Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ആദിയില് വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.സദൃശ്യവാക്യങ്ങൾ 8:22-25
1. The Word was first, the Word present to God, God present to the Word. The Word was God,
2. അവന് ആദിയില് ദൈവത്തോടു കൂടെ ആയിരുന്നു.സദൃശ്യവാക്യങ്ങൾ 8:22-25
2. in readiness for God from day one.
3. സകലവും അവന് മുഖാന്തരം ഉളവായി; ഉളവായത് ഒന്നും അവനെ കൂടാതെ ഉളവായതല്ല.
3. Everything was created through him; nothing--not one thing!-- came into being without him.
4. അവനില് ജീവന് ഉണ്ടായിരുന്നു; ജീവന് മനുഷ്യരുടെ വെളിച്ചമായിരുന്നു.
4. What came into existence was Life, and the Life was Light to live by.
5. വെളിച്ചം ഇരുളില് പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല.
5. The Life-Light blazed out of the darkness; the darkness couldn't put it out.
6. ദൈവം അയച്ചിട്ടു ഒരു മനുഷ്യന് വന്നു; അവന്നു യോഹന്നാന് എന്നു പേര്.
6. There once was a man, his name John, sent by God
7. അവന് സാക്ഷ്യത്തിന്നായി താന് മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാന് തന്നേ വന്നു.
7. to point out the way to the Life-Light. He came to show everyone where to look, who to believe in.
8. അവന് വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിന്നു സാക്ഷ്യം പറയേണ്ടുന്നവനത്രേ.
8. John was not himself the Light; he was there to show the way to the Light.
9. ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.
9. The Life-Light was the real thing: Every person entering Life he brings into Light.
10. അവന് ലോകത്തില് ഉണ്ടായിരുന്നു; ലോകം അവന് മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.
10. He was in the world, the world was there through him, and yet the world didn't even notice.
11. അവന് സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല.
11. He came to his own people, but they didn't want him.
12. അവനെ കൈക്കൊണ്ടു അവന്റെ നാമത്തില് വിശ്വസിക്കുന്ന ഏവര്ക്കും ദൈവമക്കള് ആകുവാന് അവന് അധികാരം കൊടുത്തു.
12. But whoever did want him, who believed he was who he claimed and would do what he said, He made to be their true selves, their child-of-God selves.
13. അവര് രക്തത്തില് നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തില് നിന്നത്രേ ജനിച്ചതു.
13. These are the God-begotten, not blood-begotten, not flesh-begotten, not sex-begotten.
14. വചനം ജഡമായി തീര്ന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില് പാര്ത്തു. ഞങ്ങള് അവന്റെ തേജസ്സ് പിതാവില് നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.സങ്കീർത്തനങ്ങൾ 45:2, യെശയ്യാ 4:2, യെശയ്യാ 33:17, യെശയ്യാ 60:1-2, ഹഗ്ഗായി 2:7, സെഖർയ്യാവു 9:17
14. The Word became flesh and blood, and moved into the neighborhood. We saw the glory with our own eyes, the one-of-a-kind glory, like Father, like Son, Generous inside and out, true from start to finish.
15. യോഹന്നാന് അവനെക്കുറിച്ചു സാക്ഷീകരിച്ചുഎന്റെ പിന്നാലെ വരുന്നവന് എനിക്കു മുമ്പനായി തീര്ന്നു; അവന് എനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നു ഞാന് പറഞ്ഞവന് ഇവന് തന്നേ എന്നു വിളിച്ചു പറഞ്ഞു.
15. John pointed him out and called, 'This is the One! The One I told you was coming after me but in fact was ahead of me. He has always been ahead of me, has always had the first word.'
16. അവന്റെ നിറവില് നിന്നു നമുക്കു എല്ലാവര്ക്കും കൃപമേല് കൃപ ലഭിച്ചിരിക്കുന്നു.
16. We all live off his generous bounty, gift after gift after gift.
17. ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു.പുറപ്പാടു് 31:18, പുറപ്പാടു് 34:28
17. We got the basics from Moses, and then this exuberant giving and receiving, This endless knowing and understanding-- all this came through Jesus, the Messiah.
18. ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയില് ഇരിക്കുന്ന ഏകജാതനായ പുത്രന് അവനെ വെളിപ്പെടുത്തിയിരിക്കുന്നു.
18. No one has ever seen God, not so much as a glimpse. This one-of-a-kind God-Expression, who exists at the very heart of the Father, has made him plain as day.
19. നീ ആര് എന്നു യോഹന്നാനോടു ചോദിക്കേണ്ടതിന്നു യെഹൂദന്മാര് യെരൂശലേമില് നിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കല് അയച്ചപ്പോള് അവന്റെ സാക്ഷ്യം എന്തെന്നാല്അവന് മറുക്കാതെ ഏറ്റുപറഞ്ഞു;
19. When Jews from Jerusalem sent a group of priests and officials to ask John who he was, he was completely honest.
20. ഞാന് ക്രിസ്തു അല്ല എന്നു ഏറ്റു പറഞ്ഞു.
20. He didn't evade the question. He told the plain truth: 'I am not the Messiah.'
21. പിന്നെ എന്തു? നീ ഏലീയാവോ എന്നു അവനോടു ചോദിച്ചതിന്നുഅല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്നുഅല്ല എന്നു അവന് ഉത്തരം പറഞ്ഞു.ആവർത്തനം 18:15, ആവർത്തനം 18:18
21. They pressed him, 'Who, then? Elijah?' 'I am not.' 'The Prophet?' 'No.'
22. അവര് അവനോടുനീ ആരാകുന്നു? ഞങ്ങളെ അയച്ചവരോടു ഉത്തരം പറയേണ്ടതിന്നു നീ നിന്നെക്കുറിച്ചു തന്നേ എന്തു പറയുന്നു എന്നു ചോദിച്ചു.
22. Exasperated, they said, 'Who, then? We need an answer for those who sent us. Tell us something--anything!--about yourself.'
23. അതിന്നു അവന് യെശയ്യാപ്രവാചകന് പറഞ്ഞതുപോലെകര്ത്താവിന്റെ വഴി നേരെ ആക്കുവിന് എന്നു മരുഭൂമിയില് വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാന് ആകുന്നു എന്നു പറഞ്ഞു.യെശയ്യാ 40:3
23. I'm thunder in the desert: 'Make the road straight for God!' I'm doing what the prophet Isaiah preached.'
24. അയക്കപ്പെട്ടവര് പരീശന്മാരുടെ കൂട്ടത്തിലുള്ളവര് ആയിരുന്നു.
24. Those sent to question him were from the Pharisee party.
25. എന്നാല് നീ ക്രിസ്തുവല്ല, ഏലീയാവല്ല, ആ പ്രവാചകനും അല്ല എന്നു വരികില് നീ സ്നാനം കഴിപ്പിക്കുന്നതു എന്തു എന്നു അവര് ചോദിച്ചു.
25. Now they had a question of their own: 'If you're neither the Messiah, nor Elijah, nor the Prophet, why do you baptize?'
26. അതിന്നു യോഹന്നാന് ഞാന് വെള്ളത്തില് സ്നാനം കഴിപ്പിക്കുന്നു; എന്നാല് നിങ്ങള് അറിയാത്ത ഒരുത്തന് നിങ്ങളുടെ ഇടയില് നിലക്കുന്നുണ്ടു;
26. John answered, 'I only baptize using water. A person you don't recognize has taken his stand in your midst.
27. എന്റെ പിന്നാലെ വരുന്നവന് തന്നേ; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാന് ഞാന് യോഗ്യന് അല്ല എന്നു ഉത്തരം പറഞ്ഞു.
27. He comes after me, but he is not in second place to me. I'm not even worthy to hold his coat for him.'
28. ഇതു യോര്ദ്ദന്നക്കാരെ യോഹന്നാന് സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന ബേഥാന്യയില് സംഭവിച്ചു.
28. These conversations took place in Bethany on the other side of the Jordan, where John was baptizing at the time.
29. പിറ്റെന്നാള് യേശു തന്റെ അടുക്കല് വരുന്നതു അവന് കണ്ടിട്ടുഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു;ഉല്പത്തി 22:8, യെശയ്യാ 53:6-7
29. The very next day John saw Jesus coming toward him and yelled out,
30. എന്റെ പിന്നാലെ ഒരു പുരുഷന് വരുന്നു; അവന് എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീര്ന്നു എന്നു ഞാന് പറഞ്ഞവന് ഇവന് തന്നേ.
30. 'Here he is, God's Passover Lamb! He forgives the sins of the world! This is the man I've been talking about, 'the One who comes after me but is really ahead of me.'
31. ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും അവന് യിസ്രായേലിന്നു വെളിപ്പെടേണ്ടതിന്നു ഞാന് വെള്ളത്തില് സ്നാനം കഴിപ്പിപ്പാന് വന്നിരിക്കുന്നു എന്നു പറഞ്ഞു.
31. I knew nothing about who he was--only this: that my task has been to get Israel ready to recognize him as the God-Revealer. That is why I came here baptizing with water, giving you a good bath and scrubbing sins from your life so you can get a fresh start with God.'
32. യോഹന്നാന് പിന്നെയും സാക്ഷ്യം പറഞ്ഞതുആത്മാവു ഒരു പ്രാവുപോലെ സ്വര്ഗ്ഗത്തില്നിന്നു ഇറങ്ങിവരുന്നതു ഞാന് കണ്ടു; അതു അവന്റെ മേല് വസിച്ചു.
32. John clinched his witness with this: 'I watched the Spirit, like a dove flying down out of the sky, making himself at home in him.
33. ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തില് സ്നാനം കഴിപ്പിപ്പാന് എന്നെ അയച്ചവന് എന്നോടുആരുടെമേല് ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവന് പരിശുദ്ധാത്മാവില് സ്നാനം കഴിപ്പിക്കുന്നവന് ആകുന്നു എന്നു പറഞ്ഞു.
33. I repeat, I know nothing about him except this: The One who authorized me to baptize with water told me, 'The One on whom you see the Spirit come down and stay, this One will baptize with the Holy Spirit.'
34. അങ്ങനെ ഞാന് കാണുകയും ഇവന് ദൈവപുത്രന് തന്നേ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു.
34. That's exactly what I saw happen, and I'm telling you, there's no question about it: This is the Son of God.'
35. പിറ്റെന്നാള് യോഹന്നാന് പിന്നെയും തന്റെ ശിഷ്യന്മാരില് രണ്ടുപേരുമായി അവിടെ നിലക്കുമ്പോള്
35. The next day John was back at his post with two disciples, who were watching.
36. കടന്നുപോകുന്ന യേശുവിനെ നോക്കീട്ടുഇതാ, ദൈവത്തിന്റെ കുഞ്ഞാടു എന്നു പറഞ്ഞു.യെശയ്യാ 53:7
36. He looked up, saw Jesus walking nearby, and said, 'Here he is, God's Passover Lamb.'
37. അവന് പറഞ്ഞതു ആ രണ്ടു ശിഷ്യന്മാര് കേട്ടു യേശുവിനെ അനുഗമിച്ചു.
37. The two disciples heard him and went after Jesus.
38. യേശു തിരിഞ്ഞു അവര് പിന്നാലെ വരുന്നതു കണ്ടു അവരോടുനിങ്ങള് എന്തു അന്വേഷിക്കുന്നു എന്നു ചോദിച്ചു. അവര്റബ്ബീ, എന്നു വെച്ചാല് ഗുരോ, നീ എവിടെ പാര്ക്കുംന്നു എന്നു ചോദിച്ചു.
38. Jesus looked over his shoulder and said to them, 'What are you after?' They said, 'Rabbi' (which means 'Teacher'), 'where are you staying?'
39. അവന് അവരോടുവന്നു കാണ്മിന് എന്നു പറഞ്ഞു. അങ്ങനെ അവന് വസിക്കുന്ന ഇടം അവര് കണ്ടു അന്നു അവനോടുകൂടെ പാര്ത്തു; അപ്പോള് ഏകദേശം പത്താംമണി നേരം ആയിരുന്നു.
39. He replied, 'Come along and see for yourself.' They came, saw where he was living, and ended up staying with him for the day. It was late afternoon when this happened.
40. യോഹന്നാന് പറഞ്ഞതു കേട്ടു അവനെ അനുഗമിച്ച രണ്ടുപേരില് ഒരുത്തന് ശിമോന് പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് ആയിരുന്നു.
40. Andrew, Simon Peter's brother, was one of the two who heard John's witness and followed Jesus.
41. അവന് തന്റെ സഹോദരനായ ശിമോനെ ആദ്യം കണ്ടു അവനോടുഞങ്ങള് മശീഹയെ എന്നുവെച്ചാല് ക്രിസ്തുവെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു.ദാനീയേൽ 9:25
41. The first thing he did after finding where Jesus lived was find his own brother, Simon, telling him, 'We've found the Messiah' (that is, 'Christ').
42. അവനെ യേശുവിന്റെ അടുക്കല് കൊണ്ടുവന്നു; യേശു അവനെ നോക്കിനീ യോഹന്നാന്റെ പുത്രനായ ശിമോന് ആകുന്നു; നിനക്കു കേഫാ എന്നു പേരാകും എന്നു പറഞ്ഞു; അതു പത്രൊസ് എന്നാകുന്നു.
42. He immediately led him to Jesus. Jesus took one look up and said, 'You're John's son, Simon? From now on your name is Cephas' (or Peter, which means 'Rock').
43. പിറ്റെന്നാള് യേശു ഗലീലെക്കു പുറപ്പെടുവാന് ഭാവിച്ചപ്പോള് ഫിലിപ്പോസിനെ കണ്ടുഎന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു.
43. The next day Jesus decided to go to Galilee. When he got there, he ran across Philip and said, 'Come, follow me.'
44. ഫിലിപ്പോസോ അന്ത്രെയാസിന്റെയും പത്രൊസിന്റെയും പട്ടണമായ ബേത്ത് സയിദയില്നിന്നുള്ളവന് ആയിരുന്നു.
44. (Philip's hometown was Bethsaida, the same as Andrew and Peter.)
45. ഫിലിപ്പോസ് നഥനയേലിനെ കണ്ടു അവനോടുന്യായപ്രമാണത്തില് മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവന് യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരന് തന്നേ എന്നു പറഞ്ഞു.യെശയ്യാ 7:14, യെശയ്യാ 9:6, യേഹേസ്കേൽ 34:23, ആവർത്തനം 18:18
45. Philip went and found Nathanael and told him, 'We've found the One Moses wrote of in the Law, the One preached by the prophets. It's Jesus, Joseph's son, the one from Nazareth!'
46. നഥനയേല് അവനോടുനസറെത്തില്നിന്നു വല്ല നന്മയും വരുമോ എന്നു പറഞ്ഞു. ഫിലിപ്പോസ് അവനോടുവന്നു കാണ്ക എന്നു പറഞ്ഞു.
46. Nathanael said, 'Nazareth? You've got to be kidding.' But Philip said, 'Come, see for yourself.'
47. നഥനയേല് തന്റെ അടുക്കല് വരുന്നതു യേശു കണ്ടുഇതാ, സാക്ഷാല് യിസ്രായേല്യന് ; ഇവനില് കപടം ഇല്ല എന്നു അവനെക്കുറിച്ചു പറഞ്ഞു.
47. When Jesus saw him coming he said, 'There's a real Israelite, not a false bone in his body.'
48. നഥനയേല് അവനോടുഎന്നെ എവിടെവെച്ചു അറിയും എന്നു ചോദിച്ചതിന്നുഫിലിപ്പോസ് നിന്നെ വിളിക്കുംമുമ്പെ നീ അത്തിയുടെ കീഴില് ഇരിക്കുമ്പോള് ഞാന് നിന്നെ കണ്ടു എന്നു യേശു ഉത്തരം പറഞ്ഞു.
48. Nathanael said, 'Where did you get that idea? You don't know me.' Jesus answered, 'One day, long before Philip called you here, I saw you under the fig tree.'
49. നഥനയേല് അവനോടുറബ്ബീ, നീ ദൈവപുത്രന് , നീ യിസ്രായേലിന്റെ രാജാവു എന്നു ഉത്തരം പറഞ്ഞു.സങ്കീർത്തനങ്ങൾ 2:7, യെശയ്യാ 32:1, സെഫന്യാവു 3:15
49. Nathanael exclaimed, 'Rabbi! You are the Son of God, the King of Israel!'
50. യേശു അവനോടുഞാന് നിന്നെ അത്തിയുടെ കീഴില് കണ്ടു എന്നു നിന്നോടു പറകകൊണ്ടു നീ വിശ്വസിക്കുന്നുവോ? നീ ഇതിനെക്കാള് വലിയതു കാണും എന്നു ഉത്തരം പറഞ്ഞു.
50. Jesus said, 'You've become a believer simply because I say I saw you one day sitting under the fig tree? You haven't seen anything yet!
51. ആമേന് ആമേന് ഞാന് നിങ്ങളോടു പറയുന്നുസ്വര്ഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്റെ അടുക്കല് ദൈവദൂതന്മാര് കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങള് കാണും എന്നും അവനോടു പറഞ്ഞു.ഉല്പത്തി 28:12
51. Before this is over you're going to see heaven open and God's angels descending to the Son of Man and ascending again.'