Ecclesiastes - സഭാപ്രസംഗി 7 | View All

1. നല്ല പേര് സുഗന്ധതൈലത്തെക്കാളും മരണദിവസം ജനനദിവസത്തെക്കാളും ഉത്തമം.

1. A good reputation is better than expensive perfume; and the day you die is better than the day you are born.

2. വിരുന്നുവീട്ടില് പോകുന്നതിനെക്കാള് വിലാപഭവനത്തില് പോകുന്നതു നല്ലതു; അതല്ലോ സകലമനുഷ്യരുടെയും അവസാനം; ജീവച്ചിരിക്കുന്നവന് അതു ഹൃദയത്തില് കരുതിക്കൊള്ളും.

2. It is better to go to a home where there is mourning than to one where there is a party, because the living should always remind themselves that death is waiting for us all.

3. ചിരിയെക്കാള് വ്യസനം നല്ലതു മുഖം വാടിയിരിക്കുമ്പോള് ഹൃദയം സുഖമായിരിക്കും.

3. Sorrow is better than laughter; it may sadden your face, but it sharpens your understanding.

4. ജ്ഞാനികളുടെ ഹൃദയം വിലാപഭവനത്തില് ഇരിക്കുന്നു; മൂഢന്മാരുടെ ഹൃദയമോ സന്തോഷഭവനത്തിലത്രേ.

4. Someone who is always thinking about happiness is a fool. A wise person thinks about death.

5. മൂഢന്റെ ഗീതം കേള്ക്കുന്നതിനെക്കാള് ജ്ഞാനിയുടെ ശാസന കേള്ക്കുന്നതു മനുഷ്യന്നു നല്ലതു.

5. It is better to have wise people reprimand you than to have stupid people sing your praises.

6. മൂഢന്റെ ചിരി കലത്തിന്റെ കീഴെ കത്തുന്ന മുള്ളിന്റെ പൊടുപൊടുപ്പുപോലെ ആകുന്നു; അതും മായ അത്രേ.

6. When a fool laughs, it is like thorns crackling in a fire. It doesn't mean a thing.

7. കോഴ ജ്ഞാനിയെ പൊട്ടനാക്കുന്നു; കൈക്കൂലി ഹൃദയത്തെ കെടുത്തുകളയുന്നു.

7. You may be wise, but if you cheat someone, you are acting like a fool. If you take a bribe, you ruin your character.

8. ഒരു കാര്യത്തിന്റെ ആരംഭത്തെക്കാള് അതിന്റെ അവസാനം നല്ലതു; ഗര്വ്വമാനസനെക്കാള് ക്ഷമാമാനസന് ശ്രേഷ്ഠന് .

8. The end of something is better than its beginning. Patience is better than pride.

9. നിന്റെ മനസ്സില് അത്ര വേഗം നീരസം ഉണ്ടാകരുതു; മൂഢന്മാരുടെ മാര്വ്വില് അല്ലോ നീരസം വസിക്കുന്നതു.
യാക്കോബ് 1:19

9. Keep your temper under control; it is foolish to harbor a grudge.

10. പണ്ടത്തേ കാലം ഇപ്പോഴത്തേതിനെക്കാള് നന്നായിരുന്നതിന്റെ കാരണം എന്തു എന്നു നീ ചോദിക്കരുതു; നീ അങ്ങനെ ചോദിക്കുന്നതു ജ്ഞാനമല്ലല്ലോ.

10. Never ask, 'Oh, why were things so much better in the old days?' It's not an intelligent question.

11. ജ്ഞാനം ഒരു അവകാശംപോലെ നല്ലതു; സകലഭൂവാസികള്ക്കും അതു ബഹുവിശേഷം.

11. Everyone who lives ought to be wise; it is as good as receiving an inheritance

12. ജ്ഞാനം ഒരു ശരണം, ദ്രവ്യവും ഒരു ശരണം; ജ്ഞാനമോ ജ്ഞാനിയുടെ ജീവനെ പാലിക്കുന്നു; ഇതത്രേ പരിജ്ഞാനത്തിന്റെ വിശേഷത.

12. and will give you as much security as money can. Wisdom keeps you safe---this is the advantage of knowledge.

13. ദൈവത്തിന്റെ പ്രവൃത്തിയെ നോക്കുക; അവന് വളെച്ചതിനെ നേരെയാക്കുവാന് ആര്ക്കും കഴിയും?

13. Think about what God has done. How can anyone straighten out what God has made crooked?

14. സുഖകാലത്തു സുഖമായിരിക്ക; അനര്ത്ഥകാലത്തോ ചിന്തിച്ചുകൊള്ക; മനുഷ്യന് തന്റെ ശേഷം വരുവാനുള്ളതൊന്നും ആരാഞ്ഞറിയാതെയിരിക്കേണ്ടതിന്നു ദൈവം രണ്ടിനെയും ഉണ്ടാക്കിയിരിക്കുന്നു.

14. When things are going well for you, be glad, and when trouble comes, just remember: God sends both happiness and trouble; you never know what is going to happen next.

15. ഞാന് എന്റെ മായാകാലത്തു ഇതൊക്കെയും കണ്ടുതന്റെ നീതിയില് നശിച്ചുപോകുന്ന നീതിമാന് ഉണ്ടു; തന്റെ ദുഷ്ടതയില് ദിര്ഘായുസ്സായിരിക്കുന്ന ദുഷ്ടനും ഉണ്ടു.

15. My life has been useless, but in it I have seen everything. Some good people may die while others live on, even though they are evil.

16. അതിനീതിമാനായിരിക്കരുതു; അതിജ്ഞാനിയായിരിക്കയും അരുതു; നിന്നെ നീ എന്തിന്നു നശിപ്പിക്കുന്നു?

16. So don't be too good or too wise---why kill yourself ?

17. അതിദുഷ്ടനായിരിക്കരുതു; മൂഢനായിരിക്കയുമരുതു; കാലത്തിന്നു മുമ്പെ നീ എന്തിന്നു മരിക്കുന്നു?

17. But don't be too wicked or too foolish, either---why die before you have to?

18. നീ ഇതു പിടിച്ചുകൊണ്ടാല് കൊള്ളാം; അതിങ്കല്നിന്നു നിന്റെ കൈ വലിച്ചുകളയരുതു; ദൈവഭക്തന് ഇവ എല്ലാറ്റില്നിന്നും ഒഴിഞ്ഞുപോരും.

18. Avoid both extremes. If you have reverence for God, you will be successful anyway.

19. ഒരു പട്ടണത്തില് പത്തു ബലശാലികള് ഉള്ളതിനെക്കാള് ജ്ഞാനം ജ്ഞാനിക്കു അധികം ബലം.

19. Wisdom does more for a person than ten rulers can do for a city.

20. പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയില് ഇല്ല.
റോമർ 3:10

20. There is no one on earth who does what is right all the time and never makes a mistake.

21. പറഞ്ഞുകേള്ക്കുന്ന സകലവാക്കിന്നും നീ ശ്രദ്ധകൊടുക്കരുതു; നിന്റെ ദാസന് നിന്നെ ശപിക്കുന്നതു നീ കേള്ക്കാതിരിക്കേണ്ടതിന്നു തന്നേ.

21. Don't pay attention to everything people say---you may hear your servant insulting you,

22. നീയും പല പ്രാവശ്യ്വം മറ്റുള്ളവരെ ശപിച്ചപ്രകാരം നിനക്കു മനോബോധമുണ്ടല്ലോ.

22. and you know yourself that you have insulted other people many times.

23. ഇതൊക്കെയും ഞാന് ജ്ഞാനംകൊണ്ടു പരീക്ഷിച്ചുനോക്കി; ഞാന് ജ്ഞാനം സമ്പാദിക്കുമെന്നു ഞാന് പറഞ്ഞു; എന്നാല് അതു എനിക്കു ദൂരമായിരുന്നു.

23. I used my wisdom to test all of this. I was determined to be wise, but it was beyond me.

24. ഉള്ളതു ദൂരവും അത്യഗാധവും ആയിരിക്കുന്നു; അതു കണ്ടെത്തുവാന് ആര്ക്കും കഴിയും?

24. How can anyone discover what life means? It is too deep for us, too hard to understand.

25. ഞാന് തിരിഞ്ഞു, അറിവാനും പരിശോധിപ്പാനും ജ്ഞാനവും യുക്തിയും അന്വേഷിപ്പാനും ദുഷ്ടത ഭോഷത്വമെന്നും മൂഢത ഭ്രാന്തു എന്നും ഗ്രഹിപ്പാനും മനസ്സുവെച്ചു.

25. But I devoted myself to knowledge and study; I was determined to find wisdom and the answers to my questions, and to learn how wicked and foolish stupidity is.

26. മരണത്തെക്കാള് കൈപ്പായിരിക്കുന്ന ഒരു കാര്യം ഞാന് കണ്ടുഹൃദയത്തില് കണികളും വലകളും കയ്യില് പാശങ്ങളും ഉള്ള സ്ത്രീയെ തന്നേ; ദൈവത്തിന്നു പ്രസാദമുള്ളവന് അവളെ ഒഴിഞ്ഞു രക്ഷപ്പെടും; പാപിയോ അവളാല് പിടിപെടും.

26. I found something more bitter than death---the woman who is like a trap. The love she offers you will catch you like a net, and her arms around you will hold you like a chain. A man who pleases God can get away, but she will catch the sinner.

27. കാര്യം അറിയേണ്ടതിന്നു ഒന്നോടൊന്നു ചേര്ത്തു പരിശോധിച്ചുനോക്കീട്ടു ഞാന് ഇതാകുന്നു കണ്ടതു എന്നു സഭാ പ്രസംഗി പറയുന്നു

27. Yes, said the Philosopher, I found this out little by little while I was looking for answers.

29. ഒരു കാര്യം മാത്രം ഞാന് കണ്ടിരിക്കുന്നുദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്ടിച്ചു; അവരോ അനേകം സൂത്രങ്ങളെ അന്വേഷിച്ചുവരുന്നു.

29. This is all that I have learned: God made us plain and simple, but we have made ourselves very complicated.



Shortcut Links
സഭാപ്രസംഗി - Ecclesiastes : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |