Proverbs - സദൃശ്യവാക്യങ്ങൾ 17 | View All

1. കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലും സ്വസ്ഥതയോടുകൂടി ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലതു.

1. Better is a dry morsell, if peace be with it, then an house full of sacrifices with strife.

2. നാണംകെട്ട മകന്റെമേല് ബുദ്ധിമാനായ ദാസന് കര്ത്തൃത്വം നടത്തും; സഹോദരന്മാരുടെ ഇടയില് അവകാശം പ്രാപിക്കും.

2. A discrete seruant shall haue rule ouer a lewde sonne, and hee shall deuide the heritage among the brethren.

3. വെള്ളിക്കു പുടം, പൊന്നിന്നു മൂശ; ഹൃദയങ്ങളെ ശോധന ചെയ്യുന്നവനോ യഹോവ.
1 പത്രൊസ് 1:17

3. As is the fining pot for siluer, and the fornace for golde, so the Lord trieth the heartes.

4. ദുഷ്കര്മ്മി നീതികെട്ട അധരങ്ങള്ക്കു ശ്രദ്ധകൊടുക്കുന്നു; വ്യാജം പറയുന്നവന് വഷളത്വമുള്ള നാവിന്നു ചെവികൊടുക്കുന്നു.

4. The wicked giueth heed to false lippes, and a lyer hearkeneth to the naughtie tongue.

5. ദരിദ്രനെ പരിഹസിക്കുന്നവന് അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ആപത്തില് സന്തോഷിക്കുന്നവന്നു ശിക്ഷ വരാതിരിക്കയില്ല.

5. Hee that mocketh the poore, reprocheth him, that made him: and he that reioyceth at destruction, shall not be vnpunished.

6. മക്കളുടെ മക്കള് വൃദ്ധന്മാര്ക്കും കിരീടമാകുന്നു; മക്കളുടെ മഹത്വം അവരുടെ അപ്പന്മാര് തന്നേ.

6. Childres children are the crowne of the elders: and the glory of ye children are their fathers.

7. സുഭാഷിതം പറയുന്ന അധരം ഭോഷന്നു യോഗ്യമല്ല; വ്യാജമുള്ള അധരം ഒരു പ്രഭുവിന്നു എങ്ങിനെ?

7. Hie talke becommeth not a foole, much lesse a lying talke a prince.

8. സമ്മാനം വാങ്ങുന്നവന്നു അതു രത്നമായി തോന്നും; അതു ചെല്ലുന്നെടത്തൊക്കെയും കാര്യം സാധിക്കും.

8. A rewarde is as a stone pleasant in the eyes of them that haue it: it prospereth, whithersoeuer it turneth.

9. സ്നേഹം തേടുന്നവന് ലംഘനം മറെച്ചുവെക്കുന്നു; കാര്യം പാട്ടാക്കുന്നവനോ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.

9. Hee that couereth a transgression, seeketh loue: but hee that repeateth a matter, separateth the prince.

10. ഭോഷനെ നൂറു അടിക്കുന്നതിനെക്കാള് ബുദ്ധിമാനെ ഒന്നു ശാസിക്കുന്നതു അധികം ഫലിക്കും.

10. A reproofe entereth more into him that hath vnderstanding, then an hundreth stripes into a foole.

11. മത്സരക്കാരന് ദോഷം മാത്രം അന്വേഷിക്കുന്നു; ക്രൂരനായോരു ദൂതനെ അവന്റെ നേരെ അയക്കും.

11. A sedicious person seeketh onely euill, and a cruel messenger shall be sent against him.

12. മൂഢനെ അവന്റെ ഭോഷത്വത്തില് എതിരിടുന്നതിനെക്കാള് കുട്ടികള് കാണാതെപോയ കരടിയെ എതിരിടുന്നതു ഭേദം.

12. It is better for a man to meete a beare robbed of her whelpes, then a foole in his follie.

13. ഒരുത്തന് നന്മെക്കു പകരം തിന്മ ചെയ്യുന്നു എങ്കില് അവന്റെ ഭവനത്തെ തിന്മ വിട്ടുമാറുകയില്ല.

13. He that rewardeth euil for good, euil shall not depart from his house.

14. കലഹത്തിന്റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ; ആകയാല് കലഹമാകുംമുമ്പെ തര്ക്കം നിര്ത്തിക്കളക.

14. The beginning of strife is as one that openeth the waters: therefore or the contention be medled with, leaue off.

15. ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും രണ്ടുപേരും യഹോവേക്കു വെറുപ്പു.

15. He that iustifieth the wicked, and he that condemneth the iust, euen they both are abomination to the Lord.

16. മൂഢന്നു ബുദ്ധിയില്ലാതിരിക്കെ ജ്ഞാനം സമ്പാദിപ്പാന് അവന്റെ കയ്യില് ദ്രവ്യം എന്തിനു?

16. Wherefore is there a price in the hand of the foole to get wisdome, and he hath none heart?

17. സ്നേഹിതന് എല്ലാകാലത്തും സ്നേഹിക്കുന്നു; അനര്ത്ഥകാലത്തു അവന് സഹോദരനായ്തീരുന്നു.

17. A friende loueth at all times: and a brother is borne for aduersitie.

18. ബുദ്ധിഹീനനായ മനുഷ്യന് കയ്യടിച്ചു കൂട്ടുകാരന്നു വേണ്ടി ജാമ്യം നിലക്കുന്നു.

18. A man destitute of vnderstanding, toucheth the hande, and becommeth suretie for his neighbour.

19. കലഹപ്രിയന് ലംഘനപ്രിയന് ആകുന്നു; പടിവാതില് പൊക്കത്തില് പണിയുന്നവന് ഇടിവു ഇച്ഛിക്കുന്നു.

19. He loueth transgression, that loueth strife: and he that exalteth his gate, seeketh destruction.

20. വക്രഹൃദയമുള്ളവന് നന്മ കാണുകയില്ല; വികട നാവുള്ളവന് ആപത്തില് അകപ്പെടും.

20. The froward heart findeth no good: and he that hath a naughtie tongue, shall fall into euill.

21. ഭോഷനെ ജനിപ്പിച്ചവന്നു അതു ഖേദകാരണമാകും; മൂഢന്റെ അപ്പന്നു സന്തോഷം ഉണ്ടാകയില്ല.

21. He that begetteth a foole, getteth himselfe sorow, and the father of a foole can haue no ioy.

22. സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു; തകര്ന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.

22. A ioyfull heart causeth good health: but a sorowfull minde dryeth the bones.

23. ദുഷ്ടന് ന്യായത്തിന്റെ വഴികളെ മറിക്കേണ്ടതിന്നു ഒളിച്ചുകൊണ്ടുവരുന്ന സമ്മാനം വാങ്ങുന്നു.

23. A wicked man taketh a gift out of the bosome to wrest the wayes of iudgement.

24. ജ്ഞാനം ബുദ്ധിമാന്റെ മുമ്പില് ഇരിക്കുന്നു; മൂഢന്റെ കണ്ണോ ഭൂമിയുടെ അറുതികളിലേക്കു നോക്കുന്നു.

24. Wisdome is in the face of him that hath vnderstanding: but the eyes of a foole are in the corners of the world.

25. മൂഢനായ മകന് അപ്പന്നു വ്യസനവും തന്നെ പ്രസവിച്ചവള്ക്കു കൈപ്പും ആകുന്നു.

25. A foolish sonne is a griefe vnto his father, and a heauines to her that bare him.

26. നീതിമാന്നു പിഴ കല്പിക്കുന്നതും ശ്രേഷ്ഠന്മാരെ നേര്നിമിത്തം അടിക്കുന്നതും നന്നല്ല.

26. Surely it is not good to condemne the iust, nor that ye princes should smite such for equitie.

27. വാക്കു അടക്കിവെക്കുന്നവന് പരിജ്ഞാനമുള്ളവന് ; ശാന്തമാനസന് ബുദ്ധിമാന് തന്നേ.

27. Hee that hath knowledge, spareth his wordes, and a man of vnderstanding is of an excellent spirit.

28. മിണ്ടാതിരുന്നാല് ഭോഷനെപ്പോലും ജ്ഞാനിയായും അധരം അടെച്ചുകൊണ്ടാല് വിവേകിയായും എണ്ണും.

28. Euen a foole (when he holdeth his peace) is counted wise, and hee that stoppeth his lips, prudent.



Shortcut Links
സദൃശ്യവാക്യങ്ങൾ - Proverbs : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |