Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. താന് യാക്കോബിന്നു മക്കളെ പ്രസവിക്കുന്നില്ല എന്നു റാഹേല് കണ്ടു തന്റെ സഹോദരിയോടു അസൂയപ്പെട്ടു യാക്കോബിനോടുഎനിക്കു മക്കളെ തരേണം; അല്ലെങ്കില് ഞാന് മരിച്ചുപോകും എന്നു പറഞ്ഞു.
1. When Rachel saw that she failed to bear children to Jacob, she became envious of her sister. She said to Jacob, 'Give me children or I shall die!'
2. അപ്പോള് യാക്കോബിന്നു റാഹേലിനോടു കോപം ജ്വലിച്ചുനിനക്കു ഗര്ഭഫലം തരാതിരിക്കുന്ന ദൈവത്തിന്റെ സ്ഥാനത്തോ ഞാന് എന്നു പറഞ്ഞു.
2. In anger Jacob retorted, 'Can I take the place of God, who has denied you the fruit of the womb?'
3. അതിന്നു അവള് എന്റെ ദാസി ബില്ഹാ ഉണ്ടല്ലോ; അവളുടെ അടുക്കല് ചെല്ലുക; അവള് എന്റെ മടിയില് പ്രസവിക്കട്ടെ; അവളാല് എനിക്കും മക്കള് ഉണ്ടാകും എന്നു പറഞ്ഞു.
3. She replied, 'Here is my maidservant Bilhah. Have intercourse with her, and let her give birth on my knees, so that I too may have offspring, at least through her.'
4. അങ്ങനെ അവള് തന്റെ ദാസി ബില്ഹയെ അവന്നു ഭാര്യയായി കൊടുത്തു; യാക്കോബ് അവളുടെ അടുക്കല് ചെന്നു.
4. So she gave him her maidservant Bilhah as a consort, and Jacob had intercourse with her.
5. ബില്ഹാ ഗര്ഭം ധരിച്ചു യാക്കേബിന്നു ഒരു മകനെ പ്രസവിച്ചു.
5. When Bilhah conceived and bore a son,
6. അപ്പോള് റാഹേല്ദൈവം എനിക്കു ന്യായം നടത്തി എന്റെ അപേക്ഷ കേട്ടു എനിക്കു ഒരു മകനെ തന്നു എന്നു പറഞ്ഞു; അതു കൊണ്ടു അവന്നു ദാന് എന്നു പേരിട്ടു.
6. Rachel said, 'God has vindicated me; indeed he has heeded my plea and given me a son.' Therefore she named him Dan.
7. റാഹേലിന്റെ ദാസി ബില്ഹാ പിന്നെയും ഗര്ഭം ധരിച്ചു യാക്കോബിന്നു രണ്ടാമതൊരു മകനെ പ്രസവിച്ചു.
7. Rachel's maidservant Bilhah conceived again and bore a second son,
8. ഞാന് എന്റെ സഹോദരിയോടു വലിയോരു പോര് പൊരുതു ജയിച്ചുമിരിക്കുന്നു എന്നു റാഹേല് പറഞ്ഞു അവന്നു നഫ്താലി എന്നു പേരിട്ടു.
8. and Rachel said, 'I engaged in a fateful struggle with my sister, and I prevailed.' So she named him Naphtali.
9. തനിക്കു പ്രസവം നിന്നുപോയി എന്നു ലേയാ കണ്ടാറെ തന്റെ ദാസി സില്പയെ വിളിച്ചു അവളെ യാക്കോബിന്നു ഭാര്യയായി കൊടുത്തു.
9. When Leah saw that she had ceased to bear children, she gave her maidservant Zilpah to Jacob as a consort.
10. ലേയയുടെ ദാസി സില്പാ യാക്കോബിന്നു ഒരു മകനെ പ്രസവിച്ചു.
10. So Jacob had intercourse with Zilpah, and she conceived and bore a son.
11. അപ്പോള് ലേയാഭാഗ്യം എന്നു പറഞ്ഞു അവന്നു ഗാദ് എന്നു പേരിട്ടു.
11. Leah then said, 'What good luck!' So she named him Gad.
12. ലേയയുടെ ദാസി സില്പാ യാക്കോബിന്നു രണ്ടാമതു ഒരു മകനെ പ്രസവിച്ചു.
12. Then Leah's maidservant Zilpah bore a second son to Jacob;
13. ഞാന് ഭാഗ്യവതി; സ്ത്രികള് എന്നെ ഭാഗ്യവതിയെന്നു പറയും എന്നു ലേയാ പറഞ്ഞു അവന്നു ആശേര് എന്നു പേരിട്ടു.
13. and Leah said, 'What good fortune!'-- meaning, 'Women call me fortunate.' So she named him Asher.
14. കോതമ്പുകൊയിത്തുകാലത്തു രൂബേന് പുറപ്പെട്ടു വയലില് ദൂദായിപ്പഴം കണ്ടു തന്റെ അമ്മയായ ലേയയുടെ അടുക്കല് കൊണ്ടുവന്നു. റാഹേല് ലേയയോടുനിന്റെ മകന്റെ ദൂദായിപ്പഴം കുറെ എനിക്കു തരേണം എന്നു പറഞ്ഞു.
14. One day, during the wheat harvest, when Reuben was out in the field, he came upon some mandrakes which he brought home to his mother Leah. Rachel asked Leah, 'Please let me have some of your son's mandrakes.'
15. അവള് അവളോടുനീ എന്റെ ഭര്ത്താവിനെ എടുത്തതു പോരയോ? എന്റെ മകന്റെ ദൂദായിപ്പഴവും കൂടെ വേണമോ എന്നു പറഞ്ഞതിന്നു റാഹേല്ആകട്ടെ; നിന്റെ മകന്റെ ദൂദായിപ്പഴത്തിന്നു വേണ്ടി ഇന്നു രാത്രി അവന് നിന്നോടുകൂടെ ശയിച്ചുകൊള്ളട്ടേ എന്നു പറഞ്ഞു.
15. Leah replied, 'Was it not enough for you to take away my husband, that you must now take my son's mandrakes too?' 'Very well, then!' Rachel answered. 'In exchange for your son's mandrakes, Jacob may lie with you tonight.'
16. യാക്കോബ് വൈകുന്നേരം വയലില്നിന്നു വരുമ്പോള് ലേയാ അവനെ എതിരേറ്റു ചെന്നുനീ എന്റെ അടുക്കല് വരേണം; എന്റെ മകന്റെ ദൂദായിപ്പഴം കൊണ്ടു ഞാന് നിന്നെ കൂലിക്കു വാങ്ങിയിരിക്കുന്നു എന്നു പറഞ്ഞു; അന്നു രാത്രി അവന് അവളോടുകൂടെ ശയിച്ചു.
16. That evening, when Jacob came home from the fields, Leah went out to meet him. 'You are now to come in with me,' she told him, 'because I have paid for you with my son's mandrakes.' So that night he slept with her,
17. ദൈവം ലേയയുടെ അപേക്ഷ കേട്ടു; അവള് ഗര്ഭം ധരിച്ചു യാക്കോബിന്നു അഞ്ചാമതു ഒരു മകനെ പ്രസവിച്ചു.
17. and God heard her prayer; she conceived and bore a fifth son to Jacob.
18. അപ്പോള് ലേയാഞാന് എന്റെ ദാസിയെ എന്റെ ഭര്ത്താവിന്നു കൊടുത്തതുകൊണ്ടു ദൈവം എനിക്കു കൂലി തന്നു എന്നു പറഞ്ഞു അവന്നു യിസ്സാഖാര് എന്നു പേരിട്ടു.
18. Leah then said, 'God has given me my reward for having let my husband have my maidservant'; so she named him Issachar.
19. ലേയാ പിന്നെയും ഗര്ഭം ധരിച്ചു, യാക്കോബിന്നു ആറാമതു ഒരു മകനെ പ്രസവിച്ചു;
19. Leah conceived again and bore a sixth son to Jacob;
20. ദൈവം എനിക്കു ഒരു നല്ലദാനം തന്നിരിക്കുന്നു; ഇപ്പോള് എന്റെ ഭര്ത്താവു എന്നോടുകൂടെ വസിക്കും; ഞാന് അവന്നു ആറു മക്കളെ പ്രസവിച്ചുവല്ലോ എന്നു ലേയാ പറഞ്ഞു അവന്നു സെബൂലൂന് എന്നു പേരിട്ടു.
20. and she said, 'God has brought me a precious gift. This time my husband will offer me presents, now that I have borne him six sons'; so she named him Zebulun.
21. അതിന്റെ ശേഷം അവള് ഒരു മകളെ പ്രസവിച്ചു അവള്ക്കു ദീനാ എന്നു പേരിട്ടു.
21. Finally, she gave birth to a daughter, and she named her Dinah.
22. ദൈവം റാഹേലിനെ ഔര്ത്തു; ദൈവം അവളുടെ അപേക്ഷ കേട്ടു അവളുടെ ഗര്ഭത്തെ തുറന്നു.
22. Then God remembered Rachel; he heard her prayer and made her fruitful.
23. അവള് ഗര്ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; ദൈവം എന്റെ നിന്ദ നീക്കിക്കളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.ലൂക്കോസ് 1:25
23. She conceived and bore a son, and she said, 'God has removed my disgrace.'
24. യഹോവ എനിക്കു ഇനിയും ഒരു മകനെ തരുമെന്നും പറഞ്ഞു അവന്നു യോസേഫ് എന്നു പേരിട്ടു.
24. So she named him Joseph, meaning, 'May the LORD add another son to this one for me!'
25. റാഹേല് യോസേഫിനെ പ്രസവിച്ചശേഷം യാക്കോബ് ലാബാനോടുഞാന് എന്റെ സ്ഥലത്തേക്കും ദേശത്തേക്കും പോകുവാന് എന്നെ അയക്കേണം.
25. After Rachel gave birth to Joseph, Jacob said to Laban: 'Give me leave to go to my homeland.
26. ഞാന് നിന്നെ സേവിച്ചതിന്റെ പ്രതിഫലമായ എന്റെ ഭാര്യമാരേയും മക്കളെയും എനിക്കു തരേണം; ഞാന് പോകട്ടെ; ഞാന് നിന്നെ സേവിച്ച സേവ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു.
26. Let me have my wives, for whom I served you, and my children, too, that I may depart. You know very well the service that I have rendered you.'
27. ലാബാന് അവനോടുനിനക്കു എന്നോടു ദയ ഉണ്ടെങ്കില് പോകരുതേ; നിന്റെ നിമിത്തം യഹോവ എന്നെ അനുഗ്രഹിച്ചു എന്നു എനിക്കു ബോദ്ധ്യമായിരിക്കുന്നു.
27. Laban answered him: 'If you will please.... 'I have learned through divination that it is because of you that God has blessed me.
28. നിനക്കു എന്തു പ്രതിഫലം വേണം എന്നു പറക; ഞാന് തരാം എന്നു പറഞ്ഞു.
28. So,' he continued, 'state what wages you want from me, and I will pay them.'
29. അവന് അവനോടുഞാന് നിന്നെ എങ്ങനെ സേവിച്ചു എന്നും നിന്റെ ആട്ടിന് കൂട്ടം എന്റെ പക്കല് എങ്ങനെ ഇരുന്നു എന്നും നീ അറിയുന്നു.
29. Jacob replied: 'You know what work I did for you and how well your livestock fared under my care;
30. ഞാന് വരുംമുമ്പെ നിനക്കു അല്പമേ ഉണ്ടായിരുന്നുള്ളു; ഇപ്പോള് അതു അത്യന്തം വര്ദ്ധിച്ചിരിക്കുന്നു; ഞാന് കാല് വെച്ചേടത്തൊക്കെയും യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുന്നു. ഇനി എന്റെ സ്വന്തഭവനത്തിന്നു വേണ്ടി ഞാന് എപ്പോള് കരുതും എന്നും പറഞ്ഞു.
30. the little you had before I came has grown into very much, since the LORD'S blessings came upon you in my company. Therefore I should now do something for my own household as well.'
31. ഞാന് നിനക്കു എന്തു തരേണം എന്നു അവന് ചോദിച്ചതിന്നു യാക്കോബ് പറഞ്ഞതുനീ ഒന്നും തരേണ്ടാ; ഈ കാര്യം നീ ചെയ്തുതന്നാല് ഞാന് നിന്റെ ആട്ടിന് കൂട്ടത്തെ ഇനിയും മേയിച്ചു പാലിക്കാം.
31. 'What should I pay you?' Laban asked. Jacob answered: 'You do not have to pay me anything outright. I will again pasture and tend your flock, if you do this one thing for me:
32. ഞാന് ഇന്നു നിന്റെ എല്ലാ കൂട്ടങ്ങളിലും കൂടി കടന്നു, അവയില്നിന്നു പുള്ളിയും മറുവുമുള്ള ആടുകളെ ഒക്കെയും ചെമ്മരിയാടുകളില് കറുത്തതിനെയൊക്കെയും കോലാടുകളില് പുള്ളിയും മറുവുമുള്ളതിനെയും വേര്തിരിക്കാം; അതു എന്റെ പ്രതിഫലമായിരിക്കട്ടെ.
32. go through your whole flock today and remove from it every dark animal among the sheep and every spotted or speckled one among the goats. Only such animals shall be my wages.
33. നാളെ ഒരിക്കല് എന്റെ പ്രതിഫലം സംബന്ധിച്ചു നീ നോക്കുവാന് വരുമ്പോള് എന്റെ നീതി തെളിവായിരിക്കും; കോലാടുകളില് പുള്ളിയും മറുവുമില്ലാത്തതും ചെമ്മരിയാടുകളില് കറുത്തനിറമില്ലാത്തതും എല്ലാം മോഷ്ടിച്ചതായി എണ്ണാം.
33. In the future, whenever you check on these wages of mine, let my honesty testify against me: any animal in my possession that is not a speckled or spotted goat, or a dark sheep, got there by theft!'
34. അതിന്നു ലാബാന് നീ പറഞ്ഞതുപോലെ ആകട്ടെ എന്നു പറഞ്ഞു.
34. 'Very well,' agreed Laban. 'Let it be as you say.'
35. അന്നു തന്നേ അവന് വരയും മറുവുമുള്ള മുട്ടാടുകളെയും പുള്ളിയും മറുവുമുള്ള പെണ്കോലാടുകളെ ഒക്കെയും വെണ്മയുള്ളതിനെ ഒക്കെയും ചെമ്മരിയാടുകളില് കറുത്തനിറമുള്ളതിനെ ഒക്കെയും വേര്തിരിച്ചു അവന്റെ പുത്രന്മാരുടെ കയ്യില് ഏല്പിച്ചു.
35. That same day Laban removed the streaked and spotted he-goats and all the speckled and spotted she-goats, all those with some white on them, as well as the fully dark-colored sheep; these he left... in charge of his sons.
36. അവന് തനിക്കും യാക്കോബിന്നും ഇടയില് മൂന്നു ദിവസത്തെ വഴിയകലം വെച്ചു; ലാബാന്റെ ശേഷമുള്ള ആട്ടിന് കൂട്ടങ്ങളെ യാക്കോബ് മേയിച്ചു.
36. Then he put a three days' journey between himself and Jacob, while Jacob continued to pasture the rest of Laban's flock.
37. എന്നാല് യാക്കോബ് പുന്നവൃക്ഷത്തിന്റെയും ബദാംവൃക്ഷത്തിന്റെയും അരിഞ്ഞില്വൃക്ഷത്തിന്റെയും പച്ചക്കൊമ്പുകളെ എടുത്തു അവയില് വെള്ള കാണത്തക്കവണ്ണം വെള്ളവരയായി തോലുരിച്ചു.
37. Jacob, however, got some fresh shoots of poplar, almond and plane trees, and he made white stripes in them by peeling off the bark down to the white core of the shoots.
38. ആടുകള് കുടിപ്പാന് വന്നപ്പോള് അവന് , താന് തോലുരിച്ച കൊമ്പുകളെ പാത്തികളിലും വെള്ളം പകരുന്ന തൊട്ടികളിലും ആടുകളുടെ മുമ്പില് വെച്ചു; അവ വെള്ളം കുടിപ്പാന് വന്നപ്പോള് ചനയേറ്റു.
38. The rods that he had thus peeled he then set upright in the watering troughs, so that they would be in front of the animals that drank from the troughs. When the animals were in heat as they came to drink,
39. ആടുകള് കൊമ്പുകളെ കണ്ടുകൊണ്ടു ചനയേറ്റു വരയും പുള്ളിയും മറുവുമുള്ള കുട്ടികളെ പെറ്റു.
39. the goats mated by the rods, and so they brought forth streaked, speckled and spotted kids.
40. ആ ആട്ടിന് കുട്ടികളെ യാക്കോബ് വേര്തിരിച്ചു ആടുകളെ ലാബാന്റെ ആടുകളില് വരയും മറുവുമുള്ള എല്ലാറ്റിന്നും അഭിമുഖമായി നിര്ത്തി; തന്റെ സ്വന്തകൂട്ടങ്ങളെ ലാബാന്റെ ആടുകളോടു ചേര്ക്കാതെ വേറെയാക്കി.
40. The sheep, on the other hand, Jacob kept apart, and he set these animals to face the streaked or fully dark-colored animals of Laban. Thus he produced special flocks of his own, which he did not put with Laban's flock.
41. ബലമുള്ള ആടുകള് ചനയേലക്കുമ്പോഴൊക്കെയും കൊമ്പുകളെ കണ്ടുകൊണ്ടു ചനയേല്ക്കേണ്ടതിന്നു യാക്കോബ് ആ കൊമ്പുകളെ പാത്തികളില് ആടുകളുടെ കണ്ണിന്നു മുമ്പില് വെച്ചു.
41. Moreover, whenever the hardier animals were in heat, Jacob would set the rods in the troughs in full view of these animals, so that they mated by the rods;
42. ബലമില്ലാത്ത ആടുകള് ചനയേലക്കുമ്പോള് അവയെ വെച്ചില്ല; അങ്ങനെ ബലമില്ലാത്തവ ലാബാന്നും ബലമുള്ളവ യാക്കോബിന്നും ആയിത്തീര്ന്നു.
42. but with the weaker animals he would not put the rods there. So the feeble animals would go to Laban, but the sturdy ones to Jacob.
43. അവന് മഹാസമ്പന്നനായി അവന്നു വളരെ ആടുകളും ദാസീദാസന്മാരും ഒട്ടകങ്ങളും കഴുതകളും ഉണ്ടാകയും ചെയ്തു.
43. Thus the man grew increasingly prosperous, and he came to own not only large flocks but also male and female servants and camels and asses.