Philippians - ഫിലിപ്പിയർ ഫിലിപ്പി 3 | View All

1. ഒടുവില് എന്റെ സഹോദരന്മാരേ, കര്ത്താവില് സന്തോഷിപ്പിന് . അതേ കാര്യം നിങ്ങള്ക്കു പിന്നെയും എഴുതുന്നതില് എനിക്കു മടുപ്പില്ല; നിങ്ങള്ക്കു അതു ഉറപ്പുമാകുന്നു

1. Finally, my brothers and sisters, rejoice in the Lord. To write the same things to you is not troublesome to me, and for you it is a safeguard.

2. നായ്ക്കളെ സൂക്ഷിപ്പിന് ; ആകാത്ത വേലക്കരെ സൂക്ഷിപ്പിന് ; വിച്ഛേദനക്കാരെ സൂക്ഷിപ്പിന് .
സങ്കീർത്തനങ്ങൾ 22:16, സങ്കീർത്തനങ്ങൾ 22:20

2. Beware of the dogs, beware of the evil workers, beware of those who mutilate the flesh!

3. നാമല്ലോ പരിച്ഛേദനക്കാര്; ദൈവത്തിന്റെ ആത്മാവുകൊണ്ടു ആരാധിക്കയും ക്രിസ്തുയേശുവില് പ്രശംസിക്കയും ജഡത്തില് ആശ്രയിക്കാതിരിക്കയും ചെയ്യുന്ന നാം തന്നേ.

3. For it is we who are the circumcision, who worship in the Spirit of God and boast in Christ Jesus and have no confidence in the flesh--

4. പക്ഷേ എനിക്കു ജഡത്തിലും ആശ്രയിപ്പാന് വകയുണ്ടു; മറ്റാര്ക്കാനും ജഡത്തില് ആശ്രയിക്കാം എന്നു തോന്നിയാല് എനിക്കു അധികം;

4. even though I, too, have reason for confidence in the flesh. If anyone else has reason to be confident in the flesh, I have more:

5. എട്ടാം നാളില് പരിച്ഛേദന ഏറ്റവന് ; യിസ്രായേല്ജാതിക്കാരന് ; ബെന്യമീന് ഗോത്രക്കാരന് ; എബ്രായരില്നിന്നു ജനിച്ച എബ്രായരില് നിന്നു ജനിച്ച എബ്രായന് ; ന്യായപ്രമാണം സംബന്ധിച്ചു പരീശന് ;

5. circumcised on the eighth day, a member of the people of Israel, of the tribe of Benjamin, a Hebrew born of Hebrews; as to the law, a Pharisee;

6. ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവന് ; ന്യായപ്രമാണത്തിലെ നീതിസംബന്ധിച്ചു അനിന്ദ്യന് .

6. as to zeal, a persecutor of the church; as to righteousness under the law, blameless.

7. എങ്കിലും എനിക്കു ലാഭമായിരുന്നതു ഒക്കെയും ഞാന് ക്രിസ്തു നിമിത്തം ചേതം എന്നു എണ്ണിയിരിക്കുന്നു.

7. Yet whatever gains I had, these I have come to regard as loss because of Christ.

8. അത്രയുമല്ല, എന്റെ കര്ത്താവായ ക്രിസ്തു യേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശേഷ്ര്ഠതനിമിത്തം ഞാന് ഇപ്പോഴും എല്ലാം ചേതം എന്നു എണ്ണുന്നു.

8. More than that, I regard everything as loss because of the surpassing value of knowing Christ Jesus my Lord. For his sake I have suffered the loss of all things, and I regard them as rubbish, in order that I may gain Christ

9. ഞാന് ക്രിസ്തുവിനെ നേടേണ്ടതിന്നും ന്യായപ്രമാണത്തില്നിന്നുള്ള എന്റെ സ്വന്ത നീതിയല്ല, ക്രിസ്തുവിങ്കലുള്ള വിശ്വാസംമൂലം ദൈവം വിശ്വസിക്കുന്നവര്ക്കും നലകുന്ന നീതി തന്നേ ലഭിച്ചു

9. and be found in him, not having a righteousness of my own that comes from the law, but one that comes through faith in Christ, the righteousness from God based on faith.

10. അവനില് ഇരിക്കേണ്ടതിന്നും അവന്റെ മരണത്തോടു അനുരൂപപ്പെട്ടിട്ടു അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും

10. I want to know Christ and the power of his resurrection and the sharing of his sufferings by becoming like him in his death,

11. അവന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയേണ്ടതിന്നും ഇങ്ങനെ വല്ലവിധേനയും മരിച്ചവരുടെ ഇടയില് നിന്നുള്ള പുനരുത്ഥാനം പ്രാപിക്കേണം എന്നു വെച്ചും ഞാന് അവന്റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എണ്ണുന്നു.

11. if somehow I may attain the resurrection from the dead.

12. ലഭിച്ചു കഴിഞ്ഞു എന്നോ, തികഞ്ഞവനായി എന്നോ അല്ല, ഞാന് ക്രിസ്തുയേശുവിനാല് പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു എനിക്കും അതു പിടിക്കാമോ എന്നുവെച്ചു പിന്തുടരുന്നതേയുള്ള.

12. Not that I have already obtained this or have already reached the goal; but I press on to make it my own, because Christ Jesus has made me his own.

13. സഹോദരന്മാരേ, ഞാന് പിടിച്ചിരിക്കുന്നു എന്നു നിരൂപിക്കുന്നില്ല.

13. Beloved, I do not consider that I have made it my own; but this one thing I do: forgetting what lies behind and straining forward to what lies ahead,

14. ഒന്നു ഞാന് ചെയ്യുന്നുപിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞും കൊണ്ടു ക്രിസ്തുയേശുവില് ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഔടുന്നു.

14. I press on toward the goal for the prize of the heavenly call of God in Christ Jesus.

15. നമ്മില് തികഞ്ഞവര് ഒക്കെയും ഇങ്ങനെ തന്നേ ചിന്തിച്ചുകൊള്ക; വല്ലതിലും നിങ്ങള് വേറെവിധമായി ചിന്തിച്ചാല് ദൈവം അതുവും നിങ്ങള്ക്കു വെളിപ്പെടുത്തിത്തരും.

15. Let those of us then who are mature be of the same mind; and if you think differently about anything, this too God will reveal to you.

16. എന്നാല് നാം പ്രാപിച്ചിരിക്കുന്ന പരിജ്ഞാനം തന്നേ അനുസരിച്ചു നടക്കുക.

16. Only let us hold fast to what we have attained.

17. സഹോദരന്മാരേ, നിങ്ങള് എല്ലാവരും എന്നെ അനുകരിപ്പിന് ; ഞങ്ങള് നിങ്ങള്ക്കു കാണിച്ച മാതൃകപ്രകാരം നടക്കുന്നവരെയും കുറിക്കൊള്വിന് .

17. Brothers and sisters, join in imitating me, and observe those who live according to the example you have in us.

18. ഞാന് പലപ്പോഴും നിങ്ങളോടു പറഞ്ഞതുപോലെ അനേകര് ക്രിസ്തുവിന്റെ ക്രൂശിന്നു ശത്രുക്കളായി നടക്കുന്നു എന്നു ഇപ്പോള് കരഞ്ഞുംകൊണ്ടു പറയുന്നു.

18. For many live as enemies of the cross of Christ; I have often told you of them, and now I tell you even with tears.

19. അവരുടെ അവസാനം നാശം; അവരുടെ ദൈവം വയറു; ലജ്ജയായതില് അവര്ക്കും മാനം തോന്നുന്നു; അവര് ഭൂമിയിലുള്ളതു ചിന്തിക്കുന്നു.

19. Their end is destruction; their god is the belly; and their glory is in their shame; their minds are set on earthly things.

20. നമ്മുടെ പൌരത്വമോ സ്വര്ഗ്ഗത്തില് ആകുന്നു; അവിടെ നിന്നു കര്ത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്നു നാം കാത്തിരിക്കുന്നു.

20. But our citizenship is in heaven, and it is from there that we are expecting a Savior, the Lord Jesus Christ.

21. അവന് സകലവും തനിക്കു കീഴ്പെടുത്തുവാന് കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ടു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും.

21. He will transform the body of our humiliation that it may be conformed to the body of his glory, by the power that also enables him to make all things subject to himself.



Shortcut Links
ഫിലിപ്പിയർ ഫിലിപ്പി - Philippians : 1 | 2 | 3 | 4 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |