2 Samuel - 2 ശമൂവേൽ 6 | View All

1. അനന്തരം ദാവീദ് യിസ്രായേലില്നിന്നു സകലവിരുതന്മാരുമായി മുപ്പതിനായിരം പേരെ കൂട്ടിവരുത്തി

1. David again assembled all the picked men of Israel, thirty thousand in number.

2. കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവ എന്ന നാമത്താല് വിളിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ പെട്ടകം ബാലേ-യെഹൂദയില്നിന്നു കൊണ്ടുവരേണ്ടതിന്നു ദാവീദും കൂടെയുള്ള സകലജനവും അവിടേക്കു പുറപ്പെട്ടു പോയി.

2. Then David and all the people who were with him set out for Baala of Judah to bring up from there the ark of God, which bears the name of the LORD of hosts enthroned above the cherubim.

3. അവര് ദൈവത്തിന്റെ പെട്ടകം ഒരു പുതിയ വണ്ടിയില് കയറ്റി, കുന്നിന്മേലുള്ള അബീനാദാബിന്റെ വീട്ടില് നിന്നു കൊണ്ടുവന്നു; അബീനാദാബിന്റെ പുത്രന്മാരായ ഉസ്സയും അഹ്യോവും ആ പുതിയവണ്ടി തെളിച്ചു.

3. The ark of God was placed on a new cart and taken away from the house of Abinadab on the hill. Uzzah and Ahio, sons of Abinadab, guided the cart,

4. കുന്നിന്മേലുള്ള അബീനാദാബിന്റെ വീട്ടില്നിന്നു അവര് അതിനെ ദൈവത്തിന്റെ പെട്ടകവുമായി കൊണ്ടു പോരുമ്പോള് അഹ്യോ പെട്ടകത്തിന്നു മുമ്പായി നടന്നു.

4. with Ahio walking before it,

5. ദാവീദും യിസ്രായേല്ഗൃഹമൊക്കെയും സരളമരംകൊണ്ടുള്ള സകലവിധവാദിത്രങ്ങളോടും കിന്നരം, വീണ, തപ്പ്, മുരജം, കൈത്താളം എന്നിവയോടുംകൂടെ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്തു.

5. while David and all the Israelites made merry before the LORD with all their strength, with singing and with citharas, harps, tambourines, sistrums and cymbals.

6. അവര് നാഖോന്റെ കളത്തിങ്കല് എത്തിയപ്പോള് കാള വിരണ്ടതുകൊണ്ടു ഉസ്സാ കൈ നീട്ടി ദൈവത്തിന്റെ പെട്ടകം പിടിച്ചു.

6. When they came to the threshing floor of Nodan, Uzzah reached out his hand to the ark of God and steadied it, for the oxen were making it tip.

7. അപ്പോള് യഹോവയുടെ കോപം ഉസ്സയുടെ നേരെ ജ്വലിച്ചു; അവന്റെ അവിവേകം നിമിത്തം ദൈവം അവിടെവെച്ചു അവനെ സംഹരിച്ചു; അവന് അവിടെ ദൈവത്തിന്റെ പെട്ടകത്തിന്റെ അടുക്കല്വെച്ചു മരിച്ചു.

7. But the LORD was angry with Uzzah; God struck him on that spot, and he died there before God.

8. യഹോവ ഉസ്സയെ ഛേദിച്ച ഛേദംനിമിത്തം ദാവീദിന്നു വ്യസനമായി അവന് ആ സ്ഥലത്തിന്നു പേരെസ്-ഉസ്സാ എന്നു പേര് വിളിച്ചു. അതു ഇന്നുവരെയും പറഞ്ഞുവരുന്നു.

8. David was disturbed because the LORD had vented his anger on Uzzah. (The place has been called Perez-uzzah down to the present day.)

9. അന്നു ദാവീദ് യഹോവയെ ഭയപ്പെട്ടുപോയി. യഹോവയുടെ പെട്ടകം എന്റെ അടുക്കല് എങ്ങനെ കൊണ്ടുവരേണ്ടു എന്നു അവന് പറഞ്ഞു.

9. David feared the LORD that day and said, 'How can the ark of the LORD come to me?'

10. ഇങ്ങനെ യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തില് തന്റെ അടുക്കല് വരുത്തുവാന് മനസ്സില്ലാതെ ദാവീദ് അതിനെ ഗിത്യനായ ഔബേദ്-എദോമിന്റെ വീട്ടില് കൊണ്ടുപോയി വെച്ചു.

10. So David would not have the ark of the LORD brought to him in the City of David, but diverted it to the house of Obed-edom the Gittite.

11. യഹോവയുടെ പെട്ടകം ഗിത്യനായ ഔബേദ്-എദോമിന്റെ വീട്ടില് മൂന്നുമാസം ഇരുന്നു; യഹോവ ഔബേദ്-എദോമിനെയും അവന്റെ കുടുംബത്തെ ഒക്കെയും അനുഗ്രഹിച്ചു.

11. The ark of the LORD remained in the house of Obed-edom the Gittite for three months, and the LORD blessed Obed-edom and his whole house.

12. ദൈവത്തിന്റെ പെട്ടകം നിമിത്തം യഹോവ ഔബേദ്-എദോമിന്റെ കുടുംബത്തെയും അവന്നുള്ള സകലത്തെയും അനുഗ്രഹിച്ചു എന്നു ദാവീദ് രാജാവിന്നു അറിവു കിട്ടിയപ്പോള് ദാവീദ് പുറപ്പെട്ടു ദൈവത്തിന്റെ പെട്ടകം ഔബേദ്-എദോമിന്റെ വീട്ടില് നിന്നു ദാവീദിന്റെ നഗരത്തിലേക്കു സന്തോഷത്തോടെ കൊണ്ടുവന്നു.

12. When it was reported to King David that the LORD had blessed the family of Obed-edom and all that belonged to him, David went to bring up the ark of God from the house of Obed-edom into the City of David amid festivities.

13. യഹോവയുടെ പെട്ടകം ചുമന്നവര് ആറു ചുവടു നടന്നശേഷം അവന് ഒരു കാളയെയും തടിപ്പിച്ച കിടാവിനെയും യാഗംകഴിച്ചു.

13. As soon as the bearers of the ark of the LORD had advanced six steps, he sacrificed an ox and a fatling.

14. ദാവീദ് പഞ്ഞിനൂലങ്കി ധരിച്ചുകൊണ്ടു പൂര്ണ്ണശക്തിയോടെ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്തു.

14. Then David, girt with a linen apron, came dancing before the LORD with abandon,

15. അങ്ങനെ ദാവീദും യിസ്രായേല് ഗൃഹമൊക്കെയും ആര്പ്പോടും കാഹളനാദത്തോടുംകൂടെ യാഹോവയുടെ പെട്ടകം കൊണ്ടുവന്നു.

15. as he and all the Israelites were bringing up the ark of the LORD with shouts of joy and to the sound of the horn.

16. എന്നാല് യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തില് കടക്കുമ്പോള് ശൌലിന്റെ മകളായ മീഖള് കിളിവാതിലില്കൂടി നോക്കി, ദാവീദ് രാജാവു യഹോവയുടെ മുമ്പാകെ കുതിച്ചു നൃത്തം ചെയ്യുന്നതു കണ്ടു തന്റെ ഹൃദയത്തില് അവനെ നിന്ദിച്ചു.

16. As the ark of the LORD was entering the City of David, Saul's daughter Michal looked down through the window and saw King David leaping and dancing before the LORD, and she despised him in her heart.

17. അവര് യഹോവയുടെ പെട്ടകം കൊണ്ടുവന്നു ദാവീദ് അതിന്നായിട്ടു അടിച്ചിരുന്ന കൂടാരത്തിന്റെ നടുവില് അതിന്റെ സ്ഥാനത്തുവെച്ചു; പിന്നെ ദാവീദ് യഹോവയുടെ സന്നിധിയില് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്പ്പിച്ചു.

17. The ark of the LORD was brought in and set in its place within the tent David had pitched for it. Then David offered holocausts and peace offerings before the LORD.

18. ദാവീദ്, ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്പ്പിച്ചു തീര്ന്നശേഷം അവന് ജനത്തെ സൈന്യങ്ങളുടെ യഹോവയുടെ നാമത്തില് അനുഗ്രഹിച്ചു.

18. When he finished making these offerings, he blessed the people in the name of the LORD of hosts.

19. പിന്നെ അവന് യിസ്രായേലിന്റെ സര്വ്വസംഘവുമായ സകലജനത്തിലും പുരുഷന്മാര്ക്കും സ്ത്രീകള്ക്കും ആളൊന്നിന്നു ഒരു അപ്പവും ഒരു കഷണം മാംസവും ഒരു മുന്തിരിയടയും വീതം പങ്കിട്ടുകൊടുത്തു, ജനമൊക്കെയും താന്താന്റെ വീട്ടിലേക്കു പോയി.

19. He then distributed among all the people, to each man and each woman in the entire multitude of Israel, a loaf of bread, a cut of roast meat, and a raisin cake. With this, all the people left for their homes.

20. അനന്തരം ദാവീദ് തന്റെ കുടുംബത്തെ അനുഗ്രഹിക്കേണ്ടതിന്നു മടങ്ങിവന്നപ്പോള് ശൌലിന്റെ മകളായ മീഖള് ദാവീദിനെ എതിരേറ്റു ചെന്നുനിസ്സാരന്മാരില് ഒരുത്തന് തന്നെത്താന് അനാവൃതനാക്കുന്നതുപോലെ ഇന്നു തന്റെ ദാസന്മാരുടെ ദാസികള് കാണ്കെ തന്നെത്താന് അനാവൃതനാക്കിയ യിസ്രായേല് രാജാവു ഇന്നു എത്ര മഹത്വമുള്ളവന് എന്നു പറഞ്ഞു.

20. When David returned to bless his own family, Saul's daughter Michal came out to meet him and said, 'How the king of Israel has honored himself today, exposing himself to the view of the slave girls of his followers, as a commoner might do!'

21. ദാവീദ് മീഖളിനോടുയഹോവയുടെ ജനമായ യിസ്രായേലിന്നു പ്രഭുവായിനിയമിപ്പാന് തക്കവണ്ണം നിന്റെ അപ്പനിലും അവന്റെ സകലഗൃഹത്തിലും ഉപരിയായി എന്നെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവയുടെ മുമ്പാകെ, അതേ, യഹോവയുടെ മുമ്പാകെ ഞാന് നൃത്തം ചെയ്യും.

21. But David replied to Michal: 'I was dancing before the LORD. As the LORD lives, who preferred me to your father and his whole family when he appointed me commander of the LORD'S people, Israel, not only will I make merry before the LORD,

22. ഞാന് ഇനിയും ഇതിലധികം ഹീനനും എന്റെ കാഴ്ചെക്കു എളിയവനും ആയിരിക്കും; നീ പറഞ്ഞ ദാസികളാലോ എനിക്കു മഹത്വമുണ്ടാകും എന്നു പറഞ്ഞു.

22. but I will demean myself even more. I will be lowly in your esteem, but in the esteem of the slave girls you spoke of I will be honored.'

23. എന്നാല് ശൌലിന്റെ മകളായ മീഖളിന്നു ജീവപര്യന്തം ഒരു കുട്ടിയും ഉണ്ടായില്ല.

23. And so Saul's daughter Michal was childless to the day of her death.



Shortcut Links
2 ശമൂവേൽ - 2 Samuel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |