Isaiah - യെശയ്യാ 38 | View All

1. ആ കാലത്തു ഹിസ്കീയാവിന്നു മരിക്കത്തക്ക രോഗം പിടിച്ചു; ആമോസിന്റെ മകനായ യെശയ്യാപ്രവാചകന് അവന്റെ അടുക്കല് വന്നു അവനോടുനിന്റെ ഗൃഹകാര്യം ക്രമത്തിലാക്കുക; നീ മരിച്ചുപോകും; സൌഖ്യമാകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.

1. In those days Hezekiah became sick and was near death. Isaiah the man of God, the son of Amoz, came to him and said, 'The Lord says, 'Make those of your house ready, for you will die and not live.' '

2. അപ്പോള് ഹിസ്കീയാവു മുഖം ചുവരിന്റെ നേരെ തിരിച്ചു യഹോവയോടു പ്രാര്ത്ഥിച്ചു

2. Then Hezekiah turned his face to the wall, and prayed to the Lord,

3. അയ്യോ, യഹോവേ, ഞാന് വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടും കൂടെ തിരുമുമ്പില് നടന്നു നിനക്കു പ്രസാദമായുള്ളതു ചെയ്തിരിക്കുന്നു എന്നു ഔര്ക്കേണമേ എന്നു പറഞ്ഞു; ഹിസ്കീയാവു ഏറ്റവും കരഞ്ഞു.

3. and said, 'O Lord, I ask you from my heart to remember now how I have walked with You in truth and with a whole heart. I have done what is good in Your eyes.' And Hezekiah cried with a bitter cry.

4. എന്നാല് യെശയ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്

4. Then the Word of the Lord came to Isaiah, saying,

5. നീ ചെന്നു ഹിസ്കീയാവോടു പറയേണ്ടതുനിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് നിന്റെ പ്രാര്ത്ഥന കേട്ടു നിന്റെ കണ്ണുനിര് കണ്ടിരിക്കുന്നു. ഞാന് നിന്റെ ആയുസ്സിനോടു പതിനഞ്ചു സംവത്സരം കൂട്ടും.

5. 'Go and tell Hezekiah, 'The Lord, the God of your father David, says, 'I have heard your prayer. I have seen your tears. See, I will add fifteen years to your life.

6. ഞാന് നിന്നെയും ഈ നഗരത്തെയും അശ്ശൂര്രാജാവിന്റെ കയ്യില്നിന്നു വിടുവിക്കും; ഈ നഗരത്തെ ഞാന് കാത്തുരക്ഷിക്കും.

6. And I will take you and this city out of the hand of the king of Assyria. I will fight for this city.' '

7. യഹോവ, താന് അരുളിച്ചെയ്ത ഈ കാര്യം നിവര്ത്തിക്കും എന്നുള്ളതിന്നു യഹോവയുടെ പക്കല്നിന്നു ഇതു നിനക്കു ഒരു അടയാളം ആകും.

7. 'This is the special thing for you to see from the Lord, that the Lord will do what He has said:

8. ആഹാസിന്റെ ഘടികാരത്തില് സൂര്യഗതി അനുസരിച്ചു ഇറങ്ങിപ്പോയിരിക്കുന്ന നിഴലിനെ ഞാന് പത്തു പടി പിന്നോക്കം തിരിയുമാറാക്കും; ഇങ്ങനെ സൂര്യന് ഘടികാരത്തില് ഇറങ്ങിപ്പോയിരുന്ന പത്തു പടി തിരിഞ്ഞു പോന്നു.

8. See the shadow on the steps, which has gone down with the sun on the steps of Ahaz. I will make it go back ten steps.' So the sun's shadow went back the ten steps it had gone down.

9. യെഹൂദാരാജാവായ ഹിസ്കീയാവിന്നു രോഗം പിടിച്ചിട്ടു അതു മാറി സുഖമായ ശേഷം അവന് എഴുതിയ എഴുത്തു

9. This is the writing of King Hezekiah of Judah, after he had been sick and became well again:

10. എന്റെ ആയുസ്സിന് മദ്ധ്യാഹ്നത്തില് ഞാന് പാതാളവാതിലകം പൂകേണ്ടിവരുന്നു; എന്റെ ആണ്ടുകളുടെ ശേഷിപ്പും എനിക്കില്ലാതെ പോയി എന്നു ഞാന് പറഞ്ഞു.
മത്തായി 16:18

10. I said, 'Half-way through my life I am to go through the gates of the place of the dead. The rest of my years have been kept from me.'

11. ഞാന് യഹോവയെ, ജീവനുള്ളവരുടെ ദേശത്തുവെച്ചു യഹോവയെ കാണുകയില്ല; ഞാന് ഭൂവാസികളുടെ ഇടയില്വെച്ചു ഇനി മനുഷ്യനെ കാണുകയില്ല എന്നു ഞാന് പറഞ്ഞു.

11. I said, 'I will not see the Lord, the Lord in the land of the living. I will not look upon man any more among the people of the world.

12. എന്റെ പാര്പ്പിടം നീങ്ങി ഒരു ഇടയക്കൂടാരം പോലെ എന്നെ വിട്ടുപോയിരിക്കുന്നു; നെയ്ത്തുകാരന് തുണി ചുരുട്ടുംപോലെ ഞാന് എന്റെ ജീവനെ ചുരുട്ടിവെക്കുന്നു; അവന് എന്നെ പാവില്നിന്നു അറുത്തുകളയുന്നു; ഒരു രാപകല് കഴിയുംമുമ്പെ നീ എനിക്കു അന്തംവരുത്തുന്നു.

12. My house is pulled up like a shepherd's tent and taken from me. I have rolled up my life like a clothmaker. He cuts me off from the cloth He is making. From day to night You make an end of me.

13. ഉഷസ്സുവരെ ഞാന് എന്നെത്തന്നേ അടക്കിക്കൊണ്ടിരുന്നു; അവനോ സിംഹംപോലെ എന്റെ അസ്ഥികളെ എല്ലാം തകര്ത്തുകളയുന്നു; ഒരു രാപകല് കഴിയുംമുമ്പെ നീ എനിക്കു അന്തം വരുത്തുന്നു.

13. I waited for help until morning. Like a lion He breaks all my bones. From day to night You make an end of me.

14. മീവല്പക്ഷിയോ കൊക്കോ എന്ന പോലെ ഞാന് ചിലെച്ചു; ഞാന് പ്രാവുപോലെ കുറുകി എന്റെ കണ്ണു ഉയരത്തിലേക്കു നോക്കി ക്ഷീണിച്ചിരിക്കുന്നു; യഹോവേ ഞാന് ഞെരുങ്ങിയിരിക്കുന്നു; നീ എനിക്കു ഇട നില്ക്കേണമേ.

14. I make noise like the birds. I cry like a dove. My eyes are tired from looking up. O Lord, I am having a hard time. Keep me safe.

15. ഞാന് എന്തു പറയേണ്ടു? അവന് എന്നോടു അരുളിച്ചെയ്തു, അവന് തന്നേ നിവര്ത്തിച്ചും ഇരിക്കുന്നു; എന്റെ മനോവ്യസനം ഹേതുവായി ഞാന് എന്റെ കാലമൊക്കെയും സാവധാനത്തോടെ നടക്കും.

15. 'But what can I say? For He has spoken to me, and He Himself has done it. I will walk with care all my years because my soul is bitter.

16. കര്ത്താവേ, അതിനാല് മനുഷ്യര് ജീവിക്കുന്നു; എന്റെ ജീവനും കേവലം അതിലത്രേ; അങ്ങനെ നീ എന്നെ സൌഖ്യമാക്കി എന്റെ ജീവനെ രക്ഷിക്കും.

16. O Lord, by these things men live. And in all these is the life of my spirit. O heal me, and let me live!

17. സമാധാനത്തിന്നായി എനിക്കു അത്യന്തം കൈപ്പായതു ഭവിച്ചു; എങ്കിലും നീ എന്റെ സകലപാപങ്ങളെയും നിന്റെ പിറകില് എറിഞ്ഞുകളഞ്ഞതുകൊണ്ടു എന്റെ പ്രാണനെ നാശകൂഴിയില്നിന്നു സ്നേഹത്തോടെ രക്ഷിച്ചിരിക്കുന്നു.

17. See, it was for my own well-being that I was bitter. But You have kept my soul from the grave that destroys. You have put all my sins behind Your back.

18. പാതാളം നിന്നെ സ്തുതിക്കുന്നില്ല; മരണം നിന്നെ വാഴ്ത്തുന്നില്ല; കുഴിയില് ഇറങ്ങുന്നവര് നിന്റെ വിശ്വസ്തതയെ പ്രത്യാശിക്കുന്നതുമില്ല.

18. The place of the dead cannot thank You. Death cannot praise You. Those who go down to the grave cannot hope that You will be faithful.

19. ഞാന് ഇന്നു ചെയ്യുന്നതുപോലെ ജീവനുള്ളവന് , ജീവനുള്ളവന് മാത്രം നിന്നെ സ്തുതിക്കും; അപ്പന് മക്കളോടു നിന്റെ വിശ്വസ്തയെ അറിയിക്കും.

19. It is the living who give thanks to You, as I do today. A father tells his sons about how faithful You are.

20. യഹോവ എന്നെ രക്ഷിപ്പാന് ഒരുങ്ങിയിരിക്കുന്നു; അതുകൊണ്ടു ഞങ്ങള് ജീവപര്യന്തം യഹോവയുടെ ആലയത്തില് തന്ത്രിനാദത്തോടെ എന്റെ ഗീതങ്ങളെ പാടും.

20. The Lord will save me. And we will sing my songs with harps all the days of our life in the house of the Lord.'

21. എന്നാല് അവന്നു സൌഖ്യം വരേണ്ടതിന്നു അത്തിപ്പഴക്കട്ട കൊണ്ടുവന്നു പരുവിന്മേല് പുരട്ടുവാന് യെശയ്യാവു പറഞ്ഞിരുന്നു.

21. Now Isaiah had said, 'Let them take a cake of figs and put it on the sore, that he may get well.'

22. ഞാന് യഹോവയുടെ ആലയത്തില് കയറിച്ചെല്ലും എന്നതിന്നു അടയാളം എന്തു എന്നു ഹിസ്കീയാവു ചോദിച്ചിരുന്നു.

22. Then Hezekiah had said, 'What is the special thing to see, that I will go up to the house of the Lord?'



Shortcut Links
യെശയ്യാ - Isaiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |