Matthew - മത്തായി 12 | View All

1. ആ കാലത്തു യേശു ശബ്ബത്തില് വിളഭൂമിയില്കൂടി കടന്നുപോയി; അവന്റെ ശിഷ്യന്മാര് വിശന്നിട്ടു കതിര് പറിച്ചു തിന്നുതുടങ്ങി
ആവർത്തനം 23:24-25

1. At that time Jesus went through the fields on the Sabbath day; and his disciples, being in need of food, were taking the heads of grain.

2. പരീശര് അതു കണ്ടിട്ടുഇതാ, ശബ്ബത്തില് വിഹിതമല്ലാത്തതു നിന്റെ ശിഷ്യന്മാര് ചെയ്യുന്നു എന്നു അവനോടു പറഞ്ഞു.
പുറപ്പാടു് 20:10, ആവർത്തനം 5:14

2. But the Pharisees, when they saw it, said to him, See, your disciples do that which it is not right to do on the Sabbath.

3. അവന് അവരോടു പറഞ്ഞതു“ദാവീദ് തനിക്കും കൂടെയുള്ളവര്ക്കും

3. But he said to them, Have you no knowledge of what David did when he had need of food, and those who were with him?

4. വിശന്നപ്പോള് ചെയ്തതു എന്തു? അവന് ദൈവാലയത്തില് ചെന്നു. പുരോഹിതന്മാര്ക്കും മാത്രമല്ലാതെ തനിക്കും കൂടെയുള്ളവര്ക്കും തിന്മാന് വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു എന്നു നിങ്ങള് വായിച്ചിട്ടില്ലയോ?
ലേവ്യപുസ്തകം 24:5-9, 1 ശമൂവേൽ 21:6

4. How he went into the house of God and took for food the holy bread which it was not right for him or for those who were with him to take, but only for the priests?

5. അല്ല, ശബ്ബത്തില് പുരോഹിതന്മാര് ദൈവാലയത്തില്വെച്ചു ശബ്ബത്തിനെ ലംഘിക്കുന്നു എങ്കിലും കുറ്റമില്ലാതെ ഇരിക്കുന്നു എന്നു ന്യായപ്രമാണത്തില് വായിച്ചിട്ടില്ലയോ?
സംഖ്യാപുസ്തകം 28:9-10

5. Or is it not said in the law, how the Sabbath is broken by the priests in the Temple and they do no wrong?

6. എന്നാല് ദൈവാലയത്തെക്കാള് വലിയവന് ഇവിടെ ഉണ്ടു എന്നു ഞാന് നിങ്ങളോടു പറയുന്നു.
യെശയ്യാ 63:1

6. But I say to you that a greater thing than the Temple is here.

7. യാഗത്തിലല്ല, കരുണയില് അത്രേ, ഞാന് പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു നിങ്ങള് അറിഞ്ഞിരുന്നു എങ്കില് കുറ്റമില്ലാത്തവരെ കുറ്റം വിധിക്കയില്ലായിരുന്നു.
ഹോശേയ 6:6

7. But if these words had been in your minds, My desire is for mercy and not for offerings, you would not have been judging those who have done no wrong.

8. മനുഷ്യപുത്രനോ ശബ്ബത്തിന്നു കര്ത്താവാകുന്നു.”
ഉല്പത്തി 2:3

8. For the Son of man is lord of the Sabbath.

9. അവന് അവിടം വിട്ടു അവരുടെ പള്ളിയില് ചെന്നപ്പോള്, കൈ വരണ്ട ഒരു മനുഷ്യനെ കണ്ടു.

9. And he went from there into their Synagogue:

10. അവര് അവനില് കുറ്റം ചുമത്തേണ്ടതിന്നു ശബ്ബത്തില് സൌഖ്യമാക്കുന്നതു വിഹിതമോ എന്നു അവനോടു ചോദിച്ചു.

10. And there was a man with a dead hand. And they put a question to him, saying, Is it right to make a man well on the Sabbath day? so that they might have something against him.

11. അവന് അവരോടു“നിങ്ങളില് ഒരുത്തന്നു ഒരു ആടുണ്ടു എന്നിരിക്കട്ടെ; അതു ശബ്ബത്തില് കുഴിയില് വീണാല് അവന് അതിനെ പിടിച്ചു കയറ്റുകയില്ലയോ?

11. And he said to them, Which of you, having a sheep, if it gets into a hole on the Sabbath day, will not put out a helping hand and get it back?

12. എന്നാല് മനുഷ്യന് ആടിനെക്കാള് എത്ര വിശേഷതയുള്ളവന് . ആകയാല് ശബ്ബത്തില് നന്മ ചെയ്യുന്നതു വിഹിതം തന്നേ” എന്നു പറഞ്ഞു

12. Of how much more value is a man than a sheep! For this reason it is right to do good on the Sabbath day.

13. പിന്നെ ആ മനുഷ്യനോടു“കൈ നീട്ടുക” എന്നു പറഞ്ഞു; അവന് നീട്ടി, അതു മറ്റേതുപോലെ സൌഖ്യമായി.

13. Then said he to the man, Put out your hand. And he put it out, and it was made as well as the other.

14. പരീശന്മാരോ പുറപ്പെട്ടു അവനെ നശിപ്പിപ്പാന് വേണ്ടി അവന്നു വിരോധമായി തമ്മില് ആലോചിച്ചു.

14. But the Pharisees went out and made designs against him, how they might put him to death.

15. യേശു അതു അറിഞ്ഞിട്ടു അവിടം വിട്ടുപോയി, വളരെ പേര് അവന്റെ പിന്നാലെ ചെന്നു; അവന് അവരെ ഒക്കെയും സൌഖ്യമാക്കി,

15. And Jesus, having knowledge of this, went away from there, and a great number went after him; and he made them all well,

16. തന്നെ പ്രസിദ്ധമാക്കരുതു എന്നു അവരോടു ആജ്ഞാപിച്ചു.

16. Ordering them not to give people word of him:

17. “ഇതാ, ഞാന് തിരഞ്ഞെടുത്ത എന്റെ ദാസന് , എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ പ്രിയന് ; ഞാന് എന്റെ ആത്മാവിനെ അവന്റെമേല് വേക്കും; അവന് ജാതികള്ക്കു ന്യായവിധി അറിയിക്കും.”

17. So that what was said by Isaiah the prophet might come true,

18. അവന് കലഹിക്കയില്ല, നിലവിളിക്കയില്ല; ആരും തെരുക്കളില് അവന്റെ ശബ്ദം കേള്ക്കയുമില്ല.
യെശയ്യാ 41:9, യെശയ്യാ 42:1-4

18. See my servant, the man of my selection, my loved one in whom my soul is well pleased: I will put my Spirit on him, and he will make my decision clear to the Gentiles.

19. ചതഞ്ഞ ഔട അവന് ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവന് ന്യായവിധി ജയത്തോളം നടത്തും.

19. His coming will not be with fighting or loud cries; and his voice will not be lifted up in the streets.

20. അവന്റെ നാമത്തില് ജാതികള് പ്രത്യാശവേക്കും”

20. The crushed stem will not be broken by him; and the feebly burning light will he not put out, till he has made righteousness overcome all.

21. എന്നിങ്ങനെ യെശയ്യാപ്രവാചകന്മുഖാന്തരം അരുളിച്ചെയ്തു നിവൃത്തി ആകുവാന് സംഗതിവന്നു.

21. And in his name will the Gentiles put their hope.

22. അനന്തരം ചിലര് കുരുടനും ഊമനുമായോരു ഭൂതഗ്രസ്തനെ അവന്റെ അടുക്കല് കൊണ്ടുവന്നു; ഊമന് സംസാരിക്കയും കാണ്കയും ചെയ്വാന് തക്കവണ്ണം അവന് അവനെ സൌഖ്യമാക്കി.

22. Then they took to him one with an evil spirit, who was blind and had no power of talking: and he made him well so that he had the power of talking and seeing.

23. പുരുഷാരം ഒക്കെയും വിസ്മയിച്ചുഇവന് ദാവീദ് പുത്രന് തന്നേയോ എന്നു പറഞ്ഞു.

23. And all the people were surprised and said, Is not this the Son of David?

24. അതു കേട്ടിട്ടു പരീശന്മാര്ഇവന് ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലിനെക്കൊണ്ടല്ലാതെ ഭൂതങ്ങളെ പുറത്താക്കുന്നില്ല എന്നു പറഞ്ഞു.

24. But the Pharisees, hearing of it, said, This man only sends evil spirits out of men by Beelzebub, the ruler of evil spirits.

25. അവന് അവരുടെ നിരൂപണം അറിഞ്ഞു അവരോടു പറഞ്ഞതു“ഒരു രാജ്യം തന്നില് തന്നേ ഛിദ്രിച്ചു എങ്കില് ശൂന്യമാകും;
1 ശമൂവേൽ 16:7

25. And having knowledge of their thoughts he said to them, Every kingdom having division in itself is made waste, and every town or house having division in itself will come to destruction.

26. ഒരു പട്ടണമോ ഗൃഹമോ തന്നില് തന്നേ ഛിദ്രിച്ചു എങ്കില് നിലനില്ക്കയില്ല. സാത്താന് സാത്താനെ പുറത്താക്കുന്നുവെങ്കില് അവന് തന്നില് തന്നേ ഛിദ്രിച്ചു പോയല്ലോ; പിന്നെ അവന്റെ രാജ്യം എങ്ങനെ നിലനിലക്കും?

26. And if Satan sends out Satan, he makes war against himself; how then will he keep his kingdom?

27. ഞാന് ബെയെത്സെബൂലിനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കില്, നിങ്ങളുടെ മക്കള് ആരെക്കൊണ്ടു പുറത്താക്കുന്നു? അതുകൊണ്ടു അവര് നിങ്ങള്ക്കു ന്യായാധിപന്മാര് ആകും.

27. And if I by Beelzebub send evil spirits out of men, by whom do your sons send them out? So let them be your judges.

28. ദൈവാത്മാവിനാല് ഞാന് ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കല് വന്നെത്തിയിരിക്കുന്നു സ്പഷ്ടം.

28. But if I by the Spirit of God send out evil spirits, then is the kingdom of God come on you.

29. ബലവാനെ പിടിച്ചു കെട്ടീട്ടല്ലാതെ ബലവാന്റെ വീട്ടില് കടന്നു അവന്റെ കോപ്പു കവര്ന്നുകളവാന് എങ്ങനെ കഴിയും? പിടിച്ചുകെട്ടിയാല് പിന്നെ അവന്റെ വീടു കവര്ച്ച ചെയ്യാം.
യെശയ്യാ 49:24

29. Or how may one go into a strong man's house and take his goods, if he does not first put cords round the strong man? and then he may take his goods.

30. എനിക്കു അനുകൂലമല്ലാത്തവന് എനിക്കു പ്രതിക്കുലം ആകുന്നു; എന്നോടുകൂടെ ചേര്ക്കാത്തവന് ചിതറിക്കുന്നു.

30. Whoever is not with me is against me; and he who does not take part with me in getting people together, is driving them away.

31. അതുകൊണ്ടു ഞാന് നിങ്ങളോടു പറയുന്നതുസകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല.

31. So I say to you, Every sin and every evil word against God will have forgiveness; but for evil words against the Spirit there will be no forgiveness.

32. ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാല് അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.

32. And whoever says a word against the Son of man, will have forgiveness; but whoever says a word against the Holy Spirit, will not have forgiveness in this life or in that which is to come.

33. ഒന്നുകില് വൃക്ഷം നല്ലതു, ഫലവും നല്ലതു എന്നു വെപ്പിന് ; അല്ലായ്കില് വൃക്ഷം ചീത്ത, ഫലവും ചീത്ത എന്നു വെപ്പിന് ; ഫലം കൊണ്ടല്ലോ വൃക്ഷം അറിയുന്നതു.

33. Make the tree good, and its fruit good; or make the tree bad, and its fruit bad; for by its fruit you will get knowledge of the tree.

34. സര്പ്പസന്തതികളെ, നിങ്ങള് ദുഷ്ടരായിരിക്കെ നല്ലതു സംസാരിപ്പാന് എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞു കവിയുന്നതില് നിന്നല്ലോ വായ് സംസാരിക്കുന്നതു.

34. You offspring of snakes, how are you, being evil, able to say good things? because out of the heart's store come the words of the mouth.

35. നല്ല മനുഷ്യന് തന്റെ നല്ല നിക്ഷേപത്തില്നിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടമനുഷ്യന് ദുര്ന്നിക്ഷേപത്തില്നിന്നു തീയതു പുറപ്പെടുവിക്കുന്നു.

35. The good man out of his good store gives good things; and the evil man out of his evil store gives evil things.

36. എന്നാല് മനുഷ്യര് പറയുന്ന ഏതു നിസ്സാരവാക്കിന്നും ന്യായവിധിദിവസത്തില് കണകൂ ബോധിപ്പിക്കേണ്ടിവരും എന്നു ഞാന് നിങ്ങളോടു പറയുന്നു.

36. And I say to you that in the day when they are judged, men will have to give an account of every foolish word they have said.

37. നിന്റെ വാക്കുകളാല് നീതീകരിക്കപ്പെടുകയും നിന്റെ വാക്കുകളാല് കുറ്റം വിധിക്കപ്പെടുകയും ചെയ്യും.”

37. For by your words will your righteousness be seen, and by your words you will be judged.

38. അപ്പോള് ശാസ്ത്രിമാരിലും പരീശന്മാരിലും ചിലര് അവനോടുഗുരോ, നീ ഒരു അടയാളം ചെയ്തുകാണ്മാന് ഞങ്ങള് ഇച്ഛിക്കുന്നു എന്നു പറഞ്ഞു. അവന് അവരോടു ഉത്തരം പറഞ്ഞതു

38. Then some of the scribes and Pharisees, hearing this, said to him, Master, we are looking for a sign from you.

39. “ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല.

39. But he, answering, said to them, An evil and false generation is looking for a sign; and no sign will be given to it but the sign of the prophet Jonah:

40. യോനാ കടലാനയുടെ വയറ്റില് മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷ്യപുത്രന് മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളില് ഇരിക്കും.
യോനാ 1:17

40. For as Jonah was three days and three nights in the stomach of the great fish, so will the Son of man be three days and three nights in the heart of the earth.

41. നീനെവേക്കാര് ന്യായവിധിയില് ഈ തലമുറയോടു ഒന്നിച്ചു എഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവര് യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ; ഇതാ, ഇവിടെ യോനയിലും വലിയവന് .
യോനാ 3:5, യോനാ 3:8

41. The men of Nineveh will come up in the day of judging and give their decision against this generation: because they were turned from their sins at the preaching of Jonah; and now a greater than Jonah is here.

42. തെക്കെ രാജ്ഞി ന്യായവിധിയില് ഈ തലമുറയോടു ഒന്നിച്ചു ഉയിര്ത്തെഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവള് ശലോമോന്റെ ജ്ഞാനം കേള്പ്പാന് ഭൂമിയുടെ അറുതികളില് നിന്നു വന്നുവല്ലോ; ഇവിടെ ഇതാ, ശലോമോനിലും വലിയവന് .
1 രാജാക്കന്മാർ 20:1-10, 2 ദിനവൃത്താന്തം 9:1-12

42. The queen of the South will come up in the day of judging and give her decision against this generation: for she came from the ends of the earth to give ear to the wisdom of Solomon; and now a greater than Solomon is here.

43. അശുദ്ധാത്മാവു ഒരു മനുഷ്യനെ വിട്ടു പുറപ്പെട്ടശേഷം നീരില്ലാത്ത സ്ഥലങ്ങളില് കൂടി തണുപ്പു അന്വേഷിച്ചുകൊണ്ടു സഞ്ചരിക്കുന്നു; കണ്ടെത്തുന്നില്ലതാനും.

43. But the unclean spirit, when he is gone out of a man, goes through dry places looking for rest, and getting it not.

44. ഞാന് പുറപ്പെട്ടുപോന്ന എന്റെ വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്നു അവന് പറയുന്നു; ഉടനെ വന്നു, അതു ഒഴിഞ്ഞതും അടിച്ചുവാരി അലങ്കരിച്ചതുമായി കാണുന്നു.

44. Then he says, I will go back into my house from which I came out; and when he comes, he sees that there is no one in it, but that it has been made fair and clean.

45. പിന്നെ അവന് പുറപ്പെട്ടു, തന്നിലും ദുഷ്ടതയേറിയ വേറെ ഏഴു ആത്മാക്കളെ കൂട്ടിക്കൊണ്ടുവരുന്നു; അവരും അവിടെ കയറി പാര്ക്കുംന്നു; ആ മനുഷ്യന്റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിലും വല്ലാതെ ആകും; ഈ ദുഷ്ടതലമുറെക്കും അങ്ങനെ ഭവിക്കും.”

45. Then he goes and takes with him seven other spirits worse than himself, and they go in and make it their living-place: and the last condition of that man is worse than the first. Even so will it be with this evil generation.

46. അവന് പുരുഷാരത്തോടു സംസാരിച്ചു കൊണ്ടിരിക്കയില് അവന്റെ അമ്മയും സഹോദരന്മാരും അവനോടു സംസാരിപ്പാന് ആഗ്രഹിച്ചു പുറത്തു നിന്നു.

46. While he was still talking to the people, his mother and his brothers came, desiring to have talk with him.

47. ഒരുത്തന് അവനോടുനിന്റെ അമ്മയും സഹോദരന്മാരും നിന്നോടു സംസാരിപ്പാന് ആഗ്രഹിച്ചു പുറത്തുനിലക്കുന്നു എന്നു പറഞ്ഞു.

47. And one said to him, See, your mother and your brothers are outside, desiring to have talk with you.

48. അതു പറഞ്ഞവനോടു അവന് “എന്റെ അമ്മ ആര് എന്റെ സഹോദരന്മാര് ആര്” എന്നു ചോദിച്ചു.

48. But he in answer said to him who gave the news, Who is my mother and who are my brothers?

49. ശിഷ്യന്മാരുടെ നേരെ കൈ നീട്ടി“ഇതാ, എന്റെ അമ്മയും എന്റെ സഹോദരന്മാരും.

49. And he put out his hand to his disciples and said, See, my mother and my brothers!

50. സ്വര്ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവന് എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു” എന്നു പറഞ്ഞു.

50. For whoever does the pleasure of my Father in heaven, he is my brother, and sister, and mother.



Shortcut Links
മത്തായി - Matthew : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |