Ezekiel - യേഹേസ്കേൽ 33 | View All

1. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്;

1. The Word of the Lord came to me saying,

2. മനുഷ്യപുത്രാ, നീ നിന്റെ സ്വജാതിക്കാരോടു പ്രവചിച്ചു പറയേണ്ടതുഞാന് ഒരു ദേശത്തിന്റെ നേരെ വാള് വരുത്തുമ്പോള്, ആ ദേശത്തിലെ ജനം തങ്ങളുടെ കൂട്ടത്തില്നിന്നു ഒരു പുരുഷനെ തിരഞ്ഞെടുത്തു കാവല്ക്കാരനായി വെച്ചാല്,

2. 'Son of man, speak to the children of your people. Say to them, 'If I bring a sword upon a land, and the people of the land choose one of their men to keep watch for them,

3. ദേശത്തിന്റെ നേരെ വാള് വരുന്നതു കണ്ടിട്ടു അവന് കാഹളം ഊതി ജനത്തെ ഔര്മ്മപ്പെടുത്തുമ്പോള്

3. and he sees the sword coming upon the land and sounds the horn to tell the people of the danger,

4. ആരെങ്കിലും കാഹളനാദം കേട്ടു കരുതിക്കൊള്ളാതെ ഇരുന്നാല് വാള് വന്നു അവനെ ഛേദിച്ചുകളയുന്നു എങ്കില് അവന്റെ രക്തം അവന്റെ തലമേല് തന്നേ ഇരിക്കും.

4. then if anyone hears the horn and does not take care, and a sword comes and kills him, he will be to blame for his own death.

5. അവന് കാഹളനാദം കേട്ടിട്ടു കരുതിക്കൊണ്ടില്ല; അവന്റെ രക്തം അവന്റെമേല് ഇരിക്കും; കരുതിക്കൊണ്ടിരുന്നുവെങ്കില് അവന് തന്റെ പ്രാണനെ രക്ഷിക്കുമായിരുന്നു.
മത്തായി 27:25

5. He heard the sound of the horn, but did not worry about the danger. He will be to blame for his own death. If he had been careful, he would have saved his life.

6. എന്നാല് കാവല്ക്കാരന് വാള് വരുന്നതു കണ്ടു കാഹളം ഊതാതെയും ജനം കരുതിക്കൊള്ളാതെയും ഇരുന്നിട്ടു വാള് വന്നു അവരുടെ ഇടയില്നിന്നു ഒരുത്തനെ ഛേദിച്ചുകളയുന്നു എങ്കില്, ഇവന് തന്റെ അകൃത്യംനിമിത്തം ഛേദിക്കപ്പെട്ടുപോയി എങ്കിലും അവന്റെ രക്തം ഞാന് കാവല്ക്കാരനോടു ചോദിക്കും.

6. But if the watchman sees the sword coming and does not blow the horn, and the people are not told of the danger, and a sword comes and kills one of them, that man will be taken away because of his sin. But the blood of the watchman must be given.'

7. അതുപോലെ മനുഷ്യപുത്രാ, ഞാന് നിന്നെ യിസ്രായേല്ഗൃഹത്തിന്നു കാവല്ക്കാരനാക്കി വെച്ചിരിക്കുന്നു, നീ എന്റെ വായില്നിന്നു വചനം കേട്ടു എന്റെ നാമത്തില് അവരെ ഔര്മ്മപ്പെടുത്തേണം.

7. 'Son of man, I have chosen you as a watchman for the people of Israel. So when I give you the word, you must tell them of the danger.

8. ഞാന് ദുഷ്ടനോടുദുഷ്ടാ, നീ മരിക്കും എന്നു കല്പിക്കുമ്പോള് ദുഷ്ടന് തന്റെ വഴി വിട്ടുതിരിവാന് കരുതിക്കൊള്ളത്തക്കവണ്ണം നീ അവനെ പ്രബോധിപ്പിക്കാതെയിരുന്നാല് ദുഷ്ടന് തന്റെ അകൃത്യംനിമിത്തം മരിക്കും; അവന്റെ രക്തമോ ഞാന് നിന്നോടു ചോദിക്കും.

8. When I tell a sinful man that he will die for sure, and you do not speak to him about the danger of his way, that sinful man will die in his sin. But your blood must be given.

9. എന്നാല് ദുഷ്ടന് തന്റെ വഴി വിട്ടുതിരിയേണ്ടതിന്നു നീ അവനെ ഔര്മ്മപ്പെടുത്തീട്ടും അവന് തന്റെ വഴി വിട്ടുതിരിയാഞ്ഞാല്, അവന് തന്റെ അകൃത്യംനിമിത്തം മരിക്കും, നീയോ, നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.

9. But if you tell a sinful man to turn from his way, and he does not turn from his way, he will die in his sin. But you have saved your life.

10. അതുകൊണ്ടു മനുഷ്യപുത്രാ, നീ യിസ്രായേല് ഗൃഹത്തോടു പറയേണ്ടതുഞങ്ങളുടെ അതിക്രമങ്ങളും പാപങ്ങളും ഞങ്ങളുടെ മേല് ഇരിക്കുന്നു; അവയാല് ഞങ്ങള് ക്ഷയിച്ചുപോകുന്നു; ഞങ്ങള് എങ്ങനെ ജീവിച്ചിരിക്കും എന്നു നിങ്ങള് പറയുന്നു.

10. 'Son of man, say to the people of Israel, 'You have said, 'Our sins are upon us, and we are wasting away in them. How then can we live?' '

11. എന്നാണ, ദുഷ്ടന്റെ മരണത്തില് അല്ല, ദുഷ്ടന് തന്റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതില് അത്രേ എനിക്കു ഇഷ്ടമുള്ളതെന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു; നിങ്ങളുടെ ദുര്മ്മാര്ഗ്ഗങ്ങളെ വിട്ടുതിരിവിന് , തിരിവിന് ; യിസ്രായേല്ഗൃഹമേ, നിങ്ങള് എന്തിന്നു മരിക്കുന്നു എന്നു അവരോടു പറക.

11. Say to them, 'As I live,' says the Lord God, 'I am not pleased when sinful people die. But I am pleased when the sinful turn from their way and live. Turn! Turn from your sinful ways! Why will you die, O people of Israel?'

12. മനുഷ്യപുത്രാ, നീ നിന്റെ സ്വജാതിക്കാരോടു പറയേണ്ടതുനീതിമാന് അതിക്രമം ചെയ്യുന്ന നാളില് അവന്റെ നീതി അവനെ രക്ഷിക്കയില്ല; ദുഷ്ടന് തന്റെ ദുഷ്ടത വിട്ടുതിരിയുന്ന നാളില് തന്റെ ദുഷ്ടതയാല് ഇടറിവീഴുകയില്ല; നീതിമാന് പാപം ചെയ്യുന്ന നാളില്, അവന്നു തന്റെ നീതിയാല് ജീവിപ്പാന് കഴികയുമില്ല.

12. Now, son of man, tell the children of your people, 'If a man does what is right and good, it will not save him when he sins.' And the sins of a sinful man will not make him fall when he turns from his sinful way. But the man who is right and good will not be able to live by his good ways when he sins.

13. നീതിമാന് ജീവിക്കുമെന്നു ഞാന് അവനോടു പറയുമ്പോള്, അവന് തന്റെ നീതിയില് ആശ്രയിച്ചു അകൃത്യം പ്രവര്ത്തിക്കുന്നു എങ്കില്, അവന്റെ നീതിപ്രവൃത്തികള് ഒന്നും അവന്നു കണക്കിടുകയില്ല; അവന് ചെയ്ത നീതികേടുനിമിത്തം അവന് മരിക്കും.

13. When I tell the man who is right and good that he will live, and he trusts in his good ways so much that he sins, none of his good works will be remembered. He will die for the sin he has done.

14. എന്നാല് ഞാന് ദുഷ്ടനോടുനീ മരിക്കും എന്നു പറയുമ്പോള് അവന് തന്റെ പാപം വിട്ടുതിരിഞ്ഞു നീതിയും ന്യായവും പ്രവര്ത്തിക്കയും

14. But when I tell the sinful man that he will die, and he turns from his sin and does what is right and good,

15. പണയം തിരികെ കൊടുക്കയും അപഹരിച്ചതു മടക്കിക്കൊടുക്കയും നീതികേടു ഒന്നും ചെയ്യാതെ ജീവന്റെ ചട്ടങ്ങളെ അനുസരിക്കയും ചെയ്താല് അവന് മരിക്കാതെ ജീവിക്കും.

15. if he gives back what a person gave him as trust for a promise, pays back what he had stolen, follows the Laws that give life and does not sin, he will live for sure. He will not die.

16. അവന് ചെയ്ത പാപം ഒന്നും അവന്നു കണക്കിടുകയില്ല; അവന് നീതിയും ന്യായവും പ്രവര്ത്തിച്ചിരിക്കുന്നു; അവന് ജീവിക്കും.

16. None of the sins he has done will be remembered against him. He has done what is right and good, and he will live for sure.

17. എന്നാല് നിന്റെ സ്വജാതിക്കാര്കര്ത്താവിന്റെ വഴി ചൊവ്വുള്ളതല്ല എന്നു പറയുന്നു; അവരുടെ വഴിയത്രേ ചൊവ്വില്ലാതെയിരിക്കുന്നതു.

17. 'Yet the children of your people say, 'The way of the Lord is not right.' But it is their way that is not right.

18. നീതിമാന് തന്റെ നീതി വിട്ടുതിരിഞ്ഞു നീതികേടു പ്രവര്ത്തിക്കുന്നുവെങ്കില് അവന് അതിനാല് തന്നേ മരിക്കും.

18. When the right and good man turns from his good way and sins, he will die for it.

19. എന്നാല് ദുഷ്ടന് തന്റെ ദുഷ്ടത വിട്ടുതിരിഞ്ഞു നീതിയും ന്യായവും പ്രവര്ത്തിക്കുന്നുവെങ്കില് അവന് അതിനാല് ജീവിക്കും.

19. But when the sinful man turns from his sin and does what is right and good, he will live because of it.

20. എന്നിട്ടും കര്ത്താവിന്റെ വഴി ചൊവ്വുള്ളതല്ല എന്നു നിങ്ങള് പറയുന്നു; യിസ്രായേല്ഗൃഹമേ, ഞാന് നിങ്ങളില് ഔരോരുത്തനെയും അവനവന്റെ നടപ്പിന്നു തക്കവണ്ണം ന്യായംവിധിക്കും.

20. Yet you say, 'The way of the Lord is not right.' O people of Israel, I will judge each of you by his ways.'

21. ഞങ്ങളുടെ പ്രവാസത്തിന്റെ പന്ത്രണ്ടാം ആണ്ടു, പത്താം മാസം, അഞ്ചാം തിയ്യതി, യെരൂശലേമില്നിന്നു ചാടിപ്പോയ ഒരുത്തന് എന്റെ അടുക്കല് വന്നുനഗരം പിടിക്കപ്പെട്ടുപോയി എന്നു പറഞ്ഞു.

21. On the fifth day of the tenth month in the twelfth year since we had been taken to a strange land, a man who got away from Jerusalem came and said to me, 'The city has been taken.'

22. ചാടിപ്പോയവന് വരുന്നതിന്റെ തലെനാള് വൈകുന്നേരം യഹോവയുടെ കൈ എന്റെമേല് വന്നു; രാവിലെ അവന് എന്റെ അടുക്കല് വരുമ്പോഴേക്കു യഹോവ എന്റെ വായ് തുറന്നിരുന്നു; അങ്ങനെ എന്റെ വായ് തുറന്നതുകൊണ്ടു ഞാന് പിന്നെ മിണ്ടാതെ ഇരുന്നില്ല.

22. Now the hand of the Lord had been upon me in the evening before the man came. And He opened my mouth so that when the man came to me in the morning, I was able to speak.

23. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്മനുഷ്യപുത്രാ,

23. Then the Word of the Lord came to me saying,

24. യിസ്രായേല്ദേശത്തിലെ ശൂന്യസ്ഥലങ്ങളില് പാര്ക്കുംന്നവര്അബ്രഹാം ഏകനായിരിക്കെ അവന്നു ദേശം അവകാശമായി ലഭിച്ചു; ഞങ്ങളോ പലരാകുന്നു; ഈ ദേശം ഞങ്ങള്ക്കു അവകാശമായി ലഭിക്കും എന്നു പറയുന്നു.

24. 'Son of man, the people who live in these waste places in the land of Israel are saying, 'Abraham was only one man, yet he owned the land. But we are many, and for sure the land has been given to us.'

25. അതുകൊണ്ടു നീ അവരോടു പറയേണ്ടതുയഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള് മാംസം രക്തത്തോടുകൂടെ തിന്നുകയും നിങ്ങളുടെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കയും രക്തം ചൊരികയും ചെയ്യുന്നു;

25. So tell them, 'The Lord God says, 'You eat meat with the blood in it, and worship your false gods as you kill. Should the land belong to you?

26. നിങ്ങള് ദേശത്തെ കൈവശമാക്കുമോ? നിങ്ങള് നിങ്ങളുടെ വാളില് ആശ്രയിക്കയും മ്ളേച്ഛത പ്രവര്ത്തിക്കയും ഔരോരുത്തനും തന്റെ കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുകയും ചെയ്യുന്നു; നിങ്ങള് ദേശത്തെ കൈവശമാക്കുമോ?

26. You trust in your sword, and keep on sinning. Each of you does sex sins with his neighbor's wife. Should the land belong to you?' '

27. നീ അവരോടു പറയേണ്ടതുയഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്നാണ, ശൂന്യസ്ഥലങ്ങളില് പാര്ക്കുംന്നവര് വാള്കൊണ്ടു വീഴും; വെളിന് പ്രദേശത്തുള്ളവരെ ഞാന് മൃഗങ്ങള്ക്കു ഇരയായി കൊടുക്കും; ദുര്ഗ്ഗങ്ങളിലും ഗുഹകളിലും ഉള്ളവരോ മഹാമാരികൊണ്ടു മരിക്കും.
വെളിപ്പാടു വെളിപാട് 6:8

27. Tell them, 'The Lord God says, 'As I live, those who are in the waste places will be killed by the sword. Whoever is in the open field, I will feed to the wild animals. And those who are in the strong-places and in the caves will die of disease.

28. ഞാന് ദേശത്തെ പാഴും ശൂന്യവും ആക്കും; അതിന്റെ ബലത്തിന്റെ പ്രതാപം നിന്നുപോകും; യിസ്രായേല്പര്വ്വതങ്ങള് ആരും വഴിപോകാതവണ്ണം ശൂന്യമായിത്തീരും.

28. I will destroy the land and make it a waste. The pride of her power will come to an end. The mountains of Israel will be laid waste, so that no one will pass through.

29. അവര് ചെയ്ത സകല മ്ളേച്ഛതകളും നിമിത്തം ഞാന് ദേശത്തെ പാഴും ശൂന്യവുമാക്കുമ്പോള് ഞാന് യഹോവ എന്നു അവര് അറിയും.

29. Then they will know that I am the Lord, when I destroy the land and make it a waste because of all the hated sins they have done.' '

30. മനുഷ്യപുത്രാ, നിന്റെ സ്വജാതിക്കാര് മതിലുകള്ക്കരികത്തും വീട്ടുവാതില്ക്കലുംവെച്ചു നിന്നെക്കുറിച്ചു സംഭാഷിച്ചുയഹോവയിങ്കല്നിന്നുണ്ടായ അരുളപ്പാടു എന്തെന്നു വന്നു കേള്പ്പിന് എന്നു തമ്മില്തമ്മിലും ഔരോരുത്തന് താന്താന്റെ സഹോദരനോടും പറയുന്നു.

30. 'As for you, son of man, your people are talking to each other about you by the walls and at the doors of the houses. They are saying, 'Come and hear the word that has come from the Lord.'

31. സംഘം കൂടിവരുന്നതുപോലെ അവര് നിന്റെ അടുക്കല്വന്നു എന്റെ ജനമായിട്ടു നിന്റെ മുമ്പില് ഇരുന്നു നിന്റെ വചനങ്ങളെ കേള്ക്കുന്നു; എന്നാല് അവര് അവയെ ചെയ്യുന്നില്ല; വായ്കൊണ്ടു അവര് വളരെ സ്നേഹം കാണിക്കുന്നു; ഹൃദയമോ, ദുരാഗ്രഹത്തെ പിന്തുടരുന്നു.

31. They come and sit in front of you as My people, and listen to the words you say. But they do not do them. With their mouth they speak of love, but their hearts are full of sinful desire.

32. നീ അവര്ക്കും മധുരസ്വരവും വാദ്യനൈപുണ്യവും ഉള്ള ഒരുത്തന്റെ പ്രേമഗീതംപോലെ ഇരിക്കുന്നു; അവര് നിന്റെ വചനങ്ങളെ കേള്ക്കുന്നു; ചെയ്യുന്നില്ലതാനും.

32. They think of you as nothing more than one who sings love songs with a beautiful voice and plays music well. For they hear what you say, but they will not do it.

33. എന്നാല് അതു സംഭവിക്കുമ്പോള്--ഇതാ, അതു വരുന്നു--അവര് തങ്ങളുടെ ഇടയില് ഒരു പ്രവാചകന് ഉണ്ടായിരുന്നു എന്നു അറിയും.

33. When all this comes true, and it will, then they will know that a man of God has been among them.'



Shortcut Links
യേഹേസ്കേൽ - Ezekiel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |