9. അപ്പോള് രാജാവിന്റെ ഷണ്ഡന്മാരില് ഒരുത്തനായ ഹര്ബ്ബോനാഇതാ, രാജാവിന്റെ നന്മെക്കായി സംസാരിച്ച മൊര്ദ്ദെഖായിക്കു ഹാമാന് ഉണ്ടാക്കിയതായി അമ്പതു മുഴം ഉയരമുള്ള കഴുമരം ഹാമാന്റെ വീട്ടില് നിലക്കുന്നു എന്നു രാജസന്നിധിയില് ബോധിപ്പിച്ചു; അതിന്മേല് തന്നേ അവനെ തൂക്കിക്കളവിന് എന്നു രാജാവു കല്പിച്ചു.
9. Harvonah, one of the king's attendants, said, 'Look! The gallows seventy-five feet high that Haman made for Mordekhai, who spoke only good for the king, is standing at Haman's house.' The king said, 'Hang him on it.'