John - യോഹന്നാൻ 5 | View All

1. അതിന്റെ ശേഷം യെഹൂദന്മാരുടെ ഒരു ഉത്സവം ഉണ്ടായിട്ടു യേശു യെരൂശലേമിലേക്കുപോയി.

1. After these things there was a feast of the Jews; and Jesus went up to Jerusalem.

2. യെരൂശലേമില് ആട്ടുവാതില്ക്കല് ബേഥെസ്ദാ എന്നു എബ്രായപേരുള്ള ഒരു കുളം ഉണ്ടു; അതിന്നു അഞ്ചു മണ്ഡപം ഉണ്ടു.

2. Now there is in Jerusalem by the sheep [gate] a pool, which is called in Hebrew Bethzatha, having five porches.

3. അവയില് വ്യാധിക്കാര്, കുരുടര്, മുടന്തര്, ക്ഷയരോഗികള് ഇങ്ങനെ വലിയോരു കൂട്ടം (വെള്ളത്തിന്റെ ഇളക്കം കാത്തുകൊണ്ടു) കിടന്നിരുന്നു.

3. In these lay a multitude of those who were sick, blind, lame, [and] withered.

4. (അതതു സമയത്തു ഒരു ദൂതന് കുളത്തില് ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയ ശേഷം ആദ്യം ഇറങ്ങുന്നവന് ഏതു വ്യാധിപിടിച്ചവനായിരുന്നാലും അവന്നു സൌഖ്യം വരും)

4.

5. എന്നാല് മുപ്പത്തെട്ടു ആണ്ടു രോഗം പിടിച്ചു കിടന്നോരു മനുഷ്യന് അവിടെ ഉണ്ടായിരുന്നു.

5. And a certain man was there, who had been thirty and eight years in his infirmity.

6. അവന് കിടക്കുന്നതു യേശു കണ്ടു, ഇങ്ങനെ ഏറിയ കാലമായിരിക്കുന്നു എന്നറിഞ്ഞുനിനക്കു സൌഖ്യമാകുവാന് മനസ്സുണ്ടോ എന്നു അവനോടു ചോദിച്ചു.

6. When Jesus saw him lying, and knew that he had been [sick] now a long time, he says to him, Do you want to be made whole?

7. രോഗി അവനോടുയജമാനനേ, വെള്ളം കലങ്ങുമ്പോള് എന്നെ കുളത്തില് ആക്കുവാന് എനിക്കു ആരും ഇല്ല; ഞാന് തന്നേ ചെല്ലുമ്പോള് മറ്റൊരുത്തന് എനിക്കു മുമ്പായി ഇറങ്ങുന്നു എന്നു ഉത്തരം പറഞ്ഞു.

7. The sick man answered him, Sir, I have no man, when the water is troubled, to put me into the pool: but while I am coming, another steps down before me.

8. യേശു അവനോടുഎഴുന്നേറ്റു നിന്റെ കിടക്ക എടുത്തു നടക്ക എന്നു പറഞ്ഞു.

8. Jesus says to him, Arise, take up your bed, and walk.

9. ഉടനെ ആ മനുഷ്യന് സൌഖ്യമായി കിടക്ക എടുത്തു നടന്നു.

9. And immediately the man was made whole, and took up his bed and walked. Now it was the Sabbath on that day.

10. എന്നാല് അന്നു ശബ്ബത്ത് ആയിരുന്നു. ആകയാല് യെഹൂദന്മാര് സൌഖ്യം പ്രാപിച്ചവനോടുഇന്നുശബ്ബത്ത് ആകുന്നു; കിടക്ക എടുക്കുന്നതു വിഹിതമല്ല എന്നു പറഞ്ഞു.
യിരേമ്യാവു 17:21

10. So the Jews said to him who was cured, It is the Sabbath, and it is not lawful for you to take up your bed.

11. അവന് അവരോടുഎന്നെ സൌഖ്യമാക്കിയവന് കിടക്ക എടുത്ത നടക്ക എന്നു എന്നോടു പറഞ്ഞു എന്നു ഉത്തരം പറഞ്ഞു.

11. But he answered them, He who made me whole, the same said to me, Take up your bed, and walk.

12. അവര് അവനോടുകിടക്ക എടുത്തു നടക്ക എന്നു നിന്നോടു പറഞ്ഞ മനുഷ്യന് ആര് എന്നു ചോദിച്ചു.

12. They asked him, Who is the man who said to you, Take up [your bed], and walk?

13. എന്നാല് അവിടെ പുരുഷാരം ഉണ്ടായിരിക്കയാല് യേശു മാറിക്കളഞ്ഞതുകൊണ്ടു അവന് ആരെന്നു സൌഖ്യം പ്രാപിച്ചവന് അറിഞ്ഞില്ല.

13. But he who was healed did not know who it was; for Jesus had conveyed himself away, a multitude being in the place.

14. അനന്തരം യേശു അവനെ ദൈവാലയത്തില്വെച്ചു കണ്ടു അവനോടുനോകൂ, നിനക്കു സൌഖ്യമായല്ലോ; അധികം തിന്മയായതു ഭവിക്കാതിരിപ്പാന് ഇനി പാപം ചെയ്യരുതു എന്നു പറഞ്ഞു.

14. After these things Jesus finds him in the temple, and said to him, Look, you are made whole: sin no more, lest a worse thing befall you.

15. ആ മനുഷ്യന് പോയി തന്നെ സൌഖ്യമാക്കിയതു യേശു എന്നു യെഹൂദന്മാരോടു അറിയിച്ചു.

15. The man went away, and told the Jews that it was Jesus who had made him whole.

16. യേശു ശബ്ബത്തില് അതു ചെയ്കകൊണ്ടു യെഹൂദന്മാര് അവനെ ഉപദ്രവിച്ചു.

16. And for this cause the Jews persecuted Jesus, because he did these things on the Sabbath.

17. യേശു അവരോടുഎന്റെ പിതാവു ഇന്നുവരെയും പ്രവര്ത്തിക്കുന്നു; ഞാനും പ്രവര്ത്തിക്കുന്നു എന്നു ഉത്തരം പറഞ്ഞു.

17. But Jesus answered them, My Father works even until now, and I work.

18. അങ്ങനെ അവന് ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു തന്നെത്താന് ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാര് അവനെ കൊല്ലുവാന് അധികമായി ശ്രമിച്ചു പോന്നു.

18. For this cause therefore the Jews sought the more to kill him, because he not only broke the Sabbath, but also called God his own Father, making himself equal with God.

19. ആകയാല് യേശു അവരോടു ഉത്തരം പറഞ്ഞതുആമേന് , ആമേന് , ഞാന് നിങ്ങളോടു പറയുന്നുപിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്വാന് കഴികയില്ല; അവന് ചെയ്യുന്നതു എല്ലാം പുത്രനും അവ്വണ്ണം തന്നേ ചെയ്യുന്നു.

19. Jesus therefore answered and said to them, Truly, truly, I say to you+, The Son can do nothing of himself, but what he sees the Father doing: for whatever things he does, these the Son also does in like manner.

20. പിതാവു പുത്രനെ സ്നേഹിക്കയും താന് ചെയ്യുന്നതു ഒക്കെയും അവന്നു കാണിച്ചുകൊടുക്കയും ചെയ്യുന്നു; നിങ്ങള് ആശ്ചര്യപ്പെടുമാറു ഇവയില് വലിയ പ്രവൃത്തികളും അവന്നു കാണിച്ചുകൊടുക്കും.

20. For the Father loves the Son, and shows him all things that himself does: and greater works than these he will show him, that you+ may marvel.

21. പിതാവു മരിച്ചവരെ ഉണര്ത്തി ജീവിപ്പിക്കുന്നതുപോലെ പുത്രനും താന് ഇച്ഛിക്കുന്നവരെ ജീവിപ്പിക്കുന്നു.

21. For as the Father raises the dead and gives them life, even so the Son also gives life to whom he will.

22. എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നുകൊടുത്തിരിക്കുന്നു.

22. For neither does the Father judge any man, but he has given all judgment to the Son;

23. പുത്രനെ ബഹുമാനിക്കാത്തവന് അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല.

23. that all may honor the Son, even as they honor the Father. He who does not honor the Son does not honor the Father who sent him.

24. ആമേന് , ആമേന് , ഞാന് നിങ്ങളോടു പറയുന്നുഎന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവന് ഉണ്ടു; അവന് ന്യായവിധിയില് ആകാതെ മരണത്തില് നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.

24. Truly, truly, I say to you+, He who hears my word, and believes him who sent me, has eternal life, and does not come into judgment, but has passed out of death into life.

25. ആമേന് , ആമേന് , ഞാന് നിങ്ങളോടു പറയുന്നുമരിച്ചവര് ദൈവപുത്രന്റെ ശബ്ദം കേള്ക്കയും കേള്ക്കുന്നവര് ജീവിക്കയും ചെയ്യുന്ന നാഴികവരുന്നു; ഇപ്പോള് വന്നുമിരിക്കുന്നു.

25. Truly, truly, I say to you+, The hour comes, and now is, when the dead will hear the voice of the Son of God; and those who hear will live.

26. പിതാവിന്നു തന്നില്തന്നേ ജീവനുള്ളതുപോലെ അവന് പുത്രന്നും തന്നില്തന്നേ ജീവനുള്ളവന് ആകുമാറു വരം നല്കിയിരിക്കുന്നു.

26. For as the Father has life in himself, even so he gave to the Son also to have life in himself:

27. അവന് മനുഷ്യപുത്രന് ആകയാല് ന്യായവിധിനടത്തുവാന് അവന്നു അധികാരവും നല്കിയിരിക്കുന്നു.

27. and he gave him authority to execute judgment, because he is Son of Man.

28. ഇതിങ്കല് ആശ്ചര്യപ്പെടരുതു; കല്ലറകളില് ഉള്ളവര് എല്ലാവരും അവന്റെ ശബ്ദം കേട്ടു, നന്മ ചെയ്തവര് ജീവന്നായും തിന്മ ചെയ്തവര് ന്യായവിധിക്കായും പുനരുത്ഥാനം ചെയ്വാനുള്ള നാഴിക വരുന്നു.

28. Don't marvel at this: for the hour comes, in which all who are in the tombs will hear his voice,

29. എനിക്കു സ്വതേ ഒന്നും ചെയ്വാന് കഴിയുന്നതല്ല; ഞാന് കേള്ക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാന് എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്വാന് ഇച്ഛിക്കുന്നതുകൊണ്ടു എന്റെ വിധി നീതിയുള്ളതു ആകുന്നു.
ദാനീയേൽ 12:2

29. and will come forth; those who have done good, to the resurrection of life; and those who have participated in evil, to the resurrection of judgment.

30. ഞാന് എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറഞ്ഞാല് എന്റെ സാക്ഷ്യം സത്യമല്ല.

30. I can of myself do nothing: as I hear, I judge: and my judgment is righteous; because I don't seek my own will, but the will of him who sent me.

31. എന്നെക്കുറിച്ചു സാക്ഷ്യം പറയുന്നതു മറ്റൊരുത്തന് ആകുന്നു; അവന് എന്നെക്കുറിച്ചു പറയുന്ന സാക്ഷ്യം സത്യം എന്നു ഞാന് അറിയുന്നു.

31. If I bear witness of myself, my witness is not true.

32. നിങ്ങള് യോഹാന്നാന്റെ അടുക്കല് ആളയച്ചു; അവന് സത്യത്തിന്നു സാക്ഷ്യം പറഞ്ഞിരിക്കുന്നു.

32. It is another that bears witness of me; and I know that the witness which he witnesses of me is true.

33. എനിക്കോ മനുഷ്യന്റെ സാക്ഷ്യംകൊണ്ടു ആവശ്യമില്ല; നിങ്ങള് രക്ഷിക്കപ്പെടുവാനത്രേ ഇതു പറയുന്നതു.

33. You+ have sent to John, and he has borne witness to the truth.

34. അവന് ജ്വലിച്ചു പ്രകാശിക്കുന്ന വിളകൂ ആയിരുന്നു; നിങ്ങള് അല്പസമയത്തേക്കു അവന്റെ വെളിച്ചത്തില് ഉല്ലസിപ്പാന് ഇച്ഛിച്ചു.

34. But the witness which I receive is not from man: nevertheless I say these things, that you+ may live.

35. എനിക്കോ യോഹന്നാന്റെ സാക്ഷ്യത്തിലും വലിയ സാക്ഷ്യം ഉണ്ടു; പിതാവു എനിക്കു അനുഷ്ഠിപ്പാന് തന്നിരിക്കുന്ന പ്രവൃത്തികള്, ഞാന് ചെയ്യുന്ന പ്രവൃത്തികള് തന്നേ, പിതാവു എന്നെ അയച്ചു എന്നു എന്നെക്കുറിച്ചു സാക്ഷീകരിക്കുന്നു.

35. He was the lamp that burns and shines; and you+ were willing to rejoice for a season in his light.

36. എന്നെ അയച്ച പിതാവുതാനും എന്നെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങള് അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല, അവന്റെ രൂപം കണ്ടിട്ടില്ല;

36. But the witness which I have is greater than [that of] John; for the works which the Father has given me to accomplish, the very works that I do, bear witness of me, that the Father has sent me.

37. അവന്റെ വചനം നിങ്ങളുടെ ഉള്ളില് വസിക്കുന്നതുമില്ല അവന് അയച്ചവനെ നിങ്ങള് വിശ്വസിക്കുന്നില്ലല്ലോ.

37. And the Father who sent me, he has borne witness of me. You+ have neither heard his voice at any time, nor seen his form.

38. നിങ്ങള് തിരുവെഴുത്തുകളെ ശോധനചെയ്യുന്നു; അവയില് നിങ്ങള്ക്കു നിത്യജീവന് ഉണ്ടു എന്നു നിങ്ങള് നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു.

38. And you+ do not have his word staying in you+: for whom he sent, him you+ do not believe.

39. എങ്കിലും ജീവന് പ്രാപിക്കേണ്ടതിന്നു എന്റെ അടുക്കല് വരുവാന് നിങ്ങള്ക്കു മനസ്സില്ല.

39. You+ search the Scriptures, because you+ think that in them you+ have eternal life; and those are the ones which bear witness of me;

40. ഞാന് മനുഷ്യരോടു ബഹുമാനം വാങ്ങുന്നില്ല.

40. and you+ will not come to me, that you+ may have life.

41. എന്നാല് നിങ്ങള്ക്കു ഉള്ളില് ദൈവസ്നേഹം ഇല്ല എന്നു ഞാന് അറിഞ്ഞിരിക്കുന്നു.

41. I do not receive glory from men.

42. ഞാന് എന്റെ പിതാവിന്റെ നാമത്തില് വന്നിരിക്കുന്നു; എന്നെ നിങ്ങള് കൈക്കൊള്ളുന്നില്ല; മറ്റൊരുത്തന് സ്വന്തനാമത്തില് വന്നാല് അവനെ നിങ്ങള് കൈക്കൊള്ളും.

42. But I know you+, that you+ do not have the love of God in yourselves.

43. തമ്മില് തമ്മില് ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കല് നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങള്ക്കു എങ്ങനെ വിശ്വസിപ്പാന് കഴിയും?

43. I have come in my Father's name, and you+ do not receive me: if another will come in his own name, him you+ will receive.

44. ഞാന് പിതാവിന്റെ മുമ്പില് നിങ്ങളെ കുറ്റം ചുമത്തും എന്നു നിങ്ങള്ക്കു തോന്നരുതു. നിങ്ങളെ കുറ്റം ചുമത്തുന്നവന് ഉണ്ടു; നിങ്ങള് പ്രത്യാശ വെച്ചിരിക്കുന്ന മോശെ തന്നേ.

44. How can you+ believe, who receive glory one of another, and the glory that [comes] from the only God, you+ do not seek?

45. നിങ്ങള് മോശെയെ വിശ്വസിച്ചു എങ്കില് എന്നെയും വിശ്വസിക്കുമായിരുന്നു; അവന് എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു.
ആവർത്തനം 31:26-27

45. Do not think that I will accuse you+ to the Father: there is one who accuses you+, [even] Moses, on whom you+ have set your+ hope.

46. എന്നാല് അവന്റെ എഴുത്തു നിങ്ങള് വിശ്വസിക്കുന്നില്ല എങ്കില് എന്റെ വാക്കു എങ്ങനെ വിശ്വസിക്കും
ആവർത്തനം 18:15

46. For if you+ believed Moses, you+ would believe me; for he wrote of me.



Shortcut Links
യോഹന്നാൻ - John : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |