Galatians - ഗലാത്യർ ഗലാത്തിയാ 1 | View All

1. മനുഷ്യരില് നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയില്നിന്നു ഉയിര്പ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും

1. Paul, an apostlesent not with a human commission nor by human authority, but by Jesus Christ and God the Father, who raised him from the dead

2. കൂടെയുള്ള സകല സഹോദരന്മാരും ഗലാത്യസഭകള്ക്കു എഴുതുന്നതു

2. and all the brothers and sisters with me, To the churches in Galatia:

3. പിതാവായ ദൈവത്തിങ്കല്നിന്നും നമ്മുടെ ദൈവവും പിതാവുമായവന്റെ ഇഷ്ടപ്രകാരം ഇപ്പോഴത്തെ ദുഷ്ടലോകത്തില്നിന്നു നമ്മെ വിടുവിക്കേണ്ടതിന്നു നമ്മുടെ പാപങ്ങള്നിമിത്തം തന്നെത്താന് ഏല്പിച്ചുകൊടുത്തവനായി നമ്മുടെ

3. Grace and peace to you from God our Father and the Lord Jesus Christ,

4. കര്ത്താവായ യേശുക്രിസ്തുവിങ്കല് നിന്നും നിങ്ങള്ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

4. who gave himself for our sins to rescue us from the present evil age, according to the will of our God and Father,

5. അവന്നു എന്നെന്നേക്കും മഹത്വം. ആമേന് .

5. to whom be glory for ever and ever. Amen.

6. ക്രിസ്തുവിന്റെ കൃപയാല് നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങള് ഇത്രവേഗത്തില് വേറൊരു സുവിശേഷത്തിലേക്കു മറയുന്നതു കൊണ്ടു ഞാന് ആശ്ചര്യപ്പെടുന്നു.

6. I am astonished that you are so quickly deserting the one who called you by the grace of Christ and are turning to a different gospel

7. അതു വേറൊരു സുവിശേഷം എന്നല്ല, ചിലര് നിങ്ങളെ കലക്കി ക്രിസ്തുവിന്റെ സുവിശേഷം മറിച്ചുകളവാന് ഇച്ഛിക്കുന്നു എന്നത്രേ.

7. which is really no gospel at all. Evidently some people are throwing you into confusion and are trying to pervert the gospel of Christ.

8. എന്നാല് ഞങ്ങള് നിങ്ങളോടു അറിയിച്ചിതിന്നു വിപരീതമായി ഞങ്ങള് ആകട്ടെ സ്വര്ഗ്ഗത്തില്നിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാല് അവന് ശപിക്കപ്പെട്ടവന് .

8. But even if we or an angel from heaven should preach a gospel other than the one we preached to you, let that person be under God's curse!

9. ഞങ്ങള് മുമ്പറഞ്ഞതു പോലെ ഞാന് ഇപ്പോള് പിന്നെയും പറയുന്നുനിങ്ങള് കൈകൊണ്ട സുവിശേഷത്തിന്നു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാല് അവന് ശപിക്കപ്പെട്ടവന് .

9. As we have already said, so now I say again: If anybody is preaching to you a gospel other than what you accepted, let that person be under God's curse!

10. ഇപ്പോള് ഞാന് മനുഷ്യരെയോ ദൈവത്തെയോ സന്തോഷിപ്പിക്കുന്നതു? അല്ല, ഞാന് മനുഷ്യരെ പ്രസാദിപ്പിപ്പാന് നോക്കുന്നുവോ? ഇന്നും ഞാന് മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കില് ക്രിസ്തുവിന്റെ ദാസനായിരിക്കയില്ല.

10. Am I now trying to win human approval, or God's approval? Or am I trying to please people? If I were still trying to please people, I would not be a servant of Christ.

11. സഹോദരന്മാരേ, ഞാന് അറിയിച്ച സുവിശേഷം മാനുഷമല്ല എന്നു നിങ്ങളെ ഔര്പ്പിക്കുന്നു.

11. I want you to know, brothers and sisters, that the gospel I preached is not of human origin.

12. അതു ഞാന് മനുഷ്യരോടു പ്രാപിച്ചിട്ടില്ല പഠിച്ചിട്ടുമില്ല, യേശുക്രിസ്തുവിന്റെ വെളിപ്പാടിനാല് അത്രേ പ്രാപിച്ചതു.

12. I did not receive it from any human source, nor was I taught it; rather, I received it by revelation from Jesus Christ.

13. യെഹൂദമതത്തിലെ എന്റെ മുമ്പേത്ത നടപ്പു നിങ്ങള് കേട്ടിട്ടുണ്ടല്ലോ. ഞാന് ദൈവത്തിന്റെ സഭയെ അത്യന്തം ഉപദ്രവിച്ചു മുടിക്കയും

13. For you have heard of my previous way of life in Judaism, how intensely I persecuted the church of God and tried to destroy it.

14. എന്റെ പിതൃപാരമ്പര്യത്തെക്കുറിച്ചു അത്യന്തം എരിവേറി, എന്റെ സ്വജനത്തില് സമപ്രായക്കാരായ പലരെക്കാളും യെഹൂദമതത്തില് അധികം മുതിരുകയും ചെയ്തുപോന്നു.

14. I was advancing in Judaism beyond many of my own age among my people and was extremely zealous for the traditions of my fathers.

15. എങ്കിലും എന്റെ ജനനം മുതല് എന്നെ വേര്തിരിച്ചുതന്റെ കൃപയാല് വിളിച്ചിരിക്കുന്ന ദൈവം
യെശയ്യാ 49:1, യിരേമ്യാവു 1:5

15. But when God, who set me apart from birth and called me by his grace, was pleased

16. തന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷം ഞാന് ജാതികളുടെ ഇടയില് അറിയിക്കേണ്ടതിന്നു അവനെ എന്നില് വെളിപ്പെടുത്തുവാന് പ്രസാദിച്ചപ്പോള് ഞാന് മാംസരക്തങ്ങളോടു ആലോചിക്കയോ

16. to reveal his Son in me so that I might preach him among the Gentiles, my immediate response was not to consult any human being.

17. എനിക്കു മുമ്പെ അപ്പൊസ്തലന്മാരായവരുടെ അടുക്കല് യെരൂശലേമിലേക്കു പോകയോ ചെയ്യാതെ നേരെ അറബിയിലേക്കു പോകയും ദമസ്കൊസിലേക്കു മടങ്ങിപ്പോരുകയും ചെയ്തു.

17. I did not go up to Jerusalem to see those who were apostles before I was, but I went into Arabia. Later I returned to Damascus.

18. മൂവാണ്ടു കഴിഞ്ഞിട്ടു കേഫാവുമായി മുഖപരിചയമാകേണ്ടതിന്നു യെരൂശലേമിലേക്കു പോയി പതിനഞ്ചുദിവസം അവനോടുകടെ പാര്ത്തു.

18. Then after three years, I went up to Jerusalem to get acquainted with Cephas and stayed with him fifteen days.

19. എന്നാല് കര്ത്താവിന്റെ സഹോദരനായ യാക്കോബിനെ അല്ലാതെ അപ്പൊസ്തലന്മാരില് വേറൊരുത്തനെയും കണ്ടില്ല.

19. I saw none of the other apostlesonly James, the Lord's brother.

20. ഞാന് നിങ്ങള്ക്കു എഴുതുന്നതു ഭോഷ്കല്ല എന്നതിന്നു ദൈവം സാക്ഷി.

20. I assure you before God that what I am writing you is no lie.

21. പിന്നെ ഞാന് സുറിയ കിലിക്യ ദിക്കുകളിലേക്കു പോയി.

21. Then I went to Syria and Cilicia.

22. യെഹൂദ്യയിലെ ക്രിസ്തുസഭകള്ക്കോ ഞാന് മുഖപരിചയം ഇല്ലാത്തവന് ആയിരുന്നു;

22. I was personally unknown to the churches of Judea that are in Christ.

23. മുമ്പെ നമ്മെ ഉപദ്രവിച്ചവന് താന് മുമ്പെ മുടിച്ച വിശ്വാസത്തെ ഇപ്പോള് പ്രസംഗിക്കുന്നു എന്നു മാത്രം

23. They only heard the report: 'The man who formerly persecuted us is now preaching the faith he once tried to destroy.'

24. അവര് കേട്ടു എന്നെച്ചൊല്ലി ദൈവത്തെ മഹത്വപ്പെടുത്തി.

24. And they praised God because of me.



Shortcut Links
ഗലാത്യർ ഗലാത്തിയാ - Galatians : 1 | 2 | 3 | 4 | 5 | 6 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |