1 Peter - 1 പത്രൊസ് 4 | View All

1. ക്രിസ്തു ജഡത്തില് കഷ്ടമനുഭവിച്ചതുകൊണ്ടു നിങ്ങളും ആ ഭാവം തന്നേ ആയുധമായി ധരിപ്പിന് .

1. Therefore, since Christ suffered in the flesh, arm yourselves also with the same attitude (for whoever suffers in the flesh has broken with sin),

2. ജഡത്തില് കഷ്ടമനുഭവിച്ചവന് ജഡത്തില് ശേഷിച്ചിരിക്കുംകാലം ഇനി മനുഷ്യരുടെ മോഹങ്ങള്ക്കല്ല, ദൈവത്തിന്റെ ഇഷ്ടത്തിന്നത്രേ ജീവിക്കേണ്ടതിന്നു പാപം വിട്ടൊഴിഞ്ഞിരിക്കുന്നു.

2. so as not to spend what remains of one's life in the flesh on human desires, but on the will of God.

3. കാമാര്ത്തികളിലും മോഹങ്ങളിലും വീഞ്ഞുകുടിയിലും വെറിക്കൂത്തുകളിലും മദ്യപാനത്തിലും ധര്മ്മവിരുദ്ധമായ വിഗ്രഹാരാധനയിലും നടന്നു ജാതികളുടെ ഇഷ്ടം പ്രവര്ത്തിച്ചുകൊണ്ടു കാലം പോക്കിയതു മതി.

3. For the time that has passed is sufficient for doing what the Gentiles like to do: living in debauchery, evil desires, drunkenness, orgies, carousing, and wanton idolatry.

4. ദുര്ന്നടപ്പിന്റെ അതേ കവിച്ചലില് നിങ്ങള് അവരോടു ചേര്ന്നു നടക്കാതിരിക്കുന്നതു അപൂര്വ്വം എന്നുവെച്ചു അവര് ദുഷിക്കുന്നു.

4. They are surprised that you do not plunge into the same swamp of profligacy, and they vilify you;

5. ജീവികളെയും മരിച്ചവരെയും ന്യായം വിധിപ്പാന് ഒരുങ്ങിയിരിക്കുന്നവന്നു അവര് കണകൂ ബോധിപ്പിക്കേണ്ടിവരും.

5. but they will give an account to him who stands ready to judge the living and the dead.

6. ഇതിന്നായിട്ടല്ലോ മരിച്ചവരോടും സുവിശേഷം അറിയിച്ചതു. അവര് ജഡസംബന്ധമായി മനുഷ്യരെപ്പോലെ വിധിക്കപ്പെടുകയും ആത്മാവുസംബന്ധമായി ദൈവത്തിന്നൊത്തവണ്ണം ജീവിക്കയും ചെയ്യേണ്ടതിന്നു തന്നേ.

6. For this is why the gospel was preached even to the dead that, though condemned in the flesh in human estimation, they might live in the spirit in the estimation of God.

7. എന്നാല് എല്ലാറ്റിന്റെയും അവസാനം സമീപിച്ചിരിക്കുന്നു; ആകയാല് പ്രാര്ത്ഥനെക്കു സുബോധമുള്ളവരും നിര്മ്മദരുമായിരിപ്പിന് .

7. The end of all things is at hand. Therefore, be serious and sober for prayers.

8. സകലത്തിന്നും മുമ്പെ തമ്മില് ഉറ്റ സ്നേഹം ഉള്ളവരായിരിപ്പിന് . സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നു.
സദൃശ്യവാക്യങ്ങൾ 10:12

8. Above all, let your love for one another be intense, because love covers a multitude of sins.

9. പിറുപിറുപ്പു കൂടാതെ തമ്മില് അതിഥിസല്ക്കാരം ആചരിപ്പിന് .

9. Be hospitable to one another without complaining.

10. ഔരോരുത്തന്നു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിന് .

10. As each one has received a gift, use it to serve one another as good stewards of God's varied grace.

11. ഒരുത്തന് പ്രസംഗിക്കുന്നു എങ്കില് ദൈവത്തിന്റെ അരുളപ്പാടു പ്രസ്താവിക്കുന്നു എന്നപോലെയും ഒരുത്തന് ശുശ്രൂഷിക്കുന്നു എങ്കില് ദൈവം നലകുന്ന പ്രാപ്തിക്കു ഒത്തവണ്ണവും ആകട്ടെ. എല്ലാറ്റിലും ദൈവം യേശുക്രിസ്തുമൂലം മഹത്വപ്പെടുവാന് ഇടവരട്ടെ. മഹത്വവും ബലവും എന്നെന്നേക്കും അവന്നുള്ളതു. ആമേന് .

11. Whoever preaches, let it be with the words of God; whoever serves, let it be with the strength that God supplies, so that in all things God may be glorified through Jesus Christ, to whom belong glory and dominion forever and ever. Amen.

12. പ്രിയമുള്ളവരേ, നിങ്ങള്ക്കു പരീക്ഷക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കല് ഒരു അപൂര്വ്വകാര്യ്യം നിങ്ങള്ക്കു വന്നുകൂടി എന്നു വച്ചു അതിശയിച്ചുപോകരുതു.

12. Beloved, do not be surprised that a trial by fire is occurring among you, as if something strange were happening to you.

13. ക്രിസ്തുവിന്റെ കഷ്ടങ്ങള്ക്കു പങ്കുള്ളവരാകുന്തോറും സന്തോഷിച്ചുകൊള്വിന് . അങ്ങനെ നിങ്ങള് അവന്റെ തേജസ്സിന്റെ പ്രത്യക്ഷതയില് ഉല്ലസിച്ചാനന്ദിപ്പാന് ഇടവരും.

13. But rejoice to the extent that you share in the sufferings of Christ, so that when his glory is revealed you may also rejoice exultantly.

14. ക്രിസ്തുവിന്റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നാല് നിങ്ങള് ഭാഗ്യവാന്മാര്; മഹത്വത്തിന്റെ ആത്മാവായ ദൈവാത്മാവു നിങ്ങളുടെമേല് ആവസിക്കുന്നുവല്ലോ.
സങ്കീർത്തനങ്ങൾ 89:50-51, യെശയ്യാ 11:2

14. If you are insulted for the name of Christ, blessed are you, for the Spirit of glory and of God rests upon you.

15. നിങ്ങളില് ആരും കുലപാതകനോ കള്ളനോ ദുഷ്പ്രവൃത്തിക്കാരനോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടതു; പരകാര്യത്തില് ഇടപെടുന്നവനായിട്ടുമല്ല;

15. But let no one among you be made to suffer as a murderer, a thief, an evildoer, or as an intriguer.

16. ക്രിസ്ത്യാനിയായിട്ടു കഷ്ടം സഹക്കേണ്ടിവന്നാലോ ലജ്ജിക്കരുതു; ഈ നാമം ധരിച്ചിട്ടു ദൈവത്തെ മഹത്വപ്പെടുത്തുകയത്രേ വേണ്ടതു.

16. But whoever is made to suffer as a Christian should not be ashamed but glorify God because of the name.

17. ന്യായവിധി ദൈവഗൃഹത്തില് ആരംഭിപ്പാന് സമയമായല്ലോ. അതു നമ്മില് തുടങ്ങിയാല് ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്താകും?
യിരേമ്യാവു 25:29, യേഹേസ്കേൽ 9:6

17. For it is time for the judgment to begin with the household of God; if it begins with us, how will it end for those who fail to obey the gospel of God?

18. നീതിമാന് പ്രയാസേന രക്ഷപ്രാപിക്കുന്നു എങ്കില് അഭക്തന്റെയും പാപിയുടെയും ഗതി എന്താകും?
സദൃശ്യവാക്യങ്ങൾ 11:31

18. 'And if the righteous one is barely saved, where will the godless and the sinner appear?'

19. അതുകൊണ്ടു ദൈവേഷ്ടപ്രകാരം കഷ്ടം സഹിക്കുന്നവര് നന്മ ചെയ്തുകൊണ്ടു തങ്ങളുടെ പ്രാണനെ വിശ്വസ്തനായ സ്രഷ്ടാവിങ്കല് ഭരമേല്പിക്കട്ടെ.
സങ്കീർത്തനങ്ങൾ 31:5

19. As a result, those who suffer in accord with God's will hand their souls over to a faithful creator as they do good.



Shortcut Links
1 പത്രൊസ് - 1 Peter : 1 | 2 | 3 | 4 | 5 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |