Ecclesiastes - സഭാപ്രസംഗി 9 | View All

1. ഇതൊക്കെയും, നീതിമാന്മാരും ജ്ഞാനികളും അവരുടെ പ്രവൃത്തികളും ദൈവത്തിന്റെ കയ്യില് ഇരിക്കുന്നു എന്നുള്ളതൊക്കെയും തന്നേ, ശോധനചെയ്വാന് ഞാന് മനസ്സുവെച്ചു; സ്നേഹമാകട്ടെ ദ്വേഷമാകട്ടെ ഒന്നും മനുഷ്യന് അറിയുന്നില്ല; സര്വ്വവും അവരുടെ മുമ്പില് ഇരിക്കുന്നു താനും.

1. Indeed, I took all this to heart and explained it all: the righteous, the wise, and their works are in God's hands. People don't know whether [to expect] love or hate. Everything lies ahead of them.

2. എല്ലാവര്ക്കും എല്ലാം ഒരുപോലെ സംഭവിക്കുന്നു; നീതിമാന്നും ദുഷ്ടന്നും നല്ലവന്നും നിര്മ്മലന്നും മലിനന്നും യാഗം കഴിക്കുന്നവനും യാഗം കഴിക്കാത്തവന്നും ഒരേ ഗതി വരുന്നു; പാപിയും നല്ലവനും ആണ പേടിക്കുന്നവനും ആണയിടുന്നവനും ഒരുപോലെ ആകുന്നു.

2. Everything is the same for everyone: there is one fate for the righteous and the wicked, for the good and the bad, for the clean and the unclean, for the one who sacrifices and the one who does not sacrifice. As it is for the good, so it is for the sinner, as for the one who takes an oath, so for the one who fears an oath.

3. എല്ലാവര്ക്കും ഒരേഗതി വരുന്നു എന്നുള്ളതു സൂര്യന്റെ കീഴില് നടക്കുന്ന എല്ലാറ്റിലും ഒരു തിന്മയത്രേ; മനുഷ്യരുടെ ഹൃദയത്തിലും ദോഷം നിറഞ്ഞിരിക്കുന്നു; ജീവപര്യന്തം അവരുടെ ഹൃദയത്തില് ഭ്രാന്തു ഉണ്ടു; അതിന്റെ ശേഷമോ അവര് മരിച്ചവരുടെ അടുക്കലേക്കു പോകുന്നു.

3. This is an evil in all that is done under the sun: there is one fate for everyone. In addition, the hearts of people are full of evil, and madness is in their hearts while they live-- after that they go to the dead.

4. ജീവിച്ചിരിക്കുന്നവരുടെ കൂട്ടത്തില് ഉള്ളവന്നൊക്കെയും പ്രത്യാശയുണ്ടു; ചത്ത സിംഹത്തെക്കാള് ജീവനുള്ള നായ് നല്ലതല്ലോ.

4. But there is hope for whoever is joined with all the living, since a live dog is better than a dead lion.

5. ജീവിച്ചിരിക്കുന്നവര് തങ്ങള് മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; മേലാല് അവര്ക്കും ഒരു പ്രതിഫലവും ഇല്ല; അവരെ ഔര്മ്മ വിട്ടുപോകുന്നുവല്ലോ.

5. For the living know that they will die, but the dead don't know anything. There is no longer a reward for them because the memory of them is forgotten.

6. അവരുടെ സ്നേഹവും ദ്വേഷവും അസൂയയും നശിച്ചുപോയി; സൂര്യന്നു കീഴെ നടക്കുന്ന യാതൊന്നിലും അവര്ക്കും ഇനി ഒരിക്കലും ഔഹരിയില്ല.

6. Their love, their hate, and their envy have already disappeared, and there is no longer a portion for them in all that is done under the sun.

7. നീ ചെന്നു സന്തോഷത്തോടുകൂടെ അപ്പം തിന്നുക; ആനന്ദഹൃദയത്തോടെ വീഞ്ഞു കുടിക്ക ദൈവം നിന്റെ പ്രവൃത്തികളില് പ്രസാദിച്ചിരിക്കുന്നുവല്ലോ.

7. Go, eat your bread with pleasure, and drink your wine with a cheerful heart, for God has already accepted your works.

8. നിന്റെ വസ്ത്രം എല്ലായ്പോഴും വെള്ളയായിരിക്കട്ടെ; നിന്റെ തലയില് എണ്ണ കുറയാതിരിക്കട്ടെ.

8. Let your clothes be white all the time, and never let oil be lacking on your head.

9. സൂര്യന്നു കീഴെ അവന് നിനക്കു നല്കിയിരിക്കുന്ന മായയായുള്ള ആയുഷ്കാലത്തൊക്കെയും നീ സ്നേഹിക്കുന്ന ഭാര്യയോടുകൂടെ മായയായുള്ള നിന്റെ ആയുഷ്കാലമെല്ലാം സുഖിച്ചുകൊള്ക; അതല്ലോ ഈ ആയുസ്സിലും സൂര്യന്റെ കീഴില് നീ ചെയ്യുന്ന പ്രയത്നത്തിലും നിനക്കുള്ള ഔഹരി.

9. Enjoy life with the wife you love all the days of your fleeting life, which has been given to you under the sun, all your fleeting days. For that is your portion in life and in your struggle under the sun.

10. ചെയ്വാന് നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക; നീ ചെല്ലുന്ന പാതാളത്തില് പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.

10. Whatever your hands find to do, do with [all] your strength, because there is no work, planning, knowledge, or wisdom in Sheol where you are going.

11. പിന്നെയും ഞാന് സൂര്യന്നു കീഴെ കണ്ടതുവേഗതയുള്ളവര് ഔട്ടത്തിലും വീരന്മാര് യുദ്ധത്തിലും നേടുന്നില്ല; ജ്ഞാനികള്ക്കു ആഹാരവും വിവേകികള്ക്കു സമ്പത്തും സാമര്ത്ഥ്യമുള്ളവര്ക്കും പ്രീതിയും ലഭിക്കുന്നില്ല; അവര്ക്കൊക്കെയും കാലവും ഗതിയും അത്രേ ലഭിക്കുന്നതു.

11. Again I saw under the sun that the race is not to the swift, or the battle to the strong, or bread to the wise, or riches to the discerning, or favor to the skillful; rather, time and chance happen to all of them.

12. മനുഷ്യന് തന്റെ കാലം അറിയുന്നില്ലല്ലോ; വല്ലാത്ത വലയില് പിടിപെടുന്ന മത്സ്യങ്ങളെപ്പോലെയും കണിയില് അകപ്പെടുന്ന പക്ഷികളെപ്പോലെയും മനുഷ്യര്, പെട്ടെന്നു വന്നു കൂടുന്ന ദുഷ്കാലത്തു കണിയില് കുടുങ്ങിപ്പോകുന്നു.

12. For man certainly does not know his time: like fish caught in a cruel net, or like birds caught in a trap, so people are trapped in an evil time, as it suddenly falls on them.

13. ഞാന് സൂര്യന്നു കീഴെ ഇങ്ങനെയും ജ്ഞാനം കണ്ടു; അതു എനിക്കു വലുതായി തോന്നി;

13. I have observed that this also is wisdom under the sun, and it is significant to me:

14. ചെറിയോരു പട്ടണം ഉണ്ടായിരുന്നു; അതില് മനുഷ്യര് ചുരുക്കമായിരുന്നു; വലിയോരു രാജാവു അതിന്റെ നേരെ വന്നു, അതിനെ നിരോധിച്ചു, അതിന്നെതിരെ വലിയ കൊത്തളങ്ങള് പണിതു.

14. There was a small city with few men in it. A great king came against it, surrounded it, and built large siege works against it.

15. എന്നാല് അവിടെ സാധുവായോരു ജ്ഞാനി പാര്ത്തിരുന്നു; അവന് തന്റെ ജ്ഞാനത്താല് പട്ടണത്തെ രക്ഷിച്ചു; എങ്കിലും ആ സാധുമനുഷ്യനെ ആരും ഔര്ത്തില്ല.

15. Now a poor wise man was found in the city, and he delivered the city by his wisdom. Yet no one remembered that poor man.

16. ജ്ഞാനം ബലത്തെക്കാള് നല്ലതു തന്നേ, എങ്കിലും സാധുവിന്റെ ജ്ഞാനം തുച്ഛീകരിക്കപ്പെടുന്നു; അവന്റെ വാക്കു ആരും കൂട്ടാക്കുന്നതുമില്ല എന്നു ഞാന് പറഞ്ഞു.

16. And I said, 'Wisdom is better than strength, but the wisdom of the poor man is despised, and his words are not heeded.'

17. മൂഢന്മാരെ ഭരിക്കുന്നവന്റെ അട്ടഹാസത്തെക്കാള് സാവധാനത്തില് പറയുന്ന ജ്ഞാനികളുടെ വചനങ്ങള് നല്ലതു.

17. The calm words of the wise are heeded more than the shouts of a ruler over fools.

18. യുദ്ധായുധങ്ങളെക്കാളും ജ്ഞാനം നല്ലതു; എന്നാല് ഒരൊറ്റ പാപി വളരെ നന്മ നശിപ്പിച്ചുകളയുന്നു.

18. Wisdom is better than weapons of war, but one sinner can destroy much good.



Shortcut Links
സഭാപ്രസംഗി - Ecclesiastes : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |