Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. അതിന്നു നയമാത്യനായ സോഫര് ഉത്തരം പറഞ്ഞതെന്തെന്നാല്
1. Then Zophar the Naamathite replied:
2. ഉത്തരം പറവാന് എന്റെ നിരൂപണങ്ങള് പൊങ്ങിവരുന്നു. എന്റെ ഉള്ളിലെ തത്രപ്പാടു ഹേതുവായിട്ടു തന്നേ.
2. This is why my unsettling thoughts compel me to answer, because I am upset!
3. എനിക്കു ലജ്ജാകരമായ ശാസന ഞാന് കേട്ടു; എന്നാല് ആത്മാവു എന്റെ വിവേകത്തില് നിന്നു ഉത്തരം പറയുന്നു.
3. I have heard a rebuke that insults me, and my understanding makes me reply.
4. മനുഷ്യന് ഭൂമിയില് ഉണ്ടായതുമുതല് പുരാതനമായ വസ്തുത നീ അറിയുന്നില്ലയോ?
4. Don't you know that ever since antiquity, from [the time] man was placed on earth,
5. ദുഷ്ടന്മാരുടെ ജയഘോഷം താല്ക്കാലികമത്രെ; വഷളന്റെ സന്തോഷം ക്ഷണനേരത്തേക്കേയുള്ളു.
5. the joy of the wicked has been brief and the happiness of the godless has lasted only a moment?
6. അവന്റെ മഹിമ ആകാശത്തോളം ഉയര്ന്നാലും അവന്റെ തല മേഘങ്ങളോളം എത്തിയാലും
6. Though his arrogance reaches heaven, and his head touches the clouds,
7. അവന് സ്വന്തമലംപോലെ എന്നേക്കും നശിക്കും; അവനെ കണ്ടിട്ടുള്ളവര് അവന് എവിടെ എന്നു ചോദിക്കും.
7. he will vanish forever like his own dung. Those who know him will ask, 'Where is he?'
8. അവന് സ്വപ്നംപോലെ പറന്നുപോകും. അവനെ പിന്നെ കാണുകയില്ല; അവന് രാത്രിദര്ശനംപോലെ പാറിപ്പോകും.
8. He will fly away like a dream and never be found; he will be chased away like a vision in the night.
9. അവനെ കണ്ടിട്ടുള്ള കണ്ണു ഇനി അവനെ കാണുകയില്ല; അവന്റെ ഇടം ഇനി അവനെ ദര്ശിക്കയുമില്ല.
9. The eye that saw him will see [him] no more, and his household will no longer see him.
10. അവന്റെ മക്കള് ദരിദ്രന്മാരോടു കൃപ യാചിക്കും; അവന്റെ കൈ തന്നേ അവന്റെ സമ്പത്തു മടക്കിക്കൊടുക്കും.
10. His children will beg from the poor, for his own hands must give back his wealth.
11. അവന്റെ അസ്ഥികളില് യൌവനം നിറഞ്ഞിരിക്കുന്നു; അവ അവനോടുകൂടെ പൊടിയില് കിടക്കും.
11. His bones may be full of youthful vigor, but it will lie down with him in the grave.
12. ദുഷ്ടത അവന്റെ വായില് മധുരിച്ചാലും അവന് അതു നാവിന് കീഴെ മറെച്ചുവെച്ചാലും
12. Though evil tastes sweet in his mouth and he conceals it under his tongue,
13. അതിനെ വിടാതെ പിടിച്ചു വായ്ക്കകത്തു സൂക്ഷിച്ചുവെച്ചാലും
13. though he cherishes it and will not let it go but keeps it in his mouth,
14. അവന്റെ ആഹാരം അവന്റെ കുടലില് പരിണമിച്ചു അവന്റെ ഉള്ളില് സര്പ്പവിഷമായിത്തീരും.
14. yet the food in his stomach turns into cobras' venom inside him.
15. അവന് സമ്പത്തു വിഴുങ്ങിക്കളഞ്ഞു; അതു വീണ്ടും ഛര്ദ്ദിക്കേണ്ടിവരും; ദൈവം അതു അവന്റെ വയറ്റില്നിന്നു പുറത്താക്കിക്കളയും.
15. He swallows wealth but must vomit it up; God will force it from his stomach.
16. അവന് സര്പ്പവിഷം നുകരും; അണലിയുടെ നാവു അവനെ കൊല്ലും.
16. He will suck the poison of cobras; a viper's fangs will kill him.
17. തേനും പാല്പാടയും ഒഴുകുന്ന തോടുകളെയും നദികളെയും അവന് കണ്ടു രസിക്കയില്ല.
17. He will not enjoy the streams, the rivers flowing with honey and cream.
18. തന്റെ സമ്പാദ്യം അവന് അനുഭവിക്കാതെ മടക്കിക്കൊടുക്കും; താന് നേടിയ വസ്തുവകെക്കു ഒത്തവണ്ണം സന്തോഷിക്കയുമില്ല.
18. He must return the fruit of his labor without consuming [it]; he doesn't enjoy the profits from his trading.
19. അവന് ദരിദ്രന്മാരെ പീഡിപ്പിച്ചുപേക്ഷിച്ചു; താന് പണിയാത്ത വീടു അപഹരിച്ചു.
19. For he oppressed and abandoned the poor; he seized a house he did not build.
20. അവന്റെ കൊതിക്കു പതംവരായ്കയാല് അവന് തന്റെ മനോഹരധനത്തോടുകൂടെ രക്ഷപ്പെടുകയില്ല.
20. Because his appetite is never satisfied, he does not escape his desires.
21. അവന് തിന്നുകളയാതെ ഒന്നും ശേഷിപ്പിക്കയില്ല; അതുകൊണ്ടു അവന്റെ അഭിവൃദ്ധി നിലനില്ക്കയില്ല.
21. Nothing is left for him to consume; therefore, his prosperity will not last.
22. അവന്റെ സമൃദ്ധിയുടെ പൂര്ണ്ണതയില് അവന്നു ഞെരുക്കം ഉണ്ടാകും; അരിഷ്ടന്മാരുടെ കൈ ഒക്കെയും അവന്റെ മേല് വരും.
22. At the height of his success distress will come to him; the full weight of misery will crush him.
23. അവന് വയറു നിറെക്കുമ്പോള് തന്നേ ദൈവം തന്റെ ഉഗ്രകോപം അവന്റെ മേല് അയക്കും; അവന് ഭക്ഷിക്കുമ്പോള് അതു അവന്റെ മേല് വര്ഷിപ്പിക്കും.
23. When he fills his stomach, God will send His burning anger against him, raining [it] down on him while he is eating.
24. അവന് ഇരിമ്പായുധം ഒഴിഞ്ഞോടും; താമ്രചാപം അവനില് അസ്ത്രം തറെപ്പിക്കും.
24. If he flees from an iron weapon, [an arrow from] a bronze bow will pierce him.
25. അവന് പറിച്ചിട്ടു അതു അവന്റെ ദേഹത്തില്നിന്നു പുറത്തുവരുന്നു. മിന്നുന്ന മുന അവന്റെ പിത്തത്തില്നിന്നു പുറപ്പെടുന്നു; ഘോരത്വങ്ങള് അവന്റെമേല് ഇരിക്കുന്നു.
25. He pulls it out of his back, the flashing tip out of his liver. Terrors come over him.
26. അന്ധകാരമൊക്കെയും അവന്റെ നിക്ഷേപമായി സംഗ്രഹിച്ചിരിക്കുന്നു; ആരും ഊതാത്ത തീക്കു അവന് ഇരയാകും; അവന്റെ കൂടാരത്തില് ശേഷിച്ചിരിക്കുന്നതിനെ അതു ദഹിപ്പിക്കും;
26. Total darkness is reserved for his treasures. A fire unfanned [by human hands] will consume him; it will feed on what is left in his tent.
27. ആകാശം അവന്റെ അകൃത്യത്തെ വെളിപ്പെടുത്തും ഭൂമി അവനോടു എതിര്ത്തുനിലക്കും.
27. The heavens will expose his iniquity, and the earth will rise up against him.
28. അവന്റെ വീട്ടിലെ വരവു പോയ്പോകും; അവന്റെ കോപത്തിന്റെ ദിവസത്തില് അതു ഒഴുകിപ്പോകും.
28. The possessions in his house will be removed, flowing away on the day of God's anger.
29. ഇതു ദുഷ്ടന്നു ദൈവം കൊടുക്കുന്ന ഔഹരിയും ദൈവം അവന്നു നിയമിച്ച അവകാശവും ആകുന്നു.
29. This is the wicked man's lot from God, the inheritance God ordained for him.