Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ഇതു സംസാരിച്ചിട്ടു യേശു സ്വര്ഗ്ഗത്തേക്കു നോക്കി പറഞ്ഞതെന്തെന്നാല്പിതാവേ, നാഴിക വന്നിരിക്കുന്നു; നിന്റെ പുത്രന് നിന്നെ മഹത്വപ്പെടുത്തേണ്ടതിന്നു പുത്രനെ മഹത്വപ്പെടുത്തേണമേ.
1. Jesus spoke these things; and lifting up His eyes to heaven, He said, 'Father, the hour has come; glorify Your Son, that the Son may glorify You,
2. നീ അവന്നു നല്കീട്ടുള്ളവര്ക്കെല്ലാവര്ക്കും അവന് നിത്യജീവനെ കൊടുക്കേണ്ടതിന്നു നീ സകല ജഡത്തിന്മേലും അവന്നു അധികരാം നല്ക്കിയിരിക്കുന്നുവല്ലോ.
2. even as You gave Him authority over all flesh, that to all whom You have given Him, He may give eternal life.
3. ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവന് ആകുന്നു.
3. 'This is eternal life, that they may know You, the only true God, and Jesus Christ whom You have sent.
4. ഞാന് ഭൂമിയില് നിന്നെ മഹത്വപ്പെടുത്തി, നീ എനിക്കു ചെയ്വാന് തന്ന പ്രവൃത്തി തികെച്ചിരിക്കുന്നു.
4. 'I glorified You on the earth, having accomplished the work which You have given Me to do.
5. ഇപ്പോള് പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കല് ഉണ്ടായിരുന്ന മഹത്വത്തില് എന്നെ നിന്റെ അടുക്കല് മഹത്വപ്പെടുത്തേണമേ.
5. 'Now, Father, glorify Me together with Yourself, with the glory which I had with You before the world was.
6. നീ ലോകത്തില്നിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യര്ക്കും ഞാന് നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവര് നിനക്കുള്ളവര് ആയിരുന്നു; നീ അവരെ എനിക്കു തന്നു; അവര് നിന്റെ വചനം പ്രമാണിച്ചുമിരിക്കുന്നു.
6. 'I have manifested Your name to the men whom You gave Me out of the world; they were Yours and You gave them to Me, and they have kept Your word.
7. നീ എനിക്കു തന്നതു എല്ലാം നിന്റെ പക്കല് നിന്നു ആകുന്നു എന്നു അവര് ഇപ്പോള് അറിഞ്ഞിരിക്കുന്നു.
7. 'Now they have come to know that everything You have given Me is from You;
8. നീ എനിക്കു തന്ന വചനം ഞാന് അവര്ക്കും കൊടുത്തു; അവര് അതു കൈക്കൊണ്ടു ഞാന് നിന്റെ അടുക്കല് നിന്നു വന്നിരിക്കുന്നു എന്നു സത്യമായിട്ടു അറിഞ്ഞും നീ എന്നെ അയച്ചു എന്നു വിശ്വസിച്ചുമിരിക്കുന്നു.
8. for the words which You gave Me I have given to them; and they received [them] and truly understood that I came forth from You, and they believed that You sent Me.
9. ഞാന് അവര്ക്കും വേണ്ടി അപേക്ഷിക്കുന്നു; ലോകത്തിന്നു വേണ്ടി അല്ല; നീ എനിക്കു തന്നിട്ടുള്ളവര് നിനക്കുള്ളവര് ആകകൊണ്ടു അവര്ക്കും വേണ്ടിയത്രേ ഞാന് അപേക്ഷിക്കുന്നതു.
9. 'I ask on their behalf; I do not ask on behalf of the world, but of those whom You have given Me; for they are Yours;
10. എന്റേതു എല്ലാം നിന്റേതും നിന്റേതു എന്റേതും ആകുന്നു; ഞാന് അവരില് മഹത്വപ്പെട്ടുമിരിക്കുന്നു.
10. and all things that are Mine are Yours, and Yours are Mine; and I have been glorified in them.
11. ഇനി ഞാന് ലോകത്തില് ഇരിക്കുന്നില്ല; ഇവരോ ലോകത്തില് ഇരിക്കുന്നു; ഞാന് നിന്റെ അടുക്കല് വരുന്നു. പരിശുദ്ധപിതാവേ, അവര് നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തില് അവരെ കാത്തുകൊള്ളേണമേ.
11. 'I am no longer in the world; and [yet] they themselves are in the world, and I come to You. Holy Father, keep them in Your name, [the name] which You have given Me, that they may be one even as We [are].
12. അവരോടുകൂടെ ഇരുന്നപ്പോള് ഞാന് അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തില് കാത്തുകൊണ്ടിരുന്നു; ഞാന് അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരില് ആരും നശിച്ചുപോയിട്ടില്ല.സങ്കീർത്തനങ്ങൾ 41:9, സങ്കീർത്തനങ്ങൾ 109:8
12. 'While I was with them, I was keeping them in Your name which You have given Me; and I guarded them and not one of them perished but the son of perdition, so that the Scripture would be fulfilled.
13. ഇപ്പോഴോ ഞാന് നിന്റെ അടുക്കല് വരുന്നു; എന്റെ സന്തോഷം അവര്ക്കും ഉള്ളില് പൂര്ണ്ണമാകേണ്ടതിന്നു ഇതു ലോകത്തില്വെച്ചു സംസാരിക്കുന്നു.
13. 'But now I come to You; and these things I speak in the world so that they may have My joy made full in themselves.
14. ഞാന് അവര്ക്കും നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാന് ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ലായ്കകൊണ്ടു ലോകം അവരെ പകെച്ചു.
14. 'I have given them Your word; and the world has hated them, because they are not of the world, even as I am not of the world.
15. അവരെ ലോകത്തില് നിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്റെ കയ്യില് അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാന് അപേക്ഷിക്കുന്നതു.
15. 'I do not ask You to take them out of the world, but to keep them from the evil [one].
16. ഞാന് ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ല.
16. 'They are not of the world, even as I am not of the world.
17. സത്യത്താല് അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു.
17. 'Sanctify them in the truth; Your word is truth.
18. നീ എന്നെ ലോകത്തിലേക്കു അയച്ചതുപോലെ ഞാന് അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു.
18. 'As You sent Me into the world, I also have sent them into the world.
19. അവരും സാക്ഷാല് വിശുദ്ധീകരിക്കപ്പെട്ടവര് ആകേണ്ടതിന്നു ഞാന് അവര്ക്കും വേണ്ടി എന്നെത്തന്നേ വിശുദ്ധീകരിക്കുന്നു.
19. 'For their sakes I sanctify Myself, that they themselves also may be sanctified in truth.
20. ഇവര്ക്കും വേണ്ടിമാത്രമല്ല, ഇവരുടെ വചനത്താല് എന്നില് വിശ്വസിപ്പാനിരിക്കുന്നവര്ക്കും വേണ്ടിയും ഞാന് അപേക്ഷിക്കുന്നു.
20. 'I do not ask on behalf of these alone, but for those also who believe in Me through their word;
21. നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാന് അവര് എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാന് നിന്നിലും ആകുന്നതുപോലെ അവരും നമ്മില് ആകേണ്ടതിന്നു തന്നേ.
21. that they may all be one; even as You, Father, [are] in Me and I in You, that they also may be in Us, so that the world may believe that You sent Me.
22. നീ എനിക്കു തന്നിട്ടുള്ള മഹത്വം ഞാന് അവര്ക്കും കൊടുത്തിരിക്കുന്നു;
22. 'The glory which You have given Me I have given to them, that they may be one, just as We are one;
23. നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാന് , നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാന് അവരിലും നീ എന്നിലുമായി അവര് ഐക്യത്തില് തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ.
23. I in them and You in Me, that they may be perfected in unity, so that the world may know that You sent Me, and loved them, even as You have loved Me.
24. പിതാവേ, നീ ലോകസ്ഥാപനത്തിന്നു മുമ്പെ എന്നെ സ്നേഹിച്ചരിക്കകൊണ്ടു എനിക്കു നല്കിയ മഹത്വം നീ എനിക്കു തന്നിട്ടുള്ളവര് കാണേണ്ടതിന്നു ഞാന് ഇരിക്കുന്ന ഇടത്തു അവരും എന്നോടു കൂടെ ഇരിക്കേണം എന്നു ഞാന് ഇച്ഛിക്കുന്നു.സദൃശ്യവാക്യങ്ങൾ 8:22-25
24. 'Father, I desire that they also, whom You have given Me, be with Me where I am, so that they may see My glory which You have given Me, for You loved Me before the foundation of the world.
25. നീതിയുള്ള പിതാവേ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനോ നിന്നെ അറിഞ്ഞിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്നു ഇവരും അറിഞ്ഞിരിക്കുന്നു.
25. 'O righteous Father, although the world has not known You, yet I have known You; and these have known that You sent Me;
26. നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരില് ആകുവാനും ഞാന് അവരില് ആകുവാനും ഞാന് നിന്റെ നാമം അവര്ക്കും വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും.
26. and I have made Your name known to them, and will make it known, so that the love with which You loved Me may be in them, and I in them.'