1 Samuel - 1 ശമൂവേൽ 19 | View All

1. അനന്തരം ശൌല് തന്റെ മകനായ യോനാഥാനോടും സകല ഭൃത്യന്മാരോടും ദാവീദിനെ കൊല്ലേണം എന്നു കല്പിച്ചു.

1. NOW SAUL told Jonathan his son and all his servants that they must kill David.

2. എങ്കിലും ശൌലിന്റെ മകനായ യോനാഥാന്നു ദാവീദിനോടു വളരെ ഇഷ്ടമായിരുന്നതുകൊണ്ടു യോനാഥാന് ദാവീദിനോടുഎന്റെ അപ്പനായ ശൌല് നിന്നെ കൊല്ലുവാന് നോക്കുന്നു; ആകയാല് നീ രാവിലെ സൂക്ഷിച്ചു ഗൂഢമായോരു സ്ഥലത്തു ഒളിച്ചുപാര്ക്ക.

2. But Jonathan, Saul's son, delighted much in David, and he told David, Saul my father is seeking to kill you. Now therefore, take heed to yourself in the morning, and stay in a secret place and hide yourself.

3. ഞാന് പുറപ്പെട്ടു നീ ഇരിക്കുന്ന വയലില് എന്റെ അപ്പന്റെ അടുക്കല് നിന്നെക്കുറിച്ചു എന്റെ അപ്പനോടു സംസാരിക്കും; ഞാന് ഗ്രഹിക്കുന്നതു നിന്നെ അറിയിക്കാം എന്നു പറഞ്ഞു.

3. And I will go out and stand beside my father in the field where you are; and I will converse with my father about you and if I learn anything, I will tell you.

4. അങ്ങനെ യോനാഥാന് തന്റെ അപ്പനായ ശൌലിനോടു ദാവീദിനെക്കുറിച്ചു ഗുണമായി സംസാരിച്ചുപറഞ്ഞതുരാജാവു തന്റെ ഭൃത്യനായ ദാവീദിനോടു ദോഷം ചെയ്യരുതേ; അവന് നിന്നോടു ദോഷം ചെയ്തിട്ടില്ല; അവന്റെ പ്രവൃത്തികള് നിനക്കു ഏറ്റവും ഗുണകരമായിരുന്നതേയുള്ളു.

4. And Jonathan spoke well of David to Saul his father and said to him, Let not the king sin against his servant David, for he has not sinned against you, and his deeds have been of good service to you.

5. അവന് തന്റെ ജീവനെ ഉപേക്ഷിച്ചുകൊണ്ടല്ലോ ആ ഫെലിസ്ത്യനെ സംഹരിക്കയും അങ്ങനെ യഹോവ എല്ലാ യിസ്രായേലിന്നും വലിയോരു രക്ഷവരുത്തുകയും ചെയ്തതു; നീ അതു കണ്ടു സന്തോഷിച്ചു. ആകയാല് നീ വെറുതെ ദാവീദിനെ കൊന്നു കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞു പാപം ചെയ്യുന്നതു എന്തിന്നു?

5. For he took his life in his hands and slew the Philistine, and the Lord wrought a great deliverance for all Israel; you saw it and rejoiced. Why then will you sin against innocent blood and kill David without a cause?

6. യോനാഥാന്റെ വാക്കു കേട്ടുയഹോവയാണ അവനെ കൊല്ലുകയില്ല എന്നു ശൌല് സത്യം ചെയ്തു.

6. Saul heeded Jonathan and swore, As the Lord lives, David shall not be slain.

7. പിന്നെ യോനാഥാന് ദാവീദിനെ വിളിച്ചു കാര്യമെല്ലാം അറിയിച്ചു. യോനാഥാന് ദാവീദിനെ ശൌലിന്റെ അടുക്കല് കൊണ്ടുവന്നു; അവന് മുമ്പിലത്തെപ്പോലെ അവന്റെ സന്നിധിയില്നില്ക്കയും ചെയ്തു.

7. So Jonathan called David and told him all these things. And Jonathan brought David to Saul, and he was in his presence as in times past.

8. പിന്നെയും യുദ്ധം ഉണ്ടായാറെ ദാവീദ് പുറപ്പെട്ടു ഫെലിസ്ത്യരോടു പടവെട്ടി അവരെ കഠിനമായി തോല്പിച്ചു. അവര് അവന്റെ മുമ്പില്നിന്നു ഔടി.
എബ്രായർ 11:32

8. Then there was war again, and David went out and fought with the Philistines, and made a great slaughter among them and they fled before him.

9. യഹോവയുടെ പക്കല്നിന്നു ദുരാത്മാവു പിന്നെയും ശൌലിന്റെമേല് വന്നു; അവന് കയ്യില് കുന്തവും പിടിച്ചു തന്റെ അരമനയില് ഇരിക്കയായിരുന്നു; ദാവീദ് കിന്നരം വായിച്ചുകൊണ്ടിരുന്നു.

9. Then an evil spirit from the Lord came upon Saul as he sat in his house with his spear in his hand; and David was playing [the lyre] with his hand.

10. അപ്പോള് ശൌല് ദാവീദിനെ കുന്തംകൊണ്ടു ചുവരോടുചേര്ത്തു കുത്തുവാന് നോക്കി; അവനോ ശൌലിന്റെ മുമ്പില്നിന്നു മാറിക്കളഞ്ഞു. കുന്തം ചുവരില് തറെച്ചു; ദാവീദ് ആ രാത്രിയില്തന്നേ ഔടിപ്പോയി രക്ഷപ്പെട്ടു.

10. Saul sought to pin David to the wall with the spear, but he slipped away, so that Saul struck the spear into the wall. Then David fled and escaped that night.

11. ദാവീദിനെ കാത്തുനിന്നു രാവിലെ കൊന്നുകളയേണ്ടതിന്നു ശൌല് അവന്റെ വീട്ടിലേക്കു ദൂതന്മാരെ അയച്ചു; ദാവീദിന്റെ ഭാര്യയായ മീഖള് അവനോടുഈ രാത്രിയില് നിന്റെ ജീവനെ രക്ഷിച്ചുകൊണ്ടില്ലെങ്കില് നാളെ നിന്നെ കൊന്നുപോകും എന്നു പറഞ്ഞു.

11. Saul sent messengers that night to David's house to watch him, that he might kill him in the morning. But Michal, David's wife, told him, If you do not save your life tonight, tomorrow you will be killed.

12. അങ്ങനെ മീഖള് ദാവീദിനെ കിളിവാതില്കൂടി ഇറക്കിവിട്ടു; അവന് ഔടിപ്പോയി രക്ഷപ്പെട്ടു.

12. So Michal let David down through the window, and he fled and escaped.

13. മീഖള് ഒരു ബിംബം എടുത്തു കട്ടിലിന്മേല് കിടത്തി, അതിന്റെ തലെക്കു കോലാട്ടുരോമംകൊണ്ടുള്ള മൂടിയും ഇട്ടു ഒരു വസ്ത്രംകൊണ്ടു പുതപ്പിച്ചു.

13. And Michal took the teraph (household good luck image) and laid it in the bed, put a pillow of goats' hair at its head, and covered it with a bedspread.

14. ദാവീദിനെ പിടിപ്പാന് ശൌല് ദൂതന്മാരെ അയച്ചപ്പോള് അവന് ദീനമായി കിടക്കുന്നു എന്നു അവള് പറഞ്ഞു.

14. And when Saul sent messengers to take David, she said, He is sick.

15. എന്നാറെ ശൌല്ഞാന് അവനെ കൊല്ലേണ്ടതിന്നു കിടക്കയോടെ എന്റെ അടുക്കല് കൊണ്ടുവരുവിന് എന്നു കല്പിച്ചു.

15. Then Saul sent the messengers again to see David, saying, Bring him up to me in the bed, that I may slay him.

16. ദാവീദിനെ ചെന്നു നോക്കുവാന് ദൂതന്മാരെ അയച്ചു. ദൂതന്മാര് ചെന്നപ്പോള് കട്ടിലിന്മേല് ഒരു ബിംബം തലെക്കു കോലാട്ടുരോമംകൊണ്ടുള്ള ഒരു മൂടിയുമായി കിടക്കുന്നതു കണ്ടു.

16. And when the messengers came in, behold, there was an image in the bed, with a pillow of goats' hair at its head.

17. എന്നാറെ ശൌല് മീഖളിനോടുനീ ഇങ്ങനെ എന്നെ ചതിക്കയും എന്റെ ശത്രു ചാടിപ്പോകുവാന് അവനെ വിട്ടയക്കയും ചെയ്തതു എന്തു എന്നു ചോദിച്ചതിന്നുഎന്നെ വിട്ടയക്ക; അല്ലെങ്കില് ഞാന് നിന്നെ കൊല്ലും എന്നു അവന് എന്നോടു പറഞ്ഞു എന്നു മീഖള് ശൌലിനോടു പറഞ്ഞു.

17. Saul said to Michal, Why have you deceived me so and sent away my enemy so that he has escaped? Michal answered Saul, He said to me, Let me go. Why should I kill you?

18. ഇങ്ങനെ ദാവീദ് ഔടിപ്പോയി രക്ഷപ്പെട്ടു, രാമയില് ശമൂവേലിന്റെ അടുക്കല് ചെന്നു ശൌല് തന്നോടു ചെയ്തതൊക്കെയും അവനോടു അറിയിച്ചു. പിന്നെ അവനും ശമൂവേലും പുറപ്പെട്ടു നയ്യോത്തില് ചെന്നു പാര്ത്തു.

18. So David fled and escaped and came to Samuel at Ramah and told him all that Saul had done to him. And he and Samuel went and dwelt in Naioth.

19. അനന്തരം ദാവീദ് രാമയിലെ നയ്യോത്തില് ഉണ്ടു എന്നു ശൌലിന്നു അറിവു കിട്ടി.

19. And it was told Saul, Behold, David is at Naioth in Ramah.

20. ശൌല് ദാവീദിനെ പിടിപ്പാന് ദൂതന്മാരെ അയച്ചു; അവര് പ്രവാചകസംഘം പ്രവചിക്കുന്നതും ശമൂവേല് അവരുടെ തലവനായിരിക്കുന്നതും കണ്ടപ്പോള് ദൈവത്തിന്റെ ആത്മാവു ശൌലിന്റെ ദൂതന്മാരുടെ മേലും വന്നു, അവരും പ്രവചിച്ചു.

20. And Saul sent messengers to take David; and when they saw the company of the prophets prophesying, and Samuel standing as appointed head over them, the Spirit of God came upon the messengers of Saul and they also prophesied.

21. ശൌല് അതു അറിഞ്ഞപ്പോള് വേറെ ദൂതന്മാരെ അയച്ചു; അവരും അങ്ങനെ തന്നേ പ്രവചിച്ചു. ശൌല് പിന്നെയും മൂന്നാം പ്രാവശ്യം ദൂതന്മാരെ അയച്ചു; അവരും പ്രവചിച്ചു.

21. When it was told Saul, he sent other messengers, and they also prophesied. And Saul sent messengers again the third time, and they also prophesied.

22. പിന്നെ അവന് തന്നേ രാമയിലേക്കു പോയി, സേക്ക്കുവിലെ വലിയ കിണറ്റിങ്കല് എത്തിശമൂവേലും ദാവീദും എവിടെയാകുന്നു എന്നു ചോദിച്ചു. അവര് രാമയിലെ നയ്യോത്തില് ഉണ്ടു എന്നു ഒരുത്തന് പറഞ്ഞു.

22. Then Saul himself went to Ramah and came to a great well that is in Secu; and he asked, Where are Samuel and David? And he was told, They are at Naioth in Ramah.

23. അങ്ങനെ അവന് രാമയിലെ നയ്യോത്തിന്നു ചെന്നു; ദൈവത്തിന്റെ ആത്മാവു അവന്റെമേലും വന്നു; അവന് രാമയിലെ നയ്യോത്തില് എത്തുംവരെ പ്രവചിച്ചു കൊണ്ടു നടന്നു.

23. So he went on to Naioth in Ramah; and the Spirit of God came upon him also, and as he went on he prophesied until he came to Naioth in Ramah.

24. അവന് തന്റെ വസ്ത്രം ഉരിഞ്ഞുകളഞ്ഞു. അങ്ങനെ ശമൂവേലിന്റെ മുമ്പാകെ പ്രവചിച്ചുകൊണ്ടു അന്നു രാപകല് മുഴുവനും നഗ്നനായി കിടന്നു. ആകയാല് ശൌലും ഉണ്ടോ പ്രവാചകഗണത്തില് എന്നു പറഞ്ഞുവരുന്നു.

24. He took off his royal robes and prophesied before Samuel and lay down stripped thus all that day and night. So they say, Is Saul also among the prophets? [I Sam. 10:10.]



Shortcut Links
1 ശമൂവേൽ - 1 Samuel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |