Esther - എസ്ഥേർ 4 | View All

1. സംഭവിച്ചതൊക്കെയും അറിഞ്ഞപ്പോള് മൊര്ദ്ദെഖായി വസ്ത്രം കീറി രട്ടുടുത്തു വെണ്ണീര് വാരി ഇട്ടുംകൊണ്ടു പട്ടണത്തിന്റെ നടുവില് ചെന്നു കൈപ്പോടെ അത്യുച്ചത്തില് നിലവിളിച്ചു.
മത്തായി 11:21

1. When Mordecai learned all that had been done, he tore his clothes. He dressed in cloth made from hair and put on ashes, and went out into the city and cried with loud cries.

2. അവന് രാജാവിന്റെ പടിവാതിലോളവും വന്നുഎന്നാല് രട്ടുടുത്തുംകൊണ്ടു ആര്ക്കും രാജാവിന്റെ പടിവാതിലിന്നകത്തു കടന്നുകൂടായിരുന്നു.

2. He went as far as the king's gate, for no one was to go through the king's gate wearing cloth made from hair.

3. രാജാവിന്റെ കല്പനയും തീര്പ്പും ചെന്ന ഔരോ സംസ്ഥാനത്തും യെഹൂദന്മാരുടെ ഇടയില് മഹാദുഃഖവും ഉപവാസവും കരച്ചലും വിലാപവും ഉണ്ടായി; പലരും രട്ടുടുത്തു വെണീറ്റില് കിടന്നു.

3. There was much sorrow among the Jews in each and every part of the nation where the king's law was made known. They went without food and cried with sounds of sorrow. Many lay in cloth made from hair and in ashes.

4. എസ്തേരിന്റെ ബാല്യക്കാരത്തികളും ഷണ്ഡന്മാരും വന്നു അതു രാജ്ഞിയെ അറിയിച്ചപ്പോള് അവള് അത്യന്തം വ്യസനിച്ചു മൊര്ദ്ദെഖായിയുടെ രട്ടു നീക്കി അവനെ ഉടുപ്പിക്കേണ്ടതിന്നു അവന്നു വസ്ത്രം കൊടുത്തയച്ചു; എന്നാല് അവന് വാങ്ങിയില്ല.

4. Then Esther's women and men servants came and told her, and the queen was very troubled. She sent clothes for Mordecai to wear, that he might take off his clothes made from hair. But he would not take them.

5. അപ്പോള് എസ്ഥേര് തന്റെ ശുശ്രൂഷെക്കു രാജാവു ആക്കിയിരുന്ന ഷണ്ഡന്മാരില് ഒരുത്തനായ ഹഥാക്കിനെ വിളിച്ചു, അതു എന്തെന്നും അതിന്റെ കാരണം എന്തെന്നും അറിയണ്ടേതിന്നു മൊര്ദ്ദെഖായിയുടെ അടുക്കല് പോയിവരുവാന് അവന്നു കല്പന കൊടുത്തു.

5. Then Esther called Hathach from the king's servants whom the king had chosen to help her. She told him to go to Mordecai and find out what was wrong and why.

6. അങ്ങനെ ഹഥാക്ക് രാജാവിന്റെ പടിവാതിലിന്നു മുമ്പില് പട്ടണത്തിന്റെ വിശാലസ്ഥലത്തു മൊര്ദ്ദെഖായിയുടെ അടുക്കല് ചെന്നു.

6. So Hathach went out to Mordecai at the king's gate in the open space of the city.

7. മൊര്ദ്ദെഖായി തനിക്കു സംഭവിച്ചതൊക്കെയും യെഹൂദന്മാരെ നശിപ്പിക്കത്തക്കവണ്ണം ഹാമാന് രാജഭണ്ഡാരത്തിലേക്കു കൊടുക്കാമെന്നു വാഗ്ദാനം ചെയ്ത ദ്രവ്യസംഖ്യയും അവനോടു അറിയിച്ചു.

7. And Mordecai told him all that had happened to him. He told him just how much money Haman had promised to pay to the king's store-houses to have the Jews destroyed.

8. അവരെ നശിപ്പിക്കേണ്ടതിന്നു ശൂശനില് പരസ്യമാക്കിയിരുന്ന തീര്പ്പിന്റെ പകര്പ്പ് അവന് അവന്റെ കയ്യില് കൊടുത്തു ഇതു എസ്ഥേരിനെ കാണിച്ചു വിവരം അറിയിപ്പാനും അവള് രാജസന്നിധിയില് ചെന്നു തന്റെ ജനത്തിന്നു വേണ്ടി അപേക്ഷയും യാചനയും കഴിക്കേണ്ടതിന്നു അവളോടു ആജ്ഞാപിപ്പാനും പറഞ്ഞു.

8. He also gave him one of the letters of the law that was sent out from Susa to destroy the Jews, that he might show it to Esther and let her know. And he said that she should go in to the king and beg him to show favor to her people.

9. അങ്ങനെ ഹഥാക്ക് ചെന്നു മൊര്ദ്ദെഖായിയുടെ വാക്കു എസ്ഥേരിനെ അറിയിച്ചു.

9. Hathach went and told Esther what Mordecai had said.

10. എസ്ഥേര് മൊര്ദ്ദെഖായിയോടു ചെന്നു പറവാന് ഹഥാക്കിന്നു കല്പന കൊടുത്തതു എന്തെന്നാല്

10. Then Esther told Hathach to say to Mordecai,

11. യാതൊരു പുരുഷനോ സ്ത്രീയോ വിളിക്കപ്പെടാതെ രാജാവിന്റെ അടുക്കല് അകത്തെ പ്രാകാരത്തില് ചെന്നുവെങ്കില് ജീവനോടിരിക്കത്തക്കവണ്ണം രാജാവു പൊന് ചെങ്കോല് ആയാളുടെ നേരെ നീട്ടാഞ്ഞാല് ആയാളെ കൊല്ലേണമെന്നു ഒരു നിയമം ഉള്ളപ്രകാരം രാജാവിന്റെ സകലഭൃത്യന്മാരും രാജാവിന്റെ സംസ്ഥാനങ്ങളിലെ ജനവും അറിയുന്നു; എന്നാല് എന്നെ ഈ മുപ്പതു ദിവസത്തിന്നകത്തു രാജാവിന്റെ അടുക്കല് ചെല്ലുവാന് വിളിച്ചിട്ടില്ല.

11. All the king's servants and the people of the king's nation know that he has one law for any man or woman who comes to him in his room who has not been called: They will be put to death, unless the king holds out his special golden stick to him so that he may live. And I have not been called to come to the king for these thirty days.'

12. അവര് എസ്ഥേരിന്റെ വാക്കു മൊര്ദ്ദെഖായിയോടു അറിയിച്ചു.

12. Then Mordecai was told what Esther had said.

13. മൊര്ദ്ദെഖായി എസ്ഥേരിനോടു മറുപടി പറവാന് കല്പിച്ചതുനീ രാജധാനിയില് ഇരിക്കയാല് എല്ലായെഹൂദന്മാരിലുംവെച്ചു രക്ഷപ്പെട്ടുകൊള്ളാമെന്നു നീ വിചാരിക്കേണ്ടാ.

13. Mordecai answered, 'Do not think that you in the king's special house will live any more than all the other Jews.

14. നീ ഈ സമയത്തു മിണ്ടാതിരുന്നാല് യെഹൂദന്മാര്ക്കും മറ്റൊരു സ്ഥലത്തുനിന്നു ഉദ്ധാരണവും രക്ഷയും ഉണ്ടാകും; എന്നാല് നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും; ഇങ്ങനെയുള്ളോരു കാലത്തിന്നായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നതു? ആര്ക്കും അറിയാം?

14. For if you keep quiet at this time, help will come to the Jews from another place. But you and your father's house will be destroyed. Who knows if you have not become queen for such a time as this?'

15. അതിന്നു എസ്ഥേര് മൊര്ദ്ദെഖായിയോടു മറുപടി പറവാന് കല്പിച്ചതു.

15. Then Esther told them to say to Mordecai,

16. നീ ചെന്നു ശൂശനില് ഉള്ള എല്ലായെഹൂദന്മാരെയും ഒന്നിച്ചുകൂട്ടിനിങ്ങള് മൂന്നു ദിവസം രാവും പകലും തിന്നുകയോ കുടിക്കയോ ചെയ്യാതെ എനിക്കു വേണ്ടി ഉപവസിപ്പിന് ; ഞാനും എന്റെ ബാല്യക്കാരത്തികളും അങ്ങനെ തന്നേ ഉപവസിക്കും; പിന്നെ ഞാന് നിയമപ്രകാരമല്ലെങ്കിലും രാജാവിന്റെ അടുക്കല് ചെല്ലും; ഞാന് നശിക്കുന്നു എങ്കില് നശിക്കട്ടെ.

16. Go, gather together all the Jews who are in Susa, and have them all go without food so they can pray better for me. Do not eat or drink for three days, night or day. I and my women servants will go without food in the same way. Then I will go in to the king, which is against the law. And if I die, I die.'

17. അങ്ങനെ മൊര്ദ്ദെഖായി ചെന്നു എസ്ഥേര് കല്പിച്ചതുപോലെ ഒക്കെയും ചെയ്തു.

17. So Mordecai went away and did just as Esther had told him.



Shortcut Links
എസ്ഥേർ - Esther : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |