2 Corinthians - 2 കൊരിന്ത്യർ 1 | View All

1. ദൈവേഷ്ടത്താല് ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൌലൊസും സഹോദരനായ തിമൊഥെയൊസും കൊരിന്തിലെ ദൈവസഭെക്കും അഖായയില് എല്ലാടത്തുമുള്ള സകലവിശുദ്ധന്മാര്ക്കും കൂടെ എഴുതുന്നതു

1. Paul, an apostle of Jesus Christ through the will of God, and Timothy our brother, to the church of God which is at Corinth, with all the saints who are in all Achaia:

2. നമ്മുടെ പിതാവായ ദൈവത്തിങ്കല്നിന്നും കര്ത്താവായ യേശുക്രിസ്തുവിങ്കല് നിന്നും നിങ്ങള്ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

2. Grace to you and peace from God our Father and the Lord Jesus Christ.

3. മനസ്സലിവുള്ള പിതാവും സര്വ്വാശ്വാസവും നലകുന്ന ദൈവവുമായി നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവന് .

3. Blessed be the God and Father of our Lord Jesus Christ, the Father of compassions and God of all comfort,

4. ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസംകൊണ്ടു ഞങ്ങള് യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിപ്പാന് ശക്തരാകേണ്ടതിന്നു ഞങ്ങള്ക്കുള്ള കഷ്ടത്തില് ഒക്കെയും അവന് ഞങ്ങളെ ആശ്വസിപ്പിക്കുന്നു.

4. who encourages us in all our affliction, that we may be able to encourage those who are in any affliction, through the comfort by which we ourselves are encouraged by God.

5. ക്രിസ്തുവിന്റെ കഷ്ടങ്ങള് ഞങ്ങളില് പെരുകുന്നതുപോലെ തന്നേ ക്രിസ്തുവിനാല് ഞങ്ങളുടെ ആശ്വാസവും പെരുകുന്നു.
സങ്കീർത്തനങ്ങൾ 34:19, സങ്കീർത്തനങ്ങൾ 94:19

5. For as the sufferings of Christ abound in us, so our comfort also abounds through Christ.

6. ഞങ്ങള് കഷ്ടം അനുഭവിക്കുന്നു എങ്കില് അതു നിങ്ങളുടെ ആശ്വാസത്തിന്നും രക്ഷെക്കും ആകുന്നു; ഞങ്ങള്ക്കു ആശ്വാസം വരുന്നു എങ്കില് അതു ഞങ്ങള് സഹിക്കുന്ന കഷ്ടങ്ങള് തന്നേ നിങ്ങളും സഹിക്കുന്നതില് നിങ്ങളുടെ ആശ്വാസത്തിന്നായി ഫലിക്കുന്നു.

6. Now if we are afflicted, it is for your comfort and salvation, being effective in the endurance of the same sufferings which we also suffer. Or if we are encouraged, it is for your comfort and salvation.

7. നിങ്ങള് കഷ്ടങ്ങള്ക്കു കൂട്ടാളികള് ആകുന്നതു പോലെ ആശ്വാസത്തിന്നും കൂട്ടാളികള് എന്നറികയാല് നിങ്ങള്ക്കു വേണ്ടി ഞങ്ങളുടെ പ്രത്യാശ ഉറപ്പുള്ളതു തന്നേ.

7. And our hope for you is steadfast, because we know that as you are partakers of the sufferings, so also you will partake of the comfort.

8. സഹോദരന്മാരേ, ആസ്യയില് ഞങ്ങള്ക്കു ഉണ്ടായ കഷ്ടം നിങ്ങള് അറിയാതിരിപ്പാന് ഞങ്ങള്ക്കു മനസ്സില്ല; ജീവനോടിരിക്കുമോ എന്നു നിരാശ തോന്നുമാറു ഞങ്ങള് ശക്തിക്കു മീതെ അത്യന്തം ഭാരപ്പെട്ടു.

8. For we do not want you to be ignorant, brethren, of our affliction which came to us in Asia: that we were burdened exceedingly, beyond strength, so that we despaired even of life.

9. അതേ, ഞങ്ങളില് അല്ല, മരിച്ചവരെ ഉയിര്പ്പിക്കുന്ന ദൈവത്തില് തന്നേ ആശ്രയിപ്പാന് തക്കവണ്ണം ഞങ്ങള് മരിക്കും എന്നു ഉള്ളില് നിര്ണ്ണയിക്കേണ്ടിവന്നു.

9. Yes, we had the sentence of death in ourselves, that we should not trust in ourselves but in God who raises the dead,

10. ഇത്ര ഭയങ്കരമരണത്തില്നിന്നു ദൈവം ഞങ്ങളെ വിടുവിച്ചു, വിടുവിക്കയും ചെയ്യും; അവന് മേലാലും വിടുവിക്കും എന്നു ഞങ്ങള് അവനില് ആശ വെച്ചുമിരിക്കുന്നു.

10. who delivered us from so great a death, and does deliver us, in whom we hope that He will still deliver us,

11. അതിന്നു നിങ്ങളും ഞങ്ങള്ക്കുവേണ്ടിയുള്ള പ്രാര്ത്ഥനയാല് തുണെക്കുന്നുണ്ടല്ലോ; അങ്ങനെ പലര് മുഖാന്തരം ഞങ്ങള്ക്കു കിട്ടിയ കൃപെക്കു വേണ്ടി പലരാലും ഞങ്ങള്നിമിത്തം സ്തോത്രം ഉണ്ടാകുവാന് ഇടവരും.

11. you also helping together in prayer for us, that thanks may be given through many persons on our behalf for the gracious gift granted to us by many.

12. ഞങ്ങള് ലോകത്തില്, വിശേഷാല് നിങ്ങളോടു, ജഡജ്ഞാനത്തില് അല്ല, ദൈവകൃപയിലത്രേ, ദൈവം നലകുന്ന വിശുദ്ധിയിലും നിര്മ്മലതയിലും പെരുമാറിയിരിക്കുന്നു എന്നു ഞങ്ങളുടെ മനസ്സാക്ഷിയുടെ സാക്ഷ്യം തന്നേ ഞങ്ങളുടെ പ്രശംസ.

12. For our rejoicing is this: the testimony of our conscience, that we conducted ourselves in the world in simplicity and godly sincerity, not in fleshly wisdom but in the grace of God, and more abundantly toward you.

13. നിങ്ങള് വായിക്കുന്നതും ഗ്രഹിക്കുന്നതും അല്ലാതെ മറ്റൊന്നും ഞങ്ങള് നിങ്ങള്ക്കു എഴുതുന്നില്ല;

13. For we are not writing any other things to you than what you read or understand. And I hope you will understand, even to the end

14. നമ്മുടെ കര്ത്താവായ യേശുവിന്റെ നാളില് നിങ്ങള് ഞങ്ങള്ക്കു എന്നപോലെ ഞങ്ങള് നിങ്ങള്ക്കും പ്രശംസ ആകുന്നു എന്നു നിങ്ങള് ഞങ്ങളെ ഏറക്കുറെ ഗ്രഹിച്ചതുപോലെ അവസാനത്തോളം ഗ്രഹിക്കും എന്നു ഞാന് ആശിക്കുന്നു.

14. (as also you have understood us in part), that we are your rejoicing as you also are ours, in the day of the Lord Jesus.

15. ഇങ്ങനെ ഉറെച്ചിട്ടു നിങ്ങള്ക്കു രണ്ടാമതു ഒരു അനുഗ്രഹം ഉണ്ടാകേണം എന്നുവെച്ചു

15. And in this confidence I intended to come to you before now, that you might have a second benefit;

16. മുമ്പെ നിങ്ങളുടെ അടുക്കല് വരുവാനും ആ വഴിയായി മക്കെദോന്യെക്കു പോയി പിന്നെയും മക്കെദോന്യയില്നിന്നു നിങ്ങളുടെ അടുക്കല് വരുവാനും നിങ്ങളാല് യെഹൂദ്യയിലേക്കു യാത്ര അയക്കപ്പെടുവാനും ഞാന് വിചാരിച്ചിരുന്നു.

16. to journey on through you to Macedonia, to come again from Macedonia to you, and be sent by you on towards Judea.

17. ഇങ്ങനെ വിചാരിച്ചതില് ഞാന് ചാപല്യം കാണിച്ചുവോ? അല്ലെങ്കില് എന്റെ വാക്കു ഉവ്വു, ഉവ്വു; ഇല്ല, ഇല്ല എന്നു ആകുവാന്തക്കവണ്ണം എന്റെ നിരൂപണം ജഡികനിരൂപണമോ?

17. Therefore, when I was planning this, did I do it lightly? Or the things I plan, do I plan according to the flesh, that with me there should be Yes, Yes, and No, No?

18. നിങ്ങളോടുള്ള ഞങ്ങളുടെ വചനം ഒരിക്കല് ഉവ്വു എന്നും മറ്റൊരിക്കല് ഇല്ല എന്നും ആയിരുന്നില്ല എന്നതിന്നു വിശ്വസ്തനായ ദൈവം സാക്ഷി.

18. But as God is faithful, our word to you was not Yes and No.

19. ഞാനും സില്വാനൊസും തിമൊഥെയോസും നിങ്ങളുടെ ഇടയില് പ്രസംഗിച്ച ദൈവപുത്രനായ യേശുക്രിസ്തു ഒരിക്കല് ഉവ്വു എന്നും മറ്റൊരിക്കല് ഇല്ല എന്നും ആയിരുന്നില്ല; അവനില് ഉവ്വു എന്നത്രേയുള്ളു.

19. For the Son of God, Jesus Christ, who was preached among you through us; through me, Silvanus, and Timothy; was not Yes and No, but in Him was Yes.

20. ദൈവത്തിന്റെ വാഗ്ദത്തങ്ങള് എത്ര ഉണ്ടെങ്കിലും അവനില് ഉവ്വു എന്നത്രേ; അതുകൊണ്ടു ഞങ്ങളാല് ദൈവത്തിന്നു മഹത്വം ഉണ്ടാകുമാറു അവനില് ആമേന് എന്നും തന്നേ.

20. For as many promises as are of God, in Him are Yes, and in Him Amen, unto the glory of God through us.

21. ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവില് ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ.

21. Now He who establishes us with you in Christ and has anointed us is God,

22. അവന് നമ്മെ മുദ്രയിട്ടും ആത്മാവു എന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളില് തന്നുമിരിക്കുന്നു.

22. who also has sealed us and given us the earnest of the Spirit in our hearts.

23. എന്നാണ, നിങ്ങളെ ആദരിച്ചിട്ടത്രേ ഞാന് ഇതുവരെ കൊരിന്തില് വരാഞ്ഞതു; അതിന്നു ദൈവം സാക്ഷി.

23. Moreover I call God as witness against my soul, that to spare you I came no more to Corinth.

24. നിങ്ങളുടെ വിശ്വാസത്തിന്മേല് ഞങ്ങള് കര്ത്തൃത്വം ഉള്ളവര് എന്നല്ല, നിങ്ങളുടെ സന്തോഷത്തിന്നു ഞങ്ങള് സഹായികള് അത്രേ; വിശ്വാസസംബന്ധമായി നിങ്ങള് ഉറെച്ചു നിലക്കുന്നുവല്ലോ.

24. Not that we have dominion over your faith, but are fellow workers of your joy; for by faith you stand.



Shortcut Links
2 കൊരിന്ത്യർ - 2 Corinthians : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |