Zechariah - സെഖർയ്യാവു 8 | View All

1. സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്

1. Againe the worde of the Lord of hostes came to me, saying,

2. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് മഹാ തീക്ഷണതയോടെ സീയോന്നുവേണ്ടി എരിയുന്നു; ഞാന് അതിന്നുവേണ്ടി മഹാക്രോധത്തോടെ എരിയുന്നു.

2. Thus saith the Lord of hostes, I was ielous for Zion with great ielousie, and I was ielous for her with great wrath.

3. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് സീയോനിലേക്കു മടങ്ങിവന്നു യെരൂശലേമിന്റെ മദ്ധ്യേ വസിക്കും; യെരൂശലേമിന്നു സത്യ നഗരം എന്നും സൈന്യങ്ങളുടെ യഹോവയുടെ പര്വ്വതത്തിന്നു വിശുദ്ധപര്വ്വതം എന്നും പേര് പറയും.

3. Thus saith the Lord, I wil returne vnto Zion, and wil dwel in the mids of Ierusalem: and Ierusalem shalbe called a citie of trueth, and the Mountaine of the Lord of hostes, the holy Mountaine.

4. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇനിയും യെരൂശലേമിന്റെ വീഥികളില് വൃദ്ധന്മാരും വൃദ്ധമാരും ഇരിക്കും; വാര്ദ്ധക്യംനിമിത്തം ഔരോരുത്തന് കയ്യില് വടി പടിക്കും.

4. Thus sayth the Lord of hostes, There shall yet olde men and olde women dwell in the streetes of Ierusalem, and euery man with his staffe in his hand for very age.

5. നഗരത്തിന്റെ വീഥികള് ആണ്കുട്ടികളെയും പെണ്കുട്ടികളെയും കൊണ്ടു നിറഞ്ഞിരിക്കും; അവര് അതിന്റെ വീഥികളില് കളിച്ചുകൊണ്ടിരിക്കും.

5. And the streetes of the citie shalbe full of boyes and girles, playing in the streetes thereof.

6. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅതു ഈ കാലത്തില് ഈ ജനത്തിന്റെ ശേഷിപ്പുള്ളവര്ക്കും അതിശയമായി തോന്നുന്നു എങ്കില് എനിക്കും അതിശയമായി തോന്നുമോ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
മത്തായി 19:26, മർക്കൊസ് 10:27

6. Thus saith the Lord of hostes, Though it be vnpossible in the eyes of the remnant of this people in these dayes, should it therefore be vnpossible in my sight, sayth the Lord of hostes?

7. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് എന്റെ ജനത്തെ ഉദയദേശത്തുനിന്നും അസ്തമയദേശത്തുനിന്നും രക്ഷിക്കും.

7. Thus sayth the Lord of hostes, Beholde, I will deliuer my people from the East countrey, and from the West countrey.

8. ഞാന് അവരെ കൊണ്ടുവരും; അവര് യെരൂശലേമില് പാര്ക്കും; സത്യത്തിലും നീതിയിലും അവര് എനിക്കു ജനമായും ഞാന് അവര്ക്കും ദൈവമായും ഇരിക്കും.

8. And I wil bring them, and they shall dwel in the mids of Ierusalem, and they shalbe my people, and I wil be their God in trueth, and in righteousnes.

9. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുസൈന്യങ്ങളുടെ യഹോവയുടെ ആലയമായ മന്ദിരം പണിയേണ്ടതിന്നു അടിസ്ഥാനം ഇട്ട നാളില് ഉണ്ടായിരുന്ന പ്രവാചകന്മാരുടെ വായില്നിന്നു ഈ വചനങ്ങളെ ഈ കാലത്തു കേള്ക്കുന്നവരേ, ധൈര്യപ്പെടുവിന് .

9. Thus sayth the Lord of hostes, Let your hands be strong, ye that heare in these dayes these words by the mouth of the Prophets, which were in the day, that the foundation of the House of the Lord of hostes was laide, that the Temple might be builded.

10. ഈ കാലത്തിന്നുമുമ്പെ മനുഷ്യന്നു കൂലിയില്ല, മൃഗത്തിന്നു കൂലിയില്ല; പോക്കുവരത്തു ചെയ്യുന്നവന്നു വൈരി നിമിത്തം സമാധാനവുമില്ല; ഞാന് സകല മനുഷ്യരെയും തമ്മില് തമ്മില് വിരോധമാക്കിയിരുന്നു.

10. For before these dayes there was no hire for man nor any hire for beast, neither was there any peace to him that went out or came in because of the affliction: for I set all men, euery one against his neighbour.

11. ഇപ്പോഴോ ഞാന് ഈ ജനത്തിന്റെ ശേഷിപ്പുള്ളവരോടു മുമ്പിലത്തെ കാലത്തു എന്നപോലെയല്ല എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

11. But nowe, I wil not intreate the residue of this people as aforetime, saith the Lord of hostes.

12. വിത സമാധാനത്തോടെ ആയിരിക്കും; മുന്തിരിവള്ളി ഫലം കായക്കും; ഭൂമി അനുഭവം നലകും; ആകാശം മഞ്ഞു പെയ്യിക്കും; ഈ ജനത്തിന്റെ ശേഷിപ്പുള്ളവര്ക്കും ഞാന് ഇവയൊക്കെയും അവകാശമായി കൊടുക്കും.

12. For the seede shall be prosperous: the vine shall giue her fruite, and the ground shall giue her increase, and the heauens shall giue their dewe, and I will cause the remnant of this people to possesse all these things.

13. യെഹൂദാഗൃഹവും യിസ്രായേല്ഗൃഹവുമായുള്ളോരേ, നിങ്ങള് ജാതികളുടെ ഇടയില് ശാപമായിരുന്നതുപോലെ ഞാന് നിങ്ങളെ രക്ഷിച്ചിട്ടു നിങ്ങള് അനുഗ്രഹമായ്തീരും; നിങ്ങള് ഭയപ്പെടാതെ ധൈര്യമായിരിപ്പിന് .

13. And it shall come to passe, that as ye were a curse among the heathen, O house of Iudah, and house of Israel, so wil I deliuer you, and ye shalbe a blessing: feare not, but let your hands be strong.

14. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; നിങ്ങളുടെ പിതാക്കന്മാര് എന്നെ കോപിപ്പിച്ചപ്പോള് ഞാന് നിങ്ങള്ക്കു തിന്മ വരുത്തുവാന് വിചാരിക്കയും അനുതപിക്കാതിരിക്കയും ചെയ്തതുപോലെ

14. For thus sayth the Lord of hostes, As I thought to punish you, when your fathers prouoked me vnto wrath, sayth the Lord of hostes, and repented not,

15. ഞാന് ഈ കാലത്തു യെരൂശലേമിന്നും യെഹൂദാഗൃഹത്തിന്നും വീണ്ടും നന്മ വരുത്തുവാന് വിചാരിക്കുന്നു; നിങ്ങള് ഭയപ്പെടേണ്ടാ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

15. So againe haue I determined in these daies to doe well vnto Ierusalem, and to the house of Iudah: feare ye not.

16. നിങ്ങള് ചെയ്യേണ്ടുന്ന കാര്യങ്ങള് ഇവയാകുന്നുഔരോരുത്തന് താന്താന്റെ കൂട്ടുകാരനോടു സത്യം പറവിന് ; നിങ്ങളുടെ ഗോപുരങ്ങളില് നേരോടും സമാധാനത്തോടുംകൂടെ ന്യായപാലനം ചെയ്വിന് .
എഫെസ്യർ എഫേസോസ് 4:25

16. These are ye things that ye shall doe. Speake ye euery man the trueth vnto his neighbour: execute iudgement truely and vprightly in your gates,

17. നിങ്ങളില് ആരും തന്റെ കൂട്ടുകാരന്റെ നേരെ ഹൃദയത്തില് ദോഷം നിരൂപിക്കരുതു; കള്ളസ്സത്യത്തില് ഇഷ്ടം തോന്നുകയും അരുതു; ഇതെല്ലാം ഞാന് വെറുക്കുന്നതല്ലോ എന്നു യഹോവയുടെ അരുളപ്പാടു.
1 കൊരിന്ത്യർ 13:5

17. And let none of you imagine euill in your hearts against his neighbour, and loue no false othe: for all these are the things that I hate, saith the Lord.

18. സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്

18. And the worde of the Lord of hostes came vnto me, saying,

19. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനാലാം മാസത്തെ ഉപവാസവും അഞ്ചാം മാസത്തെ ഉപവാസവും ഏഴാം മാസത്തെ ഉപവാസവും പത്താം മാസത്തെ ഉപവാസവും യെഹൂദാഗൃഹത്തിന്നു ആനന്ദവും സന്തോഷവും പ്രമോദമായുള്ള ഉത്സവങ്ങളും ആയിരിക്കേണം; അതുകൊണ്ടു സത്യവും സമാധാനവും ഇഷ്ടപ്പെടുവിന് .

19. Thus sayth the Lord of hostes, The fast of the fourth moneth, and the fast of the fift, and the fast of the seuenth, and the fast of the tenth, shall be to the house of Iudah ioy and gladnes, and prosperous hie feasts: therefore loue the trueth and peace.

20. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇനി ജാതികളും അനേക പട്ടണങ്ങളിലെ നിവാസികളും വരുവാന് ഇടയാകും.

20. Thus saith the Lord of hostes, That there shall yet come people, and the inhabitants of great cities.

21. ഒരു പട്ടണത്തിലെ നിവാസികള് മറ്റൊന്നിലേക്കു ചെന്നുവരുവിന് , നമുക്കു യഹോവയെ പ്രസാദിപ്പിക്കേണ്ടതിന്നും സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കേണ്ടതിന്നും പോകാം; ഞാനും പോരുന്നു എന്നു പറയും.

21. And they that dwell in one citie, shall go to another, saying, Vp, let vs go and pray before the Lord, and seeke the Lord of hostes: I wil go also.

22. അങ്ങനെ അനേകജാതികളും ബഹുവംശങ്ങളും യെരൂശലേമില് സൈന്യങ്ങളുടെ യഹോവയെ അന്വേഷിപ്പാനും യഹോവയെ പ്രസാദിപ്പിപ്പാനും വരും.

22. Yea, great people and mightie nations shall come to seeke the Lord of hostes in Ierusalem, and to pray before the Lord.

23. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുആ കാലത്തു ജാതികളുടെ സകലഭാഷകളിലുംനിന്നു പത്തുപേര് ഒരു യെഹൂദന്റെ വസ്ത്രാഗ്രം പിടിച്ചുദൈവം നിങ്ങളോടു കൂടെ ഉണ്ടെന്നു ഞങ്ങള് കേട്ടിരിക്കയാല് ഞങ്ങള് നിങ്ങളോടുകൂടെ പോരുന്നു എന്നു പറയും.
1 കൊരിന്ത്യർ 14:25

23. Thus sayth the Lord of hostes, In those dayes shall ten men take holde out of all languages of the nations, euen take holde of the skirt of him that is a Iewe, and say, We will go with you: for we haue heard that God is with you.



Shortcut Links
സെഖർയ്യാവു - Zechariah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |