Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. നിങ്ങള് എഴുതി അയച്ച സംഗതികളെക്കുറിച്ചു എന്റെ അഭിപ്രായം എന്തെന്നാല്സ്ത്രീയെ തൊടാതിരിക്കുന്നതു മനുഷ്യന്നു നല്ലതു.
1. You asked me some questions in your letter. This is my answer. It is good if a man does not get married.
2. എങ്കിലും ദുര്ന്നടപ്പുനിമിത്തം ഔരോരുത്തന്നു സ്വന്തഭാര്യ്യയും ഔരോരുത്തിക്കു സ്വന്തഭര്ത്താവും ഉണ്ടായിരിക്കട്ടെ.
2. But because of being tempted to sex sins, each man should get married and have his own wife. Each woman should get married and have her own husband.
3. ഭര്ത്താവു ഭാര്യ്യക്കും ഭാര്യ്യ ഭര്ത്താവിന്നും കടംപെട്ടിരിക്കുന്നതു ചെയ്യട്ടെ.
3. The husband should please his wife as a husband. The wife should please her husband as a wife.
4. ഭര്യ്യയുടെ ശരീരത്തിന്മേല് അവള്ക്കല്ല ഭര്ത്താവിന്നത്രേ അധികാരമുള്ളതു; അങ്ങനെ ഭര്ത്താവിന്റെ ശരീരത്തിന്മേല് അവന്നല്ല ഭാര്യ്യെക്കത്രേ അധികാരം.
4. The wife is not the boss of her own body. It belongs to the husband. And in the same way, the husband is not the boss of his own body. It belongs to the wife.
5. പ്രാര്ത്ഥനെക്കു അവസരമുണ്ടാവാന് ഒരു സമയത്തേക്കു പരസ്പരസമ്മതത്തോടെ അല്ലാതെ തമ്മില് വേറുപെട്ടിരിക്കരുതു; നിങ്ങളുടെ അജിതേന്ദ്രിയത്വം നിമിത്തം സാത്താന് നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിന്നു വീണ്ടും ചേര്ന്നിരിപ്പിന് .
5. Do not keep from each other that which belongs to each other in marriage unless you agree for awhile so you can use your time to pray. Then come together again or the devil will tempt you to do that which you know you should not do.
6. ഞാന് ഇതു കല്പനയായിട്ടല്ല അനുവാദമായിട്ടത്രേ പറയുന്നതു.
6. This is what I think. I am not saying you must do it.
7. സകല മനുഷ്യരും എന്നെപ്പോലെ ആയിരിക്കേണം എന്നു ഞാന് ഇച്ഛിക്കുന്നു. എങ്കിലും ഒരുവന്നു ഇങ്ങനെയും ഒരുവന്നു അങ്ങനെയും താന്താന്റെ കൃപാവരം ദൈവം നല്കിയിരിക്കുന്നു.
7. I wish everyone were as I am, but each has his own gift from God. One has one gift. Another has another gift.
8. വിവാഹം കഴിയാത്തവരോടും വിധവമാരോടുംഅവര് എന്നെപ്പോലെ പാര്ത്തുകൊണ്ടാല് അവര്ക്കും കൊള്ളാം എന്നു ഞാന് പറയുന്നു.
8. This is what I say to those who are not married and to women whose husbands have died. It is good if you do not get married. I am not married.
9. ജിതേന്ദ്രിയത്വമില്ലെങ്കിലോ അവര് വിവാഹം ചെയ്യട്ടെ; അഴലുന്നതിനെക്കാള് വിവാഹം ചെയ്യുന്നതു നല്ലതു.
9. But if you are not able to keep from doing that which you know is wrong, get married. It is better to get married than to have such strong sex desires.
10. വിവാഹം കഴിഞ്ഞവരോടോ ഞാനല്ല കര്ത്താവു തന്നേ കല്പിക്കുന്നതു
10. I have this to say to those who are married. These words are from the Lord. A wife should not leave her husband,
11. ഭാര്യ്യ ഭര്ത്താവിനെ വേറുപിരിയരുതു; പിരിഞ്ഞു എന്നു വരികിലോ വിവാഹംകൂടാതെ പാര്ക്കേണം; അല്ലെന്നു വരികില് ഭര്ത്താവോടു നിരന്നുകൊള്ളേണം; ഭര്ത്താവു ഭാര്യ്യയെ ഉപേക്ഷിക്കയുമരുതു.
11. but if she does leave him, she should not get married to another man. It would be better for her to go back to her husband. The husband should not divorce his wife.
12. എന്നാല് ശേഷമുള്ളവരോടു കര്ത്താവല്ല ഞാന് തന്നേ പറയുന്നതുഒരു സഹോദരന്നു അവിശ്വാസിയായ ഭാര്യ്യ ഉണ്ടായിരിക്കയും അവള് അവനോടുകൂടെ പാര്പ്പാന് സമ്മതിക്കയും ചെയ്താല് അവളെ ഉപേക്ഷിക്കരുതു.
12. I have this to say. These words are not from the Lord. If a Christian husband has a wife who is not a Christian, and she wants to live with him, he must not divorce her.
13. അവിശ്വസിയായ ഭര്ത്താവുള്ള ഒരു സ്ത്രീയും, അവന് അവളോടുകൂടെ പാര്പ്പാന് സമ്മതിക്കുന്നു എങ്കില്, ഭര്ത്താവിനെ ഉപേക്ഷിക്കരുതു.
13. If a Christian wife has a husband who is not a Christian, and he wants to live with her, she must not divorce him.
14. അവിശ്വാസിയായ ഭര്ത്താവു ഭാര്യ്യ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടും അവിശ്വാസിയായ ഭാര്യ്യ സഹോദരന് മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടുമിരിക്കുന്നു; അല്ലെങ്കില് നിങ്ങളുടെ മക്കള് അശുദ്ധര് എന്നു വരും; ഇപ്പോഴോ അവര് വിശുദ്ധര് ആകുന്നു.
14. The husband who is not a Christian is set apart from the sin of the world because of his Christian wife. The wife who is not a Christian is set apart from the sin of the world because of her Christian husband. In this way, the lives of the children are not unclean because of sin, they are clean.
15. അവിശ്വാസി വേറുപിരിയുന്നു എങ്കില് പിരിയട്ടെ; ഈ വകയില് സഹോദരനോ സഹോദരിയോ ബദ്ധരായിരിക്കുന്നില്ല; എന്നാല് സമാധാനത്തില് ജീവിപ്പാന് ദൈവം നമ്മെ വിളിച്ചിരിക്കുന്നു.
15. If the one who is not a Christian wants to leave, let that one go. The Christian husband or wife should not try to make the other one stay. God wants you to live in peace.
16. സ്ത്രീയേ, നീ ഭര്ത്താവിന്നു രക്ഷവരുത്തും എന്നു നിനക്കു എങ്ങനെ അറിയാം? പുരുഷാ, നീ ഭാര്യ്യെക്കു രക്ഷ വരുത്തും എന്നു നിനക്കു എങ്ങനെ അറിയാം?
16. Christian wife, how do you know you will not help your husband to become a Christian? Or Christian husband, how do you know you will not help your wife to become a Christian?
17. എന്നാല് ഔരോരുത്തന്നു കര്ത്താവു വിഭാഗിച്ചുകൊടുത്തതുപോലെയും ഔരോരുത്തനെ ദൈവം വിളിച്ചതുപോലെയും അവനവന് നടക്കട്ടെ; ഇങ്ങനെ ആകുന്നു ഞാന് സകല സഭകളിലും ആജ്ഞാപിക്കുന്നതു.
17. Everyone should live the life the Lord gave to him. He should live as he was when he became a Christian. This is what I teach in all the churches.
18. ഒരുത്തന് പരിച്ഛേദനയോടെ വിളിക്കപ്പെട്ടുവോ? അഗ്രചര്മ്മം വരുത്തരുതു; ഒരുത്തന് അഗ്രചര്മ്മത്തോടെ വിളിക്കപ്പെട്ടുവോ? പരിച്ഛേദന ഏല്ക്കരുതു.
18. If a man became a Christian after he had gone through the religious act of becoming a Jew, he should do nothing about it. If a man became a Christian before, he should not go through the religious act of becoming a Jew.
19. പരിച്ഛേദന ഒന്നുമില്ല, അഗ്രചര്മ്മവും ഒന്നുമില്ല, ദൈവകല്പന പ്രമാണിക്കുന്നതത്രേ കാര്യ്യം.
19. If it is done or not done, it means nothing. What is important is to obey God's Word.
20. ഔരോരുത്തന് വിളിക്കപ്പെട്ട സ്ഥിതിയില് തന്നേ വസിച്ചുകൊള്ളട്ടെ.
20. Everyone should stay the same way he was when he became a Christian.
21. നീ ദാസനായി വിളിക്കപ്പെട്ടുവോ? വ്യസനിക്കരുതു. സ്വതന്ത്രന് ആകുവാന് കഴിയുമെങ്കിലും അതില് തന്നേ ഇരുന്നുകൊള്ക.
21. Were you a servant who was owned by someone when you became a Christian? Do not worry about it. But if you are able to become free, do that.
22. ദാസനായി കര്ത്താവില് വിളിക്കപ്പെട്ടവന് കര്ത്താവിന്റെ സ്വതന്ത്രന് ആകുന്നു. അങ്ങനെ തന്നേ സ്വതന്ത്രനായി വിളിക്കപ്പെട്ടവന് ക്രിസ്തുവിന്റെ ദാസനാകുന്നു.
22. A servant who is owned by someone and who has become a Christian is the Lord's free man. A free man who has become a Christian is a servant owned by Christ.
23. നിങ്ങളെ വിലെക്കുവാങ്ങിയിരിക്കുന്നു; മനുഷ്യര്ക്കും ദാസന്മാരാകരുതു.
23. He paid a great price for you when He bought you. Do not let yourselves become servants owned by men.
24. സഹോദരന്മാരേ, ഔരോരുത്തന് വിളിക്കപ്പെട്ട സ്ഥിതിയില് തന്നേ ദൈവസന്നിധിയില് വസിക്കട്ടെ.
24. Christian brothers, each one should stay as he was when he became a Christian.
25. കന്യകമാരെക്കുറിച്ചു എനിക്കു കര്ത്താവിന്റെ കല്പനയില്ല; എങ്കിലും വിശ്വസ്തന് ആകുവാന്തക്കവണ്ണം കര്ത്താവിന്റെ കരുണ ലഭിച്ചവനായി ഞാന് അഭിപ്രായം പറയുന്നു.
25. I have no word from the Lord about women or men who have never been married. I will tell you what I think. You can trust me because the Lord has given me His loving-kindness.
26. ഇപ്പോഴത്തെ കഷ്ടത നിമിത്തം ഞാന് പറഞ്ഞതുപോലെ മനുഷ്യന് അങ്ങനെ തന്നേ ഇരിക്കുന്നതു അവന്നു നന്നു എന്നു എനിക്കു തോന്നുന്നു.
26. I think, because of the troubles that are coming, it is a good thing for a person not to get married.
27. നീ ഭാര്യ്യയോടു ബന്ധിക്കപ്പെട്ടിരിക്കുന്നുവോ? വേറുപാടു അന്വേഷിക്കരുതു. നീ ഭാര്യ്യ ഇല്ലാത്തവനോ? ഭാര്യ്യയെ അന്വേഷിക്കരുതു.
27. Are you married to a wife? Do not try to get a divorce. If you are not married, do not look for a wife.
28. നീ വിവാഹം ചെയ്താലും ദോഷമില്ല; കന്യകയും വിവാഹം ചെയ്താല് ദോഷമില്ല; എങ്കിലും ഇങ്ങനെയുള്ളവര്ക്കും ജഡത്തില് കഷ്ടത ഉണ്ടാകും; അതു നിങ്ങള്ക്കു വരരുതു എന്നു എന്റെ ആഗ്രഹം.
28. If you do get married, you have not sinned. If a woman who is not married gets married, it is no sin. But being married will add problems. I would like to have you free from such problems.
29. എന്നാല് സഹോദരന്മാരേ, ഇതൊന്നു ഞാന് പറയുന്നുകാലം ചുരുങ്ങിയിരിക്കുന്നു;
29. I mean this, Christian brothers. The time is short. A married man should use his time as if he did not have a wife.
30. ഇനി ഭാര്യ്യമാരുള്ളവര് ഇല്ലാത്തവരെപ്പോലെയും കരയുന്നവര് കരയാത്തവരെപ്പോലെയും സന്തോഷിക്കുന്നവര് സന്തോഷിക്കാത്തവരെപ്പോലെയും വിലെക്കു വാങ്ങുന്നവര് കൈവശമാക്കാത്തവരെപ്പോലെയും
30. Those who have sorrow should keep on working as if they had no sorrow. Those who have joy should keep on working as if there was no time for joy. Those who buy should have no time to get joy from what they have.
31. ലോകത്തെ അനുഭവിക്കുന്നവര് അതിനെ അനുഭവിക്കാത്തവരെപ്പോലെയും ആയിരിക്കേണം. ഈ ലോകത്തിന്റെ രൂപം ഒഴിഞ്ഞുപോകുന്നുവല്ലോ.
31. While you live in this world, live as if the world has no hold on you. The way of this world will soon be gone.
32. നിങ്ങള് ചിന്താകുലമില്ലാത്തവരായിരിക്കേണം എന്നു ഞാന് ഇച്ഛിക്കുന്നു. വിവാഹം ചെയ്യാത്തവന് കര്ത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു കര്ത്താവിന്നുള്ളതു ചിന്തിക്കുന്നു;
32. I want you to be free from the cares of this world. The man who is not married can spend his time working for the Lord and pleasing Him.
33. വിവാഹം ചെയ്തവന് ഭാര്യ്യയെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു.
33. The man who is married cares for the things of the world. He wants to please his wife.
34. അതുപോലെ ഭാര്യ്യയായവള്ക്കും കന്യകെക്കും തമ്മില് വ്യത്യാസം ഉണ്ടു. വിവാഹം കഴിയാത്തവള് ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിന്നു കര്ത്താവിന്നുള്ളതു ചിന്തിക്കുന്നു; വിവാഹം കഴിഞ്ഞവള് ഭര്ത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു.
34. Married women and women who have never been married are different. The woman who has never been married can spend her time working for the Lord. She wants to please the Lord with her body and spirit. The woman who is married cares for the things of the world. She wants to please her husband.
35. ഞാന് ഇതു നിങ്ങള്ക്കു കുടുക്കിടുവാനല്ല, യോഗ്യത വിചാരിച്ചും നിങ്ങള് ചാപല്യം കൂടാതെ കര്ത്താവിങ്കല് സ്ഥിരമായ്വസിക്കേണ്ടതിന്നും നിങ്ങളുടെ ഉപകാരത്തിന്നായിട്ടത്രേ പറയുന്നതു.
35. I am saying these things to help you. I am not trying to keep you from getting married. I want you to do what is best. You should work for Him without other things taking your time.
36. എന്നാല് ഒരുത്തന് തന്റെ കന്യകെക്കു പ്രായം കടന്നാല് താന് ചെയ്യുന്നതു അയോഗ്യം എന്നു നിരൂപിക്കുന്നു എങ്കില് അങ്ങനെ വേണ്ടിവന്നാല് ഇഷ്ടംപോലെ ചെയ്യട്ടെ; അവന് ദോഷം ചെയ്യുന്നില്ല; അവര് വിവാഹം ചെയ്യട്ടെ.
36. If a man and woman expect to get married, and he thinks his desires to marry her are getting too strong, and she is getting older, they should get married. It is no sin.
37. എങ്കിലും നിര്ബ്ബന്ധമില്ലാതെ തന്റെ ഇഷ്ടം നടത്തുവാന് അധികാരമുള്ളവനും ഹൃദയത്തില് സ്ഥിരതയുള്ളവനുമായ ഒരുവന് തന്റെ കന്യകയെ സൂക്ഷിച്ചുകൊള്വാന് സ്വന്ത ഹൃദയത്തില് നിര്ണ്ണയിച്ചു എങ്കില് അവന് ചെയ്യുന്നതു നന്നു.
37. But if a man has the power to keep from getting married and knows in his mind that he should not, he is wise if he does not get married.
38. അങ്ങനെ ഒരുത്തന് തന്റെ കന്യകയെ വിവാഹം കഴിപ്പിക്കുന്നതു നന്നു; വിവാഹം കഴിപ്പിക്കാതിരിക്കുന്നതു ഏറെ നന്നു.
38. The man who gets married does well, but the man who does not get married does better.
39. ഭര്ത്താവു ജീവിച്ചിരിക്കുന്ന കാലത്തോളം സ്ത്രീ ബന്ധിക്കപ്പെട്ടിരിക്കുന്നു; ഭര്ത്താവു മരിച്ചുപോയാല് തനിക്കു മനസ്സുള്ളവനുമായി വിവാഹം കഴിവാന് സ്വാതന്ത്ര്യം ഉണ്ടു; കര്ത്താവില് വിശ്വസിക്കുന്നവനുമായി മാത്രമേ ആകാവു.
39. A wife is not free as long as her husband lives. If her husband dies, she is free to marry anyone she wants, if he is a Christian.
40. എന്നാല് അവള് അങ്ങനെതന്നേ പാര്ത്തുകൊണ്ടാല് ഭാഗ്യമേറിയവള് എന്നു എന്റെ അഭിപ്രായം; ദൈവാത്മാവു എനിക്കും ഉണ്ടു എന്നു തോന്നുന്നു.
40. I think she will be much more happy if she does not get married again. This is what I think. I believe it is what the Holy Spirit is saying.