Deuteronomy - ആവർത്തനം 24 | View All

1. ഒരു പുരുഷന് ഒരു സ്ത്രീയെ തിരഞ്ഞെടുത്തു വിവാഹം ചെയ്തശേഷം അവളില് ദൂഷ്യമായ വല്ലതും കണ്ടിട്ടു അവന്നു അവളോടു അനിഷ്ടം തോന്നിയാല് ഒരു ഉപേക്ഷണപത്രം എഴുതി കയ്യില് കൊടുത്തു അവളെ വീട്ടില്നിന്നു അയക്കേണം.
മത്തായി 5:31, മത്തായി 19:7, മർക്കൊസ് 10:4

1. 'If a man marries a woman, but she becomes displeasing to him because he finds something improper about her, he may write her a divorce certificate, hand it to her, and send her away from his house.

2. അവന്റെ വീട്ടില്നിന്നു പുറപ്പെട്ടശേഷം അവള് പോയി മറ്റൊരു പുരുഷന്നു ഭാര്യയായി ഇരിക്കാം.

2. If after leaving his house she goes and becomes another man's wife,

3. എന്നാല് രണ്ടാമത്തെ ഭര്ത്താവു അവളെ വെറുത്തു ഒരു ഉപേക്ഷണപത്രം എഴുതി കയ്യില് കൊടുത്തു അവളെ വീട്ടില്നിന്നു അയക്കയോ അവളെ ഭാര്യയായിട്ടു എടുത്ത രണ്ടാമത്തെ ഭര്ത്താവു മരിച്ചുപോകയോ ചെയ്താല്
മത്തായി 5:31, മത്തായി 19:7, മർക്കൊസ് 10:4

3. and the second man hates her, writes her a divorce certificate, hands it to her, and sends her away from his house or if he dies,

4. അവളെ ഉപേക്ഷിച്ച മുമ്പിലത്തെ ഭര്ത്താവിന്നു അവള് അശുദ്ധയായശേഷം അവളെ പിന്നെയും ഭാര്യയായി പരിഗ്രഹിച്ചുകൂടാ; അതു യഹോവയുടെ മുമ്പാകെ അറെപ്പാകുന്നു; നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ പാപംകൊണ്ടു മലിനമാക്കരുതു.

4. the first husband who sent her away may not marry her again after she has been defiled, because that would be detestable to the LORD. You must not bring guilt on the land the LORD your God is giving you as an inheritance.

5. ഒരു പുരുഷന് പുതുതായി ഒരു സ്ത്രീയെ പരിഗ്രഹിച്ചിരിക്കുമ്പോള് അവന് യുദ്ധത്തിന്നു പോകരുതു; അവന്റെമേല് യാതൊരു ഭാരവും വെക്കരുതു; അവന് ഒരു സംവത്സരത്തേക്കു വീട്ടില് സ്വതന്ത്രനായിരുന്നു താന് പരിഗ്രഹിച്ച ഭാര്യയെ സന്തോഷിപ്പിക്കേണം.

5. 'When a man takes a bride, he must not go out with the army or be liable for any duty. He is free [to stay] at home for one year, so that he can bring joy to the wife he has married.

6. തിരികല്ലാകട്ടെ അതിന്റെ മേല്ക്കല്ലാകട്ടെ ആരും പണയം വാങ്ങരുതു; അതു ജീവനെ പണയം വാങ്ങുകയല്ലോ.

6. 'Do not take a pair of millstones or an upper millstone as security for a debt, because that is like taking a life as security.

7. ആരെങ്കിലും തന്റെ സഹോദരന്മാരായ യിസ്രായേല്മക്കളില് ഒരുത്തനെ മോഷ്ടിച്ചു അവനോടു കാഠിന്യം പ്രവര്ത്തിക്കയോ അവനെ വിലെക്കു വില്ക്കയോ ചെയ്യുന്നതു കണ്ടാല് മോഷ്ടാവു മരണശിക്ഷ അനുഭവിക്കേണം. ഇങ്ങനെ നിങ്ങളുടെ ഇടയില്നിന്നു ദോഷം നീക്കിക്കളയേണം.
1 കൊരിന്ത്യർ 5:13

7. 'If a man is discovered kidnapping one of his Israelite brothers, whether he treats him as a slave or sells him, the kidnapper must die. You must purge the evil from you.

8. കുഷ്ഠരോഗത്തിന്റെ ബാധാകാര്യത്തില് ഏറ്റവും സൂക്ഷിച്ചിരിപ്പാനും ലേവ്യരായ പുരോഹിതന്മാര് നിങ്ങള്ക്കു ഉപദേശിച്ചു തരുന്നതുപോലെ ഒക്കെയും ചെയ്വാനും ജാഗ്രതയായിരിക്കേണം; ഞാന് അവരോടു കല്പിച്ചതുപോലെ തന്നേ നിങ്ങള് ചെയ്യേണം.

8. 'Be careful in a case of infectious skin disease, following carefully everything the Levitical priests instruct you to do. Be careful to do as I have commanded them.

9. നിങ്ങള് മിസ്രയീമില്നിന്നു പുറപ്പെട്ടശേഷം നിന്റെ ദൈവമായ യഹോവ വഴിയില് വെച്ചു മിര്യ്യാമിനോടു ചെയ്തതു ഔര്ത്തുകൊള്ക.

9. Remember what the LORD your God did to Miriam on the journey after you left Egypt.

10. കൂട്ടുകാരന്നു എന്തെങ്കിലും വായിപ്പകൊടുക്കുമ്പോള് അവന്റെ പണയം വാങ്ങുവാന് വീട്ടിന്നകത്തു കടക്കരുതു.

10. 'When you make a loan of any kind to your neighbor, do not enter his house to collect what he offers as security.

11. നീ പുറത്തു നില്ക്കേണം; വായിപ്പവാങ്ങിയവന് പണയം നിന്റെ അടുക്കല് പുറത്തു കൊണ്ടുവരേണം.

11. You must stand outside while the man you are making the loan to brings the security out to you.

12. അവന് ദരിദ്രനാകുന്നുവെങ്കില് നീ അവന്റെ പണയം കൈവശം വെച്ചുകൊണ്ടു ഉറങ്ങരുതു.

12. If he is a poor man, you must not sleep in [the garment] he has given as security.

13. അവന് തന്റെ വസ്ത്രം പുതെച്ചു ഉറങ്ങി നിന്നെ അനുഗ്രഹിക്കേണ്ടതിന്നു സൂര്യന് അസ്തമിക്കുമ്പോള് പണയം നീ അവന്നു മടക്കിക്കൊടുക്കേണം; അതു നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നിനക്കു നീതിയായിരിക്കും.

13. Be sure to return it to him at sunset. Then he will sleep in it and bless you, and this will be counted as righteousness to you before the LORD your God.

14. നിന്റെ സഹോദരന്മാരിലോ നിന്റെ ദേശത്തു നിന്റെ പട്ടണങ്ങളിലുള്ള പരദേശികളിലോ ദരിദ്രനും അഗതിയുമായ കൂലിക്കാരനെ നീ പീഡിപ്പിക്കരുതു.
മർക്കൊസ് 10:19

14. 'Do not oppress a hired hand who is poor and needy, whether one of your brothers or one of the foreigners residing within a town in your land.

15. അവന്റെ കൂലി അന്നേക്കന്നു കൊടുക്കേണം; സൂര്യന് അതിന്മേല് അസ്തമിക്കരുതു; അവന് ദരിദ്രനും അതിന്നായി ആശിച്ചുകൊണ്ടിരിക്കുന്നവനുമല്ലോ. അവന് നിനക്കു വിരോധമായി യഹോവയോടു നിലവിളിപ്പാനും അതു നിനക്കു പാപമായിത്തീരുവാനും ഇടവരുത്തരുതു.
മത്തായി 20:8, യാക്കോബ് 5:4

15. You are to pay him his wages each day before the sun sets, because he is poor and depends on them. Otherwise he will cry out to the LORD against you, and you will be held guilty.

16. മക്കള്ക്കു പകരം അപ്പന്മാരും അപ്പന്മാര്ക്കും പകരം മക്കളും മരണശിക്ഷ അനുഭവിക്കരുതു; താന്താന്റെ പാപത്തിന്നു താന്താന് മരണശിക്ഷ അനുഭവിക്കേണം.

16. 'Fathers are not to be put to death for [their] children or children for [their] fathers; each person will be put to death for his own sin.

17. പരദേശിയുടെയും അനാഥന്റെയും ന്യായം മറിച്ചുകളയരുതു; വിധവയുടെ വസ്ഡത്രം പണയം വാങ്ങുകയുമരുതു.

17. Do not deny justice to a foreign resident [or] fatherless child, and do not take a widow's garment as security.

18. നീ മിസ്രയീമില് അടിമയായിരുന്നു എന്നും നിന്റെ ദൈവമായ യഹോവ നിന്നെ അവിടെനിന്നു വീണ്ടെടുത്തു എന്നും ഔര്ക്കേണം; അതുകൊണ്ടാകുന്നു ഇക്കാര്യം ഞാന് നിന്നോടു കല്പിക്കുന്നതു.

18. Remember that you were a slave in Egypt, and the LORD your God redeemed you from there. Therefore I am commanding you to do this.

19. നിന്റെ വയലില് വിളവു കൊയ്തിട്ടു ഒരു കറ്റ വയലില് മറന്നുപോന്നാല് അതിനെ എടുപ്പാന് മടങ്ങിപ്പോകരുതു; നിന്റെ ദൈവമായ യഹോവ നിന്റെ സകലപ്രവൃത്തിയിലും നിന്നെ അനുഗ്രഹിക്കേണ്ടതിന്നു അതു പരദേശിക്കും അനാഥന്നും വിധവേക്കും ഇരിക്കട്ടെ.

19. 'When you reap the harvest in your field, and you forget a sheaf in the field, do not go back to get it. It is to be left for the foreign resident, the fatherless, and the widow, so that the LORD your God may bless you in all the work of your hands.

20. ഒലിവുവൃക്ഷത്തിന്റെ ഫലം തല്ലുമ്പോള് കൊമ്പു തപ്പിപ്പറിക്കരുതു; അതു പരദേശിക്കും അനാഥന്നും വിധവേക്കും ഇരിക്കട്ടെ.

20. When you knock down the fruit from your olive tree, you must not go over the branches again. What remains will be for the foreign resident, the fatherless, and the widow.

21. മുന്തിരിത്തോട്ടത്തിലെ പഴം അറുത്തെടുക്കുമ്പോള് കാലാ പെറുക്കരുതു; അതു പരദേശിക്കും അനാഥന്നും വിധവേക്കും ഇരിക്കട്ടെ; നീ മിസ്രയീംദേശത്തു അടിമയായിരുന്നു എന്നു ഔര്ക്കേണം; അതുകൊണ്ടാകുന്നു ഞാന് ഇക്കാര്യം നിന്നോടു കല്പിക്കുന്നതു.

21. When you gather the grapes of your vineyard, you must not glean what is left. What remains will be for the foreign resident, the fatherless, and the widow.



Shortcut Links
ആവർത്തനം - Deuteronomy : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |