27. അവ്വണ്ണം എലീശാപ്രവാചകന്റെ കാലത്തു യിസ്രായേലില് പല കുഷ്ഠരോഗികള് ഉണ്ടായിരുന്നു. സുറിയക്കാരനായ നയമാന് അല്ലാതെ അവരാരും ശുദ്ധമായില്ല എന്നും അവന് പറഞ്ഞു.2 இராஜாக்கள் 5:1-14 അരാംരാജാവിന്റെ സേനാപതിയായ നയമാന്‍ മുഖാന്തരം യഹോവ അരാമിന്നു ജയം നല്കിയതുകൊണ്ടു അവന്റെ യജമാനന്‍ അവനെ മഹാനും മാന്യനും ആയി എണ്ണി; അവന്‍ പരാക്രമശാലി എങ്കിലും കുഷ്ഠരോഗി ആയിരുന്നു.അരാമ്യര്‍ കവര്‍ച്ചപ്പടയായി വന്നിരുന്നപ്പോള്‍ യിസ്രായേല്‍ദേശത്തുനിന്നു ഒരു ചെറിയ പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടു പോയിരുന്നു; അവള്‍ നയമാന്റെ ഭാര്യെക്കു ശുശ്രൂഷ ചെയ്തുവന്നു.അവള്‍ തന്റെ യജമാനത്തിയോടുയജമാനന്‍ ശമര്‍യ്യയിലെ പ്രവാചകന്റെ അടുക്കല്‍ ഒന്നു ചെന്നെങ്കില്‍ അവന്‍ അവന്റെ കുഷ്ഠരോഗം മാറ്റിക്കൊടുക്കുമായിരുന്നു എന്നു പറഞ്ഞു.അവന്‍ ചെന്നു തന്റെ യജമാനനോടുയിസ്രായേല്‍ദേശക്കാരത്തിയായ പെണ്‍കുട്ടി ഇന്നിന്നപ്രകാരം സംസാരിച്ചു എന്നു ബോധിപ്പിച്ചു.നീ പോയി വരിക; ഞാന്‍ യിസ്രായേല്‍രാജാവിന്നു ഒരു എഴുത്തു തരാം എന്നു അരാംരാജാവു പറഞ്ഞു. അങ്ങനെ അവന്‍ പത്തു താലന്തു വെള്ളിയും ആറായിരം ശേക്കെല്‍ പൊന്നും പത്തു കൂട്ടം വസ്ത്രവും എടുത്തു പുറപ്പെട്ടു.അവന്‍ യിസ്രായേല്‍രാജാവിന്റെ അടുക്കല്‍ എഴുത്തുംകൊണ്ടു ചെന്നു; അതില്‍ഈ എഴുത്തു കൊണ്ടുവരുന്ന എന്റെ ഭൃത്യന്‍ നയമാന്റെ കുഷ്ഠരോഗം നീ മാറ്റിക്കൊടുക്കേണ്ടതിന്നു ഞാന്‍ അവനെ നിന്റെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു എഴുതിയിരുന്നു.യിസ്രായേല്‍രാജാവു എഴുത്തു വായിച്ചപ്പോള്‍ വസ്ത്രം കീറിഅവന്‍ ഇതാ, കുഷ്ഠരോഗം മാറ്റിക്കൊടുക്കേണ്ടതിന്നു ഒരാളെ എന്റെ അടുക്കല്‍ അയച്ചിരിക്കുന്നു! മരിപ്പിക്കയും ജീവിപ്പിക്കയും ചെയ്‍വാന്‍ ഞാന്‍ ദൈവമോ? നോക്കുവിന്‍ , അവന്‍ ഇതിനാല്‍ എന്നോടു ശണ്ഠെക്കു കാരണം അന്വേഷിക്കയല്ലയോ എന്നു പറഞ്ഞു.യിസ്രായേല്‍രാജാവു വസ്ത്രം കീറിക്കളഞ്ഞു എന്നു ദൈവപുരുഷനായ എലീശാ കേട്ടപ്പോള്‍ രാജാവിന്റെ അടുക്കല്‍ ആളയച്ചുനീ വസ്ത്രം കീറിക്കളഞ്ഞതു എന്തു? അവന്‍ എന്റെ അടുക്കല്‍ വരട്ടെ; എന്നാല്‍ യിസ്രായേലില്‍ ഒരു പ്രവാചകന്‍ ഉണ്ടു എന്നു അവന്‍ അറിയും എന്നു പറയിച്ചു.അങ്ങനെ നയമാന്‍ രഥത്തോടും കുതിരകളോടുംകൂടെ എലീശയുടെ വീട്ടുവാതില്‍ക്കല്‍ വന്നു നിന്നു.എലീശാ ആളയച്ചുനീ ചെന്നു യോര്‍ദ്ദാനില്‍ ഏഴു പ്രാവശ്യം കുളിക്ക; അപ്പോള്‍ നിന്റെ ദേഹം മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും എന്നു പറയിച്ചു.അപ്പോള്‍ നയമാന്‍ ഏറ്റവും ക്രുദ്ധിച്ചു പുറപ്പെട്ടുഅവന്‍ തന്നേ പുറത്തുവന്നു അടുത്തുനിന്നു തന്റെ ദൈവമായ യഹോവയുടെ നാമത്തെ വിളിച്ചു പ്രാര്‍ത്ഥിച്ചു തന്റെ കൈ ആ സ്ഥലത്തിന്മീതെ ആട്ടി ഇങ്ങനെ കുഷ്ഠരോഗിയെ സൌഖ്യമാക്കും എന്നു ഞാന്‍ വിചാരിച്ചു.ദമ്മേശെക്കിലെ നദികളായ അബാനയും പര്‍പ്പരും യിസ്രായേല്‍ദേശത്തിലെ എല്ലാ വെള്ളങ്ങളെക്കാളും നല്ലതല്ലയോ? എനിക്കു അവയില്‍ കുളിച്ചു ശുദ്ധനാകരുതോ എന്നു പറഞ്ഞു അവന്‍ ക്രോധത്തോടെ പോയി.എന്നാല്‍ അവന്റെ ഭൃത്യന്മാര്‍ അടുത്തു വന്നു അവനോടുപിതാവേ, പ്രവാചകന്‍ വലിയോരു കാര്യം നിന്നോടു കല്പിച്ചിരുന്നുവെങ്കില്‍ നീ ചെയ്യാതെ ഇരിക്കുമോ? പിന്നെ അവന്‍ കുളിച്ചു ശുദ്ധനാക എന്നു നിന്നോടു കല്പിച്ചാല്‍ എത്ര അധികം എന്നു പറഞ്ഞു.അപ്പോള്‍ അവന്‍ ചെന്നു ദൈവപുരുഷന്റെ വചനപ്രകാരം യോര്‍ദ്ദാനില്‍ ഏഴു പ്രാവശ്യം മുങ്ങി; അവന്റെ ദേഹം ചെറിയ ബാലന്റെ ദേഹം പോലെ ആയി; അവന്‍ ശുദ്ധനായ്തീര്‍ന്നു.