Hebrews - എബ്രായർ 5 | View All

1. മനുഷ്യരുടെ ഇടയില്നിന്നു എടുക്കുന്ന ഏതു മഹാപുരോഹിതനും പാപങ്ങള്ക്കായി വഴിപാടും യാഗവും അര്പ്പിപ്പാന് ദൈവകാര്യ്യത്തില് മനുഷ്യര്ക്കും വേണ്ടി നിയമിക്കപ്പെടുന്നു.

1. For every [cohen gadol] taken from among men is appointed to act on people's behalf with regard to things concerning God, to offer gifts and sacrifices for sins.

2. താനും ബലഹീനത പൂണ്ടവനാകയാല് അറിവില്ലാത്തവരോടും വഴി തെറ്റിപ്പോകുന്നവരോടും സഹതാപം കാണിപ്പാന് കഴിയുന്നവനും

2. He can deal gently with the ignorant and with those who go astray, since he too is subject to weakness.

3. ബലഹീനതനിമിത്തം ജനത്തിന്നു വേണ്ടി എന്നപോലെ തനിക്കു വേണ്ടിയും പാപയാഗം അര്പ്പിക്കേണ്ടിയവനും ആകുന്നു.
ലേവ്യപുസ്തകം 9:7, ലേവ്യപുസ്തകം 16:6

3. Also, because of this weakness, he has to offer sacrifices for his own sins, as well as those of the people.

4. എന്നാല് അഹരോനെപ്പോലെ ദൈവം വിളിക്കുന്നവനല്ലാതെ ആരും ആ സ്ഥാനം സ്വതവെ എടുക്കുന്നില്ല.
പുറപ്പാടു് 28:1

4. And no one takes this honor upon himself, rather, he is called by God, just as Aharon was.

5. അവ്വണ്ണം ക്രിസ്തുവും മഹാപുരോഹിതന് ആകുവാനുള്ള മഹത്വം സ്വതവെ എടുത്തിട്ടില്ല; “നീ എന്റെ പുത്രന് ; ഇന്നു ഞാന് നിന്നെ ജനിപ്പിച്ചിരിക്കുന്നു”എന്നു അവനോടു അരുളിച്ചെയ്തവന് അവന്നു കൊടുത്തതത്രേ.
സങ്കീർത്തനങ്ങൾ 2:7

5. So neither did the Messiah glorify himself to become [cohen gadol]; rather, it was the One who said to him, 'You are my Son; today I have become your Father.'

6. അങ്ങനെ മറ്റൊരേടത്തും“നീ മല്ക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും ഒരു പുരോഹിതന് ” എന്നു പറയുന്നു.
സങ്കീർത്തനങ്ങൾ 110:4

6. Also, as he says in another place, 'You are a [cohen] forever, to be compared with Malki-Tzedek.'

7. ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നേ മരണത്തില്നിന്നു രക്ഷിപ്പാന് കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.

7. During Yeshua's life on earth, he offered up prayers and petitions, crying aloud and shedding tears, to the One who had the power to deliver him from death; and he was heard because of his godliness.

8. പുത്രന് എങ്കിലും താന് അനുഭവിച്ച കഷ്ടങ്ങളാല് അനുസരണം പഠിച്ചു തികഞ്ഞവനായി

8. Even though he was the Son, he learned obedience through his sufferings.

9. തന്നെ അനുസരിക്കുന്ന ഏവര്ക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീര്ന്നു.
യെശയ്യാ 45:17

9. And after he had been brought to the goal, he became the source of eternal deliverance to all who obey him,

10. മല്ക്കീസേദെക്കിന്റെ ക്രമപ്രകാരം മഹാപുരോഹിതന് എന്നുള്ള നാമം ദൈവത്താല് ലഭിച്ചുമിരിക്കുന്നു.
സങ്കീർത്തനങ്ങൾ 110:4

10. since he had been proclaimed by God as a [cohen gadol] to be compared with Malki-Tzedek.

11. ഇതിനെക്കുറിച്ചു ഞങ്ങള്ക്കു വളരെ പറവാനുണ്ടു; എങ്കിലും നിങ്ങള് കേള്പ്പാന് മാന്ദ്യമുള്ളവരായി തീര്ന്നതുകൊണ്ടു തെളിയിച്ചുതരുവാന് വിഷമം.

11. We have much to say about this subject, but it is hard to explain, because you have become sluggish in understanding.

12. കാലം നോക്കിയാല് ഇപ്പോള് ഉപദേഷ്ടാക്കന്മാര് ആയിരിക്കേണ്ടുന്ന നിങ്ങള്ക്കു ദൈവത്തിന്റെ അരുളപ്പാടുകളുടെ ആദ്യപാഠങ്ങളെ തന്നേ വീണ്ടും ഉപദേശിച്ചുതരുവാന് ആവശ്യമായിരിക്കുന്നു; കട്ടിയായുള്ള ആഹാരമല്ല, പാലത്രേ നിങ്ങള്ക്കു ആവശ്യമെന്നു വന്നിരിക്കുന്നു.

12. For although by this time you ought to be teachers, you need someone to teach you the very first principles of God's Word all over again! You need milk, not solid food!

13. പാല് കുടിക്കുന്നവന് എല്ലാം നീതിയുടെ വചനത്തില് പരിചയമില്ലാത്തവനത്രേ; അവന് ശിശുവല്ലോ.

13. Anyone who has to drink milk is still a baby, without experience in applying the Word about righteousness.

14. കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിവാന് തഴക്കത്താല് അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവര്ക്കേ പറ്റുകയുള്ളു.

14. But solid food is for the mature, for those whose faculties have been trained by continuous exercise to distinguish good from evil.



Shortcut Links
എബ്രായർ - Hebrews : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |