Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. അനന്തരം യിസ്രായേല്മക്കള് ഒക്കെയും പുറപ്പെട്ടു ദാന് മുതല് ബേര്--ശേബവരെയും ഗിലെയാദ്ദേശത്തും ഉള്ള സഭയൊക്കെയും ഏകമനസ്സോടെ മിസ്പയില് യഹോവയുടെ സന്നിധിയില് വന്നുകൂടി.
1. Then all the People of Israel came out. The congregation met in the presence of GOD at Mizpah. They were all there, from Dan to Beersheba, as one person!
2. യിസ്രായേലിന്റെ സകലഗോത്രങ്ങളുമായ സര്വ്വജനത്തിന്റെയും പ്രധാനികളും ആയുധപാണികളായ നാലുലക്ഷം കാലാളും ദൈവത്തിന്റെ ജനസംഘത്തില് വന്നുനിന്നു--
2. The leaders of all the people, representing all the tribes of Israel, took their places in the gathering of God's people. There were 400 divisions of sword-wielding infantry.
3. യിസ്രായേല് മക്കള് മിസ്പയിലേക്കു പോയി എന്നു ബെന്യാമീന്യര് കേട്ടു--അപ്പോള് യിസ്രായേല്മക്കള്ഈ ദോഷം എങ്ങിനെ സംഭവിച്ചു എന്നു പറവിന് എന്നു പറഞ്ഞതിന്നു
3. Meanwhile the Benjaminites got wind that the Israelites were meeting at Mizpah. The People of Israel said, 'Now tell us. How did this outrageous evil happen?'
4. കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്ത്താവായ ലേവ്യന് ഉത്തരം പറഞ്ഞതുഞാനും എന്റെ വെപ്പാട്ടിയും ബെന്യാമീന് ദേശത്തു ഗിബെയയില് രാപാര്പ്പാന് ചെന്നു.
4. The Levite, the husband of the murdered woman, spoke: 'My concubine and I came to spend the night at Gibeah, a Benjaminite town.
5. എന്നാറെ ഗിബെയാനിവാസികള് എന്റെ നേരെ എഴുന്നേറ്റു രാത്രിയില് എന്റെ നിമിത്തം വീടുവളഞ്ഞു എന്നെ കൊല്ലുവാന് ഭാവിച്ചു; എന്റെ വെപ്പാട്ടിയെ അവര് ബലാല്ക്കാരം ചെയ്തതിനാല് അവള് മരിച്ചുപോയി.
5. That night the men of Gibeah came after me. They surrounded the house, intending to kill me. They gang-raped my concubine and she died.
6. അവര് യിസ്രായേലില് ദുഷ്കര്മ്മവും വഷളത്വവും പ്രവര്ത്തിച്ചതുകൊണ്ടു ഞാന് എന്റെ വെപ്പാട്ടിയെ ഖണ്ഡംഖണ്ഡമാക്കി യിസ്രായേലിന്റെ അവകാശദേശത്തൊക്കെയും കൊടുത്തയച്ചു.
6. So I took my concubine, cut up her body, and sent her piece by piece--twelve pieces!--to every part of Israel's inheritance. This vile and outrageous crime was committed in Israel!
7. നിങ്ങള് എല്ലാവരും യിസ്രായേല്യരല്ലോ; ഇതില് നിങ്ങളുടെ അഭിപ്രായവും ആലോചനയും പറവിന് .
7. So, Israelites, make up your minds. Decide on some action!'
8. അപ്പോള് സര്വ്വജനവും ഒന്നായിട്ടു എഴുന്നേറ്റു പറഞ്ഞതുനമ്മില് ആരും തന്റെ കൂടാരത്തിലേക്കു പോകരുതു; ആരും വീട്ടിലേക്കു തിരികയുമരുതു.
8. All the people were at once and as one person on their feet. 'None of us will go home; not a single one of us will go to his own house.
9. നാം ഇപ്പോള് ഗിബെയയോടു ചെയ്യേണ്ടുന്ന കാര്യമാവിതുനാം അതു സംബന്ധിച്ചു ചീട്ടിടേണം;
9. Here's our plan for dealing with Gibeah: We'll march against it by drawing lots.
10. അവര് യിസ്രായേലില് പ്രവര്ത്തിച്ച സകലവഷളത്വത്തിന്നും പകരം ചെയ്യേണ്ടതിന്നു ജനം ഗിബെയയിലേക്കു ചെല്ലുമ്പോള് അവര്ക്കും വേണ്ടി ഭക്ഷണസാധനങ്ങള് പോയി കൊണ്ടുവരുവാന് യിസ്രായേല്ഗോത്രങ്ങളില് നൂറ്റില് പത്തുപേരെയും ആയിരത്തില് നൂറുപേരെയും പതിനായിരത്തില് ആയിരംപേരെയും എടുക്കേണം.
10. We'll take ten of every hundred men from all the tribes of Israel (a hundred of every thousand, and a thousand of every ten thousand) to carry food for the army. When the troops arrive at Gibeah they will settle accounts for this outrageous and vile evil that was done in Israel.'
11. അങ്ങനെ യിസ്രായേല്യര് ഒക്കെയും ആ പട്ടണത്തിന്നു വിരോധമായി ഏകമനസ്സോടെ യോജിച്ചു.
11. So all the men in Israel were gathered against the city, totally united.
12. പിന്നെ യിസ്രായേല്ഗോത്രങ്ങള് ബെന്യാമീന് ഗോത്രത്തിലെങ്ങും ആളയച്ചുനിങ്ങളുടെ ഇടയില് ഇങ്ങനെ ഒരു ദോഷം നടന്നതു എന്തു?
12. The Israelite tribes sent messengers throughout the tribe of Benjamin saying, 'What's the meaning of this outrage that took place among you?
13. ഗിബെയയിലെ ആ നീചന്മാരെ ഞങ്ങള് കൊന്നു യിസ്രായേലില്നിന്നു ദോഷം നീക്കിക്കളയേണ്ടതിന്നു അവരെ ഏല്പിച്ചു തരുവിന് എന്നു പറയിച്ചു. ബെന്യാമീന്യരോ യിസ്രായേല്മക്കളായ തങ്ങളുടെ സഹോദരന്മാരുടെ വാക്കു കേട്ടനുസരിപ്പാന് മനസ്സില്ലാതെ യിസ്രായേല്മക്കളോടു
13. Surrender the men right here and now, these hell-raisers of Gibeah. We'll put them to death and burn the evil out of Israel.' But they wouldn't do it. The Benjaminites refused to listen to their brothers, the People of Israel.
14. യുദ്ധത്തിന്നു പുറപ്പെടത്തക്കവണ്ണം തങ്ങളുടെ പട്ടണങ്ങളില്നിന്നു ഗിബെയയില് വന്നുകൂടി.
14. Instead they raised an army from all their cities and rallied at Gibeah to go to war against the People of Israel.
15. അന്നു ഗിബെയാനിവാസികളില് എണ്ണിത്തിരിച്ച എഴുനൂറു വിരുതന്മാരെ കൂടാതെ പട്ടണങ്ങളില് നിന്നു വന്ന ബെന്യാമീന്യര് ഇരുപത്താറയിരം ആയുധപാണികള് ഉണ്ടെന്നു എണ്ണം കണ്ടു.
15. In no time at all they had recruited from their cities twenty-six divisions of sword-wielding infantry. From Gibeah they got 700 hand-picked fighters, the best.
16. ഈ ജനത്തിലെല്ലാം ഇടത്തു കയ്യന്മാരായ എഴുനൂറു വിരുതന്മാര് ഉണ്ടായിരുന്നു; അവര് എല്ലാവരും ഒരു രോമത്തിന്നു പോലും ഏറുപിഴെക്കാത്ത കവിണക്കാര് ആയിരുന്നു.
16. There were another 700 super marksmen who were ambidextrous--they could sling a stone at a hair and not miss.
17. ബെന്യാമീന് ഒഴികെയുള്ള യിസ്രായേല്യരോ നാലുലക്ഷം ആയുധപാണികള് ആയിരുന്നു; അവര് എല്ലാവരും യോദ്ധാക്കള് തന്നേ.
17. The men of Israel, excluding Benjamin, mobilized 400 divisions of sword-wielding fighting men.
18. അനന്തരം യിസ്രായേല്മക്കള് പുറപ്പെട്ടു ബേഥേലിലേക്കു ചെന്നുബെന്യാമീന്യരോടു പടവെട്ടുവാന് ഞങ്ങളില് ആര് മുമ്പനായി ചെല്ലേണ്ടു എന്നു ദൈവത്തോടു അരുളപ്പാടു ചോദിച്ചു. യെഹൂദാ മുമ്പനായി ചെല്ലട്ടെ എന്നു യഹോവ അരുളിച്ചെയ്തു.
18. They set out and went to Bethel to inquire of God. The People of Israel said, 'Who of us shall be first to go into battle with the Benjaminites?' GOD said, 'Judah goes first.'
19. അങ്ങനെ യിസ്രായേല്മക്കള് രാവിലെ എഴുന്നേറ്റു ഗിബെയെക്കു നേരെ പാളയം ഇറങ്ങി.
19. The People of Israel got up the next morning and camped before Gibeah.
20. യിസ്രായേല്യര് ബെന്യാമീന്യരോടു യുദ്ധം ചെയ്വാന് പുറപ്പെട്ടു ഗിബെയയില് അവരുടെ നേരെ അണിനിരന്നു.
20. The army of Israel marched out against Benjamin and took up their positions, ready to attack Gibeah.
21. ബെന്യാമീന്യരോ ഗിബെയയില്നിന്നു പുറപ്പെട്ടു യിസ്രായേല്യരില് ഇരുപത്തീരായിരംപേരെ അന്നു സംഹരിച്ചു വീഴിച്ചു.
21. But the Benjaminites poured out of Gibeah and devastated twenty-two Israelite divisions on the ground.
22. യിസ്രായേല്മക്കള് യഹോവയുടെ സന്നിധിയില് ചെന്നു സന്ധ്യവരെ കരഞ്ഞുഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു ഞങ്ങള് ഇനിയും യുദ്ധത്തിന്നു പോകേണമോ എന്നു യഹോവയോടുചോദിച്ചു. അവരുടെ നേരെ ചെല്ലുവിന് എന്നു യഹോവ അരുളിച്ചെയ്തു.
22. The army took heart. The men of Israel took up the positions they had deployed on the first day.
23. അങ്ങനെ യിസ്രായേല്യരായ പടജ്ജനം ധൈര്യപ്പെട്ടു ഒന്നാം ദിവസം അണിനിരന്ന സ്ഥലത്തുതന്നേ പിന്നെയും പടെക്കു അണിനിരന്നു.
23. The Israelites went back to the sanctuary and wept before GOD until evening. They again inquired of GOD, 'Shall we again go into battle against the Benjaminites, our brothers?' GOD said, 'Yes. Attack.'
24. യിസ്രായേല്മക്കള് രണ്ടാം ദിവസവും ബെന്യാമീന്യരോടു അടുത്തു.
24. On the second day, the Israelites again advanced against Benjamin.
25. ബെന്യാമീന്യര് രണ്ടാം ദിവസവും ഗിബെയയില്നിന്നു അവരുടെ നേരെ പുറപ്പെട്ടു യിസ്രായേല് മക്കളില് പിന്നെയും പതിനെണ്ണായിരംപേരെ സംഹരിച്ചു വീഴിച്ചു; അവര് എല്ലാവരും യോദ്ധാക്കള് ആയിരുന്നു.
25. This time as the Benjaminites came out of the city, on this second day, they devastated another eighteen Israelite divisions, all swordsmen.
26. അപ്പോള് യിസ്രായേല്മക്കള് ഒക്കെയും സര്വ്വജനവും കയറി ബേഥേലിലേക്കു ചെന്നു; അവിടെ യഹോവയുടെ സന്നിധിയില് കരഞ്ഞുകൊണ്ടു അന്നു സന്ധ്യവരെ ഉപവസിച്ചുപാര്ത്തു യഹോവയുടെ സന്നിധിയില് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്പ്പിച്ചു.
26. All the People of Israel, the whole army, were back at Bethel, weeping, sitting there in the presence of GOD. That day they fasted until evening. They sacrificed Whole-Burnt-Offerings and Peace-Offerings before GOD.
27. പിന്നെ യിസ്രായേല്മക്കള് യഹോവയോടു ചോദിച്ചു; അക്കാലത്തു ദൈവത്തിന്റെ നിയമപെട്ടകം അവിടെ ഉണ്ടായിരുന്നു.
27. And they again inquired of GOD. The Chest of God's Covenant was there at that time with
28. അഹരോന്റെ മകനായ എലെയാസാരിന്റെ മകന് ഫീനെഹാസ് ആയിരുന്നു അക്കാലത്തു തിരുസന്നിധിയില് നിന്നിരുന്നതു. ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു ഞങ്ങള് ഇനിയും പടയെടുക്കേണമോ? ഒഴിഞ്ഞുകളയേണമേ എന്നു അവര് ചോദിച്ചതിന്നുചെല്ലുവിന് ; നാളെ ഞാന് അവരെ നിന്റെ കയ്യില് ഏല്പിക്കും എന്നു യഹോവ അരുളിച്ചെയ്തു.
28. Phinehas son of Eleazar, the son of Aaron, as the ministering priest. They asked, 'Shall we again march into battle against the Benjaminites, our brothers? Or should we call it quits?' And GOD said, 'Attack. Tomorrow I'll give you victory.'
29. അങ്ങനെ യിസ്രായേല്യര് ഗിബെയെക്കു ചുറ്റും പതിയിരിപ്പുകാരെ ആക്കി.
29. This time Israel placed men in ambush all around Gibeah.
30. യിസ്രായേല്മക്കള് മൂന്നാം ദിവസവും ബെന്യാമീന്യരുടെ നേരെ പുറപ്പെട്ടു മുമ്പിലത്തെപ്പോലെ ഗിബെയയുടെ നേരെ പടെക്കു അണിനിരന്നു.
30. On the third day when Israel set out, they took up the same positions before the Benjaminites as before.
31. ബെന്യാമീന്യര് പടജ്ജനത്തിന്റെ നേരെ പുറപ്പെട്ടു പട്ടണം വിട്ടു പുറത്തായി; ബേഥേലിലേക്കും വയലില്ക്കൂടി ഗിബെയയിലേക്കും പോകുന്ന രണ്ടു പെരുവഴികളില്വെച്ചു മുമ്പിലത്തെപ്പോലെ പടജ്ജനത്തില് ചിലരെ വെട്ടിത്തുടങ്ങി; യിസ്രായേലില് ഏകദേശം മുപ്പതുപേരെ കൊന്നു.
31. When the Benjaminites came out to meet the army, they moved out from the city. Benjaminites began to cut down some of the troops just as they had before. About thirty men fell in the field and on the roads to Bethel and Gibeah.
32. അവര് മുമ്പിലത്തെപ്പോലെ നമ്മുടെ മുമ്പില് തോറ്റോടുന്നു എന്നു ബെന്യാമീന്യര് പറഞ്ഞു. യിസ്രായേല്മക്കളോനാം ഔടി അവരെ പട്ടണത്തില്നിന്നു പെരുവഴികളിലേക്കു ആകര്ഷിക്ക എന്നു പറഞ്ഞിരുന്നു.
32. The Benjaminites started bragging, 'We're dropping them like flies, just as before!'
33. യിസ്രായേല്യര് ഒക്കെയും തങ്ങളുടെ സ്ഥലത്തുനിന്നു പുറപ്പെട്ടു ബാല്--താമാരില് പടെക്കു അണിനിരന്നു; യിസ്രായേല്യരുടെ പതിയിരിപ്പുകാരം ഗിബെയയുടെ പുല്പുറത്തു തങ്ങള് ഇരുന്നേടത്തുനിന്നു പുറപ്പെട്ടു.
33. But the Israelites strategized: 'Now let's retreat and pull them out of the city onto the main roads.' So every Israelite moved farther out to Baal Tamar; at the same time the Israelite ambush rushed from its place west of Gibeah.
34. എല്ലായിസ്രായേലില്നിന്നും തിരഞ്ഞെടുത്തിരുന്ന പതിനായിരംപേര് ഗിബെയയുടെ നേരെ ചെന്നു; പട കഠിനമായി മുറുകി; എങ്കിലും ആപത്തു അടുത്തിരിക്കുന്നു എന്നു അവര് അറിഞ്ഞില്ല.
34. Ten crack divisions from all over Israel now arrived at Gibeah--intense, bloody fighting! The Benjaminites had no idea that they were about to go down in defeat--
35. യഹോവ ബെന്യാമീന്യരെ യിസ്രായേലിന്റെ മുമ്പില് തോലക്കുമാറാക്കി; അന്നു യിസ്രായേല്മക്കള് ബെന്യമീന്യരില് ഇരുപത്തയ്യായിരത്തൊരുനൂറുപേരെ സംഹരിച്ചു; അവര് എല്ലാവരും ആയുധപാണികള് ആയിരുന്നു.
35. GOD routed them before Israel. The Israelites decimated twenty-five divisions of Benjamin that day--25,100 killed. They were all swordsmen.
36. ഇങ്ങനെ ബെന്യാമീന്യര് തങ്ങള് തോറ്റു എന്നു കണ്ടു; എന്നാല് യിസ്രായേല്യര് ഗിബെയെക്കരികെ ആക്കിയിരുന്ന പതിയിരിപ്പുകാരെ വിശ്വസിച്ചിരുന്നതുകൊണ്ടു ബെന്യാമീന്യര്ക്കും സ്ഥലം കൊടുത്തു.
36. The Benjaminites saw that they were beaten. The men of Israel acted like they were retreating before Benjamin, knowing that they could depend on the ambush they had prepared for Gibeah.
37. ഉടനെ പതിയിരിപ്പുകാര് ഗിബെയയില് പാഞ്ഞുകയറി; പതിയിരിപ്പുകാര് നീളെ നടന്നു പട്ടണത്തെയൊക്കെയും വാളിന്റെ വായ്ത്തലയാല് സംഹരിച്ചുകളഞ്ഞു.
37. The ambush erupted and made quick work of Gibeah. The ambush spread out and massacred the city.
38. പട്ടണത്തില്നിന്നു അടയാളമായിട്ടു ഒരു വലിയ പുക പൊങ്ങുമാറാക്കേണമെന്നു യിസ്രായേല്യര് പതിയിരിപ്പുകാരുമായി പറഞ്ഞൊത്തിരുന്നു.
38. The strategy for the main body of the ambush was that they send up a smoke signal from the city.
39. യിസ്രായേല്യര് പടയില് പിന് വാങ്ങിയപ്പോള് ബെന്യാമീന്യര് യിസ്രായേല്യരെ വെട്ടിത്തുടങ്ങി ഏകദേശം മുപ്പതുപേരെ കൊന്നു; മുന് കഴിഞ്ഞ പടയിലെപ്പോലെ അവര് നമ്മുടെ മുമ്പില് തോറ്റോടുന്നു എന്നു അവര് പറഞ്ഞു.
39. Then the men of Israel would turn in battle. When that happened, Benjamin had killed about thirty Israelites and thought they were on their way to victory, yelling out, 'They're on the run, just as in the first battle!'
40. എന്നാല് പട്ടണത്തില്നിന്നു അടയാളം ഒരു വലിയ പുകത്തൂണായി പൊങ്ങിത്തുടങ്ങിയപ്പോള് ബെന്യാമീന്യര് പിന്നോട്ടു നോക്കി; പട്ടണം മുഴുവനും ആകാശത്തോളം കത്തിപ്പൊങ്ങുന്നതു കണ്ടു.
40. But then the signal went up from the city--a huge column of smoke. When the Benjaminites looked back, there it was, the whole city going up in smoke.
41. യിസ്രായേല്യര് തിരിഞ്ഞപ്പോള് ബെന്യാമീന്യര് തങ്ങള്ക്കു ആപത്തു ഭവിച്ചു എന്നു കണ്ടു.
41. By the time the men of Israel had turned back on them, the men of Benjamin fell apart--they could see that they were trapped.
42. അവര് യിസ്രായേല്മക്കളുടെ മുമ്പില്നിന്നു മരുഭൂമിയിലേക്കുള്ള വഴിക്കു തിരിഞ്ഞു; പട അവരെ പിന്തുടര്ന്നു; പട്ടണങ്ങളില്നിന്നുള്ളവരെ അവര് അതതിന്റെ മദ്ധ്യേവെച്ചു സംഹരിച്ചു.
42. Confronted by the Israelites, they tried to get away down the wilderness road, but by now the battle was everywhere. The men of Israel poured out of the towns, killing them right and left,
43. അവര് ബെന്യാമീന്യരെ വളഞ്ഞു ഔടിച്ചു ഗിബെയെക്കെതിരെ കിഴക്കു അവരുടെ വിശ്രാമസ്ഥലത്തുവെച്ചു പിടിക്കുടി.
43. hot on their trail, picking them off east of Gibeah.
44. അങ്ങനെ ബെന്യാമീന്യരില് പതിനെണ്ണായിരംപേര് പട്ടുപോയി; അവര് എല്ലാവരും പരാക്രമശാലികള് ആയിരുന്നു.
44. Eighteen divisions of Benjaminites were wiped out, all their best fighters.
45. അപ്പോള് അവര് തിരിഞ്ഞു മരുഭൂമിയില് രിമ്മോന് പാറെക്കു ഔടി; അവരില് അയ്യായിരംപേരെ പെരുവഴികളില്വെച്ചു ഒറ്റയൊറ്റയായി പിടിച്ചു കൊന്നു; മറ്റവരെ ഗിദോമോളം പിന്തുടര്ന്നു അവരിലും രണ്ടായിരം പേരെ വെട്ടിക്കളഞ്ഞു.
45. Five divisions turned to escape to the wilderness, to Rimmon Rock, but the Israelites caught and slaughtered them on roads. Keeping the pressure on, the Israelites brought down two more divisions.
46. അങ്ങനെ ബെന്യാമീന്യരില് ആകെ ഇരുപത്തയ്യായിരം ആയുധപാണികള് അന്നു പട്ടുപോയി; അവര് എല്ലാവരും പരാക്രമശാലികള് തന്നേ.
46. The total of the Benjaminites killed that day came to twenty-five divisions of infantry, their best swordsmen.
47. എന്നാല് അറുനൂറുപേര് തിരിഞ്ഞു മരുഭൂമിയില് രിമ്മോന് പാറവരെ ഔടി, അവിടെ നാലു മാസം പാര്ത്തു.
47. Six hundred men got away. They made it to Rimmon Rock in the wilderness and held out there for four months.
48. യിസ്രായേല്യര് പിന്നെയും ബെന്യാമീന്യരുടെ നേരെ തിരിഞ്ഞു ഔരോ പട്ടണം മുഴുവനെയും മൃഗങ്ങളെയും കണ്ട സകലത്തെയും വാളിന്റെ വായ്ത്തലയാല് സംഹരിച്ചു; അവര് കണ്ട എല്ലാപട്ടണങ്ങളും തീവെച്ചു ചുട്ടുകളഞ്ഞു.
48. The men of Israel came back and killed all the Benjaminites who were left, all the men and animals they found in every town, and then torched the towns, sending them up in flames.