Numbers - സംഖ്യാപുസ്തകം 18 | View All

1. പിന്നെ യഹോവ അഹരോനോടു അരുളിച്ചെയ്തതെന്തെന്നാല്നീയും നിന്റെ പുത്രന്മാരും നിന്റെ പിതൃഭവനവും വിശുദ്ധമന്ദിരം സംബന്ധിച്ചുണ്ടാകുന്ന അകൃത്യം വഹിക്കേണം; നീയും നിന്റെ പുത്രന്മാരും നിങ്ങളുടെ പൌരോഹിത്യം സംബന്ധിച്ചുണ്ടാകുന്ന അകൃത്യവും വഹിക്കേണം.

1. The LORD said to Aaron, 'You, your sons and your father's family are to bear the responsibility for offences against the sanctuary, and you and your sons alone are to bear the responsibility for offences against the priesthood.

2. നിന്റെ പിതൃഗോത്രമായ ലേവിഗോത്രത്തിലുള്ള നിന്റെ സഹോദരന്മാരെയും നിന്നോടുകൂടെ അടുത്തുവരുമാറാക്കേണം. അവര് നിന്നോടു ചേര്ന്നു നിനക്കു ശുശ്രൂഷ ചെയ്യേണം; നീയും നിന്റെ പുത്രന്മാരുമോ സാക്ഷ്യകൂടാരത്തിങ്കല് ശുശ്രൂഷ ചെയ്യേണം.
എബ്രായർ 9:6

2. Bring your fellow Levites from your ancestral tribe to join you and assist you when you and your sons minister before the Tent of the Testimony.

3. അവര് നിനക്കും കൂടാരത്തിന്നൊക്കെയും ആവശ്യമുള്ള കാര്യം നോക്കേണം; എന്നാല് അവരും നിങ്ങളും കൂടെ മരിക്കാതിരിക്കേണ്ടതിന്നു അവര് വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളോടും യാഗപീഠത്തോടും അടുക്കരുതു.

3. They are to be responsible to you and are to perform all the duties of the Tent, but they must not go near the furnishings of the sanctuary or the altar, or both they and you will die.

4. അവര് നിന്നോടു ചേര്ന്നു സമാഗമനക്കുടാരം സംബന്ധിച്ചുള്ള സകലവേലെക്കുമായി കൂടാരത്തിന്റെ കാര്യം നോക്കേണം; ഒരു അന്യനും നിങ്ങളോടു അടുക്കരുതു.

4. They are to join you and be responsible for the care of the Tent of Meeting--all the work at the Tent--and no-one else may come near where you are.

5. യിസ്രായേല്മക്കളുടെ മേല് ഇനി ക്രോധം വരാതിരിക്കേണ്ടതിന്നു വിശുദ്ധമന്ദിരത്തിന്റെയും യാഗപീഠത്തിന്റെയും കാര്യം നിങ്ങള് നോക്കേണം.

5. 'You are to be responsible for the care of the sanctuary and the altar, so that wrath will not fall on the Israelites again.

6. ലേവ്യരായ നിങ്ങളുടെ സഹോദരന്മാരെയോ ഞാന് യിസ്രായേല്മക്കളുടെ ഇടയില്നിന്നു എടുത്തിരിക്കുന്നു; യഹോവേക്കു ദാനമായിരിക്കുന്ന അവരെ സമാഗമനക്കുടാരം സംബന്ധിച്ചുള്ള വേല ചെയ്യേണ്ടതിന്നു ഞാന് നിങ്ങള്ക്കു ദാനം ചെയ്തിരിക്കുന്നു.

6. I myself have selected your fellow Levites from among the Israelites as a gift to you, dedicated to the LORD to do the work at the Tent of Meeting.

7. ആകയാല് നീയും നിന്റെ പുത്രന്മാരും യാഗപീഠത്തിങ്കലും തിരശ്ശീലെക്കകത്തും ഉള്ള സകലകാര്യത്തിലും നിങ്ങളുടെ പൌരോഹിത്യം അനുഷ്ഠിച്ചു ശുശ്രൂഷ ചെയ്യേണം; പൌരോഹിത്യം ഞാന് നിങ്ങള്ക്കു ദാനം ചെയ്തിരിക്കുന്നു; അന്യന് അടുത്തുവന്നാല് മരണശിക്ഷ അനുഭവിക്കേണം.

7. But only you and your sons may serve as priests in connection with everything at the altar and inside the curtain. I am giving you the service of the priesthood as a gift. Anyone else who comes near the sanctuary must be put to death.'

8. യഹോവ പിന്നെയും അഹരോനോടു അരുളിച്ചെയ്തതുഇതാ, എന്റെ ഉദര്ച്ചാര്പ്പണങ്ങളുടെ കാര്യം ഞാന് നിന്നെ ഭരമേല്പിച്ചിരിക്കുന്നു; യിസ്രായേല്മക്കളുടെ സകലവസ്തുക്കളിലും അവയെ ഞാന് നിനക്കും നിന്റെ പുത്രന്മാര്ക്കും ഔഹരിയായും ശാശ്വതവാകാശമായും തന്നിരിക്കുന്നു.
1 കൊരിന്ത്യർ 9:13

8. Then the LORD said to Aaron, 'I myself have put you in charge of the offerings presented to me; all the holy offerings the Israelites give me I give to you and your sons as your portion and regular share.

9. തീയില് ദഹിപ്പിക്കാത്തതായി അതിവിശുദ്ധവസ്തുക്കളില്വെച്ചു ഇതു നിനക്കുള്ളതായിരിക്കേണം; അവര് എനിക്കു അര്പ്പിക്കുന്ന അവരുടെ എല്ലാവഴിപാടും സകലഭോജനയാഗവും സകലപാപയാഗവും സകലഅകൃത്യയാഗവും അതിവിശുദ്ധമായി നിനക്കും നിന്റെ പുത്രന്മാര്ക്കും ഇരിക്കേണം.

9. You are to have the part of the most holy offerings that is kept from the fire. From all the gifts they bring me as most holy offerings, whether grain or sin or guilt offerings, that part belongs to you and your sons.

10. അതി വിശുദ്ധവസ്തുവായിട്ടു അതു ഭക്ഷിക്കേണം; ആണുങ്ങളെല്ലാം അതു ഭക്ഷിക്കേണം. അതു നിനക്കുവേണ്ടി വിശുദ്ധമായിരിക്കേണം.

10. Eat it as something most holy; every male shall eat it. You must regard it as holy.

11. യിസ്രായേല്മക്കളുടെ ദാനമായുള്ള ഉദര്ച്ചാര്പ്പണമായ ഇതു അവരുടെ സകലനീരാജനയാഗങ്ങളോടുംകൂടെ നിനക്കുള്ളതാകുന്നു; ഇവയെ ഞാന് നിനക്കും നിന്റെ പുത്രന്മാര്ക്കും പുത്രിമാര്ക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; നിന്റെ വീട്ടില് ശുദ്ധിയുള്ളവന്നെല്ലാം അതു ഭക്ഷിക്കാം.

11. 'This also is yours: whatever is set aside from the gifts of all the wave offerings of the Israelites. I give this to you and your sons and daughters as your regular share. Everyone in your household who is ceremonially clean may eat it.

12. എണ്ണയില് വിശേഷമായതൊക്കെയും പുതുവീഞ്ഞിലും ധാന്യത്തിലും വിശേഷമായതൊക്കെയും ഇങ്ങനെ അവര് യഹോവേക്കു അര്പ്പിക്കുന്ന ആദ്യഫലമൊക്കെയും ഞാന് നിനക്കു തന്നിരിക്കുന്നു.

12. 'I give you all the finest olive oil and all the finest new wine and grain they give to the LORD as the firstfruits of their harvest.

13. അവര് തങ്ങളുടെ ദേശത്തുള്ള എല്ലാറ്റിലും യഹോവേക്കു കൊണ്ടുവരുന്ന ആദ്യഫലങ്ങള് നിനക്കു ആയിരിക്കേണം; നിന്റെ വീട്ടില് ശുദ്ധിയുള്ളവന്നെല്ലാം അതു ഭക്ഷിക്കാം.

13. All the land's firstfruits that they bring to the LORD will be yours. Everyone in your household who is ceremonially clean may eat it.

14. യിസ്രായേലില് ശപഥാര്പ്പിതമായതു ഒക്കെയും നിനക്കു ഇരിക്കേണം.

14. 'Everything in Israel that is devoted to the LORD is yours.

15. മനുഷ്യരില് ആകട്ടെ മൃഗങ്ങളില് ആകട്ടെ സകല ജഡത്തിലും അവര് യഹോവേക്കു കൊണ്ടുവരുന്ന കടിഞ്ഞൂല് ഒക്കെയും നിനക്കു ഇരിക്കേണം; മനുഷ്യന്റെ കടിഞ്ഞൂലിനെയോ വീണ്ടെടുക്കേണം; അശുദ്ധമൃഗങ്ങളുടെ കടിഞ്ഞൂലിനെയും വീണ്ടെടുക്കേണം.

15. The first offspring of every womb, both man and animal, that is offered to the LORD is yours. But you must redeem every firstborn son and every firstborn male of unclean animals.

16. വീണ്ടെടുപ്പു വിലയോഒരു മാസംമുതല് മേലോട്ടു പ്രായമുള്ളതിനെ നിന്റെ മതിപ്പുപ്രകാരം അഞ്ചു ശേക്കെല് ദ്രവ്യംകൊടുത്തു വീണ്ടെടുക്കേണം. ശേക്കെല് ഒന്നിന്നു ഇരുപതു ഗേരപ്രകാരം വിശുദ്ധമന്ദിരത്തിലെ തൂക്കം തന്നേ.

16. When they are a month old, you must redeem them at the redemption price set at five shekels of silver, according to the sanctuary shekel, which weighs twenty gerahs.

17. എന്നാല് പശു, ആടു, കോലാടു എന്നിവയുടെ കടിഞ്ഞൂലിനെ വീണ്ടെടുക്കരുതു; അവ വിശുദ്ധമാകുന്നു; അവയുടെ രക്തം യാഗപീഠത്തിന്മേല് തളിച്ചു മേദസ്സു യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കേണം.

17. 'But you must not redeem the firstborn of an ox, a sheep or a goat; they are holy. Sprinkle their blood on the altar and burn their fat as an offering made by fire, an aroma pleasing to the LORD.

18. നീരാജനം ചെയ്ത നെഞ്ചും വലത്തെ കൈക്കുറകും നിനക്കുള്ളതായിരിക്കുന്നതുപോലെ തന്നേ അവയുടെ മാംസവും നിനക്കു ഇരിക്കേണം.

18. Their meat is to be yours, just as the breast of the wave offering and the right thigh are yours.

19. യിസ്രായേല്മക്കള് യഹോവേക്കു അര്പ്പിക്കുന്ന വിശുദ്ധവസ്തുക്കളില് ഉദര്ച്ചാര്പ്പണങ്ങളെല്ലാം ഞാന് നിനക്കും നിന്റെ പുത്രന്മാര്ക്കും പുത്രിമാര്ക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; യഹോവയുടെ സന്നിധിയില് നിനക്കും നിന്റെ സന്തതിക്കും ഇതു എന്നേക്കും ഒരു ലവണനിയമം ആകുന്നു.

19. Whatever is set aside from the holy offerings the Israelites present to the LORD I give to you and your sons and daughters as your regular share. It is an everlasting covenant of salt before the LORD for both you and your offspring.'

20. യഹോവ പിന്നെയും അഹരോനോടുനിനക്കു അവരുടെ ഭൂമിയില് ഒരു അവകാശവും ഉണ്ടാകരുതു; അവരുടെ ഇടയില് നിനക്കു ഒരു ഔഹരിയും അരുതു; യിസ്രായേല്മക്കളുടെ ഇടയില് ഞാന് തന്നേ നിന്റെ ഔഹരിയും അവകാശവും ആകുന്നു എന്നു അരുളിച്ചെയ്തു.

20. The LORD said to Aaron, 'You will have no inheritance in their land, nor will you have any share among them; I am your share and your inheritance among the Israelites.

21. ലേവ്യര്ക്കോ ഞാന് സാമഗമനക്കുടാരം സംബന്ധിച്ചു അവര് ചെയ്യുന്ന വേലെക്കു യിസ്രായേലില് ഉള്ള ദശാംശം എല്ലാം അവകാശമായി കൊടുത്തിരിക്കുന്നു.
എബ്രായർ 7:5

21. 'I give to the Levites all the tithes in Israel as their inheritance in return for the work they do while serving at the Tent of Meeting.

22. യിസ്രായേല്മക്കള് പാപം വഹിച്ചു മരിക്കാതിരിക്കേണ്ടതിന്നു മേലാല് സമാഗമനക്കുടാരത്തോടു അടുക്കരുതു.

22. From now on the Israelites must not go near the Tent of Meeting, or they will bear the consequences of their sin and will die.

23. ലേവ്യര് സമാഗമനക്കുടാരം സംബന്ധിച്ചുള്ള വേല ചെയ്കയും അവരുടെ അകൃത്യം വഹിക്കയും വേണം; അതു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം; അവര്ക്കും യിസ്രായേല്മക്കളുടെ ഇടയില് അവകാശം ഉണ്ടാകരുതു.

23. It is the Levites who are to do the work at the Tent of Meeting and bear the responsibility for offences against it. This is a lasting ordinance for the generations to come. They will receive no inheritance among the Israelites.

24. യിസ്രായേല്മക്കള് യഹോവേക്കു ഉദര്ച്ചാര്പ്പണമായി അര്പ്പിക്കുന്ന ദശാംശം ഞാന് ലേവ്യര്ക്കും അവകാശമായി കൊടുത്തിരിക്കുന്നു; അതുകൊണ്ടു അവര്ക്കും യിസ്രായേല്മക്കളുടെ ഇടയില് അവകാശം അരുതു എന്നു ഞാന് അവരോടു കല്പിച്ചിരിക്കുന്നു.

24. Instead, I give to the Levites as their inheritance the tithes that the Israelites present as an offering to the LORD. That is why I said concerning them:`They will have no inheritance among the Israelites.''

25. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

25. The LORD said to Moses,

26. നീ ലേവ്യരോടു പറയേണ്ടതു എന്തെന്നാല്യിസ്രായേല്മക്കളുടെ പക്കല്നിന്നു ഞാന് നിങ്ങളുടെ അവകാശമായി നിങ്ങള്ക്കു തന്നിരിക്കുന്ന ദശാംശം അവരോടു വാങ്ങുമ്പോള് ദശാംശത്തിന്റെ പത്തിലൊന്നു നിങ്ങള് യഹോവേക്കു ഉദര്ച്ചാര്പ്പണമായി അര്പ്പിക്കേണം.

26. 'Speak to the Levites and say to them:`When you receive from the Israelites the tithe I give you as your inheritance, you must present a tenth of that tithe as the LORD's offering.

27. നിങ്ങളുടെ ഈ ഉദര്ച്ചാര്പ്പണം കളത്തിലെ ധാന്യംപോലെയും മുന്തിരിച്ചക്കിലെ നിറവുപോലെയും നിങ്ങളുടെ പേര്ക്കും എണ്ണും.

27. Your offering will be reckoned to you as grain from the threshing-floor or juice from the winepress.

28. ഇങ്ങനെ യിസ്രായേല് മക്കളോടു നിങ്ങള് വാങ്ങുന്ന സകലദശാംശത്തില്നിന്നും യഹോവേക്കു ഒരു ഉദര്ച്ചാര്പ്പണം അര്പ്പിക്കേണം; യഹോവേക്കുള്ള ആ ഉദര്ച്ചാര്പ്പണം നിങ്ങള് പുരോഹിതനായ അഹരോന്നു കൊടുക്കേണം.

28. In this way you also will present an offering to the LORD from all the tithes you receive from the Israelites. From these tithes you must give the LORD's portion to Aaron the priest.

29. നിങ്ങള്ക്കുള്ള സകലദാനങ്ങളിലും ഉത്തമമായ എല്ലാറ്റിന്റെയും വിശുദ്ധഭാഗം നിങ്ങള് യഹോവേക്കു ഉദര്ച്ചാര്പ്പണമായി അര്പ്പിക്കേണം.

29. You must present as the LORD's portion the best and holiest part of everything given to you.'

30. ആകയാല് നീ അവരോടു പറയേണ്ടതെന്തെന്നാല്നിങ്ങള് അതിന്റെ ഉത്തമഭാഗം ഉദര്ച്ചാര്പ്പണമായി അര്പ്പിക്കുമ്പോള് അതു കളത്തിലെ അനുഭവം പോലെയും മുന്തിരിച്ചക്കിലെ അനുഭവംപോലെയും ലേവ്യര്ക്കും എണ്ണും.

30. 'Say to the Levites:`When you present the best part, it will be reckoned to you as the product of the threshing-floor or the winepress.

31. അതു നിങ്ങള്ക്കും നിങ്ങളുടെ കുടുംബങ്ങള്ക്കും എല്ലാടത്തുവെച്ചും ഭക്ഷിക്കാം; അതു സമാഗമനക്കുടാരത്തിങ്കല് നിങ്ങള് ചെയ്യുന്ന വേലെക്കുള്ള ശമ്പളം ആകുന്നു.
മത്തായി 10:10, 1 കൊരിന്ത്യർ 9:13

31. You and your households may eat the rest of it anywhere, for it is your wages for your work at the Tent of Meeting.

32. അതിന്റെ ഉത്തമഭാഗം ഉദര്ച്ചചെയ്താല് പിന്നെ നിങ്ങള് അതു നിമിത്തം പാപം വഹിക്കയില്ല; നിങ്ങള് യിസ്രായേല്മക്കളുടെ വിശുദ്ധവസ്തുക്കള് അശുദ്ധമാക്കുകയും അതിനാല് മരിച്ചു പോവാന് ഇടവരികയുമില്ല.

32. By presenting the best part of it you will not be guilty in this matter; then you will not defile the holy offerings of the Israelites, and you will not die.''



Shortcut Links
സംഖ്യാപുസ്തകം - Numbers : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |