Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. കൂടാരമായ ഞങ്ങളുടെ ഭൌമഭവനം അഴിഞ്ഞുപോയാല് കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങള്ക്കു സ്വര്ഗ്ഗത്തില് ഉണ്ടെന്നു അറിയുന്നു.ഇയ്യോബ് 4:19
1. Our bodies are like tents that we live in here on earth. But when these tents are destroyed, we know that God will give each of us a place to live. These homes will not be buildings that someone has made, but they are in heaven and will last forever.
2. ഈ കൂടാരത്തില് ഞരങ്ങിക്കൊണ്ടു ഞങ്ങള് നഗ്നരായിട്ടല്ല ഉടുപ്പുള്ളവരായിരിക്കുന്നു എങ്കില്
2. While we are here on earth, we sigh because we want to live in that heavenly home.
3. സ്വര്ഗ്ഗീയമായ ഞങ്ങളുടെ പാര്പ്പിടം അതിന്നു മീതെ ധരിപ്പാന് വാഞ്ഛിക്കുന്നു.
3. We want to put it on like clothes and not be naked.
4. ഉരിവാനല്ല മര്ത്യമായതു ജീവനാല് നീങ്ങിപ്പോകേണ്ടതിന്നു മീതെ ഉടുപ്പാന് ഇച്ഛിക്കയാല് ഞങ്ങള് ഈ കൂടാരത്തില് ഇരിക്കുന്നേടത്തോളം ഭാരപ്പെട്ടു ഞരങ്ങുന്നു.
4. These tents we now live in are like a heavy burden, and we groan. But we don't do this just because we want to leave these bodies that will die. It is because we want to change them for bodies that will never die.
5. അതിന്നായി ഞങ്ങളെ ഒരുക്കിയതു ആത്മാവിനെ അച്ചാരമായി തന്നിരിക്കുന്ന ദൈവം തന്നേ.
5. God is the one who makes all of this possible. He has given us his Spirit to make us certain that he will do it.
6. ആകയാല് ഞങ്ങള് എല്ലായ്പോഴും ധൈര്യ്യപ്പെട്ടും ശരീരത്തില് വസിക്കുമ്പോള് ഒക്കെയും കര്ത്താവിനോടു അകന്നു പരദേശികള് ആയിരിക്കുന്നു എന്നു അറിയുന്നു.
6. So always be cheerful! As long as we are in these bodies, we are away from the Lord.
7. കാഴ്ചയാല് അല്ല വിശ്വാസത്താലത്രേ ഞങ്ങള് നടക്കുന്നതു.
7. But we live by faith, not by what we see.
8. ഇങ്ങനെ ഞങ്ങള് ധൈര്യ്യപ്പെട്ടു ശരീരം വിട്ടു കര്ത്താവിനോടുകൂടെ വസിപ്പാന് അധികം ഇഷ്ടപ്പെടുന്നു.
8. We should be cheerful, because we would rather leave these bodies and be at home with the Lord.
9. അതുകൊണ്ടു ശരീരത്തില് വസിച്ചാലും ശരീരം വിട്ടാലും ഞങ്ങള് അവനെ പ്രസാദിപ്പിക്കുന്നവര് ആകുവാന് അഭിമാനിക്കുന്നു.
9. But whether we are at home with the Lord or away from him, we still try our best to please him.
10. അവനവന് ശരീരത്തില് ഇരിക്കുമ്പോള് ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.സങ്കീർത്തനങ്ങൾ 72:2-4, സഭാപ്രസംഗി 12:14
10. After all, Christ will judge each of us for the good or the bad that we do while living in these bodies.
11. ആകയാല് കര്ത്താവിനെ ഭയപ്പെടേണം എന്നു അറിഞ്ഞിട്ടു ഞങ്ങള് മനുഷ്യരെ സമ്മതിപ്പിക്കുന്നു; എന്നാല് ദൈവത്തിന്നു ഞങ്ങള് വെളിപ്പെട്ടിരിക്കുന്നു; നിങ്ങളുടെ മനസ്സാക്ഷികളിലും വെളിപ്പെട്ടിരിക്കുന്നു എന്നു ഞാന് ആശിക്കുന്നു.
11. We know what it means to respect the Lord, and we encourage everyone to turn to him. God himself knows what we are like, and I hope you also know what kind of people we are.
12. ഞങ്ങള് പിന്നെയും ഞങ്ങളെത്തന്നേ നിങ്ങളോടു ശ്ളാഘിക്കയല്ല, ഹൃദയം നോക്കീട്ടല്ല, മുഖം നോക്കീട്ടു പ്രശംസിക്കുന്നവരോടു ഉത്തരം പറവാന് നിങ്ങള്ക്കു വക ഉണ്ടാകേണ്ടതിന്നു ഞങ്ങളെക്കുറിച്ചു പ്രശംസിപ്പാന് നിങ്ങള്ക്കു കാരണം തരികയത്രേ ചെയ്യുന്നതു.
12. We are not trying once more to brag about ourselves. But we want you to be proud of us, when you are with those who are not sincere and brag about what others think of them.
13. ഞങ്ങള് വിവശന്മാര് എന്നുവരികില് ദൈവത്തിന്നും സുബോധമുള്ളവര് എന്നു വരികില് നിങ്ങള്ക്കും ആകുന്നു.
13. If we seem out of our minds, it is between God and us. But if we are in our right minds, it is for your good.
14. ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിര്ബന്ധിക്കുന്നു; എല്ലാവര്ക്കും വേണ്ടി ഒരുവന് മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നും
14. We are ruled by Christ's love for us. We are certain that if one person died for everyone else, then all of us have died.
15. ജീവിക്കുന്നവര് ഇനി തങ്ങള്ക്കായിട്ടല്ല തങ്ങള്ക്കു വേണ്ടി മരിച്ചു ഉയിര്ത്തവന്നായിട്ടു തന്നേ ജീവിക്കേണ്ടതിന്നു അവന് എല്ലാവര്ക്കും വേണ്ടി മരിച്ചു എന്നും ഞങ്ങള് നിര്ണ്ണയിച്ചിരിക്കുന്നു.
15. And Christ did die for all of us. He died so we would no longer live for ourselves, but for the one who died and was raised to life for us.
16. ആകയാല് ഞങ്ങള് ഇന്നുമുതല് ആരെയും ജഡപ്രകാരം അറിയുന്നില്ല; ക്രിസ്തുവിനെ ജഡപ്രകാരം അറിഞ്ഞു എങ്കിലും ഇനിമേല് അങ്ങനെ അറിയുന്നില്ല.
16. We are careful not to judge people by what they seem to be, though we once judged Christ in that way.
17. ഒരുത്തന് ക്രിസ്തുവിലായാല് അവന് പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീര്ന്നിരിക്കുന്നു.യെശയ്യാ 43:18-21
17. Anyone who belongs to Christ is a new person. The past is forgotten, and everything is new.
18. അതിന്നൊക്കെയും ദൈവം തന്നേ കാരണഭൂതന് ; അവന് നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു, നിരപ്പിന്റെ ശുശ്രൂഷ ഞങ്ങള്ക്കു തന്നിരിക്കുന്നു.
18. God has done it all! He sent Christ to make peace between himself and us, and he has given us the work of making peace between himself and others.
19. ദൈവം ലോകത്തിന്നു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവില് തന്നോടു നിരപ്പിച്ചു പോന്നു. ഈ നിരപ്പിന്റെ വചനം ഞങ്ങളുടെ പക്കല് ഭരമേല്പിച്ചുമിരിക്കുന്നു.
19. What we mean is that God was in Christ, offering peace and forgiveness to the people of this world. And he has given us the work of sharing his message about peace.
20. ആകയാല് ഞങ്ങള് ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നു കൊള്വിന് എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങള് മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു.യെശയ്യാ 52:7
20. We were sent to speak for Christ, and God is begging you to listen to our message. We speak for Christ and sincerely ask you to make peace with God.
21. പാപം അറിയാത്തവനെ, നാം അവനില് ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവന് നമുക്കു വേണ്ടി പാപം ആക്കി.
21. Christ never sinned! But God treated him as a sinner, so that Christ could make us acceptable to God.