Psalms - സങ്കീർത്തനങ്ങൾ 55 | View All

1. ദൈവമേ, എന്റെ പ്രാര്ത്ഥന ശ്രദ്ധിക്കേണമേ; എന്റെ യാചനെക്കു മറഞ്ഞിരിക്കരുതേ.

1. [For the music director, to be accompanied by stringed instruments; a well-written song by David.] Listen, O God, to my prayer! Do not ignore my appeal for mercy!

2. എനിക്കു ചെവിതന്നു ഉത്തരമരുളേണമേ; ശത്രുവിന്റെ ആരവംനിമിത്തവും ദുഷ്ടന്റെ പീഡനിമിത്തവും ഞാന് എന്റെ സങ്കടത്തില് പൊറുതിയില്ലാതെ ഞരങ്ങുന്നു.

2. Pay attention to me and answer me! I am so upset and distressed, I am beside myself,

3. അവര് എന്റെ മേല് നീതികേടു ചുമത്തുന്നു; കോപത്തോടെ എന്നെ ഉപദ്രവിക്കുന്നു.

3. because of what the enemy says, and because of how the wicked pressure me, for they hurl trouble down upon me and angrily attack me.

4. എന്റെ ഹൃദയം എന്റെ ഉള്ളില് വേദനപ്പെട്ടിരിക്കുന്നു; മരണഭീതിയും എന്റെമേല് വീണിരിക്കുന്നു.

4. My heart beats violently within me; the horrors of death overcome me.

5. ഭയവും വിറയലും എന്നെ പിടിച്ചിരിക്കുന്നു; പരിഭ്രമം എന്നെ മൂടിയിരിക്കുന്നു.

5. Fear and panic overpower me; terror overwhelms me.

6. പ്രാവിന്നുള്ളതുപോലെ എനിക്കു ചിറകുണ്ടായിരുന്നുവെങ്കില്! എന്നാല് ഞാന് പറന്നുപോയി വിശ്രമിക്കുമായിരുന്നു എന്നു ഞാന് പറഞ്ഞു.

6. I say, 'I wish I had wings like a dove! I would fly away and settle in a safe place!

7. അതേ, ഞാന് ദൂരത്തു സഞ്ചരിച്ചു, മരുഭൂമിയില് പാര്ക്കുംമായിരുന്നു! സേലാ.

7. Look, I will escape to a distant place; I will stay in the wilderness. (Selah)

8. കൊടുങ്കാറ്റില്നിന്നും പെരുങ്കാറ്റില്നിന്നും ബദ്ധപ്പെട്ടു ഞാന് ഒരു സങ്കേതത്തിലേക്കു ഔടിപ്പോകുമായിരുന്നു!

8. I will hurry off to a place that is safe from the strong wind and the gale.'

9. കര്ത്താവേ, സംഹരിച്ചു അവരുടെ നാവുകളെ ചീന്തിക്കളയേണമേ. ഞാന് നഗരത്തില് അതിക്രമവും കലഹവും കണ്ടിരിക്കുന്നു.

9. Confuse them, O Lord! Frustrate their plans! For I see violence and conflict in the city.

10. രാവും പകലും അവര് അതിന്റെ മതിലുകളിന്മേല് ചുറ്റി സഞ്ചരിക്കുന്നു; നീതികേടും കഷ്ടവും അതിന്റെ അകത്തുണ്ടു.

10. Day and night they walk around on its walls, while wickedness and destruction are within it.

11. ദുഷ്ടത അതിന്റെ നടുവില് ഉണ്ടു; ചതിവും വഞ്ചനയും അതിന്റെ വീഥികളെ വിട്ടുമാറുന്നതുമില്ല.

11. Disaster is within it; violence and deceit do not depart from its public square.

12. എന്നെ നിന്ദിച്ചതു ഒരു ശത്രുവല്ല; അങ്ങനെയെങ്കില് ഞാന് സഹിക്കുമായിരുന്നു; എന്റെ നേരെ വമ്പു പറഞ്ഞതു എന്നെ പകെക്കുന്നവനല്ല; അങ്ങനെയെങ്കില് ഞാന് മറഞ്ഞുകൊള്ളുമായിരുന്നു.

12. Indeed, it is not an enemy who insults me, or else I could bear it; it is not one who hates me who arrogantly taunts me, or else I could hide from him.

13. നീയോ എന്നോടു സമനായ മനുഷ്യനും എന്റെ സഖിയും എന്റെ പ്രാണസ്നേഹിതനുമായിരുന്നു.

13. But it is you, a man like me, my close friend in whom I confided.

14. നാം തമ്മില് മധുരസമ്പര്ക്കം ചെയ്തു പുരുഷാരവുമായി ദൈവാലയത്തിലേക്കു പോയല്ലോ.

14. We would share personal thoughts with each other; in God's temple we would walk together among the crowd.

15. മരണം പെട്ടെന്നു അവരെ പിടിക്കട്ടെ; അവര് ജീവനോടെ പാതാളത്തിലേക്കു ഇറങ്ങട്ടെ; ദുഷ്ടത അവരുടെ വാസസ്ഥലത്തും അവരുടെ ഉള്ളിലും ഉണ്ടു.

15. May death destroy them! May they go down alive into Sheol! For evil is in their dwelling place and in their midst.

16. ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും.

16. As for me, I will call out to God, and the LORD will deliver me.

17. ഞാന് വൈകുന്നേരത്തും കാലത്തും ഉച്ചെക്കും സങ്കടം ബോധിപ്പിച്ചു കരയും; അവന് എന്റെ പ്രാര്ത്ഥന കേള്ക്കും.

17. During the evening, morning, and noontime I will lament and moan, and he will hear me.

18. എന്നോടു കയര്ത്തുനിന്നവര് അനേകരായിരിക്കെ ആരും എന്നോടു അടുക്കാതവണ്ണം അവന് എന്റെ പ്രാണനെ വീണ്ടെടുത്തു സമാധാനത്തിലാക്കി;

18. He will rescue me and protect me from those who attack me, even though they greatly outnumber me.

19. ദൈവം കേട്ടു അവര്ക്കും ഉത്തരം അരുളും; പുരാതനമേ സിംഹാസനസ്ഥനായവന് തന്നേ. സേലാ. അവര്ക്കും മാനസാന്തരമില്ല; അവര് ദൈവത്തെ ഭയപ്പെടുന്നതുമില്ല.

19. God, the one who has reigned as king from long ago, will hear and humiliate them. (Selah) They refuse to change, and do not fear God.

20. തന്നോടു സമാധാനമായിരിക്കുന്നവരെ കയ്യേറ്റം ചെയ്തു തന്റെ സഖ്യത അവന് ലംഘിച്ചുമിരിക്കുന്നു.

20. He attacks his friends; he breaks his solemn promises to them.

21. അവന്റെ വായ് വെണ്ണപോലെ മൃദുവായതു; ഹൃദയത്തിലോ യുദ്ധമത്രേ. അവന്റെ വാക്കുകള് എണ്ണയെക്കാള് മയമുള്ളവ; എങ്കിലും അവ ഊരിയ വാളുകള് ആയിരുന്നു.

21. His words are as smooth as butter, but he harbors animosity in his heart. His words seem softer than oil, but they are really like sharp swords.

22. നിന്റെ ഭാരം യഹോവയുടെമേല് വെച്ചുകൊള്ക; അവന് നിന്നെ പുലര്ത്തും; നീതിമാന് കുലുങ്ങിപ്പോകുവാന് അവന് ഒരു നാളും സമ്മതിക്കയില്ല.
1 പത്രൊസ് 5:7

22. Throw your burden upon the LORD, and he will sustain you. He will never allow the godly to be upended.

23. ദൈവമേ, നീ അവരെ നാശത്തിന്റെ കുഴിയിലേക്കു ഇറക്കും; രക്തപ്രിയവും വഞ്ചനയും ഉള്ളവര് ആയുസ്സിന്റെ പകുതിയോളം ജീവിക്കയില്ല; ഞാനോ നിന്നില് ആശ്രയിക്കും. (സംഗീതപ്രമാണിക്കു; ദൂരസ്ഥന്മാരുടെ ഇടയില് മിണ്ടാത്ത പ്രാവു എന്ന രാഗത്തില്; ദാവീദിന്റെ ഒരു സ്വര്ണ്ണഗീതം; ഫെലിസ്ത്യര് അവനെ ഗത്തില് വെച്ചു പിടിച്ചപ്പോള് ചമെച്ചതു.)

23. But you, O God, will bring them down to the deep Pit. Violent and deceitful people will not live even half a normal lifespan. But as for me, I trust in you.



Shortcut Links
സങ്കീർത്തനങ്ങൾ - Psalms : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 | 115 | 116 | 117 | 118 | 119 | 120 | 121 | 122 | 123 | 124 | 125 | 126 | 127 | 128 | 129 | 130 | 131 | 132 | 133 | 134 | 135 | 136 | 137 | 138 | 139 | 140 | 141 | 142 | 143 | 144 | 145 | 146 | 147 | 148 | 149 | 150 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |