Job - ഇയ്യോബ് 23 | View All

1. അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാല്

1. Job replied,

2. ഇന്നും എന്റെ സങ്കടം കൊടിയതാകുന്നു; അവന്റെ കൈ എന്റെ ഞരക്കത്തിന്മേല് ഭാരമാകുന്നു.

2. 'Even today my problems are more than I can handle. In spite of my groans, God's hand is heavy on me.

3. അവനെ എവിടെ കാണുമെന്നറിഞ്ഞെങ്കില് കൊള്ളായിരുന്നു; അവന്റെ ന്യായാസനത്തിങ്കല് ഞാന് ചെല്ലുമായിരുന്നു.

3. I wish I knew where I could find him! I wish I could go to the place where he lives!

4. ഞാന് അവന്റെ മുമ്പില് എന്റെ ന്യായം വിവരിക്കുമായിരുന്നു; ന്യായവാദം കോരിച്ചൊരിയുമായിരുന്നു.

4. I would state my case to him. I'd give him all of my arguments.

5. അവന്റെ ഉത്തരം അറിയാമായിരുന്നു; അവന് എന്തു പറയുമെന്നും ഗ്രഹിക്കാമായിരുന്നു.

5. I'd find out what his answers would be. I'd think about what he would say.

6. അവന് ബലാധിക്യത്തോടെ എന്നോടു വ്യവഹരിക്കുമോ? ഇല്ല; അവന് എന്നെ ആദരിക്കേയുള്ളു.

6. Would he oppose me with his great power? No. He wouldn't bring charges against me.

7. അവിടെ നേരുള്ളവന് അവനോടു വാദിക്കുമായിരുന്നു; ഞാന് സദാകാലത്തേക്കും എന്റെ ന്യായാധിപന്റെ കയ്യില്നിന്നു രക്ഷപ്പെടുമായിരുന്നു.

7. I'm an honest person. I could state my case to him. Then my Judge would tell me once and for all that I'm not guilty.

8. ഞാന് കിഴക്കോട്ടു ചെന്നാല് അവന് അവിടെ ഇല്ല; പടിഞ്ഞാറോട്ടു ചെന്നാല് അവനെ കാണുകയില്ല.

8. 'But if I go to the east, God isn't there. If I go to the west, I don't find him.

9. വടക്കു അവന് പ്രവര്ത്തിക്കയില് നോക്കീട്ടു അവനെ കാണുന്നില്ല; തെക്കോട്ടു അവന് തിരിയുന്നു; അവനെ കാണുന്നില്ലതാനും.

9. When he's working in the north, I don't see him there. When he turns to the south, I don't see him there either.

10. എന്നാല് ഞാന് നടക്കുന്ന വഴി അവന് അറിയുന്നു; എന്നെ ശോധന കഴിച്ചാല് ഞാന് പൊന്നുപോലെ പുറത്തു വരും.
1 പത്രൊസ് 1:7

10. But he knows every step I take. When he has put me to the test, I'll come out as pure as gold.

11. എന്റെ കാലടി അവന്റെ ചുവടു തുടര്ന്നു ചെല്ലുന്നു; ഞാന് വിട്ടുമാറാതെ അവന്റെ വഴി പ്രമാണിക്കുന്നു.

11. My feet have closely followed his steps. I've stayed on his path without turning away.

12. ഞാന് അവന്റെ അധരങ്ങളുടെ കല്പന വിട്ടു പിന്മാറീട്ടില്ല; അവന്റെ വായലിലെ വചനങ്ങളെ എന്റെ ആഹാരത്തെക്കാള് സൂക്ഷിച്ചിരിക്കുന്നു.

12. I haven't disobeyed his commands. I've treasured his words more than my daily bread.

13. അവനോ അനന്യന് ; അവനെ തടുക്കുന്നതു ആര്? തിരുവുള്ളത്തിന്റെ താല്പര്യം അവന് അനുഷ്ഠിക്കും.

13. 'But he's the only God. Who can oppose him? He does anything he wants to do.

14. എനിക്കു നിയമിച്ചിരിക്കുന്നതു അവന് നിവര്ത്തിക്കുന്നു; ഇങ്ങനെയുള്ള പലതും അവന്റെ പക്കല് ഉണ്ടു.

14. He carries out his plans against me. And he still has many other plans just like them.

15. അതുകൊണ്ടു ഞാന് അവന്റെ സാന്നിദ്ധ്യത്തിങ്കല് ഭ്രമിക്കുന്നു; ഔര്ത്തുനോക്കുമ്പോള് ഞാന് അവനെ ഭയപ്പെടുന്നു.

15. That's why I'm so terrified. When I think about all of this, I'm afraid of him.

16. ദൈവം എനിക്കു ധൈര്യക്ഷയം വരുത്തി, സര്വ്വശക്തന് എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു.

16. God has made my heart weak. The Mighty One has filled me with terror.

17. ഞാന് പരവശനായിരിക്കുന്നതു അന്ധകാരം നിമിത്തമല്ല, കൂരിരുട്ടു എന്റെ മുഖത്തെ മൂടുന്നതുകൊണ്ടുമല്ല.

17. But even the darkness of death won't make me silent. When the darkness of the grave covers my face, I won't be quiet.



Shortcut Links
ഇയ്യോബ് - Job : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |