Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. നീ അധിപതിയോടുകൂടെ ഭക്ഷണത്തിന്നു ഇരിക്കുമ്പോള് നിന്റെ മുമ്പില് ഇരിക്കുന്നവന് ആരെന്നു കരുതിക്കൊള്ക.
1. When thou sittest at the table to eat with a lord, order thyself mannerly with the things that are set before thee.
2. നീ ഭോജനപ്രിയന് ആകുന്നുവെങ്കില് നിന്റെ തൊണ്ടെക്കു ഒരു കത്തി വെച്ചുകൊള്ക.
2. Measure thine appetite:
3. അവന്റെ സ്വാദുഭോജനങ്ങളെ കൊതിക്കരുതു; അവ വഞ്ചിക്കുന്ന ഭോജനമല്ലോ.
3. and if thou wilt rule thy own self, be not over greedy of his meat, for meat beguileth and deceiveth.
4. ധനവാനാകേണ്ടതിന്നു പണിപ്പെടരുതു; അതിന്നായുള്ള ബുദ്ധി വിട്ടുകളക.1 തിമൊഥെയൊസ് 6:9
4. Take not over great travail and labour to be rich, beware of such a purpose.
5. നിന്റെ ദൃഷ്ടി ധനത്തിന്മേല് പതിക്കുന്നതു എന്തിന്നു? അതു ഇല്ലാതെയായ്പോകുമല്ലോ. കഴുകന് ആകാശത്തേക്കു എന്നപോലെ അതു ചിറകെടുത്തു പറന്നുകളയും.
5. Why wilt thou set thine eye upon the thing, which suddenly vanisheth away? For riches make themselves wings, and take their flight like an Aegle into the air.
6. കണ്ണുകടിയുള്ളവന്റെ അപ്പം തിന്നരുതു; അവന്റെ സ്വാദുഭോജ്യങ്ങളെ ആഗ്രഹിക്കയുമരുതു.
6. Eat not thou with the envious, and desire not his meat,
7. അവന് തന്റെ മനസ്സില് കണകൂ കൂട്ടുന്നതുപോലെ ആകുന്നു; തിന്നു കുടിച്ചുകൊള്ക എന്നു അവന് നിന്നോടു പറയും; അവന്റെ ഹൃദയമോ നിനക്കു അനുകൂലമല്ല.
7. for he hath a marvelous heart. He sayeth unto thee: eat and drink, whereas his heart is not with thee.
8. നീ തിന്ന കഷണം ഛര്ദ്ദിച്ചുപോകും; നിന്റെ മാധുര്യവാക്കു നഷ്ടമായെന്നും വരും.
8. Yea the morsels that thou hast eaten shalt thou perbreak and loose(lese) those sweet words.
9. ഭോഷന് കേള്ക്കെ നീ സംസാരിക്കരുതു; അവന് നിന്റെ വാക്കുകളുടെ ജ്ഞാനത്തെ നിരസിച്ചുകളയും.
9. Tell nothing into the ears of a fool, for he will despise the wisdom of thy words.
10. പണ്ടേയുള്ള അതിര് നീക്കരുതു; അനാഥന്മാരുടെ നിലം ആക്രമിക്കയുമരുതു.
10. Remove not the old landmark, and come not within the field of the fatherless.
11. അവരുടെ പ്രതികാരകന് ബലവാനല്ലോ; അവര്ക്കും നിന്നോടുള്ള വ്യവഹാരം അവന് നടത്തും.
11. For he that delivereth them is mighty, even he shall defend their cause against thee.
12. നിന്റെ ഹൃദയം പ്രബോധനത്തിന്നും നിന്റെ ചെവി പരിജ്ഞാനവചനങ്ങള്ക്കും സമര്പ്പിക്ക.
12. Apply thine heart unto learning, and thine ear to the words of knowledge.
13. ബാലന്നു ശിക്ഷ കൊടുക്കാതിരിക്കരുതു; വടികൊണ്ടു അടിച്ചാല് അവന് ചത്തുപോകയില്ല.
13. Withhold not correction from the child, for if thou beatest him with the rod, he shall not die thereof.
14. വടികൊണ്ടു അവനെ അടിക്കുന്നതിനാല് നീ അവന്റെ പ്രാണനെ പാതാളത്തില്നിന്നു വിടുവിക്കും.
14. Thou smitest him with the rod, but thou deliverest his soul from hell.
15. മകനേ, നിന്റെ ഹൃദയം ജ്ഞാനത്തെ പഠിച്ചാല് എന്റെ ഹൃദയവും സന്തോഷിക്കും.
15. My son, if thy heart receive wisdom, my heart also shall rejoice:
16. നിന്റെ അധരം നേര് സംസാരിച്ചാല് എന്റെ അന്തരംഗങ്ങള് ആനന്ദിക്കും.
16. yea my reins shall be very glad, if thy lips speak the thing that is right.
17. നിന്റെ ഹൃദയം പാപികളോടു അസൂയപ്പെടരുതു; നീ എല്ലായ്പോഴും യഹോവഭക്തിയോടിരിക്ക.
17. Let not thine heart be jealous to follow sinners, but keep thee still in the fear of the LORD all the day long:
18. ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; നിന്റെ പ്രത്യാശെക്കു ഭംഗം വരികയുമില്ല.
18. For the end is not yet come and thy patient abiding shall not be in vain.
19. മകനേ, കേട്ടു ജ്ഞാനം പഠിക്ക; നിന്റെ ഹൃദയത്തെ നേര്വഴിയില് നടത്തിക്കൊള്ക.
19. My son, give ear and be wise, so shall thine heart prosper in the way.
20. നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുതു.
20. Keep no company with winebibbers and riotous eaters of flesh:
21. കുടിയനും അതിഭക്ഷകനും ദരിദ്രരായ്തീരും; നിദ്രാലുത്വം പഴന്തുണി ഉടുക്കുമാറാക്കും.
21. for such as be drunkards and riotous shall come to poverty, and he that is given to much sleep, shall go with a ragged coat.
22. നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്കു കേള്ക്ക; നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോള് അവളെ നിന്ദിക്കരുതു.
22. Give ear unto thy father that begat thee, and despise not thy mother when she is old.
23. നീ സത്യം വില്ക്കയല്ല വാങ്ങുയത്രേ വേണ്ടതു; ജ്ഞാനവും പ്രബോധനവും വിവേകവും അങ്ങനെ തന്നേ.
23. Labour for to get the truth: sell not away wisdom, nurture and understanding,
24. നീതിമാന്റെ അപ്പന് ഏറ്റവും ആനന്ദിക്കും; ജ്ഞാനിയുടെ ജനകന് അവനില് സന്തോഷിക്കും.
24. for a righteous father is marvelous glad of a wise son, and delighteth in him,
25. നിന്റെ അമ്മയപ്പന്മാര് സന്തോഷിക്കട്ടെ; നിന്നെ പ്രസവിച്ചവള് ആനന്ദിക്കട്ടെ.
25. so shall thy father be glad, and thy mother that bare thee, shall rejoice.
26. മകനേ, നിന്റെ ഹൃദയം എനിക്കു തരിക; എന്റെ വഴി നിന്റെ കണ്ണിന്നു ഇമ്പമായിരിക്കട്ടെ.
26. My son, give me thine heart, and let thine eyes have pleasure in my ways.
27. വേശ്യാസ്ത്രീ ആഴമുള്ള കുഴിയും പരസ്ത്രീ ഇടുക്കമുള്ള കിണറും ആകുന്നു.
27. For an whore is a deep grave, and an harlot is a narrow pit.
28. അവള് പിടിച്ചുപറിക്കാരനെപ്പോലെ പതിയിരിക്കുന്നു; മനുഷ്യരില് ദ്രോഹികളെ വര്ദ്ധിപ്പിക്കുന്നു.
28. She lurketh like a thief, and those that be not aware(awarre) she bringeth unto her.
29. ആര്ക്കും കഷ്ടം, ആര്ക്കും സങ്കടം, ആര്ക്കും കലഹം? ആര്ക്കും ആവലാതി, ആര്ക്കും അനാവശ്യമായ മുറിവുകള്, ആര്ക്കും കണ്ചുവപ്പു?
29. Where is woe? where is sorrow? where is strife? where is brawling? where are wounds without cause? where be reed eyes?
30. വീഞ്ഞു കുടിച്ചുകൊണ്ടു നേരം വൈകിക്കുന്നവര്ക്കും മദ്യം രുചിനോക്കുവാന് പോകുന്നവര്ക്കും തന്നേ.
30. Even among those that be ever at the wine, and seek out where the best is.
31. വീഞ്ഞു ചുവന്നു പാത്രത്തില് തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുതു.എഫെസ്യർ എഫേസോസ് 5:18
31. Look not thou upon the wine, how red it is, and what a color it giveth in the glass.
32. ഒടുക്കം അതു സര്പ്പംപോലെ കടിക്കും; അണലിപോലെ കൊത്തും.
32. It goeth down softly, but at the last it biteth like a serpent, and stingeth as an adder.
33. നിന്റെ കണ്ണു പരസ്ത്രീകളെ നോക്കും; നിന്റെ ഹൃദയം വക്രത പറയും.
33. So shall thine eyes look unto strange women, and thine heart shall muse upon froward things.
34. നീ നടുക്കടലില് ശയിക്കുന്നവനെപ്പോലെയും പാമരത്തിന്റെ മുകളില് ഉറങ്ങുന്നവനെപ്പോലെയും ആകും.
34. Yea thou shalt be as though thou slept in the middest of the sea, or on the top of the mast.
35. അവര് എന്നെ അടിച്ചു എനിക്കു നൊന്തില്ല; അവര് എന്നെ തല്ലി, ഞാന് അറിഞ്ഞതുമില്ല. ഞാന് എപ്പോള് ഉണരും? ഞാന് ഇനിയും അതു തന്നേ തേടും എന്നു നീ പറയും.
35. They wounded me (shalt thou say) but it hath not hurt me, they smote me, but I felt it not. When I am well awakened, I will go to the drink again.