Jonah - യോനാ 4 | View All

1. യോനെക്കു ഇതു അത്യന്തം അനിഷ്ടമായി, അവന്നു കോപം വന്നു.

1. Wherfore Ionas was sore discontet, and angrie.

2. അവന് യഹോവയോടു പ്രാര്ത്ഥിച്ചുഅയ്യോ, യഹോവേ, ഞാന് എന്റെ ദേശത്തു ആയിരുന്നപ്പോള് ഞാന് പറഞ്ഞ വാക്കു ഇതു തന്നേ അല്ലയോ? അതുകൊണ്ടായിരുന്നു ഞാന് തര്ശീശിലേക്കു ബദ്ധപ്പെട്ടു ഔടിപ്പോയതു; നീ കൃപയും കരുണയും ദീര്ഘക്ഷമയും മഹാദയയുമുള്ള ദൈവമായി അനര്ത്ഥത്തെക്കുറിച്ചു അനുതപിക്കുന്നവന് എന്നു ഞാന് അറിഞ്ഞു.

2. And he prayed vnto the LORDE, and sayde: O LORDE, was not this my sayenge (I praye the) when I was yet in my countre? therfore I haisted rather to fle vnto Tharsis, for I knowe well ynough that thou art a mercifull God, full of compassion, loge sufferinge, and of greate kyndnesse, and repentest when thou shuldest take punyshment.

3. ആകയാല് യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ജീവിച്ചിരിക്കുന്നതിനെക്കാള് മരിക്കുന്നതു എനിക്കു നന്നു എന്നു പറഞ്ഞു.

3. And now o LORDE, take my life fro me (I beseke the) for I had rather dye then lyue.

4. നീ കോപിക്കുന്നതു വിഹിതമോ എന്നു യഹോവ ചോദിച്ചു.

4. Then sayde the LORDE: art thou so angrie?

5. അനന്തരം യോനാ നഗരം വിട്ടുചെന്നു നഗരത്തിന്റെ കിഴക്കേവശത്തു ഇരുന്നു; അവിടെ ഒരു കുടിലുണ്ടാക്കി നഗരത്തിന്നു എന്തു ഭവിക്കും എന്നു കാണുവോളം അതിന് കീഴെ തണലില് പാര്ത്തു.

5. And Ionas gat him out of the cite, and sat downe on ye east syde therof: and there made him a bothe, and sat vnder it in the shadow, till he might se, what shulde chaunce vnto the cite.

6. യോനയെ അവന്റെ സങ്കടത്തില്നിന്നു വിടുവിപ്പാന് തക്കവണ്ണം അവന്റെ തലെക്കു തണല് ആയിരിക്കേണ്ടതിന്നു യഹോവയായ ദൈവം ഒരു ആവണകൂ കല്പിച്ചുണ്ടാക്കി, അതു അവന്നു മീതെ വളര്ന്നു പൊങ്ങി; യോനാ ആവണകൂനിമിത്തം അത്യന്തം സന്തോഷിച്ചു.

6. And the LORDE God prepared a wylde vyne, which sprange vp ouer Ionas, that he might haue shadowe aboue his heade, to delyuer him out of his payne. And Ionas was exceadinge glad of the wylde vyne.

7. പിറ്റെന്നാള് പുലര്ന്നപ്പോള് ദൈവം ഒരു പുഴുവിനെ കല്പിച്ചാക്കി; അതു ആവണകൂ കുത്തിക്കളഞ്ഞു, അതു വാടിപ്പോയി.

7. But vpo the nexte morow agaynst the springe of the daye, the LORDE ordened a worme, which smote the wylde vyne, so that it wethered awaye.

8. സൂര്യന് ഉദിച്ചപ്പോള് ദൈവം അത്യഷ്ണമുള്ളോരു കിഴക്കന് കാറ്റു കല്പിച്ചുവരുത്തി; വെയില് യോനയുടെ തലയില് കൊള്ളുകയാല് അവന് ക്ഷീണിച്ചു മരിച്ചാല് കൊള്ളാം എന്നു ഇച്ഛിച്ചുജീവിച്ചിരിക്കുന്നതിനെക്കാല് മരിക്കുന്നതു എനിക്കു നന്നു എന്നു പറഞ്ഞു.

8. And when the Sone was vp God prepared a feruent east wynde: and the Sonne bete ouer the heade of Ionas, that he faynted agayne, and wy?shed vnto his soule, that he might dye, and sayde: It is better for me to dye, the to lyue.

9. ദൈവം യോനയോടുനീ ആവണകൂനിമിത്തം കോപിക്കുന്നതു വിഹിതമോ എന്നു ചോദിച്ചതിന്നു അവന് ഞാന് മരണപര്യന്തം കോപിക്കുന്നതു വിഹിതം തന്നേ എന്നു പറഞ്ഞു.
മത്തായി 26:38, മർക്കൊസ് 14:34

9. And God sayd vnto Ionas: Art thou so angrie for the wylde vyne? And he sayde: yee very angrie am I euen vnto the deeth.

10. അതിന്നു യഹേഅവ നീ അദ്ധ്വനിക്കയോ വളര്ത്തുകയൊ ചെയ്യാതെ ഒരു രാത്രിയില് ഉണ്ടായ്വരികയും ഒരു രാത്രിയില് നശിച്ചുപോകയും ചെയ്തിരിക്കുന്ന ആവണക്കിനെക്കുറിച്ചു നിനക്കു അയ്യോഭാവം തോന്നുന്നുവല്ലോ.

10. And the LORDE sayde: thou hast compassion vpon a wylde vyne, whero thou bestowdest no laboure, ner maydest it growe: which sprange vp in one night and perished in another:

11. എന്നാല് വലങ്കയ്യും ഇടങ്കയ്യും തമ്മില് തിരിച്ചറിഞ്ഞുകൂടാത്ത ഒരു ല്കഷത്തിരുപതിനായിരത്തില് ചില്വാനം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നീനെവേയോടു എനിക്കു അയ്യോഭാവം തോന്നരുതോ എന്നു ചോദിച്ചു.

11. And shulde not I then haue compassion vpon Niniue that greate cite, wherin there are aboue an C. and xx. thousande personnes, yt knowe not their right hode fro the lefte, besydes moch catell?



Shortcut Links
യോനാ - Jonah : 1 | 2 | 3 | 4 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |