Exodus - പുറപ്പാടു് 2 | View All

1. എന്നാല് ലേവികുടുംബത്തിലെ ഒരു പുരുഷന് പോയി ഒരു ലേവ്യകന്യകയെ പരിഗ്രഹിച്ചു.

1. And there wente forth a man of the house of Leui, and toke a doughter of Leui.

2. അവള് ഗര്ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു. അവന് സൌന്ദര്യമുള്ളവന് എന്നു കണ്ടിട്ടു അവനെ മൂന്നു മാസം ഒളിച്ചുവെച്ചു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:20, എബ്രായർ 11:23

2. And the wife conceaued and bare a sonne. And whan she sawe yt it was a proper childe, she hyd him thre monethes.

3. അവനെ പിന്നെ ഒളിച്ചുവെപ്പാന് കഴിയാതെ ആയപ്പോള് അവള് ഒരു ഞാങ്ങണപ്പെട്ടകം വാങ്ങി, അതിന്നു പശയും കീലും തേച്ചു, പൈതലിനെ അതില് കിടത്തി, നദിയുടെ അരികില് ഞാങ്ങണയുടെ ഇടയില് വെച്ചു.

3. And whan she coude hyde him no longer, she toke an Arke of redes, and dawbed it ouer with slyme and pitch, and layed the childe therin, and set it amonge the redes by the waters brynke.

4. അവന്നു എന്തു ഭവിക്കുമെന്നു അറിവാന് അവന്റെ പെങ്ങള് ദൂരത്തു നിന്നു.

4. But his sister stode a farre of, to wete what wolde come of him.

5. അപ്പോള് ഫറവോന്റെ പുത്രി നദിയില് കുളിപ്പാന് വന്നു; അവളുടെ ദാസിമാര് നദീതീരത്തുകൂടി നടന്നു; അവള് ഞാങ്ങണയുടെ ഇടയില് പെട്ടകം കണ്ടപ്പോള് അതിനെ എടുത്തു കൊണ്ടുവരുവാന് ദാസിയെ അയച്ചു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:21

5. And Pharaos doughter came downe, to wash herself in the water: And hir maydens walked by the water syde: and whan she sawe the Arke amonge the redes, she sent one of hir maydens, and caused it to be fett.

6. അവള് അതു തുറന്നാറെ പൈതലിനെ കണ്ടുകുട്ടി ഇതാ, കരയുന്നു. അവള്ക്കു അതിനോടു അലിവുതോന്നിഇതു എബ്രായരുടെ പൈതങ്ങളില് ഒന്നു എന്നു പറഞ്ഞു.

6. And whan she opened it, she sawe ye childe: and beholde the babe wepte. Then had she pytie vpon it, and sayde: It is one of the Hebrues children.

7. അവന്റെ പെങ്ങള് ഫറവോന്റെ പുത്രിയോടുഈ പൈതലിന്നു മുലകൊടുക്കേണ്ടതിന്നു ഒരു എബ്രായസ്ത്രീയെ ഞാന് ചെന്നു വിളിച്ചു കൊണ്ടുവരേണമോ എന്നു ചോദിച്ചു.

7. Then sayde his syster vnto Pharaos doughter: Shal I go, and call the a nurse of the Hebrues wemen, to nurse ye the childe?

8. ഫറവോന്റെ പുത്രി അവളോടുചെന്നു കൊണ്ടു വരിക എന്നു പറഞ്ഞു. കന്യക ചെന്നു പൈതലിന്റെ അമ്മയെ വിളിച്ചുകൊണ്ടുവന്നു.

8. Pharaos doughter sayde vnto her: Go thy waye. The mayde wente, and called the childes mother.

9. ഫറവോന്റെ പുത്രി അവളോടുനീ ഈ പൈതലിനെ കൊണ്ടുപോയി മുലകൊടുത്തു വളര്ത്തേണം; ഞാന് നിനക്കു ശമ്പളം തരാം എന്നു പറഞ്ഞു. സ്ത്രി പൈതലിനെ എടുത്തു കൊണ്ടുപോയി മുലകൊടുത്തു വളര്ത്തി.

9. Then sayde Pharaos doughter vnto her: Take this childe, and nurse it for me, I wyll geue ye thy rewarde. The woman toke the childe, and nursed it.

10. പൈതല് വളര്ന്നശേഷം അവള് അവനെ ഫറവോന്റെ പുത്രിയുടെ അടുക്കല് കൊണ്ടു പോയി, അവന് അവള്ക്കു മകനായിഞാന് അവനെ വെള്ളത്തില് നിന്നു വലിച്ചെടുത്തു എന്നു പറഞ്ഞു അവള് അവന്നു മോശെ എന്നു പേരിട്ടു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:21

10. And whan the childe was growne, she brought it vnto Pharaos doughter, and it became hir sonne, and she called him Moses. For she sayde: I toke him out of the water.

11. ആ കാലത്തു മോശെ മുതിര്ന്നശേഷം അവന് തന്റെ സഹോദരന്മാരുടെ അടുക്കല് ചെന്നു അവരുടെ ഭാരമുള്ള വേല നോക്കി, തന്റെ സഹോദരന്മാരില് ഒരു എബ്രായനെ ഒരു മിസ്രയീമ്യന് അടിക്കുന്നതു കണ്ടു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:23, എബ്രായർ 11:24

11. Vpon a tyme whan Moses was greate, he wente forth vnto his brethren, and loked vpon their burthens, and sawe, that an Egipcia smote one of his brethren ye Hebrues.

12. അവന് അങ്ങോട്ടും ഇങ്ങോട്ടും നോക്കീട്ടു ആരും ഇല്ലെന്നു കണ്ടപ്പോള് മിസ്രയീമ്യനെ അടിച്ചു കൊന്നു മണലില് മറവുചെയ്തു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:24

12. And he loked rounde aboute him: and whan he sawe that there was no man, he slew the Egipcian, and buried him in the sonde.

13. പിറ്റേ ദിവസവും അവന് ചെന്നപ്പോള് രണ്ടു എബ്രായ പുരുഷന്മാര് തമ്മില് ശണ്ഠയിടുന്നതു കണ്ടു, അന്യായം ചെയ്തവനോടുനിന്റെ കൂട്ടുകാരനെ അടിക്കുന്നതു എന്തു എന്നു ചോദിച്ചു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:27-28

13. The next daye he wente forth also, and sawe two men of the Hebrues stryuynge together, and sayde to the vngodly: Wherfore smytest thou thy neghboure?

14. അതിന്നു അവന് നിന്നെ ഞങ്ങള്ക്കു പ്രഭുവും ന്യായാധിപതിയും ആക്കിയവന് ആര്? മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാന് ഭാവിക്കുന്നുവോ എന്നു ചോദിച്ചു. അപ്പോള് കാര്യം പ്രസിദ്ധമായിപ്പോയല്ലോ എന്നു മോശെ പറഞ്ഞു പേടിച്ചു.
ലൂക്കോസ് 12:14, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:35, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:27-28

14. But he sayde: Who made the a ruler or iudge ouer vs? Wilt thou slaye me also, as thou slewest the Egipcian? The was Moses afrayed, and sayde: How is this knowne?

15. ഫറവോന് ഈ കാര്യം കേട്ടാറെ മോശെയെ കൊല്ലുവാന് അന്വേഷിച്ചു. മോശെ ഫറവോന്റെ സന്നിധിയില്നിന്നു ഔടിപ്പോയി, മിദ്യാന് ദേശത്തു ചെന്നു പാര്ത്തു; അവന് ഒരു കിണറ്റിന്നരികെ ഇരുന്നു.
എബ്രായർ 11:27, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:29

15. And Pharao herde of it, and sought for Moses, to slaye him. But Moses fled from Pharao, and kepte him in the lande of Madian, and sat him downe by a wells syde.

16. മിദ്യാനിലെ പുരോഹിതന്നു ഏഴു പുത്രിമാര് ഉണ്ടായിരുന്നു. അവര് വന്നു അപ്പന്റെ ആടുകള്ക്കു കുടിപ്പാന് വെള്ളം കോരി തൊട്ടികള് നിറെച്ചു.

16. The prest Madian had seuen doughters, which came to drawe water, and fylled the troughes, to geue their fathers shepe to drinke.

17. എന്നാല് ഇടയന്മാര് വന്നു അവരെ ആട്ടിക്കളഞ്ഞുഅപ്പോള് മോശെ എഴുന്നേറ്റു അവരെ സഹായിച്ചു അവരുടെ ആടുകളെ കുടിപ്പിച്ചു.

17. Then came the shepherdes, and droue the awaye. But Moses gat him vp, and helped them, and gaue their shepe to drynke.

18. അവര് തങ്ങളുടെ അപ്പനായ റെഗൂവേലിന്റെ അടുക്കല് വന്നപ്പോള്നിങ്ങള് ഇന്നു ഇത്രവേഗം വന്നതു എങ്ങനെ എന്നു അവന് ചോദിച്ചു.

18. And whan they came to Reguel their father, he saide: How came ye so soone to daie?

19. ഒരു മിസ്രയീമ്യന് ഇടയന്മാരുടെ കയ്യില്നിന്നു ഞങ്ങളെ വിടുവിച്ചു, ഞങ്ങള്ക്കു വെള്ളം കോരിത്തന്നു ആടുകളെ കുടിപ്പിച്ചു എന്നു അവര് പറഞ്ഞു.

19. They sayde: A man of Egipte delyuered vs from ye shepherdes, and drew vnto vs, and gaue the shepe to drynke.

20. അവന് തന്റെ പുത്രിമാരോടുഅവന് എവിടെ? നിങ്ങള് അവനെ വിട്ടേച്ചു പോന്നതെന്തു? ഭക്ഷണം കഴിപ്പാന് അവനെ വിളിപ്പിന് എന്നു പറഞ്ഞു.

20. He sayde vnto his doughters. Where is he? Wherfore let ye the man go, that ye called him not to eate with vs?

21. മോശെക്കു അവനോടുകൂടെ പാര്പ്പാന് സമ്മതമായി; അവന് മോശെക്കു തന്റെ മകള് സിപ്പോറയെ കൊടുത്തു.

21. And Moses was content to dwell with the man. And he gaue Moses his doughter Zipora,

22. അവള് ഒരു മകനെ പ്രസവിച്ചുഞാന് അന്യദേശത്തു പരദേശി ആയിരിക്കുന്നു എന്നു അവന് പറഞ്ഞു അവന്നു ഗേര്ശോം എന്നു പേരിട്ടു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:6

22. which bare him a sonne, and he called him Gerson, for he sayde: I am become a straunger in a straunge lande.

23. ഏറെ നാള് കഴിഞ്ഞിട്ടു മിസ്രയീംരാജാവു മരിച്ചു. യിസ്രായേല്മക്കള് അടിമവേല നിമിത്തം നെടുവീര്പ്പിട്ടു നിലവിളിച്ചു; അടിമവേല ഹേതുവായുള്ള നിലവിള ദൈവസന്നിധിയില് എത്തി.

23. And she bare him yet a sonne, whom he called Elieser, and sayde: The God of my father is my helper, and hath delyuered me from Pharaos hade.But after this in processe of tyme, the kynge of Egipte dyed. And the childre of Israel sighed ouer their laboure, and cried.

24. ദൈവം അവരുടെ നിലവിളി കേട്ടു; ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും തനിക്കുള്ള നിയമവും ഔര്ത്തു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:34

24. And their crye ouer their labor, came before God. And God herde their coplaynte, & remebred his couenaunt with Abraham Isaac and Iacob.

25. ദൈവം യിസ്രായേല്മക്കളെ കടാക്ഷിച്ചു; ദൈവം അറിഞ്ഞു.

25. And God loked vpon the childre of Israel, and God knew it.



Shortcut Links
പുറപ്പാടു് - Exodus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |