Judges - ന്യായാധിപന്മാർ 21 | View All

1. എന്നാല് നമ്മില് ആരും തന്റെ മകളെ ഒരു ബെന്യാമീന്യന്നു ഭാര്യയായി കൊടുക്കരുതു എന്നു യിസ്രായേല്യര് മിസ്പയില്വെച്ചു ശപഥം ചെയ്തിരുന്നു.

1. At Mizpah the men of Israel had sworn, 'Not one of us will let his daughter marry a man from the tribe of Benjamin.'

2. ആകയാല് ജനം ബേഥേലില് ചെന്നു അവിടെ ദൈവസന്നിധിയില് സന്ധ്യവരെ ഇരുന്നു ഉച്ചത്തില് മഹാവിലാപം കഴിച്ചു

2. The people went to the city of Bethel and sat before God until evening, crying loudly.

3. യിസ്രായേലിന്റെ ദൈവമായ യഹോവേ, ഇന്നു യിസ്രായേലില് ഒരുഗോത്രം ഇല്ലാതെപോകുവാന് തക്കവണ്ണം യിസ്രായേലില് ഇങ്ങനെ സംഭവിച്ചുവല്ലോ എന്നു പറഞ്ഞു.

3. They said, 'Lord, God of Israel, why has this terrible thing happened to us so that one tribe of Israel is missing today?'

4. പിറ്റെന്നാള് ജനം അതികാലത്തു എഴുന്നേറ്റു അവിടെ ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്പ്പിച്ചു.

4. Early the next day the people built an altar and put burnt offerings and fellowship offerings to God on it.

5. പിന്നെ യിസ്രായേല്മക്കള്എല്ലായിസ്രായേല്ഗോത്രങ്ങളിലും യഹോവയുടെ അടുക്കല് സഭെക്കു വരാതെ ആരെങ്കിലും ഉണ്ടോ എന്നു ചോദിച്ചു. മിസ്പയില് യഹോവയുടെ അടുക്കല് വരാത്തവന് മരണശിക്ഷ അനുഭവിക്കേണം എന്നു അവര് ഒരു ഉഗ്രശപഥം ചെയ്തിരുന്നു.

5. Then the Israelites asked, 'Did any tribe of Israel not come here to meet with us in the presence of the Lord?' They asked this question because they had sworn that anyone who did not meet with them at Mizpah would be killed.

6. എന്നാല് യിസ്രായേല്മക്കള് തങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരെക്കുറിച്ചു അനുതപിച്ചുഇന്നു യിസ്രായേലില്നിന്നു ഒരു ഗോത്രം അറ്റുപോയിരിക്കുന്നു.

6. The Israelites felt sorry for their relatives, the Benjaminites. They said, 'Today one tribe has been cut off from Israel.

7. ശേഷിച്ചിരിക്കുന്നവര്ക്കും നമ്മുടെ പുത്രിമാരെ ഭാര്യമാരായി കൊടുക്കരുതു എന്നു നാം യഹോവയുടെ നാമത്തില് സത്യംചെയ്തിരിക്കകൊണ്ടു അവര്ക്കും ഭാര്യമാരെ കിട്ടുവാന് നാം എന്തു ചെയ്യേണ്ടു എന്നു പറഞ്ഞു.

7. We swore before the Lord that we would not allow our daughters to marry a Benjaminite. How can we make sure that the remaining men of Benjamin will have wives?'

8. യിസ്രായേല്ഗോത്രങ്ങളില്നിന്നു മിസ്പയില് യഹോവയുടെ അടുക്കല് വരാതെ ആരെങ്കിലും ഉണ്ടോ എന്നു അവര് അന്വേഷിച്ചപ്പോള് ഗിലെയാദിലെ യാബേശില് നിന്നു ആരും പാളയത്തില് സഭെക്കു വന്നിട്ടില്ല എന്നു കണ്ടു.

8. Then they asked, 'Which one of the tribes of Israel did not come here to Mizpah?' They found that no one from the city of Jabesh Gilead had come.

9. ജനത്തെ എണ്ണിനോക്കിയാറെ ഗിലെയാദിലെ യാബേശ് നിവാസികളില് ആരും അവിടെ ഇല്ല എന്നു കണ്ടു.

9. The people of Israel counted everyone, but there was no one from Jabesh Gilead.

10. അപ്പോള് സഭ പരാക്രമശാലികളായ പന്തീരായിരംപേരെ അവിടേക്കു അയച്ചു അവരോടു കല്പിച്ചതുനിങ്ങള് ചെന്നു ഗിലെയാദിലെ യാബേശ് നിവാസികളെ സ്ത്രീകളും പൈതങ്ങളും ഉള്പടെ വാളിന്റെ വായ്ത്തലയാല് കൊല്ലുവിന് .

10. So the whole group of Israelites sent twelve thousand soldiers to Jabesh Gilead to kill the people with their swords, even the women and children.

11. അതില് നിങ്ങള് പ്രവര്ത്തിക്കേണ്ടതു ഇവ്വണ്ണംസകലപുരുഷന്മാരെയും പുരുഷനോടുകൂടെ ശയിച്ച സകലസ്ത്രീകളെയും നിങ്ങള് നിര്മ്മൂലമാക്കേണം.

11. This is what you must do: Kill every man in Jabesh Gilead and every married woman.'

12. അങ്ങനെ ചെയ്തതില് ഗിലെയാദിലെ യാബേശ് നിവാസികളുടെ ഇടയില് പുരുഷനുമായി ശയിച്ചു പുരുഷസംസര്ഗ്ഗം ചെയ്തിട്ടില്ലാത്ത നാനൂറു കന്യകമാരെ കണ്ടെത്തി അവരെ കനാന് ദേശത്തിലെ ശീലോവില് പാളയത്തിലേക്കു കൊണ്ടുവന്നു.

12. The soldiers found four hundred young unmarried women in Jabesh Gilead, so they brought them to the camp at Shiloh in Canaan.

13. സര്വ്വസഭയും രിമ്മോന് പാറയിലെ ബെന്യാമീന്യരോടു സംസാരിച്ചു സമാധാനം അറിയിപ്പാന് ആളയച്ചു.

13. Then the whole group of Israelites sent a message to the men of Benjamin, who were at the rock of Rimmon, offering to make peace with them.

14. അപ്പോള് ബെന്യാമീന്യര് മടങ്ങിവന്നു; ഗിലെയാദിലെ യാബേശിലുള്ള സ്ത്രീകളില്വെച്ചു അവര് ജീവനോടെ രക്ഷിച്ചിരുന്നവരെ അവര്ക്കും കൊടുത്തു;

14. So the men of Benjamin came back at that time. The Israelites gave them the women from Jabesh Gilead who had not been killed, but there were not enough women.

15. അവര്ക്കും അവരെക്കൊണ്ടു തികെഞ്ഞില്ല. യഹോവ യിസ്രായേല്ഗോത്രങ്ങളില് ഒരു ഛേദം വരുത്തിയിരിക്കകൊണ്ടു ജനം ബെന്യാമീന്യരെക്കുറിച്ചു ദുഃഖിച്ചു.

15. The people of Israel felt sorry for the Benjaminites because the Lord had separated the tribes of Israel.

16. ശേഷിച്ചവര്ക്കും സ്ത്രീകളെ കിട്ടേണ്ടതിന്നു നാം എന്തു ചെയ്യേണ്ടു? ബെന്യാമീന് ഗോത്രത്തില്നിന്നു സ്ത്രീകള് അറ്റുപോയിരിക്കുന്നുവല്ലോ എന്നു സഭയിലെ മൂപ്പന്മാര് പറഞ്ഞു.

16. The older leaders of the Israelites said, 'The women of Benjamin have been killed. Where can we get wives for the men of Benjamin who are still alive?

17. യിസ്രായേലില്നിന്നു ഒരു ഗോത്രം നശിച്ചു പോകാതിരിക്കേണ്ടതിന്നു ബെന്യാമീന്യരില് രക്ഷപ്പെട്ടവര്ക്കും അവരുടെ അവകാശം നില്ക്കേണം.

17. These men must have children to continue their families so a tribe in Israel will not die out.

18. എങ്കിലും നമുക്കു നമ്മുടെ പുത്രിമാരെ അവര്ക്കും ഭാര്യമാരായി കൊടുത്തുകൂടാ; ബെന്യാമീന്യര്ക്കും സ്ത്രീയെ കൊടുക്കുന്നവന് ശപിക്കപ്പെട്ടവന് എന്നു യിസ്രായേല്മക്കള് ശപഥം ചെയ്തിരിക്കുന്നുവല്ലോ എന്നു അവര് പറഞ്ഞു.

18. But we cannot allow our daughters to marry them, because we swore, 'Anyone who gives a wife to a man of Benjamin is cursed.'

19. അപ്പോള് അവര്ബേഥേലിന്നു വടക്കും ബേഥേലില്നിന്നു ശെഖേമിലേക്കു പോകുന്ന പെരുവഴിക്കു കിഴക്കും ലെബോനെക്കു തെക്കും ശീലോവില് ആണ്ടുതോറും യഹോവയുടെ ഉത്സവം ഉണ്ടല്ലോ എന്നു പറഞ്ഞു.

19. We have an idea! There is a yearly festival of the Lord at Shiloh, which is north of the city of Bethel, east of the road that goes from Bethel to Shechem, and south of the city of Lebonah.'

20. ആകയാല് അവര് ബെന്യാമീന്യരോടുനിങ്ങള് ചെന്നു മുന്തിരിത്തോട്ടങ്ങളില് പതിയിരിപ്പിന് .

20. So the older leaders told the men of Benjamin, 'Go and hide in the vineyards.

21. ശീലോവിലെ കന്യകമാര് നിരനിരയായി നൃത്തംചെയ്വാന് പുറപ്പെട്ടു വരുന്നതു നിങ്ങള് കാണുമ്പോള് മുന്തിരിത്തോട്ടങ്ങളില്നിന്നു പുറപ്പെട്ടു ഔരോരുത്തന് ശീലോവിലെ കന്യകമാരില്നിന്നു ഭാര്യയെ പിടിച്ചു ബെന്യാമീന് ദേശത്തേക്കു പൊയ്ക്കൊള്വിന് എന്നു കല്പിച്ചു.

21. Watch for the young women from Shiloh to come out to join the dancing. Then run out from the vineyards and take one of the young Shiloh women and return to the land of Benjamin.

22. അവരുടെ അപ്പന്മാരോ ആങ്ങളമാരോ ഞങ്ങളുടെ അടുക്കല് വന്നു സങ്കടം പറഞ്ഞാല് ഞങ്ങള് അവരോടുഅവരെ ഞങ്ങള്ക്കു ദാനം ചെയ്വിന് ; നാം പടയില് അവര്ക്കെല്ലാവര്ക്കും ഭാര്യമാരെ പിടിച്ചു കൊണ്ടുവന്നില്ല; നിങ്ങള് കുറ്റക്കാരാകുവാന് നിങ്ങള് ഇക്കാലത്തു അവര്ക്കും കൊടുത്തിട്ടും ഇല്ലല്ലോ എന്നു പറഞ്ഞു കൊള്ളാം.

22. If their fathers or brothers come to us and complain, we will say: 'Be kind to the men of Benjamin. We did not get wives for Benjamin during the war, and you did not give the women to the men from Benjamin. So you are not guilty.''

23. ബെന്യാമിന്യര് അങ്ങനെ ചെയ്തു; നൃത്തംചെയ്യുന്ന സ്ത്രീകളെ തങ്ങളുടെ എണ്ണത്തിന്നു ഒത്തവണ്ണം പിടിച്ചു, തങ്ങളുടെ അവകാശത്തിലേക്കു മടങ്ങിച്ചെന്നു പട്ടണങ്ങളെ വീണ്ടും പണിതു അവയില് പാര്ത്തു.

23. So that is what the Benjaminites did. While the young women were dancing, each man caught one of them, took her away, and married her. Then they went back to the land God had given them and rebuilt their cities and lived there.

24. യിസ്രായേല്മക്കളും ആ കാലത്തു അവിടം വിട്ടു ഔരോരുത്തന് താന്താന്റെ ഗോത്രത്തിലേക്കും വീട്ടിലേക്കും പോയി; അങ്ങനെ അവര് അവിടം വിട്ടു ഔരോരുത്തന് താന്താന്റെ അവകാശത്തിലേക്കു ചെന്നു.

24. Then the Israelites went home to their own tribes and family groups, to their own land that God had given them.

25. ആ കാലത്തു യിസ്രായേലില് രാജാവില്ലായിരുന്നു; ഔരോരുത്തന് തനിക്കു ബോധിച്ചതുപോലെ നടന്നു.

25. In those days Israel did not have a king. Everyone did what seemed right.



Shortcut Links
ന്യായാധിപന്മാർ - Judges : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |