Daniel - ദാനീയേൽ 1 | View All

1. യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടില് ബാബേല് രാജാവായ നെബൂഖദ്നേസര് യെരൂശലേമിലേക്കു വന്നു അതിനെ നിരോധിച്ചു.

1. In the third year of the reign of King Jehoiakim of Judah, King Nebuchadnezzar of Babylon came to Jerusalem and besieged it.

2. കര്ത്താവു യെഹൂദാരാജാവായ യെഹോയാക്കീമിനെയും ദൈവത്തിന്റെ ആലയത്തിലെ പാത്രങ്ങളില് ചിലതിനെയും അവന്റെ കയ്യില് ഏല്പിച്ചു; അവന് അവയെ ശിനാര്ദേശത്തു തന്റെ ദേവന്റെ ക്ഷേത്രത്തിലേക്കു കൊണ്ടു പോയി; ആ പാത്രങ്ങളെ അവന് തന്റെ ദേവന്റെ ഭണ്ഡാരഗൃഹത്തില് വെച്ചു.

2. The Lord let King Jehoiakim of Judah fall into his power, as well as some of the vessels of the house of God. These he brought to the land of Shinar, and placed the vessels in the treasury of his gods.

3. അനന്തരം രാജാവു തന്റെ ഷണ്ഡന്മാരില് പ്രധാനിയായ അശ്പെനാസിനോടുയിസ്രായേല്മക്കളില് രാജസന്തതിയിലും കുലീനന്മാരിലും വെച്ചു

3. Then the king commanded his palace master Ashpenaz to bring some of the Israelites of the royal family and of the nobility,

4. അംഗഭംഗമില്ലാത്തവരും സുന്തരന്മാരും സകലജ്ഞാനത്തിലും നിപുണന്മാരും അറിവില് സമര്ത്ഥന്മാരും വിദ്യാപരിജ്ഞാനികളും രാജധാനിയില് പരിചരിപ്പാന് യോഗ്യന്മാരും ആയ ചില ബാലന്മാരെ വരുത്തുവാനും അവരെ കല്ദയരുടെ വിദ്യയും ഭാഷയും അഭ്യസിപ്പിപ്പാനും കല്പിച്ചു.

4. young men without physical defect and handsome, versed in every branch of wisdom, endowed with knowledge and insight, and competent to serve in the king's palace; they were to be taught the literature and language of the Chaldeans.

5. രാജാവു അവര്ക്കും രാജഭോജനത്തില്നിന്നും താന് കുടിക്കുന്ന വീഞ്ഞില്നിന്നും നിത്യവൃത്തി നിയമിച്ചു; ഇങ്ങനെ അവരെ മൂന്നു സംവത്സരം വളര്ത്തീട്ടു അവര് രാജസന്നിധിയില് നില്ക്കേണം എന്നു കല്പിച്ചു.

5. The king assigned them a daily portion of the royal rations of food and wine. They were to be educated for three years, so that at the end of that time they could be stationed in the king's court.

6. അവരുടെ കൂട്ടത്തില് ദാനീയേല്, ഹനന്യാവു, മീശായേല്, അസര്യ്യാവു എന്നീ യെഹൂദാപുത്രന്മാര് ഉണ്ടായിരുന്നു.

6. Among them were Daniel, Hananiah, Mishael, and Azariah, from the tribe of Judah.

7. ഷണ്ഡാധിപന് അവര്ക്കും പേരിട്ടു; ദാനീയേലിന്നു അവര് ബേല്ത്ത് ശസ്സര് എന്നും ഹനന്യവിന്നു ശദ്രക് എന്നും മീശായേലിന്നു മേശക് എന്നും അസര്യ്യാവിന്നു അബേദ്-നെഗോ എന്നും പേരുവിളിച്ചു.

7. The palace master gave them other names: Daniel he called Belteshazzar, Hananiah he called Shadrach, Mishael he called Meshach, and Azariah he called Abednego.

8. എന്നാല് രാജാവിന്റെ ഭോജനംകൊണ്ടും അവന് കുടിക്കുന്ന വീഞ്ഞുകൊണ്ടും തന്നെത്താന് അശുദ്ധമാക്കുകയില്ല എന്നു ദാനീയേല് ഹൃദയത്തില് നിശ്ചയിച്ചു, തനിക്കു അശുദ്ധി ഭവിപ്പാന് ഇടവരുത്തരുതെന്നു ഷണ്ഡാധിപനോടു അപേക്ഷിച്ചു.

8. But Daniel resolved that he would not defile himself with the royal rations of food and wine; so he asked the palace master to allow him not to defile himself.

9. ദൈവം ദാനീയേലിന്നു ഷണ്ഡാധിപന്റെ മുമ്പില് ദയയും കരുണയും ലഭിപ്പാന് ഇടവരുത്തി.

9. Now God allowed Daniel to receive favor and compassion from the palace master.

10. ഷണ്ഡാധിപന് ദാനീയേലിനോടുനിങ്ങളുടെ ഭക്ഷണവും പാനീയവും നിയമിച്ചിട്ടുള്ള എന്റെ യജമാനനായ രാജാവിനെ ഞാന് ഭയപ്പെടുന്നു; അവന് നിങ്ങളുടെ മുഖം നിങ്ങളുടെ സമപ്രായക്കാരായ ബാലന്മാരുടേതിനോടു ഒത്തുനോക്കിയാല് മെലിഞ്ഞുകാണുന്നതു എന്തിന്നു? അങ്ങനെയായാല് നിങ്ങള് രാജസന്നിധിയില് എന്റെ തലെക്കു അപകടം വരുത്തും എന്നു പറഞ്ഞു.

10. The palace master said to Daniel, I am afraid of my lord the king; he has appointed your food and your drink. If he should see you in poorer condition than the other young men of your own age, you would endanger my head with the king.

11. ദാനീയേലോ ഷണ്ഡാധിപന് ദാനീയേലിന്നും ഹനന്യാവിന്നും മീശായേലിന്നും അസര്യ്യാവിന്നും വിചാരകനായി നിയമിച്ചിരുന്ന മെല്സറിനോടു

11. Then Daniel asked the guard whom the palace master had appointed over Daniel, Hananiah, Mishael, and Azariah:

12. അടിയങ്ങളെ പത്തു ദിവസം പരീക്ഷിച്ചുനോക്കിയാലും; അവര് ഞങ്ങള്ക്കു തിന്മാന് ശാകപദാര്ത്ഥവും കുടിപ്പാന് പച്ചവെള്ളവും തന്നു നോക്കട്ടെ.
വെളിപ്പാടു വെളിപാട് 2:10

12. Please test your servants for ten days. Let us be given vegetables to eat and water to drink.

13. അതിന്റെ ശേഷം ഞങ്ങളുടെ മുഖവും രാജഭോജനം കഴിക്കുന്ന ബാലന്മാരുടെ മുഖവും തമ്മില് നീ ഒത്തു നോക്കുക; പിന്നെ കാണുന്നതുപോലെ അടിയങ്ങളോടു ചെയ്തുകൊള്ക എന്നു പറഞ്ഞു.

13. You can then compare our appearance with the appearance of the young men who eat the royal rations, and deal with your servants according to what you observe.

14. അവന് ഈ കാര്യത്തില് അവരുടെ അപേക്ഷ കേട്ടു പത്തു ദിവസം അവരെ പരീക്ഷിച്ചു.
വെളിപ്പാടു വെളിപാട് 2:10

14. So he agreed to this proposal and tested them for ten days.

15. പത്തു ദിവസം കഴിഞ്ഞശേഷം അവരുടെ മുഖം രാജഭോജനം കഴിച്ചുവന്ന സകലബാലന്മാരുടേതിലും അഴകുള്ളതും അവര് മാംസപുഷ്ടിയുള്ളവരും എന്നു കണ്ടു.

15. At the end of ten days it was observed that they appeared better and fatter than all the young men who had been eating the royal rations.

16. അങ്ങനെ മെല്സര് അവരുടെ ഭോജനവും അവര് കുടിക്കേണ്ടുന്ന വീഞ്ഞും നീക്കി അവര്ക്കും ശാകപദാര്ത്ഥം കൊടുത്തു.

16. So the guard continued to withdraw their royal rations and the wine they were to drink, and gave them vegetables.

17. ഈ നാലു ബാലന്മാര്ക്കോ ദൈവം സകലവിദ്യയിലും ജ്ഞാനത്തിലും നീപുണതയും സമാര്ത്ഥ്യവും കൊടുത്തു; ദാനീയേല് സകലദര്ശനങ്ങളെയും സ്യ്വപ്നങ്ങളെയും സംബന്ധിച്ചു വിവേകിയായിരുന്നു.

17. To these four young men God gave knowledge and skill in every aspect of literature and wisdom; Daniel also had insight into all visions and dreams.

18. അവരെ സന്നിധിയില് കൊണ്ടുവരുവാന് രാജാവു കല്പിച്ചിരുന്ന കാലം തികഞ്ഞപ്പോള് ഷണ്ഡാധിപന് അവരെ നെബൂഖദ് നേസരിന്റെ സന്നിധിയില് കൊണ്ടുചെന്നു.

18. At the end of the time that the king had set for them to be brought in, the palace master brought them into the presence of Nebuchadnezzar,

19. രാജാവു അവരോടു സംസാരിച്ചാറെ അവരില് എല്ലാവരിലും വെച്ചു ദാനീയേല്, ഹനന്യാവു, മീശായേല്, അസര്യ്യാവു എന്നിവര്ക്കും തുല്യമായി ഒരുത്തനെയും കണ്ടില്ല; അവര് രാജസന്നിധിയില് ശുശ്രൂഷെക്കു നിന്നു.

19. and the king spoke with them. And among them all, no one was found to compare with Daniel, Hananiah, Mishael, and Azariah; therefore they were stationed in the king's court.

20. രാജാവു അവരോടു ജ്ഞാനവിവേകസംബന്ധമായി ചോദിച്ചതില് ഒക്കെയും അവരെ തന്റെ രാജ്യത്തെല്ലാടവുമുള്ള സകല മന്ത്രവാദികളിലും ആഭിചാരകന്മാരിലും പത്തിരട്ടി വിശിഷ്ടന്മാരെന്നു കണ്ടു.

20. In every matter of wisdom and understanding concerning which the king inquired of them, he found them ten times better than all the magicians and enchanters in his whole kingdom.

21. ദാനീയേലോ കോരെശ്രാജാവിന്റെ ഒന്നാം ആണ്ടുവരെ ജീവിച്ചിരുന്നു.

21. And Daniel continued there until the first year of King Cyrus.



Shortcut Links
ദാനീയേൽ - Daniel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |