Hebrews - എബ്രായർ 9 | View All

1. എന്നാല് ആദ്യനിയമത്തിന്നും ആരാധനെക്കുള്ള ചട്ടങ്ങളും ലൌകികമായ വിശുദ്ധമന്ദിരവും ഉണ്ടായിരുന്നു.

1. That first plan contained directions for worship, and a specially designed place of worship.

2. ഒരു കൂടാരം ചമെച്ചു; അതിന്റെ ആദ്യഭാഗത്തു നിലവിളക്കും മേശയും കാഴ്ചയപ്പവും ഉണ്ടായിരുന്നു. അതിന്നു വിശുദ്ധസ്ഥലം എന്നു പേര്.
പുറപ്പാടു് 25:23-30, പുറപ്പാടു് 26:1-30

2. A large outer tent was set up. The lampstand, the table, and 'the bread of presence' were placed in it. This was called 'the Holy Place.'

3. രണ്ടാം തിരശ്ശീലെക്കു പിന്നിലോ അതിവിശുദ്ധം എന്ന കൂടാരം ഉണ്ടായിരുന്നു.
പുറപ്പാടു് 26:31-33

3. Then a curtain was stretched, and behind it a smaller, inside tent set up. This was called 'the Holy of Holies.'

4. അതില് പൊന്നുകൊണ്ടുള്ള ധൂപകലശവും മുഴുവനും പൊന്നു പൊതിഞ്ഞ നിയമപെട്ടകവും അതിന്നകത്തു മന്ന ഇട്ടുവെച്ച പൊന് പാത്രവും അഹരോന്റെ തളിര്ത്തവടിയും നിയമത്തിന്റെ കല്പലകകളും
പുറപ്പാടു് 16:33, പുറപ്പാടു് 25:10-16, പുറപ്പാടു് 30:1-6, സംഖ്യാപുസ്തകം 17:8-10, ആവർത്തനം 10:3-5

4. In it were placed the gold incense altar and the gold-covered ark of the covenant containing the gold urn of manna, Aaron's rod that budded, the covenant tablets,

5. അതിന്നു മിതെ കൃപാസനത്തെ മൂടുന്ന തേജസ്സിന്റെ കെരൂബുകളും ഉണ്ടായിരുന്നു. അതു ഇപ്പോള് ഔരോന്നായി വിവരിപ്പാന് കഴിവില്ല.
പുറപ്പാടു് 25:18-22

5. and the angel-wing-shadowed mercy seat. But we don't have time to comment on these now.

6. ഇവ ഇങ്ങനെ തീര്ന്ന ശേഷം പുരോഹിതന്മാര് നിത്യം മുന് കൂടാരത്തില് ചെന്നു ശുശ്രൂഷ കഴിക്കും.
സംഖ്യാപുസ്തകം 18:2-6

6. After this was set up, the priests went about their duties in the large tent.

7. രണ്ടാമത്തേതിലോ ആണ്ടില് ഒരിക്കല് മഹാപുരോഹിതന് മാത്രം ചെല്ലും; രക്തം കൂടാതെ അല്ല; അതു അവന് തന്റെയും ജനത്തിന്റെയും അബദ്ധങ്ങള്ക്കു വേണ്ടി അര്പ്പിക്കും.
പുറപ്പാടു് 30:10, ലേവ്യപുസ്തകം 16:2, ലേവ്യപുസ്തകം 16:14, ലേവ്യപുസ്തകം 16:15

7. Only the high priest entered the smaller, inside tent, and then only once a year, offering a blood sacrifice for his own sins and the people's accumulated sins.

8. മുങ്കൂടാരം നിലക്കുന്നേടത്തോളം വിശുദ്ധമന്ദിരത്തിലേക്കുള്ള വഴി വെളിപ്പെട്ടില്ല എന്നു പരിശുദ്ധാത്മാവു ഇതിനാല് സൂചിപ്പിക്കുന്നു.

8. This was the Holy Spirit's way of showing with a visible parable that as long as the large tent stands, people can't just walk in on God.

9. ആ കൂടാരം ഈ കാലത്തേക്കു ഒരു സാദൃശ്യമത്രേ. അതിന്നു ഒത്തവണ്ണം ആരാധനക്കാരന്നു മനസ്സാക്ഷിയില് പൂര്ണ്ണ സമാധാനം വരുത്തുവാന് കഴിയാത്ത വഴിപാടും യാഗവും അര്പ്പിച്ചു പോരുന്നു.

9. Under this system, the gifts and sacrifices can't really get to the heart of the matter, can't assuage the conscience of the people,

10. അവ ഭക്ഷ്യങ്ങള്, പാനീയങ്ങള്, വിവിധ സ്നാനങ്ങള് എന്നിവയോടു കൂടെ ഗുണീകരണകാലത്തോളം ചുമത്തിയിരുന്ന ജഡികനിയമങ്ങളത്രേ.
ലേവ്യപുസ്തകം 11:2, ലേവ്യപുസ്തകം 11:25, ലേവ്യപുസ്തകം 15:18, സംഖ്യാപുസ്തകം 19:13

10. but are limited to matters of ritual and behavior. It's essentially a temporary arrangement until a complete overhaul could be made.

11. ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടുകൈപ്പണിയല്ലാത്തതായി എന്നുവെച്ചാല് ഈ സൃഷ്ടിയില് ഉള്പ്പെടാത്തതായി വലിപ്പവും തികവുമേറിയ

11. But when the Messiah arrived, high priest of the superior things of this new covenant, he bypassed the old tent and its trappings in this created world and went straight into heaven's 'tent'--the true Holy Place--once and for all.

12. ഒരു കൂടാരത്തില്കൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താല് തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തില് പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.
ലേവ്യപുസ്തകം 16:30-34

12. He also bypassed the sacrifices consisting of goat and calf blood, instead using his own blood as the price to set us free once and for all.

13. ആട്ടുകൊറ്റന്മാരുടെയും കാളകളുടെയും രക്തവും മലിനപ്പെട്ടവരുടെ മേല് തളിക്കുന്ന പശുഭസ്മവും
ലേവ്യപുസ്തകം 16:3, സംഖ്യാപുസ്തകം 19:9, സംഖ്യാപുസ്തകം 19:17-19

13. If that animal blood and the other rituals of purification were effective in cleaning up certain matters of our religion and behavior,

14. ജഡികശുദ്ധി വരുത്തുന്നു എങ്കില് നിത്യാത്മാവിനാല് ദൈവത്തിന്നു തന്നെത്താന് നിഷ്കളങ്കനായി അര്പ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാന് നിങ്ങളുടെ മനസ്സാക്ഷിയെ നിര്ജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?

14. think how much more the blood of Christ cleans up our whole lives, inside and out.

15. അതുനിമിത്തം ആദ്യനിയമത്തിലെ ലംഘനങ്ങളില്നിന്നുള്ള വീണ്ടെടുപ്പിന്നായി ഒരു മരണം ഉണ്ടായിട്ടു നിത്യാവകാശത്തിന്റെ വാഗ്ദത്തം വിളിക്കപ്പെട്ടവര്ക്കും ലഭിക്കേണ്ടതിന്നു അവന് പുതിയ നിയമത്തിന്റെ മദ്ധ്യസ്ഥന് ആകുന്നു.

15. Through the Spirit, Christ offered himself as an unblemished sacrifice, freeing us from all those dead-end efforts to make ourselves respectable, so that we can live all out for God.

16. നിയമം ഉള്ളേടത്തു നിയമകര്ത്താവിന്റെ മരണം തെളിവാന് ആവശ്യം.

16. Like a will that takes effect when someone dies, the new covenant was put into action at Jesus' death. His death marked the transition from the old plan to the new one, canceling the old obligations and accompanying sins, and summoning the heirs to receive the eternal inheritance that was promised them. He brought together God and his people in this new way.

17. മരിച്ചശേഷമല്ലോ നിയമം സ്ഥിരമാകുന്നതു; നിയമകര്ത്താവിന്റെ ജീവകാലത്തോളം അതിന്നു ഉറപ്പില്ല.

17. (SEE 9:16)

18. അതുകൊണ്ടു ആദ്യനിയമവും രക്തം കൂടാതെ പ്രതിഷ്ഠിച്ചതല്ല.

18. Even the first plan required a death to set it in motion.

19. മോശെ ന്യായപ്രമാണപ്രകാരം കല്പന ഒക്കെയും സകലജനത്തോടും പ്രസ്താവിച്ച ശേഷം പശുക്കിടാക്കളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തെ വെള്ളവും ചുവന്ന ആട്ടുരോമവും ഈസോപ്പുമായി എടുത്തു പുസ്തകത്തിന്മേലും സകലജനത്തിന്മേലും തളിച്ചു
പുറപ്പാടു് 24:3, ലേവ്യപുസ്തകം 14:4, സംഖ്യാപുസ്തകം 19:6

19. After Moses had read out all the terms of the plan of the law--God's 'will'--he took the blood of sacrificed animals and, in a solemn ritual, sprinkled the document and the people who were its beneficiaries.

20. “ഇതു ദൈവം നിങ്ങളോടു കല്പിച്ച നിയമത്തിന്റെ രക്തം” എന്നു പറഞ്ഞു.
പുറപ്പാടു് 24:8

20. And then he attested its validity with the words, 'This is the blood of the covenant commanded by God.'

21. അങ്ങനെ തന്നേ അവന് കൂടാരത്തിന്മേലും ആരാധനെക്കുള്ള ഉപകരണങ്ങളിന്മേലും എല്ലാം രക്തം തളിച്ചു.
ലേവ്യപുസ്തകം 8:15, ലേവ്യപുസ്തകം 8:19

21. He did the same thing with the place of worship and its furniture.

22. ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താല് ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല.
ലേവ്യപുസ്തകം 17:11

22. Moses said to the people, 'This is the blood of the covenant God has established with you.' Practically everything in a will hinges on a death. That's why blood, the evidence of death, is used so much in our tradition, especially regarding forgiveness of sins.

23. ആകയാല് സ്വര്ഗ്ഗത്തിലുള്ളവയുടെ പ്രതിബിംബങ്ങളെ ഈവകയാല് ശുദ്ധമാക്കുന്നതു ആവശ്യം. സ്വര്ഗ്ഗീയമായവെക്കോ ഇവയെക്കാള് നല്ല യാഗങ്ങള് ആവശ്യം.

23. That accounts for the prominence of blood and death in all these secondary practices that point to the realities of heaven. It also accounts for why, when the real thing takes place, these animal sacrifices aren't needed anymore, having served their purpose.

24. ക്രിസ്തു വാസ്തവമായതിന്റെ പ്രതിബിംബമായി കൈപ്പണിയായ വിശുദ്ധ മന്ദിരത്തിലേക്കല്ല, ഇപ്പോള് നമുക്കു വേണ്ടി ദൈവസന്നിധിയില് പ്രത്യക്ഷനാവാന് സ്വര്ഗ്ഗത്തിലേക്കത്രേ പ്രവേശിച്ചതു.

24. For Christ didn't enter the earthly version of the Holy Place; he entered the Place Itself, and offered himself to God as the sacrifice for our sins.

25. മഹാപുരോഹിതന് ആണ്ടുതോറും അന്യരക്തത്തോടുകൂടെ വിശുദ്ധമന്ദിരത്തില് പ്രവേശിക്കുന്നതുപോലെ അവന് തന്നെത്താന് കൂടെക്കൂടെ അര്പ്പിപ്പാന് ആവശ്യമില്ല.

25. He doesn't do this every year as the high priests did under the old plan with blood that was not their own;

26. അങ്ങനെയായാല് ലോകസ്ഥാപനം മുതലക്കു അവന് പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാല് അവന് ലോകാവസാനത്തില് സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാന് ഒരിക്കല് പ്രത്യക്ഷനായി.

26. if that had been the case, he would have to sacrifice himself repeatedly throughout the course of history. But instead he sacrificed himself once and for all, summing up all the other sacrifices in this sacrifice of himself, the final solution of sin.

27. ഒരിക്കല് മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യര്ക്കും നിയമിച്ചിരിക്കയാല്
ഉല്പത്തി 3:19

27. Everyone has to die once, then face the consequences.

28. ക്രിസ്തുവും അങ്ങനെ തന്നേ അനേകരുടെ പാപങ്ങളെ ചുമപ്പാന് ഒരിക്കല് അര്പ്പിക്കപ്പെട്ടു തനിക്കായി കാത്തുനിലക്കുന്നവരുടെ രക്ഷെക്കായി അവന് പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും.
ലേവ്യപുസ്തകം 16:30-34, യെശയ്യാ 53:12

28. Christ's death was also a one-time event, but it was a sacrifice that took care of sins forever. And so, when he next appears, the outcome for those eager to greet him is, precisely, salvation.



Shortcut Links
എബ്രായർ - Hebrews : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |