Numbers - സംഖ്യാപുസ്തകം 13 | View All

1. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

1. And the LORDE spake vnto Moses, & sayde:

2. യിസ്രായേല്മക്കള്ക്കു ഞാന് കൊടുപ്പാനിരിക്കുന്ന കനാന് ദേശം ഒറ്റുനോക്കേണ്ടതിന്നു ആളുകളെ അയക്ക; അതതു ഗോത്രത്തില്നിന്നു ഔരോ ആളെ അയക്കേണം; അവരെല്ലാവരും പ്രഭുക്കന്മാരായിരിക്കേണം.

2. Sende forth men to spye out ye lande of Canaan (which I wil geue vnto ye children of Israel) of euery trybe of their fathers a man, and let them all be soch as are captaynes amonge them.

3. അങ്ങനെ മോശെ യഹോവയുടെ കല്പനപ്രകാരം പാരാന് മരുഭൂമിയില്നിന്നു അവരെ അയച്ചു; ആ പുരുഷന്മാര് ഒക്കെയും യിസ്രായേല്മക്കളില് തലവന്മാര് ആയിരുന്നു.

3. Moses sent the out of the wildernes of Paran, acordinge to the worde of the LORDE, soch as were all heades amonge the children of Israel, and these are their names:

4. അവരുടെ പേര് ആവിതുരൂബേന് ഗോത്രത്തില് സക്ക്കുറിന്റെ മകന് ശമ്മൂവ.

4. Samma the sonne of Zacur, of the trybe of Ruben.

5. ശിമേയോന് ഗോത്രത്തില് ഹോരിയുടെ മകന് ശഫാത്ത്.

5. Saphat the sonne of Hori, of the trybe of Simeon.

6. യെഹൂദാഗോത്രത്തില് യെഫുന്നയുടെ മകന് കാലേബ്.

6. Caleb ye sonne of Iephune, of the trybe of Iuda.

7. യിസ്സാഖാര്ഗോത്രത്തില് യോസേഫിന്റെ മകന് ഈഗാല്.

7. Igeal the sonne of Ioseph, of the trybe of Isachar.

8. എഫ്രയീംഗോത്രത്തില് നൂന്റെ മകന് ഹോശേയ.

8. Hosea the sonne of Nun, of ye trybe of Ephraim.

9. ബെന്യാമീന് ഗോത്രത്തില് രാഫൂവിന്റെ മകന് പല്തി.

9. Palti the sonne of Raphu, of the trybe of Ben Iamin.

10. സെബൂലൂന് ഗോത്രത്തില് സോദിയുടെ മകന് ഗദ്ദീയേല്.

10. Gadiel the sonne of Sodi, of ye trybe of Zabulon.

11. യോസേഫിന്റെ ഗോത്രമായ മനശ്ശെഗോത്രത്തില് സൂസിയുടെ മകന് ഗദ്ദി.

11. Gaddi the sonne of Susi, of the trybe of Ioseph of Manasse.

12. ദാന് ഗോത്രത്തില് ഗെമല്ലിയുടെ മകന് അമ്മീയേല്.

12. Ammiel the sonne of Gemalli, of the trybe of Dan.

13. ആശേര്ഗോത്രത്തില് മിഖായേലിന്റെ മകന് സെഥൂര്.

13. Sethur ye sonne of Michael, of the trybe of Asser.

14. നഫ്താലിഗോത്രത്തില് വൊപ്സിയുടെ മകന് നഹ്ബി.

14. Nahebi the sonne of Vaphsi, of the trybe of Nephtali.

15. ഗാദ് ഗോത്രത്തില് മാഖിയുടെ മകന് ഗയൂവേല്.

15. Guel the sonne of Machi, of the trybe of Gad.

16. ദേശം ഒറ്റു നോക്കുവാന് മോശെ അയച്ച പുരുഷന്മാരുടെ പേര് ഇവ തന്നേ. എന്നാല് മോശെ നൂന്റെ മകനായ ഹോശേയെക്കു യോശുവ എന്നു പേരിട്ടു.

16. These are the names of the men, whom Moses sent forth to spye out the lande. As for Hosea the sonne of Nun, Moses called him Iosua.

17. മോശെ കനാന് ദേശം ഒറ്റു നോക്കുവാന് അവരെ അയച്ചു അവരോടുനിങ്ങള് ഈ വഴി തെക്കെ ദേശത്തു ചെന്നു മലയില് കയറി

17. Now whan Moses sent the forth to spye out the lande of Canaan, he sayde vnto the: Go vp southwarde, and get you vp to the mountaynes,

18. ദേശം ഏതുവിധമുള്ളതു, അതില് കുടിയിരിക്കുന്ന ജനം ബലവാന്മാരോ ബലഹീനരോ, ചുരുക്കമോ അധികമോ;

18. and loke vpon the londe how it is: and the people that dwell therin, whether they be stronge or weake, fewe or many:

19. അവര് പാര്ക്കുംന്ന ദേശം നല്ലതോ ആകാത്തതോ, അവര് വസിക്കുന്ന പട്ടണങ്ങള് പാളയങ്ങളോ കോട്ടകളോ,

19. and what maner of lande it is that they dwell in, whether it be good or bad: & what maner of cities they be that they dwell in, whether they be fenced with walles, or not:

20. ദേശം പുഷ്ടിയുള്ളതോ പുഷ്ടിയില്ലാത്തതോ, അതില് വൃക്ഷം ഉണ്ടോ ഇല്ലയോ എന്നിങ്ങനെ നോക്കിയറിവിന് ; നിങ്ങള് ധൈര്യപ്പെട്ടു ദേശത്തിലെ ഫലങ്ങളും കൊണ്ടുവരുവിന് എന്നു പറഞ്ഞു. അതു മുന്തിരിങ്ങ പഴുത്തുതുടങ്ങുന്ന കാലം ആയിരുന്നു.

20. and what maner of lande it is, whether it be fatt or leane, and whether there be trees therin, or not. Be of a good corage, and bringe of the frutes of the londe. It was euen aboute the tyme, that grapes are first rype.

21. അങ്ങനെ അവര് കയറിപ്പോയി, സീന് മരുഭൂമിമുതല് ഹാമാത്തിന്നുപോകുന്ന വഴിയായി രഹോബ്വരെ ദേശത്തെ ശോധനചെയ്തു.

21. They wente vp, & spyed the lande, from ye wildernes of Zin; vntyll Rehob, as me go vnto Hemath.

22. അവര് തെക്കെ, ദേശത്തുകൂടി ചെന്നു ഹെബ്രോനില് എത്തി; അവിടെ അനാക്കിന്റെ പുത്രന്മാരായ അഹീമാനും ശേശായിയും തല്മായിയും ഉണ്ടായിരുന്നു; ഹെബ്രോന് മിസ്രയീമിലെ സോവാരിന്നു ഏഴു സംവത്സരം മുമ്പെ പണിതതായിരുന്നു.

22. They wente vp also towarde the south, and came vnto Hebron, where Ahiman was, and Sesai and Thalmai, the children of Enack (Hebron was buylded seuen yeare before Zoan in Egipte.)

23. അവര് എസ്കോല്താഴ്വരയോളം ചെന്നു അവിടെനിന്നു ഒരു മുന്തിരിവള്ളി കുലയോടെ പറിച്ചെടുത്തു ഒരു തണ്ടിന്മേല് കെട്ടി രണ്ടുപേര്ക്കുംടി ചുമന്നു; അവര് മാതളപ്പഴവും അത്തിപ്പഴവും കൂടെ കൊണ്ടുപോന്നു.

23. And they came to the ryuer of Escol, and there they cut downe a cluster of grapes, and caused two to beare it vpon a staffe, pomgranates also and fygges.

24. യിസ്രായേല്മക്കള് അവിടെനിന്നു മുറിച്ചെടുത്ത മുന്തിരിക്കുലനിമിത്തം ആ സ്ഥലത്തിന്നു എസ്കോല്താഴ്വര എന്നു പേരായി.

24. The place is called the ryuer of Escol, because of the cluster of grapes, which the children of Israel cut downe there.

25. അവര് നാല്പതു ദിവസംകൊണ്ടു ദേശം ഒറ്റുനോക്കിക്കഴിഞ്ഞു മടങ്ങിവന്നു.

25. And whan they had spyed out the lande, they turned bake againe after fourtye daies,

26. അവര് യാത്രചെയ്തു പാറാന് മരുഭൂമിയിലെ കാദേശില് മോശെയുടെയും അഹരോന്റെയും യിസ്രായേല്മക്കളുടെ സര്വ്വസഭയുടെയും അടുക്കല്വന്നു അവരോടും സര്വ്വസഭയോടും വര്ത്തമാനം അറിയിച്ചു; ദേശത്തിലെ ഫലങ്ങളും അവരെ കാണിച്ചു.

26. and wente, and came to Moses and Aaron, & to the whole congregacion of ye children of Israel in to ye wyldernesse of Paran, eue vnto Cades, and brought them worde agayne, and to the whole congregacion, how it stode, and let them se the frute of the lande,

27. അവര് അവനോടു വിവരിച്ചു പറഞ്ഞതെന്തെന്നാല്നീ ഞങ്ങളെ അയച്ച ദേശത്തേക്കു ഞങ്ങള് പോയി; അതു പാലും തേനും ഒഴുകുന്ന ദേശം തന്നേ; അതിലെ ഫലങ്ങള് ഇതാ.

27. and tolde them, and sayde: We came in to ye lande, whither ye sent vs, where it floweth with mylke and hony, and this is the frute therof:

28. എങ്കിലും ദേശത്തു പാര്ക്കുംന്ന ജനങ്ങള് ബലവാന്മാരും പട്ടണങ്ങള് ഏറ്റവും ഉറപ്പും വലിപ്പവും ഉള്ളവയും ആകുന്നു. ഞങ്ങള് അനാക്കിന്റെ പുത്രന്മാരെയും അവിടെ കണ്ടു.

28. sauynge that stronge people dwell therin, and the cities are exceadinge stronge and greate. And we sawe the children of Enack there also.

29. അമാലേക്യര് തെക്കെ ദേശത്തു പാര്ക്കുംന്നു; ഹിത്യരും യെബൂസ്യരും അമോര്യ്യരും പര്വ്വതങ്ങളില് പാര്ക്കുംന്നു; കനാന്യര് കടല്ക്കരയിലും യോര്ദ്ദാന് നദീതീരത്തും പാര്ക്കുംന്നു.

29. The Amalechites dwell in the south countre, the Hethites, and Iebusites and Amorites dwell vpon the mountaynes, but the Cananites dwell by the see, and aboute Iordane.

30. എന്നാല് കാലേബ് മോശെയുടെ മുമ്പാകെ ജനത്തെ അമര്ത്തിനാം ചെന്നു അതു കൈവശമാക്കുക; അതു ജയിപ്പാന് നമുക്കു കഴിയും എന്നു പറഞ്ഞു.

30. Howbeit Caleb stylled ye people that was agaynst Moses, and sayde vnto them: Let vs go vp, and conquere the lande, for we are able to ouercome it.

31. എങ്കിലും അവനോടുകൂടെ പോയിരുന്ന പുരുഷന്മാര്ആ ജനത്തിന്റെ നേരെ ചെല്ലുവാന് നമുക്കു കഴികയില്ല; അവര് നമ്മിലും ബലവാന്മാര് ആകുന്നു എന്നു പറഞ്ഞു.

31. But the men that wente vp with him, sayde: We are not able to go vp agaynst that people, for they are to stronge for vs.

32. തങ്ങള് ഒറ്റു നോക്കിയ ദേശത്തെക്കുറിച്ചു അവര് യിസ്രായേല്മക്കളോടു ദുര്വ്വര്ത്തമാനമായി പറഞ്ഞതെന്തെന്നാല്ഞങ്ങള് സഞ്ചരിച്ചു ഒറ്റുനോക്കിയ ദേശം നിവാസികളെ തിന്നുകളയുന്ന ദേശം ആകുന്നു; ഞങ്ങള് അവിടെ കണ്ട ജനം ഒക്കെയും അതികായന്മാര്;

32. And of the lande that they had searched, they brought vp an euell reporte amonge the childre of Israel, and saide: The lade that we haue gone thorow to spye out, eateth vp the indwellers therof: and all the people that we sawe therin, are men of greate stature.

33. അവിടെ ഞങ്ങള് മല്ലന്മാരുടെ സന്തികളായ അനാക്യമല്ലന്മാരെയും കണ്ടു; ഞങ്ങള്ക്കു തന്നേ ഞങ്ങള് വെട്ടുക്കിളികളെപ്പോലെ തോന്നി; അവരുടെ കാഴ്ചെക്കും ഞങ്ങള് അങ്ങനെ തന്നേ ആയിരുന്നു.

33. We sawe giauntes there also, yee giauntes as the children of Enack: and we semed in oure sighte as ye greshoppers, and so dyd we in their sighte.



Shortcut Links
സംഖ്യാപുസ്തകം - Numbers : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |