Luke - ലൂക്കോസ് 4 | View All

1. യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോര്ദ്ദാന് വിട്ടു മടങ്ങി; ആത്മാവു അവനെ മരുഭൂമിയിലേക്കു നടത്തി; പിശാചു അവനെ നാല്പതു ദിവസം പരീക്ഷിച്ചുകെകണ്ടിരുന്നു.

1. Jesus was full of the Holy Spirit when He returned from the Jordan River. Then He was led by the Holy Spirit to a desert.

2. ആ ദിവസങ്ങളില് അവന് ഒന്നും ഭക്ഷിച്ചില്ല; അവ കഴിഞ്ഞപ്പോള് അവന്നു വിശന്നു.

2. He was tempted by the devil for forty days and He ate nothing during that time. After that He was hungry.

3. അപ്പോള് പിശാചു അവനോടുനീ ദൈവ പുത്രന് എങ്കില് ഈ കല്ലിനോടു അപ്പമായി ത്തീരുവാന് കല്പിക്ക എന്നു പറഞ്ഞു.

3. The devil said to Him, 'If You are the Son of God, tell this stone to be made into bread.'

4. യേശു അവനോടുമനുഷ്യന് അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നതു എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
ആവർത്തനം 8:3

4. Jesus said to him, 'It is written, 'Man is not to live by bread alone.' ' (Deuteronomy 8:3)

5. പിന്നെ പിശാചു അവനെ മേലോട്ടു കൂട്ടിക്കൊണ്ടുപോയി ലോകത്തിലെ സകല രാജ്യങ്ങളെയും ക്ഷണനേരത്തില് അവന്നു കാണിച്ചു

5. The devil took Jesus up on a high mountain. He had Jesus look at all the nations of the world at one time.

6. ഈ അധികാരം ഒക്കെയും അതിന്റെ മഹത്വവും നിനക്കു തരാം; അതു എങ്കല് ഏല്പിച്ചിരിക്കുന്നു; എനിക്കു മനസ്സുള്ളവന്നു ഞാന് കൊടുക്കുന്നു.

6. The devil said to Jesus, 'I will give You all this power and greatness. It has been given to me. I can give it to anyone I want to.

7. നീ എന്നെ നമസ്കരിച്ചാല് അതെല്ലാം നിന്റെതാകും എന്നു അവനോടു പറഞ്ഞു.

7. If You will worship me, all this will be Yours.'

8. യേശു അവനോടുനിന്റെ ദൈവമായ കര്ത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
ആവർത്തനം 6:13

8. Jesus said to the devil, 'Get behind Me, Satan! For it is written, 'You must worship the Lord your God. You must obey Him only.' ' (Deuteronomy 6:13)

9. പിന്നെ അവന് അവനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടു പോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേല് നിറുത്തി അവനോടുനീ ദൈവപുത്രന് എങ്കില് ഇവിടെ നിന്നു താഴോട്ടു ചാടുക.

9. Then the devil took Jesus up to Jerusalem. He had Jesus stand on the highest part of the house of God. The devil said to Jesus, 'If You are the Son of God, throw Yourself down from here.

10. “നിന്നെ കാപ്പാന് അവന് തന്റെ ദൂതന്മാരോടു നിന്നെക്കുറിച്ചു കല്പിക്കയും
സങ്കീർത്തനങ്ങൾ 91:11-12

10. For it is written, 'He has told His angels to care for You and to keep You.

11. നിന്റെ കാല് കല്ലിനോടു തട്ടാതവണ്ണം അവര് നിന്നെ കയ്യില് താങ്ങിക്കൊള്ളുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
സങ്കീർത്തനങ്ങൾ 91:11-12

11. In their hands they will hold You up. Then Your foot will not hit against a stone.' ' (Psalm 91:11-12)

12. യേശു അവനോടുനിന്റെ ദൈവമായ കര്ത്താവിനെ പരീക്ഷിക്കരുതു എന്നു അരുച്ചെയ്തിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
ആവർത്തനം 6:16

12. Jesus said to the devil, 'It is written, 'You must not tempt the Lord your God.' ' (Deuteronomy 6:16)

13. അങ്ങനെ പിശാചു സകല പരീക്ഷയും തികെച്ചശേഷം കുറെ കാലത്തേക്കു അവനെ വിട്ടുമാറി.

13. When the devil finished tempting Jesus in every way, he went away from Jesus for awhile.

14. യേശു ആത്മാവിന്റെ ശകതിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടില് ഒക്കെയും പരന്നു.

14. Jesus went back to Galilee in the power of the Holy Spirit. People talked about Him so much that He was well-known through all the country.

15. അവന് അവരുടെ പള്ളികളില് ഉപദേശിച്ചു; എല്ലാവരും അവനെ പ്രശംസിച്ചു.

15. Jesus taught in their places of worship and was honored by all people.

16. അവന് വളര്ന്ന നസറെത്തില് വന്നുശബ്ബത്തില് തന്റെ പതിവുപോലെ പള്ളിയില് ചെന്നു വായിപ്പാന് എഴുന്നേറ്റുനിന്നു.

16. Jesus came to Nazareth where He had grown up. As He had done before, He went into the Jewish place of worship on the Day of Rest. Then He stood up to read.

17. യെശയ്യാപ്രവാചകന്റെ പുസ്തകം അവന്നു കൊടുത്തു; അവന് പുസ്തകം വിടര്ത്തി

17. Someone handed Him the book of the early preacher Isaiah. He opened it and found the place where it was written,

18. “ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാന് കര്ത്താവു എന്നെ അഭിഷേകം ചെയ്കയാല് അവന്റെ ആത്മാവു എന്റെമല് ഉണ്ടു; ബദ്ധന്മാര്ക്കും വിടുതലും കുരുടന്മാര്ക്കും കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും
യെശയ്യാ 58:6, യെശയ്യാ 61:1-2

18. The Spirit of the Lord is on Me. He has put His hand on Me to preach the Good News to poor people. He has sent Me to heal those with a sad heart. He has sent Me to tell those who are being held that they can go free. He has sent Me to make the blind to see and to free those who are held because of trouble.

19. കര്ത്താവിന്റെ പ്രസാദവര്ഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്ന സ്ഥലം കണ്ടു.
യെശയ്യാ 58:6, യെശയ്യാ 61:1-2

19. He sent Me to tell of the time when men can receive favor with the Lord.' (Isaiah 61:1-2)

20. പിന്നെ അവന് പുസ്തകം മടക്കി ശുശ്രൂഷക്കാരന്നു തിരികെ കൊടുത്തിട്ടു ഇരുന്നു; പള്ളിയിലുള്ള എല്ലാവരുടെയും കണ്ണു അവങ്കല് പതിഞ്ഞിരുന്നു.

20. Jesus closed the book. Then He gave it back to the leader and sat down. All those in the Jewish place of worship kept their eyes on Him.

21. അവന് അവരോടുഇന്നു നിങ്ങള് എന്റെ വചനം കേള്ക്കയില് ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു എന്നു പറഞ്ഞുതുടങ്ങി.

21. Then He began to say to them, 'The Holy Writings you have just heard have been completed today.'

22. എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായില്നിന്നു പുറപ്പെട്ട ലാവണ്യ വാക്കുകള് നിമിത്തം ആശ്ചര്യപെട്ടു; ഇവന് യോസേഫിന്റെ മകന് അല്ലയോ എന്നു പറഞ്ഞു.
സങ്കീർത്തനങ്ങൾ 45:2, യെശയ്യാ 52:14

22. They all spoke well of Jesus and agreed with the words He spoke. They said, 'Is not this the son of Joseph?'

23. അവന് അവരോടുവൈദ്യാ, നിന്നെത്തന്നേ സൌഖ്യമാക്കുക എന്നുള്ള പഴഞ്ചൊല്ലും കഫര്ന്നഹൂമില് ഉണ്ടായി കേട്ടതുഎല്ലാം ഈ നിന്റെ പിതൃനഗരത്തിലും ചെയ്കഎന്നും നിങ്ങള് എന്നോടു പറയും നിശ്ചയം.

23. He said to them, 'I wonder if you will tell this old saying to Me, 'Doctor, heal Yourself. What You did in the city of Capernaum, do in Your own country!' ''

24. ഒരു പ്രവാചകനും തന്റെ പിതൃനഗരത്തില് സമ്മതനല്ല എന്നു ഞാന് സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.

24. He said, 'A man who speaks for God is not respected in his own country.

25. ഏലീയാവിന്റെ കാലത്തു ആകാശം മൂവാണ്ടും ആറു മാസവും അടഞ്ഞിട്ടു ദേശത്തു എങ്ങും മഹാ ക്ഷാമം ഉണ്ടായപ്പോള് യിസ്രായേലില് പല വിധവമാര് ഉണ്ടായിരുന്നു എന്നു ഞാന് യഥാര്ത്ഥമായി നിങ്ങളോടു പറയുന്നു.
1 രാജാക്കന്മാർ 17:1, 1 രാജാക്കന്മാർ 18:1

25. It is true that there were many women whose husbands had died in the Jewish land when Elijah lived. For three and a half years there was no rain and there was very little food in the land.

26. എന്നാല് സിദോനിലെ സരെപ്തയില് ഒരു വിധവയുടെ അടുക്കലേക്കല്ലാതെ അവരില് ആരുടെയും അടുക്കലേക്കു ഏലീയാവിനെ അയച്ചില്ല.
1 രാജാക്കന്മാർ 17:9

26. Elijah was sent to none of them, but he was sent to a woman in the city of Zarephath in the land of Sidon. This woman's husband had died.

27. അവ്വണ്ണം എലീശാപ്രവാചകന്റെ കാലത്തു യിസ്രായേലില് പല കുഷ്ഠരോഗികള് ഉണ്ടായിരുന്നു. സുറിയക്കാരനായ നയമാന് അല്ലാതെ അവരാരും ശുദ്ധമായില്ല എന്നും അവന് പറഞ്ഞു.
2 രാജാക്കന്മാർ 5:1-14

27. There were many people in the Jewish land who had a bad skin disease when the early preacher Elisha lived. None of them was healed. But Naaman from the country of Syria was healed.'

28. പള്ളിയിലുള്ളവര് ഇതു കേട്ടിട്ടു എല്ലാവരും കോപം നിറഞ്ഞവരായി എഴുന്നേറ്റു

28. All those in the Jewish place of worship were angry when they heard His words.

29. അവനെ പട്ടണത്തിന്നു പുറത്താക്കി അവരുടെ പട്ടണം പണിതിരുന്ന മലയുടെ വക്കോളം കൊണ്ടുപോയി തലകീഴായി തള്ളിയിടുവാന് ഭാവിച്ചു.

29. They got up and took Jesus out of town to the top of a high hill. They wanted to throw Him over the side.

30. അവനോ അവരുടെ നടുവില് കൂടി കടന്നുപോയി.

30. But Jesus got away from among them and went on His way.

31. അനന്തരം അവന് ഗലീലയിലെ ഒരു പട്ടണമായ കഫര്ന്നഹൂമില് ചെന്നു ശബ്ബത്തില് അവരെ ഉപദേശിച്ചുപോന്നു.

31. Jesus went down to Capernaum in Galilee. He taught them on the Days of Rest.

32. അവന്റെ വചനം അധികാരത്തോടെ ആകയാല് അവര് അവന്റെ ഉപദേശത്തില് വിസ്മയിച്ചു.

32. The people were surprised and wondered about His teaching. His words had power.

33. അവിടെ പള്ളിയില് അശുദ്ധഭൂതം ബാധിച്ച ഒരു മനുഷ്യന് ഉണ്ടായിരുന്നു.

33. A man in the Jewish place of worship had a demon. He cried with a loud voice,

34. അവന് നസറായനായ യേശുവേ, വിടു; ഞങ്ങള്ക്കും നിനക്കും തമ്മില് എന്തു? ഞങ്ങളെ നശിപ്പിപ്പാന് വന്നിരിക്കുന്നുവോ? നീ ആര് എന്നു ഞാന് അറിയുന്നു; ദൈവത്തിന്റെ പരിശുദ്ധന് തന്നേ എന്നു ഉറക്കെ നിലവിളിച്ചു.

34. What do You want of us, Jesus of Nazareth? I know Who You are. You are the Holy One of God.'

35. മിണ്ടരുതു; അവനെ വിട്ടുപോക എന്നു യേശു അതിനെ ശാസിച്ചപ്പോള് ഭൂതം അവനെ നടുവില് തള്ളിയിട്ടു കേടു ഒന്നും വരുത്താതെ അവനെ വിട്ടുപോയി.

35. Jesus spoke sharp words to the demon and said, 'Do not talk! Come out of him!' When the demon had thrown the man down, he came out without hurting the man.

36. എല്ലാവര്ക്കും വിസ്മയം ഉണ്ടായിഈ വചനം എന്തു? അധികാരത്തോടും ശക്തിയോടുംകൂടെ അവന് അശുദ്ധാത്മാക്കളോടു കല്പിക്കുന്നു; അവ പുറപ്പെട്ടു പോകുന്നു എന്നു തമ്മില് പറഞ്ഞുകൊണ്ടിരുന്നു.
യെശയ്യാ 52:14

36. The people were all surprised. They asked each other, 'What kind of word is this? He speaks to the demons with power and they come out!'

37. അവന്റെ ശ്രുതി ചുറ്റുമുള്ള നാടെങ്ങും പരന്നു.

37. The news about Jesus went through all the country.

38. അവന് പള്ളിയില്നിന്നു ഇറങ്ങി ശിമോന്റെ വീട്ടില് ചെന്നു. ശിമോന്റെ അമ്മാവിയമ്മ കഠിനജ്വരംകൊണ്ടു വലഞ്ഞിരിക്കയാല് അവര് അവള്ക്കുവേണ്ടി അവനോടു അപേക്ഷിച്ചു.

38. Jesus went away from the Jewish place of worship and went into Simon's house. Simon's mother-in-law was in bed, very sick. They asked Jesus to help her.

39. അവന് അവളെ കുനിഞ്ഞു നോക്കി, ജ്വരത്തെ ശാസിച്ചു; അതു അവളെ വിട്ടുമാറി; അവള് ഉടനെ എഴുന്നേറ്റു അവനെ ശുശ്രൂഷിച്ചു.

39. He stood by her and told the disease to leave. It went from her. At once she got up and cared for them.

40. സൂര്യന് അസ്തമിക്കുമ്പോള് നാനാവ്യാധികള് പിടിച്ച ദീനക്കാര് ഉള്ളവര് ഒക്കെയും അവരെ അവന്റെ അടുക്കല് കൊണ്ടുവന്നു; അവന് ഔരോരുത്തന്റെയും മേല് കൈ വെച്ചു അവരെ സൌഖ്യമാക്കി.

40. As the sun went down, the people took all that were sick with many kinds of diseases to Jesus. He put His hands on all of them and they were healed.

41. പലരില് നിന്നും ഭൂതങ്ങള്; നീ ദൈവപുത്രനായ ക്രിസ്തു എന്നു നില വിളിച്ചു പറഞ്ഞുകൊണ്ടു പുറപ്പെട്ടുപോയി; താന് ക്രിസ്തു എന്നു അവ അറികകൊണ്ടു മിണ്ടുവാന് അവന് സമ്മതിക്കാതെ അവയെ ശാസിച്ചു.

41. Also demons came out of many people. The demons cried out and said, 'You are Christ, the Son of God.' Jesus spoke strong words to them and would not let them speak. They knew He was the Christ.

42. നേരം വെളുത്തപ്പോള് അവന് പുറപ്പെട്ടു ഒരു നിര്ജ്ജനസ്ഥലത്തേക്കു പോയി. പുരുഷാരം അവനെ തിരഞ്ഞു അവന്റെ അരികത്തു വന്നു തങ്ങളെ വിട്ടു പോകാതിരിപ്പാന് അവനെ തടുത്തു.

42. In the morning He went out to a desert. The people looked for Him. When they found Him, they were trying to keep Him from going away from them.

43. അവന് അവരോടുഞാന് മറ്റുള്ള പട്ടണങ്ങളിലും ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു; ഇതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നതു എന്നു പറഞ്ഞു.

43. He said to them, 'I must preach about the holy nation of God in other cities also. This is why I was sent.'

44. അങ്ങനെ അവന് ഗലീലയിലെ പള്ളികളില് പ്രസംഗിച്ചുപോന്നു.

44. And He kept on preaching in the Jewish places of worship in Galilee.



Shortcut Links
ലൂക്കോസ് - Luke : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |