1 Corinthians - 1 കൊരിന്ത്യർ 12 | View All

1. സഹോദരന്മാരേ, ആത്മികവരങ്ങളെക്കുറിച്ചു നിങ്ങള്ക്കു അറിവില്ലാതിരിക്കരുതു എന്നു ഞാന് ആഗ്രഹിക്കുന്നു.

1. NOW ABOUT the spiritual gifts (the special endowments of supernatural energy), brethren, I do not want you to be misinformed.

2. നിങ്ങള് ജാതികള് ആയിരുന്നപ്പോള് നിങ്ങളെ നടത്തിയതുപോലെ ഊമവിഗ്രഹങ്ങളുടെ അടുക്കല് പോക പതിവായിരുന്നു എന്നു നിങ്ങള് അറിയുന്നുവല്ലോ.
ഹബക്കൂക്‍ 2:18-19

2. You know that when you were heathen, you were led off after idols that could not speak [habitually] as impulse directed and whenever the occasion might arise.

3. ആകയാല് ദൈവാത്മാവില് സംസാരിക്കുന്നവന് ആരും യേശു ശപിക്കപ്പെട്ടവന് എന്നു പറകയില്ല; പരിശുദ്ധാത്മാവില് അല്ലാതെ യേശു കര്ത്താവു എന്നു പറവാന് ആര്ക്കും കഴികയുമില്ല എന്നു ഞാന് നിങ്ങളെ ഗ്രഹിപ്പിക്കുന്നു.

3. Therefore I want you to understand that no one speaking under the power and influence of the [Holy] Spirit of God can [ever] say, Jesus be cursed! And no one can [really] say, Jesus is [my] Lord, except by and under the power and influence of the Holy Spirit.

4. എന്നാല് കൃപാവരങ്ങളില് വ്യത്യാസം ഉണ്ടു; ആത്മാവു ഒന്നത്രേ.

4. Now there are distinctive varieties and distributions of endowments (gifts, extraordinary powers distinguishing certain Christians, due to the power of divine grace operating in their souls by the Holy Spirit) and they vary, but the [Holy] Spirit remains the same.

5. ശുശ്രൂഷകളില് വ്യത്യാസം ഉണ്ടു; കര്ത്താവു ഒരുവന് .

5. And there are distinctive varieties of service and ministration, but it is the same Lord [Who is served].

6. വീര്യ്യപ്രവൃത്തികളില് വ്യത്യാസം ഉണ്ടു; എങ്കിലും എല്ലാവരിലും എല്ലാം പ്രവര്ത്തിക്കുന്ന ദൈവം ഒരുവന് തന്നേ.

6. And there are distinctive varieties of operation [of working to accomplish things], but it is the same God Who inspires and energizes them all in all.

7. എന്നാല് ഔരോരുത്തന്നു ആത്മാവിന്റെ പ്രകാശനം പൊതുപ്രയോജനത്തിന്നായി നല്കപ്പെടുന്നു.

7. But to each one is given the manifestation of the [Holy] Spirit [the evidence, the spiritual illumination of the Spirit] for good and profit.

8. ഒരുത്തന്നു ആത്മാവിനാല് ജ്ഞാനത്തിന്റെ വചനവും മറ്റൊരുത്തന്നു അതേ ആത്മാവിനാല് പരിജ്ഞാനത്തിന്റെ വചനവും നല്കപ്പെടുന്നു;

8. To one is given in and through the [Holy] Spirit [the power to speak] a message of wisdom, and to another [the power to express] a word of knowledge and understanding according to the same [Holy] Spirit;

9. വേറൊരുത്തന്നു അതേ ആത്മാവിനാല് വിശ്വാസം, മറ്റൊരുവന്നു അതേ ആത്മാവിനാല് രോഗശാന്തികളുടെ വരം;

9. To another [wonder-working] faith by the same [Holy] Spirit, to another the extraordinary powers of healing by the one Spirit;

10. മറ്റൊരുവന്നു വീര്യ്യപ്രവൃത്തികള്; മറ്റൊരുവന്നു പ്രവചനം; മറ്റൊരുവന്നു ആത്മാക്കളുടെ വിവേചനം; വേറൊരുവന്നു പലവിധ ഭാഷകള്; മറ്റൊരുവന്നു ഭാഷകളുടെ വ്യാഖ്യാനം.

10. To another the working of miracles, to another prophetic insight (the gift of interpreting the divine will and purpose); to another the ability to discern and distinguish between [the utterances of true] spirits [and false ones], to another various kinds of [unknown] tongues, to another the ability to interpret [such] tongues.

11. എന്നാല് ഇതു എല്ലാം പ്രവര്ത്തിക്കുന്നതു താന് ഇച്ഛിക്കുംപോലെ അവനവന്നു അതതു വരം പകുത്തുകൊടുക്കുന്ന ഒരേ ആത്മാവു തന്നേ.

11. All these [gifts, achievements, abilities] are inspired and brought to pass by one and the same [Holy] Spirit, Who apportions to each person individually [exactly] as He chooses.

12. ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും.

12. For just as the body is a unity and yet has many parts, and all the parts, though many, form [only] one body, so it is with Christ (the Messiah, the Anointed One).

13. യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവില് സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.

13. For by [means of the personal agency of] one [Holy] Spirit we were all, whether Jews or Greeks, slaves or free, baptized [and by baptism united together] into one body, and all made to drink of one [Holy] Spirit.

14. ശരീരം ഒരു അവയവമല്ല പലതത്രേ.

14. For the body does not consist of one limb or organ but of many.

15. ഞാന് കൈ അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു കാല് പറയുന്നു എങ്കില് അതിനാല് അതു ശരീരത്തിലുള്ളതല്ല എന്നു വരികയില്ല.

15. If the foot should say, Because I am not the hand, I do not belong to the body, would it be therefore not [a part] of the body?

16. ഞാന് കണ്ണു അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു ചെവി പറയുന്നു എങ്കില് അതിനാല് അതു ശരീരത്തിലുള്ളതല്ല എന്നും വരികയില്ല.

16. If the ear should say, Because I am not the eye, I do not belong to the body, would it be therefore not [a part] of the body?

17. ശരീരം മുഴുവന് കണ്ണായാല് ശ്രവണം എവിടെ? മുഴുവന് ശ്രവണം ആയാല് ഘ്രാണം എവിടെ?

17. If the whole body were an eye, where [would be the sense of] hearing? If the whole body were an ear, where [would be the sense of] smell?

18. ദൈവമോ തന്റെ ഇഷ്ടപ്രകാരം അവയവങ്ങളെ ശരീരത്തില് വെവ്വേറായി വെച്ചിരിക്കുന്നു.

18. But as it is, God has placed and arranged the limbs and organs in the body, each [particular one] of them, just as He wished and saw fit and with the best adaptation.

19. സകലവും ഒരു അവയവം എങ്കില് ശരീരം എവിടെ?

19. But if [the whole] were all a single organ, where would the body be?

20. എന്നാല് അവയവങ്ങള് പലതെങ്കിലും ശരീരം ഒന്നു തന്നേ.

20. And now there are [certainly] many limbs and organs, but a single body.

21. കണ്ണിന്നു കയ്യോടുനിന്നെക്കൊണ്ടു എനിക്കു ആവശ്യമില്ല എന്നും, തലെക്കു കാലുകളോടുനിങ്ങളെക്കൊണ്ടു എനിക്കു ആവശ്യമില്ല എന്നുംപറഞ്ഞുകൂടാ.

21. And the eye is not able to say to the hand, I have no need of you, nor again the head to the feet, I have no need of you.

22. ശരീരത്തില് ബലം കുറഞ്ഞവ എന്നു തോന്നുന്ന അവയവങ്ങള് തന്നേ ആവശ്യമുള്ളവയാകുന്നു.

22. But instead, there is [absolute] necessity for the parts of the body that are considered the more weak.

23. ശരീരത്തില് മാനം കുറഞ്ഞവ എന്നു തോന്നുന്നവേക്കു നാം അധികം മാനം അണിയിക്കുന്നു; നമ്മില് അഴകു കുറഞ്ഞവേക്കു അധികം അഴകു വരുത്തുന്നു;

23. And those [parts] of the body which we consider rather ignoble are [the very parts] which we invest with additional honor, and our unseemly parts and those unsuitable for exposure are treated with seemliness (modesty and decorum),

24. നമ്മില് അഴകുള്ള അവയവങ്ങള്ക്കു അതു ആവശ്യമില്ലല്ലോ.

24. Which our more presentable parts do not require. But God has so adjusted (mingled, harmonized, and subtly proportioned the parts of) the whole body, giving the greater honor and richer endowment to the inferior parts which lack [apparent importance],

25. ശരീരത്തില് ഭിന്നത വരാതെ അവയവങ്ങള് അന്യോന്യം ഒരുപോലെ കരുതേണ്ടതിന്നായി ദൈവം കുറവുള്ളതിന്നു അധികം മാനം കൊടുത്തുകൊണ്ടു ശരീരത്തെ കൂട്ടിച്ചേര്ത്തിരിക്കുന്നു.

25. So that there should be no division or discord or lack of adaptation [of the parts of the body to each other], but the members all alike should have a mutual interest in and care for one another.

26. അതിനാല് ഒരുഅവയവം കഷ്ടം അനുഭവിക്കുന്നു എങ്കില് അവയവങ്ങള് ഒക്കെയും കൂടെ കഷ്ടം അനുഭവിക്കുന്നു; ഒരു അവയവത്തിന്നു മാനം വന്നാല് അവയവങ്ങള് ഒക്കെയുംകൂടെ സന്തോഷിക്കുന്നു.

26. And if one member suffers, all the parts [share] the suffering; if one member is honored, all the members [share in] the enjoyment of it.

27. എന്നാല് നിങ്ങള് ക്രിസ്തുവിന്റെ ശരീരവും ഔരോരുത്തന് വെവ്വേറായി അവയവങ്ങളും ആകുന്നു.

27. Now you [collectively] are Christ's body and [individually] you are members of it, each part severally and distinct [each with his own place and function].

28. ദൈവം സഭയില് ഒന്നാമതു അപ്പൊസ്തലന്മാര്, രണ്ടാമതു പ്രവാചകന്മാര് മൂന്നാമതു ഉപദേഷ്ടാക്കന്മാര് ഇങ്ങനെ ഔരോരുത്തരെ നിയമിക്കയും പിന്നെ വീര്യ്യപ്രവൃത്തികള്, രോഗശാന്തികളുടെ വരം, സഹായം ചെയ്വാനുള്ള വരം, പരിപാലനവരം, വിവിധഭാഷാവരം എന്നിവ നലകുകയും ചെയ്തു.

28. So God has appointed some in the church [for His own use]: first apostles (special messengers); second prophets (inspired preachers and expounders); third teachers; then wonder-workers; then those with ability to heal the sick; helpers; administrators; [speakers in] different (unknown) tongues.

29. എല്ലാവരും അപ്പൊസ്തലന്മാരോ? എല്ലാവരും പ്രവാചകന്മാരോ? എല്ലാവരും ഉപദേഷ്ടാക്കന്മാരോ? എല്ലാവരും വീര്യ്യപ്രവൃത്തികള് ചെയ്യുന്നവരോ?

29. Are all apostles (special messengers)? Are all prophets (inspired interpreters of the will and purposes of God)? Are all teachers? Do all have the power of performing miracles?

30. എല്ലാവര്ക്കും രോഗശാന്തിക്കുള്ള വരംഉണ്ടോ? എല്ലാവരും അന്യഭാഷകളില് സംസാരിക്കുന്നുവോ?

30. Do all possess extraordinary powers of healing? Do all speak with tongues? Do all interpret?

31. എല്ലാവരും വ്യാഖ്യാനിക്കുന്നുവോ? ശ്രേഷ്ഠവരങ്ങളെ വാഞ്ഛിപ്പിന് ; ഇനി അതിശ്രേഷ്ഠമായോരു മാര്ഗ്ഗം ഞാന് നിങ്ങള്ക്കു കാണിച്ചുതരാം.

31. But earnestly desire and zealously cultivate the greatest and best gifts and graces (the higher gifts and the choicest graces). And yet I will show you a still more excellent way [one that is better by far and the highest of them all--love].



Shortcut Links
1 കൊരിന്ത്യർ - 1 Corinthians : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |