26. ആ ഏഴു ദിവസം തീരാറായപ്പോള് ആസ്യയില് നിന്നു വന്ന യെഹൂദന്മാര് അവനെ ദൈവാലയത്തില് കണ്ടിട്ടു പുരുഷാരത്തെ ഒക്കെയും ഇളക്കി അവനെ പിടിച്ചു;எண்ணாகமம் 6:13-21 വ്രതസ്ഥന്റെ പ്രമാണം ആവിതുഅവന്റെ നാസീര്‍വ്രതത്തിന്റെ കാലം തികയുമ്പോള്‍ അവനെ സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ കൊണ്ടുവരേണം.അവന്‍ യഹോവേക്കു വഴിപാടായി ഹോമയാഗത്തിന്നു ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിന്‍ കുട്ടി, പാപയാഗത്തിന്നു ഒരു വയസ്സു പ്രായമുള്ള ഒരു പെണ്ണാട്ടിന്‍ കുട്ടി, സമാധാനയാഗത്തിന്നു ഊനമില്ലാത്ത ഒരു ആട്ടുകൊറ്റന്‍ ,ഒരു കൊട്ടയില്‍, എണ്ണചേര്‍ത്തു നേരിയ മാവുകൊണ്ടുണ്ടാക്കിയ പുളിപ്പില്ലാത്ത ദോശ, എണ്ണപുരട്ടിയ പുളിപ്പില്ലാത്ത വട എന്നിവയും അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും അര്‍പ്പിക്കേണം.പുരോഹിതന്‍ അവയെ യഹോവയുടെ സന്നിധിയില്‍ കൊണ്ടുവന്നു അവന്റെ പാപയാഗവും ഹോമയാഗവും അര്‍പ്പിക്കേണം.അവന്‍ ആട്ടുകൊറ്റനെ കൊട്ടയിലെ പുളിപ്പില്ലാത്ത അപ്പത്തോടുകൂടെ യഹോവേക്കു സമാധാന യാഗമായി അര്‍പ്പിക്കേണം; പുരോഹിതന്‍ അതിന്റെ ഭോജനയാഗവും പാനീയയാഗവും കൂടെ അര്‍പ്പിക്കേണം.പിന്നെ വ്രതസ്ഥന്‍ സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍വെച്ചു തന്റെ വ്രതമുള്ള തല ക്ഷൌരം ചെയ്തു തന്റെ വ്രതമുള്ള തലമുടി എടുത്തു സമാധാനയാഗത്തിന്‍ കീഴുള്ള തീയില്‍ ഇടേണം;വ്രതസ്ഥന്‍ തന്റെ വ്രതമുള്ള തല ക്ഷൌരം ചെയ്തശേഷം പുരോഹിതന്‍ ആട്ടുകൊറ്റന്റെ വേവിച്ച കൈക്കുറകും കൊട്ടയില്‍നിന്നു പുളിപ്പില്ലാത്ത ഒരു ദോശയും പുളിപ്പില്ലാത്ത ഒരു വടയും എടുത്തു അവയെ വ്രതസ്ഥന്റെ കൈയില്‍ വെക്കേണം.പുരോഹിതന്‍ അവയെ യഹോവയുടെ സന്നിധിയില്‍ നീരാജനം ചെയ്യേണം; ഇതു നീരാജനം ചെയ്ത നെഞ്ചോടും ഉദര്‍ച്ച ചെയ്ത കൈക്കുറകോടും കൂടെ പുരോഹിതന്നു വേണ്ടി വിശുദ്ധമാകുന്നു; അതിന്റെ ശേഷം വ്രതസ്ഥന്നു വീഞ്ഞു കുടിക്കാം.നാസീര്‍വ്രതം ദീക്ഷിക്കുന്ന വ്രതസ്ഥന്റെയും അവന്‍ തന്റെ പ്രാപ്തിപോലെ കൊടുക്കുന്നതു കൂടാതെ തന്റെ നാസീര്‍വ്രതം ഹേതുവായി യഹോവേക്കു കഴിക്കേണ്ടുന്ന വഴിപാടിന്റെയും പ്രമാണം ഇതു തന്നേ. അവന്‍ ദീക്ഷിച്ച വ്രതംപോലെ തന്റെ നാസീര്‍വ്രതത്തിന്റെ പ്രമാണത്തിന്നു അനുസരണയായി തന്നേ അവന്‍ ചെയ്യേണം.