Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. യേശുക്രിസ്തുവിന്റെ ദാസനും യാക്കോബിന്റെ സഹോദരനുമായ യൂദാ, പിതാവായ ദൈവത്തില്‍ സ്നേഹിക്കപ്പെട്ടും യേശുക്രിസ്തുവിന്നായി സൂക്ഷിക്കപ്പെട്ടും ഇരിക്കുന്നവരായ വിളിക്കപ്പെട്ടവര്‍ക്കും എഴുതുന്നതു
1. Jude, the servant of Jesus Christ, and brother of James, to them that are sanctified by God the Father, and preserved in Jesus Christ, {and} called:
2. നിങ്ങള്‍ക്കു കരുണയും സമാധാനവും സ്നേഹവും വര്‍ദ്ധിക്കുമാറാകട്ടെ.
2. Mercy to you, and peace, and love, be multiplied.
3. പ്രിയരേ, നമുക്കു പൊതുവിലുള്ള രക്ഷയെക്കുറിച്ചു നിങ്ങള്‍ക്കു എഴുതുവാന്‍ സകലപ്രയത്നവും ചെയ്കയില്‍ വിശുദ്ധന്മാര്‍ക്കും ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിന്നു വേണ്ടി പോരാടേണ്ടതിന്നു പ്രബോധിപ്പിച്ചെഴുതുവാന് ആവശ്യം എന്നു എനിക്കു തോന്നി.
3. Beloved, when I gave all diligence to write to you concerning the common salvation, it was needful for me to write to you, and exhort {you} that ye should earnestly contend for the faith, which was once delivered to the saints.
4. നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യര്‍ നുഴഞ്ഞു വന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടു തന്നേ എഴുതിയിരിക്കുന്നു.
4. For certain men have crept in unawares, who were before of old ordained to this condemnation, ungodly men, turning the grace of our God into lasciviousness, and denying the only Lord God, and our Lord Jesus Christ.
5. നിങ്ങളോ സകലവും ഒരിക്കല്‍ അറിഞ്ഞുവെങ്കിലും നിങ്ങളെ ഔര്പ്പിപ്പാന് ഞാന്‍ ഇച്ഛിക്കുന്നതെന്തെന്നാല്കര്ത്താവു ജനത്തെ മിസ്രയീമില്‍നിന്നു രക്ഷിച്ചിട്ടും വിശ്വസിക്കാത്തവരെ പിന്നത്തേതില്‍ നശിപ്പിച്ചു.പുറപ്പാടു് 12:51, സംഖ്യാപുസ്തകം 14:29-30, സംഖ്യാപുസ്തകം 14:35
5. I will therefore put you in remembrance, though ye once knew this, that the Lord, having saved the people out of the land of Egypt, afterward destroyed them that believed not.
6. തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിന് കീഴില്‍ സൂക്ഷിച്ചിരിക്കുന്നു.
6. And the angels who kept not their first state, but left their own habitation, he hath reserved in everlasting chains under darkness to the judgment of the great day.
7. അതുപോലെ സൊദോമും ഗൊമോരയും ചുറ്റുമുള്ള പട്ടണങ്ങളും അവര്‍ക്കും സമമായി ദുര്‍ന്നടപ്പു ആചരിച്ചു അന്യജഡം മോഹിച്ചു നടന്നതിനാല്‍ നിത്യാഗ്നിയുടെ ശിക്ഷാവിധി സഹിച്ചുകൊണ്ടു ദൃഷ്ടാന്തമായി കിടക്കുന്നു.ഉല്പത്തി 19:4-25
7. Even as Sodom and Gomorrah, and the cities about them in like manner, giving themselves over to impurity, and going after strange flesh, are set forth for an example, suffering the vengeance of eternal fire.
8. അങ്ങനെ തന്നേ ഇവരും സ്വപ്നാവസ്ഥയിലായി ജഡത്തെ മലിനമാക്കുകയും കര്‍ത്തൃത്വത്തെ തുച്ഛീകരിക്കുകയും മഹിമകളെ ദുഷിക്കയും ചെയ്യുന്നു.
8. Likewise also these {filthy} dreamers defile the flesh, despise dominion, and speak evil of dignities.
9. എന്നാല്‍ പ്രധാനദൂതനായ മിഖായേല്‍ മോശെയുടെ ശരീരത്തെക്കുറിച്ചു പിശാചിനോടു തര്‍ക്കിച്ചു വാദിക്കുമ്പോള്‍ ഒരു ദൂഷണവിധി ഉച്ചരിപ്പാന് തുനിയാതെകര്ത്താവു നിന്നെ ഭര്ത്സിക്കട്ടെ എന്നു പറഞ്ഞതേ ഉള്ളൂ.ദാനീയേൽ 10:13, ദാനീയേൽ 10:21, ദാനീയേൽ 12:1, സെഖർയ്യാവു 3:2-3
9. Yet Michael the archangel, when contending with the devil he disputed about the body of Moses, durst not bring against him a railing accusation, but said, The Lord rebuke thee.
10. ഇവരോ തങ്ങള്‍ അറിയാത്തതു എല്ലാം ദുഷിക്കുന്നു; ബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ സ്വാഭാവികമായി ഗ്രഹിക്കുന്നവയാല് ഒക്കെയും തങ്ങളെത്തന്നേ വഷളാക്കുന്നു.
10. But these speak evil of those things which they know not: but what they know naturally, as brute beasts, in those things they corrupt themselves.
11. അവര്‍ക്കും അയ്യോ കഷ്ടം! അവര്‍ കയീന്റെ വഴിയില്‍ നടക്കയും കൂലി കൊതിച്ചു ബിലെയാമിന്റെ വഞ്ചനയില്‍ തങ്ങളേത്തന്നേ ഏല്പിക്കയും കോരഹിന്റെ മത്സരത്തില്‍ നശിച്ചുപോകയും ചെയ്യുന്നു.ഉല്പത്തി 4:3-8, സംഖ്യാപുസ്തകം 16:19-35, സംഖ്യാപുസ്തകം 22:7, സംഖ്യാപുസ്തകം 31:16
11. Woe to them! for they have gone in the way of Cain, and run greedily after the error of Balaam for reward, and perished in the gainsaying of Core.
12. ഇവര്‍ നിങ്ങളുടെ സ്നേഹസദ്യകളില് മറഞ്ഞുകിടക്കുന്ന പാറകള്‍; നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു ഭയംകൂടാതെ നിങ്ങളെത്തന്നേ തീറ്റുന്നവര്; കാറ്റുകൊണ്ടു ഔടുന്ന വെള്ളമില്ലാത്ത മേഘങ്ങള്‍; ഇലകൊഴിഞ്ഞും ഫലമില്ലാതെയും രണ്ടുരു ചത്തും വേരറ്റും പോയ വൃക്ഷങ്ങള്‍;യേഹേസ്കേൽ 34:8
12. These are spots in your feasts of charity, when they feast with you, feeding themselves without fear: clouds {they are} without water, carried about by winds; withered autumnal trees, without fruit, twice dead, plucked out by the roots;
13. തങ്ങളുടെ നാണക്കേടു നുരെച്ചു തള്ളുന്ന കൊടിയ കടല്‍ത്തിരകള്‍; സദാകാലത്തേക്കും അന്ധതമസ്സു സൂക്ഷിച്ചുവെച്ചിരിക്കുന്ന വക്ര ഗതിയുള്ള നക്ഷത്രങ്ങള്‍ തന്നേ.യെശയ്യാ 57:20
13. Raging waves of the sea, foaming out their own shame; wandering stars, to whom is reserved the blackness of darkness for ever.
14. ആദാംമുതല് ഏഴാമനായ ഹനോക്കും ഇവരെക്കുറിച്ചുആവർത്തനം 33:2, സെഖർയ്യാവു 14:5
14. And Enoch also, the seventh from Adam, prophesied of these, saying, Behold, the Lord cometh with ten thousands of his saints,
15. “ഇതാ കര്‍ത്താവു എല്ലാവരെയും വിധിപ്പാനും അവര്‍ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകല പ്രവൃത്തികളുംനിമിത്തം ഭക്തികെട്ട പാപികള്‍ തന്റെ നേരെ പറഞ്ഞ സകലനിഷ്ഠൂരങ്ങളും നിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധംവരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടു കൂടെ വന്നിരിക്കുന്നു” എന്നു പ്രവചിച്ചു.
15. To execute judgment upon all, and to convict all that are ungodly among them of all their ungodly deeds which they have impiously committed, and of all their hard {speeches} which ungodly sinners have spoken against him.
16. അവര്‍ പിറുപിറുപ്പുകാരും തങ്ങളുടെ ഗതിയെക്കുറിച്ചു ആവലാധി പറയുന്നവരുമായി സ്വന്തമോഹങ്ങളെ അനുസരിച്ചു നടക്കുന്നു. അവരുടെ വായ് വമ്പുപറയുന്നു; കാര്യ്യസാദ്ധ്യത്തിന്നായി അവര്‍ മുഖസ്തുതി പ്രയോഗിക്കുന്നു.
16. These are murmurers, complainers, walking after their own lusts; and their mouth speaketh great swelling {words}, having men's persons in admiration because of advantage.
17. നിങ്ങളോ, പ്രിയരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ അപ്പൊസ്തലന്മാര് മുന്‍ പറഞ്ഞ വാക്കുകളെ ഔര്പ്പിന് .
17. But, beloved, remember ye the words which were spoken before by the apostles of our Lord Jesus Christ;
18. അന്ത്യകാലത്തു ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചു നടക്കുന്ന പരിഹാസികള്‍ ഉണ്ടാകും എന്നു അവര്‍ നിങ്ങളോടു പറഞ്ഞുവല്ലോ.
18. That they told you there would be mockers in the last time, who would walk after their own ungodly lusts.
19. അവര്‍ ഭിന്നത ഉണ്ടാക്കുന്നവര്‍, പ്രാകൃതന്മാര്, ആത്മാവില്ലാത്തവര്.
19. These are they who separate themselves, sensual, having not the Spirit.
20. നിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങള്‍ക്കു തന്നേ ആത്മികവര്‍ദ്ധന വരുത്തിയും പരിശുദ്ധാത്മാവില്‍ പ്രാര്‍ത്ഥിച്ചും നിത്യജീവന്നായിട്ടു
20. But ye, beloved, building up yourselves on your most holy faith, praying by the Holy Spirit,
21. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കരുണെക്കായി കാത്തിരുന്നുംകൊണ്ടു ദൈവസ്നേഹത്തില്‍ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊള്വിന് .
21. Keep yourselves in the love of God, looking for the mercy of our Lord Jesus Christ to eternal life.
22. സംശയിക്കുന്നവരായ ചിലരോടു കരുണ ചെയ്വിന് ;
22. And of some have compassion, making a difference:
23. ചിലരെ തീയില്‍നിന്നു വലിച്ചെടുത്തു രക്ഷിപ്പിന് ; ജഡത്താല്‍ കറപിടിച്ച അങ്കിപോലും പകെച്ചുകൊണ്ടു ചിലര്‍ക്കും ഭയത്തോടെ കരുണ കാണിപ്പിന്‍ .സെഖർയ്യാവു 3:2-3
23. And others save with fear, pulling {them} out of the fire; hating even the garment spotted by the flesh.
24. വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയില്‍ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാന്‍ ശക്തിയുള്ളവന്നു, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സര്‍വ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേന്‍ .
24. Now to him that is able to keep you from falling, and to present {you} faultless before the presence of his glory with exceeding joy,