന്നു പിടിച്ചുകൊണ്ടുപോയി.

7. But Lysias the commander came and took him from our hands, commanding his accusers to come to you.]]

8. അവന്റെ വാദികള് നിന്റെ മുമ്പാകെ വരുവാന് കല്പിച്ചു) നീ തന്നേ അവനെ വിസ്തരിച്ചാല് ഞങ്ങള് അന്യായം ബോധിപ്പിക്കുന്ന ഈ സകല സംഗതികളും അറിഞ്ഞുകൊള്വാന് ഇടയാകും.

8. By examining him yourself you will be able to discern all these things of which we accuse him.'

9. അതു അങ്ങനെ തന്നേ എന്നു യെഹൂദന്മാരും യോജിച്ചു പറഞ്ഞു.

9. The Jews also joined in the attack, alleging that these things were so.

10. സംസാരിക്കാം എന്നു ദേശാധിപതി ആംഗ്യം കാട്ടിയാറെ പൌലൊസ് ഉത്തരം പറഞ്ഞതുഈ ജാതിക്കു നീ അനേകസംവത്സരമായി ന്യായാധിപതി ആയിരിക്കുന്നു എന്നു അറിക കെണ്ടു എന്റെ കാര്യത്തില് ഞാന് ധൈര്യത്തോടെ പ്രതിവാദം ചെയ്യുന്നു.

10. When the governor motioned to him to speak, Paul replied: 'Because I know you have been a judge of this nation for many years, I am glad to offer my defense in what concerns me.

11. ഞാന് യെരൂശലേമില് നമസ്കരിപ്പാന് പോയിട്ടു പന്ത്രണ്ടു നാളില് അധികമായില്ല എന്നു നിനക്കു അറിയാകുന്നതാകുന്നു.

11. You are able to determine that it is no more than 12 days since I went up to worship in Jerusalem.

12. ദൈവാലയത്തിലോ പള്ളികളിലോ നഗരങ്ങളിലോവെച്ചു ആരോടും വാദിക്കയെങ്കിലും പുരുഷാരത്തില് കലഹം ഉണ്ടാക്കുകയെങ്കിലും ചെയ്യുന്നാതായി അവര് എന്നെ കണ്ടില്ല.

12. And they didn't find me disputing with anyone or causing a disturbance among the crowd, either in the temple complex or in the synagogues, or anywhere in the city.

13. ഇന്നു എന്റെ നേരെ ബോധിപ്പിക്കുന്ന അന്യായം നിന്റെ മുമ്പാകെ തെളിയിപ്പാന് അവര്ക്കും കഴിയുന്നതുമല്ല.

13. Neither can they provide evidence to you of what they now bring against me.

14. എന്നാല് ഒന്നു ഞാന് സമ്മതിക്കുന്നുമതഭേദം എന്നു ഇവര് പറയുന്ന മാര്ഗ്ഗപ്രകാരം ഞാന് പിതാക്കന്മാരുടെ ദൈവത്തെ ആരാധിക്കയും ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും എഴുതിയിരിക്കുന്നതു ഒക്കെയും വിശ്വസിക്കയും ചെയ്യുന്നു.

14. But I confess this to you: that according to the Way, which they call a sect, so I worship my fathers' God, believing all the things that are written in the Law and in the Prophets.

15. നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്നു ഇവര് കാത്തിരിക്കുന്നതുപോലെ ഞാനും ദൈവത്തിങ്കല് ആശവെച്ചിരിക്കുന്നു.
ദാനീയേൽ 12:2

15. And I have a hope in God, which these men themselves also accept, that there is going to be a resurrection, both of the righteous and the unrighteous.

16. അതു കൊണ്ടു എനിക്കു ദൈവത്തോടും മനുഷ്യരോടും കുറ്റമില്ലാത്ത മനസ്സാക്ഷി എല്ലായ്പോഴും ഉണ്ടായിരിപ്പാന് ഞാന് ശ്രമിക്കുന്നു.

16. I always do my best to have a clear conscience toward God and men.

17. പലസംവത്സരം കൂടീട്ടു ഞാന് എന്റെ ജാതിക്കാര്ക്കും ധര്മ്മം കൊണ്ടുവരുവാനും വഴിപാടു കഴിപ്പാനും വന്നു.

17. After many years, I came to bring charitable gifts and offerings to my nation,

18. അതു അനുഷ്ഠിക്കുമ്പോള് അവര് എന്നെ ദൈവാലയത്തില്വെച്ചു ശുദ്ധീകരണം കഴിഞ്ഞവനായി കണ്ടു; പുരുഷാരത്തോടു കൂടിയല്ല, കലഹത്തോടുകൂടിയുമല്ല.

18. and while I was doing this, some Jews from the province of Asia found me ritually purified in the temple, without a crowd and without any uproar.

19. എന്നാല് ആസ്യക്കാരായ ചില യെഹൂദന്മാര് ഉണ്ടായിരുന്നു; അവര്ക്കും എന്റെ നേരെ അന്യായം ഉണ്ടെങ്കില് നിന്റെ മുമ്പില് വന്നു ബോധിപ്പിക്കേണ്ടതായിരുന്നു.

19. It is they who ought to be here before you to bring charges, if they have anything against me.

20. അല്ല, ഞാന് ന്യായാധിപസംഘത്തിന്റെ മുമ്പില് നിലക്കുമ്പോള് മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു ഇന്നു നിങ്ങള് എന്നെ വിസ്തരിക്കുന്നു എന്നു ഞാന് വിളിച്ചു പറഞ്ഞോരു വാക്കല്ലാതെ

20. Either let these men here state what wrongdoing they found in me when I stood before the Sanhedrin,

21. അവിടെ വെച്ചു എന്റെ പക്കല് വല്ല കുറ്റവും കണ്ടിട്ടുണ്ടങ്കില് ഇവര് തന്നേ പറയട്ടെ

21. or about this one statement I cried out while standing among them, 'Today I am being judged before you concerning the resurrection of the dead.''

22. ഫേലിക്സിന്നു ഈ മാര്ഗ്ഗം സംബന്ധിച്ചു സൂക്ഷ്മമായ അറിവു ഉണ്ടായിരുന്നിട്ടുംലുസിയാസ് സഹസ്രാധിപന് വരുമ്പോള് ഞാന് നിങ്ങളുടെ കാര്യം തീര്ച്ചപ്പെടുത്തും എന്നു പറഞ്ഞു അവധിവെച്ചു,

22. Since Felix was accurately informed about the Way, he adjourned the hearing, saying, 'When Lysias the commander comes down, I will decide your case.'

23. ശതാധിപനോടു അവനെ തടവില് തന്നേ സൂക്ഷിച്ചു ദയകാണിപ്പാനും അവന്റെ സ്നേഹിതന്മാര് അവന്നു ശുശ്രൂഷ ചെയ്യുന്നതു വിരോധിക്കാതിരിപ്പാനും കല്പിച്ചു.

23. He ordered that the centurion keep Paul under guard, though he could have some freedom, and that he should not prevent any of his friends from serving him.

24. കുറെനാള് കഴിഞ്ഞിട്ടു ഫേലിക്സ് യെഹൂദ സ്ത്രീയായ തന്റെ ഭാര്യ ദ്രുസില്ലയുമായി വന്നു, പൌലൊസിനെ വരുത്തി ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെക്കുറിച്ചു അവന്റെ പ്രസംഗം കേട്ടു.

24. After some days, when Felix came with his wife Drusilla, who was Jewish, he sent for Paul and listened to him on the subject of faith in Christ Jesus.

25. എന്നാല് അവന് നീതി, ഇന്ദ്രീയജയം, വരുവാനുള്ള ന്യായവിധി എന്നിവയെക്കുറിച്ചു സംസാരിക്കുമ്പോള് ഫേലിക്സ് ഭയപരവശനായിതല്ക്കാലം പോകാം; അവസരം ഉള്ളപ്പോള് നിന്നെ വിളിപ്പിക്കാം എന്നു പറഞ്ഞു.

25. Now as he spoke about righteousness, self-control, and the judgment to come, Felix became afraid and replied, 'Leave for now, but when I find time I'll call for you.'

26. പൌലൊസ് തനിക്കു ദ്രവ്യം തരും എന്നു ആശിച്ചു പലപ്പോഴും അവനെ വരുത്തി അവനോടു സംഭാഷിച്ചു പോന്നു.

26. At the same time he was also hoping that money would be given to him by Paul. For this reason he sent for him quite often and conversed with him.

27. രണ്ടാണ്ടു കഴിഞ്ഞിട്ടു ഫേലിക്സിന്നു പിന് വാഴിയായി പൊര്ക്ക്യൊസ് ഫെസ്തൊസ് വന്നപ്പോള് ഫേലിക്സ് യെഹൂദന്മാരുടെ പ്രീതി സമ്പാദിക്കേണം എന്നു വെച്ചു പൌലൊസിനെ തടവുകാരനായി വിട്ടേച്ചുപോയി.

27. After two years had passed, Felix received a successor, Porcius Festus, and because he wished to do a favor for the Jews, Felix left Paul in prison.



Shortcut Links
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |