Numbers - സംഖ്യാപുസ്തകം 26 | View All

1. ബാധ കഴിഞ്ഞശേഷം യഹോവ മോശെയോടും പുരോഹിതനായ അഹരോന്റെ മകന് എലെയാസാരിനോടും

1. And after the plage ye Lorde spake vnto Moses and vnto Eleazer sayenge:

2. യിസ്രായേല്മക്കളുടെ സര്വ്വസഭയെയും ഇരുപതു വയസ്സുമുതല് മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള എല്ലാവരെയും ഗോത്രം ഗോത്രമായി എണ്ണി തുക എടുപ്പിന് എന്നു കല്പിച്ചു.

2. take the number of all the multitude of the childern of Israel from .xx. yere ad aboue thorow out their fathers housses all that are able to goo to warre in Israel.

3. അങ്ങനെ മോശെയും പുരോഹിതനായ എലെയാസാരും യെരീഹോവിന്റെ സമീപത്തു യോര്ദ്ദാന്നരികെയുള്ള മോവാബ് സമഭൂമിയില് വെച്ചു അവരോടു

3. And Moses and Eleazer the preast tolde them in the feldes of Moab by Iordane fast by Iericho

4. യഹോവ മോശെയോടും മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട യിസ്രായേല്മക്കളോടും കല്പിച്ചതുപോലെ ഇരുപതു വയസ്സുമുതല് മേലോട്ടുള്ളവരുടെ തുകയെടുപ്പിന് എന്നു പറഞ്ഞു.

4. from xx. yere and aboue as the Lorde commaunded Moses. And the childern of Israel that came out of Egipte were.

5. യിസ്രായേലിന്റെ ആദ്യജാതന് രൂബേന് ; രൂബേന്റെ പുത്രന്മാര്ഹനോക്കില്നിന്നു ഹനോക്ക്യകുടുംബം; പല്ലൂവില്നിന്നു പല്ലൂവ്യകുടുംബം;

5. Ruben the eldest sonne of Israel. The childern of Ruben were Hanoch of whome cometh the kynred of the Hanochites: and of Palu cometh the kynred of the Paluites:

6. ഹെസ്രോനില്നിന്നു ഹെസ്രോന്യ കുടുംബം; കര്മ്മിയില്നിന്നു കര്മ്മ്യകുടുംബം.

6. And of Hesron cometh the kynred of the Hesronites: and of Carmi cometh the kynred of the Carmites.

7. ഇവയാകുന്നു രൂബേന്യകുടുംബങ്ങള്; അവരില് എണ്ണപ്പെട്ടവര് നാല്പത്തിമൂവായിരത്തെഴുനൂറ്റി മുപ്പതു പേര്.

7. These are the kynredes of the Rubenites which were in numbre .xliij. thousande. vij. hudred an .xxx.

8. പല്ലൂവിന്റെ പുത്രന്മാര്എലീയാബ്.

8. And the sonnes of Palu were Eliab.

9. എലീയാബിന്റെ പുത്രന്മാര്നെമൂവേല്, ദാഥാന് , അബീരാം. യഹോവേക്കു വിരോധമായി കലഹിച്ചപ്പോള് കോരഹിന്റെ കൂട്ടത്തില് മോശെക്കും അഹരോന്നും വിരോധമായി കലഹിച്ച സംഘ സദസ്യന്മാരായ ദാഥാനും അബീരാമും ഇവര് തന്നേ;

9. And the sonnes of Eliab were: Nemuel Dathan and Abiram.This is that Dathan and Abiram councelers in the cogregacion which stroue agest Moses and Aaron in the companye of Corah when they stroue agenst the Lorde.

10. ഭൂമി വായി തുറന്നു അവരെയും കേരഹിനെയും വിഴുങ്ങിക്കളകയും തീ ഇരുനൂറ്റമ്പതു പേരെ ദഹിപ്പിക്കയും ചെയ്ത സമയം ആ കൂട്ടം മരിച്ചു; അവര് ഒരു അടയാളമായ്തീര്ന്നു.

10. And the erth opened hir mouth ad swalowed the and Corah also when the multitude dyed what tyme the fyre consumed .ij. hundred and fiftie men and they became a signe:

11. എന്നാല് കോരഹിന്റെ പുത്രന്മാര് മരിച്ചില്ല.

11. Notwithstondynge the childern of Corah dyed not.

12. ശിമെയോന്റെ പുത്രന്മാര് കുടുംബംകുടുംബമായി ആരെന്നാല്നെമൂവേലില്നിന്നു നെമൂവേല്യകുടുംബം; യാമീനില്നിന്നു യാമീന്യകുടുംബം; യാഖീനില്നിന്നു യാഖീന്യകുടുംബം;

12. And the childern of Simeon in their kynredes were: Nemuel of whom cometh ye kynred of the Nemuelites: Iamin of whom cometh the kynred of the Iaminytes: Iachin of whom cometh the kynred of the Iachinites:

13. സേരഹില്നിന്നു സേരഹ്യകുടുംബം; ശാവൂലില്നിന്നു ശാവൂല്യകുടുംബം.

13. Serah of whome cometh the kynred of the Serahites: Saul of whom cometh the kynred of the Saulites.

14. ശിമെയോന്യകുടുംബങ്ങളായ ഇവര് ഇരുപത്തീരായിരത്തിരുനൂറു പേര്.

14. These are the kynredes of the Simeonites: in numbre. xxij. thousande and .ij. hundred.

15. ഗാദിന്റെ പുത്രന്മാര് കുടുംബംകുടുംബമായി ആരെന്നാല്സെഫോനില്നിന്നു സെഫോന്യകുടുംബം; ഹഗ്ഗിയില്നിന്നു ഹഗ്ഗീയകുടുംബം; ശൂനിയില്നിന്നു ശൂനീയകുടുംബം;

15. And the childern of Gad in their kynredes were: Zephon of whom cometh the kynred of the Zephonites: and of Haggi cometh the kynred of the Haggites: and of Suni cometh the kynred of the Sunites:

16. ഒസ്നിയില്നിന്നു ഒസ്നീയകുടുംബം; ഏരിയില്നിന്നു ഏര്യ്യകുടുംബം;

16. and of Aseni cometh the kynred of the Asenites: and of Eri cometh the kynred of the Erites:

17. അരോദില്നിന്നു അരോദ്യകുടുംബം; അരേലിയില്നിന്നു അരേല്യകുടുംബം.

17. and of Arod cometh the kynred of the Arodites: and of Ariel cometh the kynred of the Arielites.

18. അവരില് എണ്ണപ്പെട്ടവരായി ഗാദ് പുത്രന്മാരുടെ കുടുംബങ്ങളായ ഇവര് നാല്പതിനായിരത്തഞ്ഞൂറു പേര്.

18. These are the kynredes of the children of Gad in numbre .xl. thousande and .v. hundred.

19. യെഹൂദയുടെ പുത്രന്മാര് ഏരും ഔനാനും ആയിരുന്നു; ഏരും ഒനാനും കനാന് ദേശത്തു വെച്ചു മരിച്ചുപോയി.

19. The childern of Iuda: Er and Ona whiche dyed in the londe of Canaan.

20. യെഹൂദയുടെ പുത്രന്മാര് കുടുംബംകുടുംബമായി ആരെന്നാല്ശേലയില്നിന്നു ശേലാന്യകുടുംബം; ഫേരെസില്നിന്നു ഫേരെസ്യകുടുംബം; സേരഹില്നിന്നു സേരഹ്യകുടുംബം.

20. But the childern of Iuda in their kynred were: Sela of whom cometh the kynred of the Selamites: and of Phares cometh the kynred of ye Pharesites: and of Serah cometh the kynred of the Serahites.

21. ഫേരെസിന്റെ പുത്രന്മാര്ഹെസ്രോനില്നിന്നു ഹെസ്രോന്യകുടുംബം; ഹാമൂലില്നിന്നു ഹാമൂല്യകുടുംബം.

21. And the childern of Phares were Hesron of whom cometh the kynred of the Hesronites: and of Hamul cometh ye kynred of the Hamulites.

22. അവരില് എണ്ണപ്പെട്ടവരായി യെഹൂദാകുടുംബങ്ങളായ ഇവര് എഴുപത്താറായിരത്തഞ്ഞൂറു പേര്.

22. These are the kynredes of Iuda in numbre .lxxvi. thousande and .v. hundred.

23. യിസ്സാഖാരിന്റെ പുത്രന്മാര് കുടുംബം കുടുംബമായി ആരെന്നാല്തോലാവില് നിന്നു തോലാവ്യകുടുംബം; പൂവയില്നിന്നു പൂവ്യകുടുംബം;

23. And the childern of Isachar in their kyndes were: Tola of who cometh ye kynred of the Tolaites: and Phuva of who cometh ye kinred of the Phuuaites:

24. യാശൂബില്നിന്നു യാശൂബ്യകുടുംബം; ശിമ്രോനില്നിന്നു ശിമ്രോന്യകുടുംബം.

24. and of Iasub cometh the kynred of the Iasubites: and of Symron cometh the kynred of the Simronites.

25. അവരില് എണ്ണപ്പെട്ടവരായി യിസ്സാഖാര്കുടുംബങ്ങളായ ഇവര് അറുപത്തു നാലായിരത്തി മുന്നൂറു പേര്.

25. These are ye kynredes of Isachar in numbre .lxiiij thousande and .iij. hundred.

26. സെബൂലൂന്റെ പുത്രന്മാര് കുടുംബംകുടുംബമായി ആരെന്നാല്സേരെദില്നിന്നു സേരെദ്യകുടുംബം; ഏലോനില്നിന്നു ഏലോന്യ കുടുംബം; യഹ്ളേലില്നിന്നു യഹ്ളേല്യകുടുംബം.

26. The childern of Zabulon in their kynredes were: Sered of whom cometh the kynred of the Seredites: and Elon of whom cometh the kynred of the Elonites: and of Iaheliel cometh the kynred of the Iehalclites.

27. അവരില് എണ്ണപ്പെട്ടവരായി സെബൂലൂന്യകുടുംബങ്ങളായ ഇവര് അറുപതിനായിരത്തഞ്ഞൂറു പേര്.

27. These are the kynredes of Zabulon: in numbre .lx. thousand and .v. hundred.

28. യോസേഫിന്റെ പുത്രന്മാര് കുടുംബം കുടുംബമായി ആരെന്നാല്മനശ്ശെയും എഫ്രയീമും.

28. The childern of Ioseph in their kinredes were: Manasse ad Ephraim.

29. മനശ്ശെയുടെ പുത്രന്മാര്മാഖീരില്നിന്നു മാഖീര്യ്യകുടുംബം; മാഖീര് ഗിലെയാദിനെ ജനിപ്പിച്ചു; ഗിലെയാദില്നിന്നു ഗിലെയാദ്യകുടുംബം.

29. The childern of Manasse: Machir of whom cometh the kynred of the Machirites. And Machir begat Gilcad of whom cometh the kinred off the Gileadites.

30. ഗിലെയാദിന്റെ പുത്രന്മാര് ആരെന്നാല്ഈയേസെരില് നിന്നു ഈയേസെര്യ്യകുടുംബം; ഹേലെക്കില്നിന്നു ഹേലെക്ക്യകുടുംബം.

30. And these are the childern of Gilead: Hieser of whom cometh the kynred of the Hieserites: and of Helech cometh the kynred of the Helechites:

31. അസ്രീയേലില്നിന്നു അസ്രീയേല്യകുടുംബം; ശേഖെമില് നിന്നാു ശേഖെമ്യകുടുംബം;

31. and of Asriel ye kinred of the Asrielites: and of Sichem cometh the kinred of the Sichimites:

32. ശെമീദാവില്നിന്നു ശെമീദാവ്യകുടുംബം; ഹേഫെരില് നിന്നു ഹേഫെര്യ്യകുടുംബം.

32. and of Simida cometh the kinred of the Simidites: and of Hepher cometh the kinred of the Hepherites.

33. ഹേഫെരിന്റെ മകനായ സെലോഫഹാദിന്നു പുത്രിമാര് അല്ലാതെ പുത്രന്മാര് ഉണ്ടായില്ല; സെലോഫഹാദിന്റെ പുത്രിമാര് മഹ്ളാ, നോവാ, ഹൊഗ്ള, മില്ക്കാ, തിര്സാ എന്നിവരായിരുന്നു.

33. And Zelaphead the sonne of Hepher had no sonnes but doughters And ye names of ye doughters of Zelaphead were: Mahela Noa Hagla Milcha ad Thirza.

34. അവരില് എണ്ണപ്പെട്ടവരായി മനശ്ശെകുടുംബങ്ങളായ ഇവര് അമ്പത്തീരായിരത്തെഴുനൂറു പേര്.

34. These are the kinredes of Manasse in numbre lij. thousande and seuen hundred.

35. എഫ്രയീമിന്റെ പുത്രന്മാര് കുടുംബംകുടുംബമായി ആരെന്നാല്ശൂഥേലഹില്നിന്നു ശൂഥേലഹ്യകുടുംബം; ബേഖെരില്നിന്നു ബേഖെര്യ്യകുടുംബം; തഹനില് നിന്നു തഹന്യകുടുംബം,

35. These are the childern of Ephraim in their kinredes: Suthelah of whom cometh the kinred of the Suthelahites: and Becher of whom cometh the kinred of the Becherites: and of Thaha cometh the kynred of the Thahanites.

36. ശൂഥേലഹിന്റെ പുത്രന്മാര് ആരെന്നാല്ഏരാനില്നിന്നു ഏരാന്യകടുംബം.

36. And these are the childern of Suthelah: Eran of whom cometh the kynred of the Eranites.

37. അവരില് എണ്ണപ്പെട്ടവരായി എഫ്രയീമ്യകുടുംബങ്ങളായ ഇവര് മുപ്പത്തീരായിരത്തഞ്ഞൂറുപേര്. ഇവര് കുടുംബം കുടുംബമായി യോസേഫിന്റെ പുത്രന്മാര്.

37. These are the kynredes of the childern of Ephraim in numbre .xxxij. thousande and v. hundred. And these are the childern of Ioseph in their kinredes.

38. ബെന്യാമീന്റെ പുത്രന്മാര് കുടുംബംകുടുംബമായി ആരെന്നാല്ബേലയില്നിന്നു ബേലാവ്യകുടുംബം; അസ്ബേലില്നിന്നു അസ്ബേല്യകുടുംബം; അഹീരാമില്നിന്നു അഹീരാമ്യകുടുംബം;

38. These are the childern of Ben Iamin in their kinredes: Bela of whom cometh the kinred of the Belaites: and of Asbel cometh the kinred of the Asbelites: and of Ahiram the kinred of the Ahiramites:

39. ശെഫൂമില്നിന്നു ശെഫൂമ്യകുടുംബം; ഹൂഫാമില്നിന്നു ഹൂഫാമ്യകുടുംബം.

39. and of Supha the kinred of the Suphamites: and of Hupham the kinred of the Suphamites.

40. ബേലിയുടെ പുത്രന്മാര് അര്ദ്ദും നാമാനും ആയിരുന്നു; അര്ദ്ദില്നിന്നു അര്ദ്ദ്യകുടുംബം; നാമാനില്നിന്നു നാമാന്യകുടുംബം.

40. And the childern of Bela were Ard and Naama fro whence come the kinredes of the Ardites and of the Naamites.

41. ഇവര് കുടുംബംകുടുംബമായി ബേന്യാമീന്റെ പുത്രന്മാര്; അവരില് എണ്ണപ്പെട്ടവര് നാല്പത്തയ്യായിരത്തറുനൂറു പേര്.

41. These are the childern of Ben Iamin in their kinreddes and in numbre .xlv. thousande and syxe hundred.

42. ദാന്റെ പുത്രന്മാര് കുടുംബംകുടുംബമായി ആരെന്നാല്ശൂഹാമില്നിന്നു ശൂഹാമ്യ കുടുംബം; ഇവര് കുടുംബംകുടുംബമായി ദാന്യ കുടുംബങ്ങള് ആകുന്നു.

42. These are the childern of Dan in their kynreddes: Suham of whom cometh the kynred of the Suhamites. These are the kynreddes of Dan in their generacyons.

43. ശൂഹാമ്യകുടുംബങ്ങളില് എണ്ണപ്പെട്ടവര് എല്ലാംകൂടി അറുപത്തുനാലായിരത്തി നാനാറു പേര്.

43. And all the kynreddes of the Suhamites were in numbre .lxiiij. thousand ad iiij. hundred.

44. ആശേരിന്റെ പുത്രന്മാര് കുടുംബംകുടുംബമായി ആരെന്നാല്യിമ്നയില്നിന്നു യിമ്നീയകുടുംബം; യിശ്വയില്നിന്നു യിശ്വീയ കുടുംബം; ബെരീയാവില്നിന്നു ബെരീയാവ്യകുടുംബം.

44. The childern of Asser in their kynredes were: Iemna of whom cometh the kynred of the Iemnites: ad Isui of whom cometh the kinred of the Isuites: and of Bria cometh the kinred of the Briites.

45. ബെരീയാവിന്റെ പുത്രന്മാരുടെ കുടുംബംങ്ങള് ആരെന്നാല്ഹേബെരില്നിന്നു ഹേബെര്യ്യകുടുംബം; മല്ക്കീയേലില്നിന്നു മല്ക്കീയേല്യകുടുംബം.

45. And the childern of bria were Heber of whom cometh ye kynred of the Heberites: and of Malchiel came the kynred of the Malchielites.

46. ആശേരിന്റെ പുത്രിക്കു സാറാ എന്നു പേര്.

46. And ye doughter of Asser was called Sarah.

47. ഇവര് ആശേര്പുത്രന്മാരുടെ കുടുംബങ്ങള്. അവരില് എണ്ണപ്പെട്ടവര് അമ്പത്തുമൂവായിരത്തി നാനൂറു പേര്.

47. These are the kinredes of Asser in numbre .liij. thousande and .iiij. hundred.

48. നഫ്താലിയുടെ പുത്രന്മാര് കുടുംബംകുടുംബമായി ആരെന്നാല്യഹ്സേലില്നിന്നു യഹ്സേല്യകുടുംബം; ഗൂനിയില്നിന്നു ഗൂന്യകുടുംബം;

48. The childern of Nephtali in their kynreddes were: Iaheziel of whom came the kynred of the Iahezielites: and Gimi of whom came the kynred of the Gimites:

49. യേസെരില്നിന്നു യേസെര്യ്യകുടുംബം. ശില്ലോമില്നിന്നു ശില്ലോമ്യ കുടുംബം

49. and of Iezer came the kynred of the Iezerites: and of Silem the kynred of the Silemites.

50. ഇവര് കുടുംബം കുടുംബമായി നഫ്താലികുടുംബങ്ങള് ആകുന്നു; അവരില് എണ്ണപ്പെട്ടവര് നാല്പത്തയ്യായിരത്തി നാനൂറു പേര്.

50. These are the kinredes of Naphtali in their generacios in numbre .xlv. thousande and .iiij. hundred.

51. യിസ്രായേല്മക്കളില് എണ്ണപ്പെട്ട ഇവര് ആറു ലക്ഷത്തോരായിരത്തെഴുനൂറ്റി മുപ്പതു പേര്.

51. These are the numbres of the childern of Israel: sixe hundred thousande and a thousande vij. hundred and .xxx.

52. പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു

52. And the Lorde spake vnto Moses sayenge:

53. ഇവര്ക്കും ആളെണ്ണത്തിന്നു ഒത്തവണ്ണം ദേശത്തെ അവകാശമായി വിഭാഗിച്ചു കൊടുക്കേണം.

53. vnto these the londe shalbe deuyded to enherett acordinge to the numbre of names:

54. ആളേറെയുള്ളവര്ക്കും അവകാശം ഏറെയും ആള് കുറവുള്ളവര്ക്കും അവകാശം കുറെച്ചും കൊടുക്കേണം; ഔരോരുത്തന്നു അവനവന്റെ ആളെണ്ണത്തിന്നു ഒത്തവണ്ണം അവകാശം കൊടുക്കേണം.

54. to many thou shalt geue ye moare enheritaunce and to fewe ye lesse: to euery tribe shall ye enheritauce be geue acordinge to ye numbre therof.

55. ദേശത്തെ ചീട്ടിട്ടു വിഭാഗിക്കേണം; അതതു പിതൃഗോത്രത്തിന്റെ പേരിന്നൊത്തവണ്ണം അവര്ക്കും അവകാശം ലഭിക്കേണം.

55. Notwithstondinge ye londe shalbe deuyded by lott and acordinge to ye names of ye tribes of their fathers thei shall enherett:

56. ആള് ഏറെയുള്ളവര്ക്കും കുറെയുള്ളവര്ക്കും അവകാശം ചീട്ടിട്ടു വിഭാഗിക്കേണം.

56. and acordinge to their lott thou shalt deuyde their lond both to the many and to the fewe.

57. ലേവ്യരില് എണ്ണപ്പെട്ടവര് കുടുംബംകുടുംബമായി ആരെന്നാല്ഗേര്ശോനില്നിന്നു ഗേര്ശോന്യകുടുംബം; കെഹാത്തില്നിന്നു കെഹാത്യകുടുംബം; മെരാരിയില്നിന്നു മെരാര്യ്യകുടുംബം.

57. These are the summes of ye leuites in their kinredes: of Gerson came the kynred of ye Gersonites: and of Cahath came the kinred of the Cahathites: and of Merari came the kinred of the Merarites.

58. ലേവ്യകുടുംബങ്ങള് ആവിതുലിബ്നീയകുടുംബം; ഹെബ്രോന്യകുടുംബം; മഹ്ളീയകുടുംബം; മൂശ്യകുടുംബം; കോരഹ്യ കുടുംബം. കെഹാത്ത് അമ്രാമിനെ ജനിപ്പിച്ചു.

58. These are the kinredes of Leui: the kinred of the Libnites the kynred of the Hebronites the kynred of the Mahelites the kynred of the Musites the kynred of the Karahites.Kahath begate Amram

59. അമ്രാമിന്റെ ഭാര്യെക്കു യോഖേബേദ് എന്നു പേര്; അവള് മിസ്രയീംദേശത്തുവെച്ചു ലേവിക്കു ജനിച്ച മകള്; അവള് അമ്രാമിന്നു അഹരോനെയും മോശെയെയും അവരുടെ സഹോദരിയായ മിര്യ്യാമിനെയും പ്രസവിച്ചു.

59. and Amrams wife was called Iochebed a doughter of leui which was borne him in Egipte. And she bare vnto Amram Aaron Moses and Mir Iam their syster.

60. അഹരോന്നു നാദാബ്, അബീഹൂ, എലെയാസാര്, ഈഥാമാര് എന്നിവര് ജനിച്ചു.

60. And vnto Aaron were borne Nadab Abihu Eleazer and Ithamar.

61. എന്നാല് നാദാബും അബീഹൂവും യഹോവയുടെ സന്നിധിയില് അന്യാഗ്നി കത്തിച്ചു മരിച്ചുപോയി.

61. But Nadab and Abihu dyed as they offered straunge fyre before the Lorde.

62. ഒരു മാസം പ്രായംമുതല് മേലോട്ടു അവരില് എണ്ണപ്പെട്ട ആണുങ്ങള് ആകെ ഇരുപത്തുമൂവായിരം പേര്; യിസ്രായേല്മക്കളുടെ ഇടയില് അവര്ക്കും അവകാശം കൊടുക്കായ്കകൊണ്ടു അവരെ യിസ്രായേല്മക്കളുടെ കൂട്ടത്തില് എണ്ണിയില്ല.

62. And the numbre of them was .xxiij. thousande of all the males from a moneth olde and aboue For they were not numbred amonge ye children of Israel because there was no enheritaunce geuen them amonge the childern off Israel.

63. യെരീഹോവിന്റെ സമീപത്തു യോര്ദ്ദാന്നരികെ മോവാബ് സമഭൂമിയില്വെച്ചു യിസ്രായേല്മക്കളെ എണ്ണിയപ്പോള് മോശെയും പുരോഹിതനായ എലെയാസാരും എണ്ണിയവര് ഇവര് തന്നേ.

63. These are the numbres of the childern of Israel which Moses and Eleazer the preast numbred in the feldes of Moab fast by Iordane nye to Iericho.

64. എന്നാല് മോശെയും അഹരോന് പുരോഹിതനും സീനായിമരുഭൂമിയില്വെച്ചു യിസ്രായേല്മക്കളെ എണ്ണിയപ്പോള് അവര് എണ്ണിയവരില് ഒരുത്തനും ഇവരുടെ കൂട്ടത്തില് ഉണ്ടായിരുന്നില്ല.

64. And amonge these there was not a man of the numbre of the children of Israel which Moses and Aaron tolde in the wildernesse of Sinai.

65. അവര് മരുഭൂമിയില്വെച്ചു മരിച്ചുപോകും എന്നു യഹോവ അവരെക്കുറിച്ചു അരുളിച്ചെയ്തിരുന്നു. യെഫുന്നെയുടെ മകന് കാലേബും നൂന്റെ മകന് യോശുവയും ഒഴികെ അവരില് ഒരുത്തനും ശേഷിച്ചില്ല.

65. For the Lorde sayed vnto them that they shulde dye in ye wildernesse and that there shulde not be lefte a man of them: saue Caleb the sonne of Iephune and Iosua the sonne of Nun.



Shortcut Links
സംഖ്യാപുസ്തകം - Numbers : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |