Ezekiel - യേഹേസ്കേൽ 31 | View All

1. പതിനൊന്നാം ആണ്ടു, മൂന്നാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്

1. It was in the eleventh year of our captivity, in the third month, on the first day of the month. The Lord spoke his word to me, saying:

2. മനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോനോടും അവന്റെ പുരുഷാരത്തോടും പറയേണ്ടതുനിന്റെ മഹത്വത്തില് നീ ആര്ക്കും സമന് ?

2. 'Human, say to the king of Egypt and his people: 'No one is like you in your greatness.

3. അശ്ശൂര് ലെബാനോനില് ഭംഗിയുള്ള കൊമ്പുകളോടും തണലുള്ള ഇലകളോടും പൊക്കത്തിലുള്ള വളര്ച്ചയോടും കൂടിയ ഒരു ദേവദാരുവായിരുന്നുവല്ലോ; അതിന്റെ തുഞ്ചം മേഘങ്ങളോളം എത്തിയിരുന്നു.

3. Assyria was once like a cedar tree in Lebanon with beautiful branches that shaded the forest. It was very tall; its top was among the clouds.

4. വെള്ളം അതിനെ വളര്ത്തി ആഴി അതിനെ ഉയരുമാറാക്കി; അതിന്റെ നദികള് തോട്ടത്തെ ചുറ്റി ഒഴുകി, അതു തന്റെ ഒഴുക്കുകളെ വയലിലെ സകല വൃക്ഷങ്ങളുടെയും അടുക്കലേക്കു അയച്ചുകൊടുത്തു.

4. Much water made the tree grow; the deep springs made it tall. Rivers flowed around the bottom of the tree and sent their streams to all other trees in the countryside.

5. അതുകൊണ്ടു അതു വളര്ന്നു വയലിലെ സകലവൃക്ഷങ്ങളെക്കാളും പൊങ്ങി; അതു വെള്ളത്തിന്റെ പെരുപ്പംകൊണ്ടു പടര്ന്നു തന്റെ കൊമ്പുകളെ പെരുക്കി ചില്ലികളെ നീട്ടി.

5. So the tree was taller than all the other trees in the countryside. Its limbs became long and big because of so much water.

6. അതിന്റെ ചില്ലികളില് ആകാശത്തിലെ പറവ ഒക്കെയും കൂടുണ്ടാക്കി; അതിന്റെ കൊമ്പുകളുടെ കീഴെ കാട്ടുമൃഗം ഒക്കെയും പെറ്റുകിടന്നു; അതിന്റെ തണലില് വലിയ ജാതികളൊക്കെയും പാര്ത്തു.
മത്തായി 13:32, മർക്കൊസ് 4:32, ലൂക്കോസ് 13:19

6. All the birds of the sky made their nests in the tree's limbs. And all the wild animals gave birth under its branches. All great nations lived in the tree's shade.

7. ഇങ്ങനെ അതിന്റെ വേര് വളരെ വെള്ളത്തിന്നരികെ ആയിരുന്നതുകൊണ്ടു അതു വലുതായി കൊമ്പുകളെ നീട്ടി ശോഭിച്ചിരുന്നു.

7. So the tree was great and beautiful, with its long branches, because its roots reached down to much water.

8. ദൈവത്തിന്റെ തോട്ടത്തിലെ ദേവദാരുക്കള്ക്കു അതിനെ മറെപ്പാന് കഴിഞ്ഞില്ല; സരളവൃക്ഷങ്ങള് അതിന്റെ കൊമ്പുകളോടു തുല്യമായിരുന്നില്ല; അരിഞ്ഞില്വൃക്ഷങ്ങള് അതിന്റെ ചില്ലികളോടു ഒത്തിരുന്നില്ല; ദൈവത്തിന്റെ തോട്ടത്തിലെ ഒരു വൃക്ഷവും ഭംഗിയില് അതിനോടു സമമായിരുന്നതുമില്ല.
വെളിപ്പാടു വെളിപാട് 2:7

8. The cedar trees in the garden of God were not as great as it was. The pine trees did not have such great limbs. The plane trees did not have such branches. was as beautiful as this tree.

9. കൊമ്പുകളുടെ പെരുപ്പം കൊണ്ടു ഞാന് അതിന്നു ഭംഗിവരുത്തിയതിനാല് ദൈവത്തിന്റെ തോട്ടമായ ഏദെനിലെ സകലവൃക്ഷങ്ങളും അതിനോടു അസൂയപ്പെട്ടു.

9. I made it beautiful with many branches, and all the trees of Eden in the garden of God wanted to be like it.

10. അതുകൊണ്ടു യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഅതു വളര്ന്നുപൊങ്ങി തുഞ്ചം മേഘങ്ങളോളം നീട്ടി അതിന്റെ ഹൃദയം തന്റെ വളര്ച്ചയിങ്കല് ഗര്വ്വിച്ചുപോയതുകൊണ്ടു

10. ''So this is what the Lord God says: The tree grew tall. Its top reached the clouds, and it became proud of its height.

11. ഞാന് അതിനെ ജാതികളില് ബലവാനായവന്റെ കയ്യില് ഏല്പിക്കും; അവന് അതിനോടു ഇടപെടും; അതിന്റെ ദുഷ്ടത നിമിത്തം ഞാന് അതിനെ തള്ളിക്കളഞ്ഞിരിക്കുന്നു.

11. So I handed it over to a mighty ruler of the nations for him to punish it. Because it was evil, I got rid of it.

12. ജാതികളില് ഉഗ്രന്മാരായ അന്യജാതിക്കാര് അതിനെ വെട്ടി തള്ളിയിട്ടു; അതിന്റെ കൊമ്പുകള് മലകളിലും എല്ലാ താഴ്വരകളിലും വീണു; അതിന്റെ ശാഖകള് ദേശത്തിലെ എല്ലാതോടുകളുടെയും അരികത്തു ഒടിഞ്ഞുകിടക്കുന്നു; ഭൂമിയിലെ സകലജാതികളും അതിന്റെ തണല് വിട്ടിറങ്ങി അതിനെ ഉപേക്ഷിച്ചുപോയി.

12. The cruelest foreign nation cut it down and left it. The tree's branches fell on the mountains and in all the valleys, and its broken limbs were in all the ravines of the land. All the nations of the earth left the shade of that tree.

13. വീണുകിടക്കുന്ന അതിന്റെ തടിമേല് ആകാശത്തിലെ പറവ ഒക്കെയും പാര്ക്കും; അതിന്റെ കൊമ്പുകളുടെ ഇടയിലേക്കു കാട്ടുമൃഗം ഒക്കെയും വരും.

13. The birds of the sky live on the fallen tree. The wild animals live among the tree's fallen branches.

14. വെള്ളത്തിന്നരികെയുള്ള സകലവൃക്ഷങ്ങളും ഉയരം ഹേതുവായി ഗര്വ്വിക്കയോ തുഞ്ചം മേഘങ്ങളോളം നീട്ടുകയോ വെള്ളം കുടിക്കുന്നവരായ അവരുടെ സകലബലശാലികളും തങ്ങളുടെ ഉയര്ച്ചയിങ്കല് നിഗളിച്ചു നില്ക്കയോ ചെയ്യാതിരിക്കേണ്ടതിന്നു തന്നേ; അവരൊക്കെയും മനുഷ്യപുത്രന്മാരുടെ ഇടയില് കുഴിയില് ഇറങ്ങുന്നവരോടുകൂടെ ഭൂമിയുടെ അധോഭാഗത്തു മരണത്തിന്നു ഏല്പിക്കപ്പെട്ടിരിക്കുന്നു.

14. So the trees that grow by the water will not be proud to be tall; they will not put their tops among the clouds. None of the trees that are watered well will grow that tall, because they all are meant to die and go under the ground. They will be with people who have died and have gone down to the place of the dead.

15. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഅതു പാതാളത്തില് ഇറങ്ങിപ്പോയ നാളില് ഞാന് ഒരു വിലാപം കഴിപ്പിച്ചു; അതിന്നുവേണ്ടി ആഴത്തെ മൂടി പെരുവെള്ളം കെട്ടിനില്പാന് തക്കവണ്ണം അതിന്റെ നദികളെ തടുത്തു; അതുനിമിത്തം ഞാന് ലെബാനോനെ കറുപ്പുടുപ്പിച്ചു; കാട്ടിലെ സകല വൃക്ഷങ്ങളും അതുനിമിത്തം ക്ഷീണിച്ചു പോയി.

15. ''This is what the Lord God says: On the day when the tree went down to the place of the dead, I made the deep springs cry loudly. I covered them and held back their rivers, and the great waters stopped flowing. I dressed Lebanon in black to show her sadness about the great tree, and all the trees in the countryside were sad about it.

16. ഞാന് അതിനെ കുഴിയില് ഇറങ്ങുന്നവരോടുകൂടെ പാതാളത്തില് തള്ളിയിട്ടപ്പോള്, അതിന്റെ വീഴ്ചയുടെ മുക്കത്തിങ്കല് ഞാന് ജാതികളെ നടുങ്ങുമാറാക്കി; ഏദെനിലെ സകല വൃക്ഷങ്ങളും ലെബാനോനിലെ ശ്രേഷ്ഠവും ഉത്തമവുമായി വെള്ളം കുടിക്കുന്ന സകലവൃക്ഷങ്ങളും ഭൂമിയുടെ അധോഭാഗത്തു ആശ്വാസം പ്രാപിച്ചു.

16. I made the nations shake with fear at the sound of the tree falling when I brought it down to the place of the dead. It went to join those who have gone down to the grave. Then all the trees of Eden and the best trees of Lebanon, all the well-watered trees, were comforted in the place of the dead below the earth.

17. അവയും അതിനോടുകൂടെ വാളാല് നിഹതന്മാരായവരുടെ അടുക്കല് പാതാളത്തില് ഇറങ്ങിപ്പോയി; അതിന്റെ തുണയായി അതിന്റെ നിഴലില് ജാതികളുടെ മദ്ധ്യേ പാര്ത്തവര് തന്നേ.

17. These trees had also gone down with the great tree to the place of the dead. They joined those who were killed in war and those among the nations who had lived under the great tree's shade.

18. അങ്ങനെ നീ മഹത്വത്തിലും വലിപ്പത്തിലും ഏദെനിലെ വൃക്ഷങ്ങളില് ഏതിനോടു തുല്യമാകുന്നു? എന്നാല് നീ ഏദെനിലെ വൃക്ഷങ്ങളോടുകൂടെ ഭൂമിയുടെ അധോഭാഗത്തു ഇറങ്ങിപ്പോകേണ്ടിവരും; വാളാല് നിഹതന്മാരായവരോടുകൂടെ നീ അഗ്രചര്മ്മികളുടെ ഇടയില് കിടക്കും. ഇതു ഫറവോനും അവന്റെ സകലപുരുഷാരവും തന്നേ എാന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.

18. ''So no tree in Eden is equal to you, Egypt, in greatness and honor, but you will go down to join the trees of Eden in the place below the earth. You will lie among unclean people, with those who were killed in war. ''This is about the king of Egypt and all his people, says the Lord God.''



Shortcut Links
യേഹേസ്കേൽ - Ezekiel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |