Esther - എസ്ഥേർ 8 | View All

1. അന്നു അഹശ്വേരോശ്രാജാവു യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ വീടു എസ്ഥേര്രാജ്ഞിക്കു കൊടുത്തു; മൊര്ദ്ദെഖായിക്കു തന്നോടുള്ള ചാര്ച്ച ഇന്നതെന്നു എസ്ഥേര് അറിയിച്ചതുകൊണ്ടു അവന് രാജസന്നിധിയില് പ്രവേശം പ്രാപിച്ചു.

1. The same daye dyd kynge Ahasuerus geue the house of Aman the Iewes enemye, vnto quene Hester. And Mardocheus came before ye kinge: for Hester tolde how that he beloged vnto her.

2. രാജാവു ഹാമാന്റെ പക്കല്നിന്നു എടുത്ത തന്റെ മോതിരം ഊരി മൊര്ദ്ദെഖായിക്കു കൊടുത്തു; എസ്ഥേര് മൊര്ദ്ദെഖായിയെ ഹാമാന്റെ വീട്ടിന്നു മേല്വിചാരകനാക്കിവെച്ചു.

2. And the kynge put of his fynger rynge, which he had taken from Aman, & gaue it vnto Mardocheus. And Hester set Mardocheus ouer the house of Aman.

3. എസ്ഥേര് പിന്നെയും രാജാവിനോടു സംസാരിച്ചു അവന്റെ കാല്ക്കല് വീണു, ആഗാഗ്യനായ ഹാമാന്റെ ദുഷ്ടതയും അവന് യെഹൂദന്മാര്ക്കും വിരോധമായി നിരൂപിച്ച ഉപായവും നിഷ്ഫലമാക്കേണമെന്നു കരഞ്ഞു അപേക്ഷിച്ചു.

3. And Hester spake yet more before the kynge, and fell downe at his fete, & besought him, that he wolde put awaye the wyckednes of Aman the Agagite, and his deuice that he had ymagined against ye Iewes.

4. രാജാവു പൊന് ചെങ്കോല് എസ്ഥേരിന്റെ നേരെ നീട്ടി; എസ്ഥേര് എഴുന്നേറ്റു രാജസന്നിധിയില്നിന്നു പറഞ്ഞതു

4. And the kynge helde out the golden cepter vnto Hester. Then rose Hester, and stode before the kynge,

5. രാജാവിന്നു തിരുവുള്ളമുണ്ടായി തിരുമുമ്പാകെ എനിക്കു കൃപ ലഭിച്ചു രാജാവിന്നു കാര്യം ന്യായമെന്നു ബോധിച്ചു തൃക്കണ്ണില് ഞാനും പ്രിയയായിരിക്കുന്നുവെങ്കില് രാജാവിന്റെ സകലസംസ്ഥാനങ്ങളിലും യെഹൂദന്മാരെ മുടിച്ചുകളയേണമെന്നു ആഗാഗ്യനായ ഹമ്മെദാഥയുടെ മകന് ഹാമാന് എഴുതിയ ഉപായലേഖനങ്ങളെ ദുര്ബ്ബലപ്പെടുത്തേണ്ടതിന്നു കല്പന അയക്കേണമേ.

5. and sayde: Yf it please the kynge, and yf I haue foude grace in his sight, & yf it be couenyent for the kinge, and yf it be accepted in his sighte, then let it be wrytte, yt the letters of the deuyce of Ama the sonne of Amadathai the Agagite, maie be called agayne: which letters he wrote, to destroie ye Iewes in all ye kynges lodes.

6. എന്റെ ജനത്തിന്നു വരുന്ന അനര്ത്ഥം ഞാന് എങ്ങനെ കണ്ടു സഹിക്കും? എന്റെ വംശത്തിന്റെ നാശവും ഞാന് എങ്ങനെ കണ്ടു സഹിക്കും.

6. For how can I se the euell that shal happe vnto my people? and how can I loke vpon the destruction of my kynred?

7. അപ്പോള് അഹശ്വേരോശ്രാജാവു എസ്ഥേര്രാജ്ഞിയോടും യെഹൂദനായ മൊര്ദ്ദെഖായിയോടും കല്പിച്ചതുഞാന് ഹാമാന്റെ വീടു എസ്ഥോരിന്നു കൊടുത്തുവല്ലോ; അവന് യെഹൂദന്മാരെ കയ്യേറ്റം ചെയ്വാന് പോയതുകൊണ്ടു അവനെ കഴുമരത്തിന്മേല് തൂക്കിക്കളഞ്ഞു.

7. Then sayde ye kynge Ahasuerus vnto quene Hester, and to Mardocheus the Iewe: Beholde, I haue geuen Hester the house of Aman, & him haue they hanged vpon a tre, because he layed hade vpon ye Iewes.

8. നിങ്ങള്ക്കു ബോധിച്ചതുപോലെ നിങ്ങളും രാജാവിന്റെ നാമത്തില് യെഹൂദന്മാര്ക്കുംവേണ്ടി എഴുതി രാജാവിന്റെ മോതിരംകൊണ്ടു മുദ്രയിടുവിന് ; രാജനാമത്തില് എഴുതുകയും രാജമോതിരംകൊണ്ടു മുദ്രയിടുകയും ചെയ്ത രേഖയെ ദുര്ബ്ബലപ്പെടുത്തുവാന് ആര്ക്കും പാടില്ലല്ലോ.

8. Wryte ye now therfore for the Iewes, as it liketh you in the kynges name, and seale it with ye kynges rynge (for the wrytinges that were wrytten in ye kynges name, and sealed with the kynges rynge, durst no man dysanulle.)

9. അങ്ങനെ സീവാന് മാസമായ മൂന്നാം മാസം ഇരുപത്തിമൂന്നാം തിയ്യതി തന്നേ രാജാവിന്റെ രായസക്കാരെ വിളിച്ചു; മെര്ദ്ദെഖായി കല്പിച്ചതുപോലെ ഒക്കെയും അവര് യെഹൂദന്മാര്ക്കും ഹിന്തുദേശം മുതല് കൂശ്വരെയുള്ള നൂറ്റിരുപത്തേഴു സംസ്ഥാനങ്ങളിലെ രാജപ്രതിനിധികള്ക്കും ദേശാധിപതിമാര്ക്കും സംസ്ഥാനപ്രഭുക്കന്മാര്ക്കും അതതു സംസ്ഥാനത്തിലേക്കു അവിടത്തെ അക്ഷരത്തിലും അതതു ജാതിക്കു അതതു ഭാഷയിലും യെഹൂദന്മാര്ക്കും അവരുടെ അക്ഷരത്തിലും ഭാഷയിലും എഴുതി.

9. Then were the kynges scrybes called at the same tyme in the thirde moneth, that is the moneth Siuan, on the thre & twentieth daie. And it was wrytten (as Mardocheus comaunded) vnto the Iewes and to the prynces, to the Debities and captaynes in the londes from India vntyll Ethiopia, namely, an hundreth and seuen and twentye londes, vnto euery one acordinge to the wrytinge therof, vnto euery people after their speche, and to the Iewes acordinge to their wrytinge and language.

10. അവന് അഹശ്വേരോശ്രാജാവിന്റെ നാമത്തില് എഴുതിച്ചു രാജമോതിരംകൊണ്ടു മുദ്രയിട്ടു ലേഖനങ്ങളെ രാജാവിന്റെ അശ്വഗണത്തില് വളര്ന്നു രാജകാര്യത്തിന്നു ഉപയോഗിക്കുന്ന തുരഗങ്ങളുടെ പുറത്തു കയറി ഔടിക്കുന്ന അഞ്ചല്ക്കാരുടെ കൈവശം കൊടുത്തയച്ചു.

10. And it was written in the kynge Ahasuerus name, and sealed with the kynges rynge. And by postes that rode vpon swyfte yonge Mules, sent he the wrytinges,

11. അവയില് രാജാവു അഹശ്വേരോശ്രാജാവിന്റെ സകലസംസ്ഥാനങ്ങളിലും ആദാര്മാസമായ പന്ത്രണ്ടാം മാസം പതിമ്മൂന്നാം തിയ്യതി തന്നേ,

11. wher in the kynge graunted the Iewes (in what cities so euer they were) to gather them selues together, and to stonde for their lyfe, and for to rote out, to slaye, and to destroye all the power of the people and londe that wolde trouble them, with children and wemen, and to spoyle their good

12. അതതു പട്ടണത്തിലേ യെഹൂദന്മാര് ഒന്നിച്ചുകൂടി തങ്ങളുടെ ജീവരക്ഷെക്കു വേണ്ടി പൊരുതു നില്പാനും തങ്ങളെ ഉപദ്രവിപ്പാന് വരുന്ന ജാതിയുടെയും സംസ്ഥാനത്തിന്റെയും സകലസൈന്യത്തെയും കുഞ്ഞുങ്ങളെയും സ്ത്രീകളെയും നശിപ്പിച്ചു കൊന്നുമുടിപ്പാനും അവരുടെ സമ്പത്തു കൊള്ളയിടുവാനും യെഹൂദന്മാര്ക്കും അധികാരം കൊടുത്തു.

12. vpon one daye in all the londes of kynge Ahasuerus, namely vpon the thirtenth daye of the twolueth moneth, which is the moneth Adar.

13. അന്നത്തേക്കു യെഹൂദന്മാര് തങ്ങളുടെ ശത്രുക്കളോടു പ്രതിക്രിയചെയ്വാന് ഒരുങ്ങിയിരിക്കേണമെന്നു സകല ജാതികള്ക്കും പരസ്യം ചെയ്യേണ്ടതിന്നു കൊടുത്ത തീര്പ്പിന്റെ പകര്പ്പു ഔരോ സംസ്ഥാനത്തിലും പ്രസിദ്ധമാക്കി.

13. The summe of the wrytinge was, how there was a comaundement geuen in all londes to be publisled vnto all the people, that ye Iewes shulde be ready agaynst that daye to auenge them selues on their enemies.

14. അങ്ങനെ അഞ്ചല്ക്കാര് രാജകീയതുരഗങ്ങളുടെ പുറത്തു കയറി രാജാവിന്റെ കല്പനയാല് നിര്ബന്ധിതരായി ബദ്ധപ്പെട്ടു ഔടിച്ചുപോയി. ശൂശന് രാജധാനിയിലും തീര്പ്പു പരസ്യം ചെയ്തു.

14. And the postes that rode vpon the Mules, made haistwith all spede, acordinge to the kynges worde: and the commaundement was deuysed in the castel of Susan.

15. എന്നാല് മൊര്ദ്ദെഖായി നീലവും ശുഭ്രവുമായ രാജവസ്ത്രവും വലിയ പൊന് കിരീടവും ചണനൂല്കൊണ്ടുള്ള രക്താംബരവും ധരിച്ചു രാജസന്നിധിയില്നിന്നു പുറപ്പെട്ടു; ശൂശന് പട്ടണം ആര്ത്തു സന്തോഷിച്ചു.

15. As for Mardocheus, he wente out from the kynge in royall apparell of yalow and whyte, and wyth a greate crowne of golde, beynge arayed with a garment of linnen and purple, and ye cite of Susan reioysed & was glad:

16. യെഹൂദന്മാര്ക്കും പ്രകാശവും സന്തോഷവും ആനന്ദവും ബഹുമാനവും ഉണ്ടായി.

16. but vnto the Iewes there was come light and gladnesse, & ioye & worshippe.

17. രാജാവിന്റെ കല്പനയും തീര്പ്പും ചെന്നെത്തിയ സകല സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും യെഹൂദന്മാര്ക്കും ആനന്ദവും സന്തോഷവും വിരുന്നും ഉത്സവവും ഉണ്ടായി; യെഹൂദന്മാരെയുള്ള പേടി ദേശത്തെ ജാതികളിന്മേല് വീണിരുന്നതുകൊണ്ടു അവര് പലരും യെഹൂദന്മാരായിത്തീര്ന്നു.

17. And in all londes and cities, in to what places so euer the kynges worde and commaundemet reached, there was ioye & myrth, prosperite and good dayes amonge the Iewes: in so moch that many of the people in the londe became of the Iewes beleue, for the feare of the Iewes came vpon them.



Shortcut Links
എസ്ഥേർ - Esther : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |