Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. സര്ദ്ദിസിലെ സഭയുടെ ദൂതന്നു എഴുതുക. ദൈവത്തിന്റെ ഏഴാത്മാവും ഏഴു നക്ഷത്രവും ഉള്ളവന് അരുളിച്ചെയുന്നതുഞാന് നിന്റെ പ്രവൃത്തി അറിയുന്നു. ജീവനുള്ളവന് എന്നു നിനക്കു പേര് ഉണ്ടു എങ്കിലും നീ മരിച്ചവനാകുന്നു.
2. ഉണര്ന്നുകൊള്ക; ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക; ഞാന് നിന്റെ പ്രവൃത്തി എന്റെ ദൈവത്തിന്റെ സന്നിധിയില് പൂര്ണ്ണതയുള്ളതായി കണ്ടില്ല.
3. ആകയാല് നീ പ്രാപിക്കയും കേള്ക്കയും ചെയ്തതു എങ്ങനെ എന്നു ഔര്ത്തു അതു കാത്തുകൊള്കയും മാനസാന്തരപ്പെടുകയും ചെയ്ക. നീ ഉണരാതിരുന്നാല് ഞാന് കള്ളനെപ്പോലെ വരും; ഏതു നാഴികെക്കു നിന്റെമേല് വരും എന്നു നീ അറികയും ഇല്ല.
4. എങ്കിലും ഉടുപ്പു മലിനമാകാത്ത കുറേ പേര് സര്ദ്ദിസില് നിനക്കുണ്ടു.
5. അവര് യോഗ്യന്മാരാകയാല് വെള്ളധരിച്ചുംകൊണ്ടു എന്നോടുകൂടെ നടക്കും. ജയിക്കുന്നവന് വെള്ളയുടുപ്പു ധരിക്കും; അവന്റെ പേര് ഞാന് ജീവപുസ്തകത്തില്നിന്നു മാച്ചുകളയാതെ എന്റെ പിതാവിന്റെ സന്നിധിയിലും അവന്റെ ദൂതന്മാരുടെ മുമ്പിലും അവന്റെ പേര് ഏറ്റുപറയും.யாத்திராகமம் 32:33 യഹോവ മോശെയോടുഎന്നോടു പാപം ചെയ്തവന്റെ പേര്‍ ഞാന്‍ എന്റെ പുസ്തകത്തില്‍നിന്നു മായിച്ചുകളയും.சங்கீதம் 69:28 ജീവന്റെ പുസ്തകത്തില്‍നിന്നു അവരെ മായിച്ചുകളയേണമേ; നീതിമാന്മാരോടുകൂടെ അവരെ എഴുതരുതേ.தானியேல் 12:1 ആ കാലത്തു നിന്റെ സ്വജാതിക്കാര്‍ക്കും തുണനിലക്കുന്ന മഹാപ്രഭുവായ മീഖായേല്‍ എഴുന്നേലക്കും; ഒരു ജാതി ഉണ്ടായതുമുതല്‍ ഈ കാലംവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും; അന്നു നിന്റെ ജനം, പുസ്തകത്തില്‍ എഴുതിക്കാണുന്ന ഏവനും തന്നേ, രക്ഷ പ്രാപിക്കും.
6. ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന് കേള്ക്കട്ടെ.
7. ഫിലദെല്ഫ്യയിലെ സഭയുടെ ദൂതന്നു എഴുതുകവിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോലുള്ളവനും ആയി ആരും അടെക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടെക്കുകയും ചെയ്യുന്നവന് അരുളിച്ചെയ്യുന്നതുயோபு 12:14 അവന്‍ ഇടിച്ചുകളഞ്ഞാല്‍ ആര്‍ക്കും പണിതുകൂടാ; അവന്‍ മനുഷ്യനെ ബന്ധിച്ചാല്‍ ആരും അഴിച്ചുവിടുകയില്ല.ஏசாயா 22:22 ഞാന്‍ ദാവീദ് ഗൃഹത്തിന്റെ താക്കോല്‍ അവന്റെ തോളില്‍ വേക്കും; അവന്‍ തുറന്നാല്‍ ആരും അടെക്കുകയില്ല; അവന്‍ അടെച്ചാല്‍ ആരും തുറക്കുകയുമില്ല.
8. ഞാന് നിന്റെ പ്രവൃത്തി അറിയുന്നു. ഇതാ ഞാന് നിന്റെ മുമ്പില് ഒരു വാതില് തുറന്നുവെച്ചിരിക്കുന്നു; അതു ആര്ക്കും അടെച്ചുകൂടാ. നിനക്കു അല്പമേ ശക്തിയുള്ളു എങ്കിലും നീ എന്റെ വചനം കാത്തു, എന്റെ നാമം നിഷേധിച്ചിട്ടില്ല.
9. യെഹൂദരല്ലാതിരിക്കെ യെഹൂദരെന്നു കളവായി പറയുന്ന ചിലരെ ഞാന് സാത്താന്റെ പള്ളിയില് നിന്നു വരുത്തും; അവര് നിന്റെ കാല്ക്കല് വന്നു നമസ്കരിപ്പാനും ഞാന് നിന്നെ സ്നേഹിച്ചു എന്നു അറിവാനും സംഗതി വരുത്തും.ஏசாயா 43:4 നീ എനിക്കു വില ഏറിയവനും മാന്യനും ആയി ഞാന്‍ നിന്നെ സ്നേഹിച്ചിരിക്കയാല്‍ ഞാന്‍ നിനക്കു പകരം മനുഷ്യരെയും നിന്റെ ജീവന്നു പകരം ജാതികളെയും കൊടുക്കുന്നു.ஏசாயா 45:14 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുമിസ്രയീമിന്റെ അദ്ധ്വാനഫലവും കൂശിന്റെ വ്യാപാരലാഭവും ദീര്‍ഘകായന്മാരായ സെബായരും നിന്റെ അടുക്കല്‍ കടന്നുവന്നു നിനക്കു കൈവശമാകും; അവന്‍ നിന്റെ പിന്നാലെ നടക്കും; ചങ്ങലയിട്ടവരായി അവര്‍ കടന്നുവരും; അവര്‍ നിന്നെ വണങ്ങി; നിന്റെ മദ്ധ്യ മാത്രമേ ദൈവമുള്ളു; അവനല്ലാതെ വേറൊരു ദൈവവും ഇല്ല എന്നിങ്ങനെ പറഞ്ഞു നിന്നോടു യാചിക്കും.ஏசாயா 49:23 രാജാക്കന്മാര്‍ നിന്റെ പോറ്റപ്പന്മാരും അവരുടെ രാജ്ഞികള്‍ നിന്റെ പോറ്റമ്മമാരും ആയിരിക്കും; അവര്‍ നിന്നെ സാഷ്ടാംഗം വണങ്ങി, നിന്റെ കാലിലെ പൊടി നക്കും; ഞാന്‍ യഹോവ എന്നും എനിക്കായി കാത്തിരിക്കുന്നവര്‍ ലജ്ജിച്ചുപോകയില്ല എന്നും നീ അറിയും.ஏசாயா 60:14 നിന്നെ ക്ലേശിപ്പിച്ചവരുടെ പുത്രന്മാര്‍ നിന്റെ അടുക്കല്‍ വണങ്ങിക്കൊണ്ടുവരും; നിന്നെ നിന്‍ ദിച്ചവരൊക്കെയും നിന്റെ കാല്‍ പിടിച്ചു നമസ്കരിക്കും; അവര്‍ നിന്നെ യഹോവയുടെ നഗരം എന്നും യിസ്രായേലിന്‍ പരിശുദ്ധന്റെ സീയോന്‍ എന്നും വിളിക്കും
10. സഹിഷ്ണുതയെക്കുറിച്ചുള്ള എന്റെ വചനം നീ കാത്തുകൊണ്ടതിനാല് ഭൂമിയില് വസിക്കുന്നവരെ പരീക്ഷിക്കേണ്ടതിന്നു ഭൂതലത്തില് എങ്ങും വരുവാനുള്ള പരീക്ഷാകാലത്തു ഞാനും നിന്നെ കാക്കും.
11. ഞാന് വേഗം വരുന്നു; നിന്റെ കിരീടം ആരും എടുക്കാതിരിപ്പാന്തക്കവണ്ണം നിനക്കുള്ളതു പിടിച്ചുകൊള്ക.
12. ജയിക്കുന്നവനെ ഞാന് എന്റെ ദൈവത്തിന്റെ ആലയത്തില് ഒരു തൂണാക്കും; അവന് ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കല്നിന്നു, സ്വര്ഗ്ഗത്തില്നിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിന് നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാന് അവന്റെ മേല് എഴുതും.ஏசாயா 62:2 ജാതികള്‍ നിന്റെ നീതിയെയും സകലരാജാക്കന്മാരും നിന്റെ മഹത്വത്തെയും കാണും; യഹോവയുടെ വായ് കല്പിക്കുന്ന പുതിയ പേര്‍ നിനക്കു വിളിക്കപ്പെടുംஏசாயா 65:15 നിങ്ങളുടെ പേര്‍ നിങ്ങള്‍ എന്റെ വൃതന്മാര്‍കൂ ഒരു ശാപവാക്കായി വെച്ചേച്ചുപോകും; യഹോവയായ കര്‍ത്താവു നിന്നെ കൊന്നുകളയും; തന്റെ ദാസന്മാര്‍കൂ അവന്‍ വേറൊരു പേര്‍ വിളിക്കുംஎசேக்கியேல் 48:35 അതിന്റെ ചുറ്റളവു പതിനെണ്ണായിരം മുഴം. അന്നുമുതല്‍ നഗരത്തിന്നു യഹോവ ശമ്മാ (യഹോവ അവിടെ) എന്നു പേരാകും.
13. ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന് കേള്ക്കട്ടെ.
14. ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുകവിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേന് എന്നുള്ളവന് അരുളിച്ചെയുന്നതുசங்கீதம் 89:37 അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും. സേലാ.நீதிமொழிகள் 8:22 യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി, തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി.
15. ഞാന് നിന്റെ പ്രവൃത്തി അറിയുന്നു; നീ ഉഷ്ണവാനുമല്ല; ശീതവാനുമല്ല; ശീതവാനോ ഉഷ്ണവാനോ ആയിരുന്നു എങ്കില് കൊള്ളായിരുന്നു.
16. ഇങ്ങനെ ശീതവാനുമല്ല ഉഷ്ണവാനുമല്ല, ശിതോഷ്ണവാനാകയാല് നിന്നെ എന്റെ വായില് നിന്നു ഉമിണ്ണുകളയും.
17. ഞാന് ധനവാന് ; സമ്പന്നനായിരിക്കുന്നു; എനിക്കു ഒന്നിനും മുട്ടില്ല എന്നു പറഞ്ഞുകൊണ്ടു നീ നിര്ഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്നു അറിയാതിരിക്കയാല്ஓசியா 12:8 എന്നാല്‍ എഫ്രയീംഞാന്‍ സമ്പന്നനായ്തീര്‍ന്നു, എനിക്കു ധനം കിട്ടിയിരിക്കുന്നു; എന്റെ സകല പ്രയത്നങ്ങളിലും പാപമായ യാതൊരു അകൃത്യവും എന്നില്‍ കണ്ടെത്തുകയില്ല എന്നിങ്ങനെ പറയുന്നു.
18. നീ സമ്പന്നന് ആകേണ്ടതിന്നു തീയില് ഊതിക്കഴിച്ച പൊന്നും നിന്റെ നഗ്നതയുടെ ലജ്ജ വെളിവാകാതവണ്ണം ധരിക്കേണ്ടതിന്നു വെള്ളയുടുപ്പും നിനക്കു കാഴ്ച ലഭിക്കേണ്ടതിന്നു കണ്ണില് എഴുതുവാന് ലേപവും എന്നോടു വിലെക്കുവാങ്ങുവാന് ഞാന് നിന്നോടു ബുദ്ധിപറയുന്നു.
19. എനിക്കു പ്രിയമുള്ളവരെ ഒക്കെയും ഞാന് ശാസിക്കയും ശിക്ഷിക്കയും ചെയ്യുന്നു; ആകയാല് നീ ജാഗ്രതയുള്ളവനായിരിക്ക; മാനസാന്തരപ്പെടുക.நீதிமொழிகள் 3:12 അപ്പന്‍ ഇഷ്ടപുത്രനോടു ചെയ്യുന്നതുപോലെ യഹോവ താന്‍ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.
20. ഞാന് വാതില്ക്കല് നിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതില് തുറന്നാല് ഞാന് അവന്റെ അടുക്കല് ചെന്നു അവനോടും അവന് എന്നോടും കൂടെ അത്താഴം കഴിക്കും.
21. ജയിക്കുന്നവന്നു ഞാന് എന്നോടുകൂടെ എന്റെ സിംഹാസനത്തില് ഇരിപ്പാന് വരം നലകും; ഞാനും ജയിച്ചു എന്റെ പിതാവിനോടുകൂടെ അവന്റെ സിംഹാസനത്തില് ഇരുന്നതുപോലെ തന്നേ.
22. ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന് കേള്ക്കട്ടെ.