John - യോഹന്നാൻ 6 | View All

1. അനന്തരം യേശു തിബെര്യ്യാസ് എന്ന ഗലീലക്കടലിന്റെ അക്കരെക്കു പോയി.

1. After this Jesus went to the other side of the Sea of Galilee, also called the Sea of Tiberias.

2. അവന് രോഗികളില് ചെയ്യുന്ന അടയാളങ്ങളെ കണ്ടിട്ടു ഒരു വലിയ പുരുഷാരം അവന്റെ പിന്നാലെ ചെന്നു.

2. A large crowd kept following him, because they saw the signs that he was doing for the sick.

3. യേശു മലയില് കയറി ശിഷ്യന്മാരോടുകൂടെ അവിടെ ഇരുന്നു.

3. Jesus went up the mountain and sat down there with his disciples.

4. യെഹൂദന്മാരുടെ പെസഹ പെരുന്നാള് അടുത്തിരുന്നു.

4. Now the Passover, the festival of the Jews, was near.

5. യേശു വലിയൊരു പുരുഷാരം തന്റെ അടുക്കല് വരുന്നതു കണ്ടിട്ടു ഫിലിപ്പൊസിനോടുഇവര്ക്കും തിന്നുവാന് നാം എവിടെ നിന്നു അപ്പം വാങ്ങും എന്നു ചോദിച്ചു.

5. When he looked up and saw a large crowd coming toward him, Jesus said to Philip, Where are we to buy bread for these people to eat?

6. ഇതു അവനെ പരീക്ഷിപ്പാനത്രേ ചോദിച്ചതു; താന് എന്തു ചെയ്വാന് പോകുന്നു എന്നു താന് അറിഞ്ഞിരുന്നു.

6. He said this to test him, for he himself knew what he was going to do.

7. ഫിലിപ്പൊസ് അവനോടുഔരോരുത്തന്നു അല്പമല്പം ലഭിക്കേണ്ടതിന്നു ഇരുനൂറു പണത്തിന്നു അപ്പം മതിയാകയില്ല എന്നു ഉത്തരം പറഞ്ഞു.

7. Philip answered him, Six months' wages would not buy enough bread for each of them to get a little.

8. ശിഷ്യന്മാരില് ഒരുത്തനായി ശിമോന് പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് അവനോടു

8. One of his disciples, Andrew, Simon Peter's brother, said to him,

9. ഇവിടെ ഒരു ബാലകന് ഉണ്ടു; അവന്റെ പക്കല് അഞ്ചു യവത്തപ്പവും രണ്ടു മീനും ഉണ്ടു; എങ്കിലും ഇത്രപേര്ക്കും അതു എന്തുള്ളു എന്നു പറഞ്ഞു.

9. There is a boy here who has five barley loaves and two fish. But what are they among so many people?

10. ആളുകളെ ഇരുത്തുവിന് എന്നു യേശു പറഞ്ഞു. ആ സ്ഥലത്തു വളരെ പുല്ലുണ്ടായിരുന്നു; അയ്യായിരത്തോളം പുരുഷന്മാര് ഇരുന്നു.

10. Jesus said, Make the people sit down. Now there was a great deal of grass in the place; so they sat down, about five thousand in all.

11. പിന്നെ യേശു അപ്പം എടുത്തു വാഴ്ത്തി, ഇരുന്നവര്ക്കും പങ്കിട്ടുകൊടുത്തു; അങ്ങനെ തന്നേ മീനും വേണ്ടുന്നേടത്തോളം കൊടുത്തു.

11. Then Jesus took the loaves, and when he had given thanks, he distributed them to those who were seated; so also the fish, as much as they wanted.

12. അവര്ക്കും തൃപ്തിയായശേഷം അവന് ശിഷ്യന്മാരോടുശേഷിച്ച കഷണം ഒന്നും നഷ്ടമാക്കാതെ ശേഖരിപ്പിന് എന്നു പറഞ്ഞു.

12. When they were satisfied, he told his disciples, Gather up the fragments left over, so that nothing may be lost.

13. അഞ്ചു യവത്തപ്പത്തില് തിന്നു ശേഷിച്ച കഷണം അവര് ശേഖരിച്ചു പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.

13. So they gathered them up, and from the fragments of the five barley loaves, left by those who had eaten, they filled twelve baskets.

14. അവന് ചെയ്ത അടയാളം ആളുകള് കണ്ടിട്ടുലോകത്തിലേക്കു വരുവാനുള്ള പ്രവാചകന് ഇവന് ആകുന്നു സത്യം എന്നു പറഞ്ഞു.
ആവർത്തനം 18:15, ആവർത്തനം 18:18

14. When the people saw the sign that he had done, they began to say, This is indeed the prophet who is to come into the world.

15. അവര് വന്നു തന്നെ പിടിച്ചു രാജാവാക്കുവാന് ഭാവിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു പിന്നെയും തനിച്ചു മലയിലേക്കു വാങ്ങിപ്പോയി.

15. When Jesus realized that they were about to come and take him by force to make him king, he withdrew again to the mountain by himself.

16. സന്ധ്യയായപ്പോള് ശിഷ്യന്മാര് കടല്പുറത്തേക്കു ഇറങ്ങി

16. When evening came, his disciples went down to the sea,

17. പടകുകയറി കടലക്കരെ കഫര്ന്നഹൂമിലേക്കു യാത്രയായി; ഇരുട്ടായശേഷവും യേശു അവരുടെ അടുക്കല് വന്നിരുന്നില്ല.

17. got into a boat, and started across the sea to Capernaum. It was now dark, and Jesus had not yet come to them.

18. കൊടുങ്കാറ്റു അടിക്കയാല് കടല് കോപിച്ചു.

18. The sea became rough because a strong wind was blowing.

19. അവര് നാലു അഞ്ചു നാഴിക ദൂരത്തോളം വലിച്ചശേഷം യേശു കടലിന്മേല് നടന്നു പടകിനോടു സമീപിക്കുന്നതു കണ്ടു പേടിച്ചു.

19. When they had rowed about three or four miles, they saw Jesus walking on the sea and coming near the boat, and they were terrified.

20. അവന് അവരോടുഞാന് ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു.

20. But he said to them, It is I; do not be afraid.

21. അവര് അവനെ പടകില് കയറ്റുവാന് ഇച്ഛിച്ചു; ഉടനെ പടകു അവര് പോകുന്ന ദേശത്തു എത്തിപ്പോയി.

21. Then they wanted to take him into the boat, and immediately the boat reached the land toward which they were going.

22. പിറ്റെന്നാള് കടല്ക്കരെ നിന്ന പുരുഷാരം ഒരു പടകല്ലാതെ അവിടെ വേറെ ഇല്ലായിരുന്നു എന്നും, യേശു ശിഷ്യന്മാരോടുകൂടെ പടകില് കയറാതെ ശിഷ്യന്മാര് മാത്രം പോയിരുന്നു എന്നും ഗ്രഹിച്ചു.

22. The next day the crowd that had stayed on the other side of the sea saw that there had been only one boat there. They also saw that Jesus had not got into the boat with his disciples, but that his disciples had gone away alone.

23. എന്നാല് കര്ത്താവു വാഴ്ത്തീട്ടു അവര് അപ്പം തിന്ന സ്ഥലത്തിന്നരികെ തിബെര്യ്യാസില്നിന്നു ചെറുപടകുകള് എത്തിയിരുന്നു.

23. Then some boats from Tiberias came near the place where they had eaten the bread after the Lord had given thanks.

24. യേശു അവിടെ ഇല്ല ശിഷ്യന്മാരും ഇല്ല എന്നു പുരുഷാരം കണ്ടപ്പോള് തങ്ങളും പടകു കയറി യേശുവിനെ തിരഞ്ഞു കഫര്ന്നഹൂമില് എത്തി.

24. So when the crowd saw that neither Jesus nor his disciples were there, they themselves got into the boats and went to Capernaum looking for Jesus.

25. കടലക്കരെ അവനെ കണ്ടെത്തിയപ്പോള്റബ്ബീ, നീ എപ്പോള് ഇവിടെ വന്നു എന്നു ചോദിച്ചു. അതിന്നുയേശു

25. When they found him on the other side of the sea, they said to him, Rabbi, when did you come here?

26. ആമേന് , ആമേന് , ഞാന് നിങ്ങളോടു പറയുന്നുനിങ്ങള് അടയാളം കണ്ടതുകൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടത്രേ എന്നെ അന്വേഷിക്കുന്നതു.

26. Jesus answered them, Very truly, I tell you, you are looking for me, not because you saw signs, but because you ate your fill of the loaves.

27. നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനിലക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവര്ത്തിപ്പിന് ; അതു മനുഷ്യ പുത്രന് നിങ്ങള്ക്കു തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.

27. Do not work for the food that perishes, but for the food that endures for eternal life, which the Son of Man will give you. For it is on him that God the Father has set his seal.

28. അവര് അവനോടു ദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തികളെ പ്രവര്ത്തിക്കേണ്ടതിന്നു ഞങ്ങള് എന്തു ചെയ്യേണം എന്നു ചോദിച്ചു.

28. Then they said to him, What must we do to perform the works of God?

29. യേശു അവരോടുദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തി അവന് അയച്ചവനില് നിങ്ങള് വിശ്വസിക്കുന്നതത്രേ എന്നു ഉത്തരം പറഞ്ഞു.

29. Jesus answered them, This is the work of God, that you believe in him whom he has sent.

30. അവര് അവനോടുഞങ്ങള് കണ്ടു നിന്നെ വിശ്വസിക്കേണ്ടതിന്നു നീ എന്തു അടയാളം ചെയ്യുന്നു? എന്തു പ്രവര്ത്തിക്കുന്നു?

30. So they said to him, What sign are you going to give us then, so that we may see it and believe you? What work are you performing?

31. നമ്മുടെ പിതാക്കന്മാര് മരുഭൂമിയില് മന്നാ തിന്നു; അവര്ക്കും തിന്നുവാന് സ്വര്ഗ്ഗത്തില് നിന്നു അപ്പം കൊടുത്തു എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
പുറപ്പാടു് 16:4-15, സംഖ്യാപുസ്തകം 11:7-9, Neh-h 9 15, സങ്കീർത്തനങ്ങൾ 78:24, സങ്കീർത്തനങ്ങൾ 105:40

31. Our ancestors ate the manna in the wilderness; as it is written, 'He gave them bread from heaven to eat.'

32. യേശു അവരോടുആമേന് , ആമേന് , ഞാന് നിങ്ങളോടു പറയുന്നുസ്വര്ഗ്ഗത്തില്നിന്നുള്ള അപ്പം മോശെയല്ല നിങ്ങള്ക്കു തന്നതു, എന്റെ പിതാവത്രേ സ്വര്ഗ്ഗത്തില്നിന്നുള്ള സാക്ഷാല് അപ്പം നിങ്ങള്ക്കു തരുന്നതു.

32. Then Jesus said to them, Very truly, I tell you, it was not Moses who gave you the bread from heaven, but it is my Father who gives you the true bread from heaven.

33. ദൈവത്തിന്റെ അപ്പമോ സ്വര്ഗ്ഗത്തില്നിന്നു ഇറങ്ങിവന്നു ലോകത്തിന്നു ജീവനെ കൊടുക്കുന്നതു ആകുന്നു എന്നു പറഞ്ഞു.

33. For the bread of God is that which comes down from heaven and gives life to the world.

34. അവര് അവനോടുകര്ത്താവേ, ഈ അപ്പം എപ്പോഴും ഞങ്ങള്ക്കു തരേണമേ എന്നു പറഞ്ഞു.

34. They said to him, Sir, give us this bread always.

35. യേശു അവരോടുപറഞ്ഞതുഞാന് ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കല് വരുന്നവന്നു വിശക്കയില്ല; എന്നില് വിശ്വസിക്കുന്നവന്നു ഒരു നാളും ദാഹിക്കയുമില്ല.

35. Jesus said to them, I am the bread of life. Whoever comes to me will never be hungry, and whoever believes in me will never be thirsty.

36. എന്നാല് നിങ്ങള് എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാന് നിങ്ങളോടു പറഞ്ഞുവല്ലോ.

36. But I said to you that you have seen me and yet do not believe.

37. പിതാവു എനിക്കു തരുന്നതു ഒക്കെയും എന്റെ അടുക്കല് വരും; എന്റെ അടുക്കല് വരുന്നവനെ ഞാന് ഒരുനാളും തള്ളിക്കളകയില്ല.

37. Everything that the Father gives me will come to me, and anyone who comes to me I will never drive away;

38. ഞാന് എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്വാന് സ്വര്ഗ്ഗത്തില്നിന്നു ഇറങ്ങിവന്നിരിക്കുന്നതു.

38. for I have come down from heaven, not to do my own will, but the will of him who sent me.

39. അവന് എനിക്കു തന്നതില് ഒന്നും ഞാന് കളയാതെ എല്ലാം ഒടുക്കത്തെ നാളില് ഉയിര്ത്തെഴുന്നേല്പിക്കേണം എന്നാകുന്നു എന്നെ അയച്ചവന്റെ ഇഷ്ടം.

39. And this is the will of him who sent me, that I should lose nothing of all that he has given me, but raise it up on the last day.

40. പുത്രനെ നോക്കിക്കൊണ്ടു അവനില് വിശ്വസിക്കുന്ന ഏവന്നും നിത്യജീവന് ഉണ്ടാകേണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാന് അവനെ ഒടുക്കത്തെ നാളില് ഉയിര്ത്തെഴുന്നേല്പിക്കും.

40. This is indeed the will of my Father, that all who see the Son and believe in him may have eternal life; and I will raise them up on the last day.

41. ഞാന് സ്വര്ഗ്ഗത്തില്നിന്നു ഇറങ്ങിവന്ന അപ്പം എന്നു അവന് പറഞ്ഞതിനാല് യെഹൂദന്മാര് അവനെക്കുറിച്ചു പിറുപിറുത്തു

41. Then the Jews began to complain about him because he said, I am the bread that came down from heaven.

42. ഇവന് യോസേഫിന്റെ പുത്രനായ യേശു അല്ലയോ? അവന്റെ അപ്പനെയും അമ്മയെയും നാം അറിയുന്നുവല്ലോ; പിന്നെ ഞാന് സ്വര്ഗ്ഗത്തില്നിന്നു ഇറങ്ങിവന്നു എന്നു അവന് പറയുന്നതു എങ്ങനെ എന്നു അവര് പറഞ്ഞു.

42. They were saying, Is not this Jesus, the son of Joseph, whose father and mother we know? How can he now say, 'I have come down from heaven'?

43. യേശു അവരോടു ഉത്തരം പറഞ്ഞതുനിങ്ങള് തമ്മില് പിറുപിറുക്കേണ്ടാ;

43. Jesus answered them, Do not complain among yourselves.

44. എന്നെ അയച്ച പിതാവു ആകര്ഷിച്ചിട്ടില്ലാതെ ആര്ക്കും എന്റെ അടുക്കല് വരുവാന് കഴികയില്ല; ഞാന് ഒടുക്കത്തെ നാളില് അവനെ ഉയിര്ത്തെഴുന്നേല്പിക്കും.

44. No one can come to me unless drawn by the Father who sent me; and I will raise that person up on the last day.

45. എല്ലാവരും ദൈവത്താല് ഉപദേശിക്കപ്പെട്ടവര് ആകും എന്നു പ്രവാചകപുസ്തകങ്ങളില് എഴുതിയിരിക്കുന്നു. പിതാവിനോടു കേട്ടുപഠിച്ചവന് എല്ലാം എന്റെ അടുക്കല് വരും.
യെശയ്യാ 54:13

45. It is written in the prophets, 'And they shall all be taught by God.' Everyone who has heard and learned from the Father comes to me.

46. പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ടു എന്നല്ല, ദൈവത്തിന്റെ അടുക്കല് നിന്നു വന്നവന് മാത്രമേ പിതാവിനെ കണ്ടിട്ടുള്ള.

46. Not that anyone has seen the Father except the one who is from God; he has seen the Father.

47. ആമേന് , ആമേന് , ഞാന് നിങ്ങളൊടു പറയുന്നുവിശ്വസിക്കുന്നവന്നു നിത്യജീവന് ഉണ്ടു.

47. Very truly, I tell you, whoever believes has eternal life.

48. ഞാന് ജീവന്റെ അപ്പം ആകുന്നു.

48. I am the bread of life.

49. നിങ്ങളുടെ പിതാക്കന്മാര് മരുഭൂമിയില് മന്നാ തിന്നിട്ടും മരിച്ചുവല്ലോ.

49. Your ancestors ate the manna in the wilderness, and they died.

50. ഇതോ തിന്നുന്നവന് മരിക്കാതിരിക്കേണ്ടതിന്നു സ്വര്ഗ്ഗത്തില്നിന്നു ഇറങ്ങുന്ന അപ്പം ആകുന്നു.

50. This is the bread that comes down from heaven, so that one may eat of it and not die.

51. സ്വര്ഗ്ഗത്തില്നിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാന് ആകുന്നു; ഈ അപ്പം തിന്നുന്നവന് എല്ലാം എന്നേക്കും ജീവിക്കും; ഞാന് കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവന്നു വേണ്ടി ഞാന് കൊടുക്കുന്ന എന്റെ മാംസം ആകുന്നു.

51. I am the living bread that came down from heaven. Whoever eats of this bread will live forever; and the bread that I will give for the life of the world is my flesh.

52. ആകയാല് യെഹൂദന്മാര്നമുക്കു തന്റെ മാംസം തിന്നേണ്ടതിന്നു തരുവാന് ഇവന്നു എങ്ങനെ കഴിയും എന്നു പറഞ്ഞു തമ്മില് വാദിച്ചു.

52. The Jews then disputed among themselves, saying, How can this man give us his flesh to eat?

53. യേശു അവരോടു പറഞ്ഞതുആമേന് , ആമേന് , ഞാന് നിങ്ങളോടു പറയുന്നുനിങ്ങള് മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയും ഇരുന്നാല് നിങ്ങള്ക്കു ഉള്ളില് ജീവന് ഇല്ല.

53. So Jesus said to them, Very truly, I tell you, unless you eat the flesh of the Son of Man and drink his blood, you have no life in you.

54. എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന്നു നിത്യജീവന് ഉണ്ടു; ഞാന് ഒടുക്കത്തെ നാളില് അവനെ ഉയിര്ത്തെഴുന്നേല്പിക്കും.

54. Those who eat my flesh and drink my blood have eternal life, and I will raise them up on the last day;

55. എന്റെ മാംസം സാക്ഷാല് ഭക്ഷണവും എന്റെ രക്തം സാക്ഷാല് പാനീയവും ആകുന്നു.

55. for my flesh is true food and my blood is true drink.

56. എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന് എന്നിലും ഞാന് അവനിലും വസിക്കുന്നു.

56. Those who eat my flesh and drink my blood abide in me, and I in them.

57. ജീവനുള്ള പിതാവു എന്നെ അയച്ചിട്ടു ഞാന് പിതാവിന് മൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവന് എന് മൂലം ജീവിക്കും.

57. Just as the living Father sent me, and I live because of the Father, so whoever eats me will live because of me.

58. സ്വര്ഗ്ഗത്തില് നിന്നു ഇറങ്ങിവന്ന അപ്പം ഇതു ആകുന്നു; പിതാക്കന്മാര് തിന്നുകയും മരിക്കയും ചെയ്തതുപോലെ അല്ല; ഈ അപ്പം തിന്നുന്നവന് എന്നേക്കും ജീവിക്കും.

58. This is the bread that came down from heaven, not like that which your ancestors ate, and they died. But the one who eats this bread will live forever.

59. അവന് കഫര്ന്നഹൂമില് ഉപദേശിക്കുമ്പോള് പള്ളിയില്വെച്ചു ഇതു പറഞ്ഞു.

59. He said these things while he was teaching in the synagogue at Capernaum.

60. അവന്റെ ശിഷ്യന്മാര് പലരും അതു കേട്ടിട്ടുഇതു കഠിനവാക്കു, ഇതു ആര്ക്കും കേള്പ്പാന് കഴിയും എന്നു പറഞ്ഞു.

60. When many of his disciples heard it, they said, This teaching is difficult; who can accept it?

61. ശിഷ്യന്മാര് അതിനെച്ചൊല്ലി പിറുപിറുക്കുന്നതു യേശു തന്നില്തന്നേ അറിഞ്ഞു അവരോടുഇതു നിങ്ങള്ക്കു ഇടര്ച്ച ആകുന്നുവോ?

61. But Jesus, being aware that his disciples were complaining about it, said to them, Does this offend you?

62. മനുഷ്യ പുത്രന് മുമ്പെ ഇരുന്നേടത്തേക്കു കയറിപ്പോകുന്നതു നിങ്ങള് കണ്ടാലോ?
സങ്കീർത്തനങ്ങൾ 47:5

62. Then what if you were to see the Son of Man ascending to where he was before?

63. ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാന് നിങ്ങളോടു സംസാരിച്ച വചനങ്ങള് ആത്മാവും ജീവനും ആകുന്നു.

63. It is the spirit that gives life; the flesh is useless. The words that I have spoken to you are spirit and life.

64. എങ്കിലും വിശ്വസിക്കാത്തവര് നിങ്ങളുടെ ഇടയില് ഉണ്ടു എന്നു പറഞ്ഞു — വിശ്വസിക്കാത്തവര് ഇന്നവര് എന്നും തന്നെ കാണിച്ചു കൊടുക്കുന്നവന് ഇന്നവന് എന്നും യേശു ആദിമുതല് അറിഞ്ഞിരുന്നു —

64. But among you there are some who do not believe. For Jesus knew from the first who were the ones that did not believe, and who was the one that would betray him.

65. ഇതു ഹേതുവായിട്ടത്രേ ഞാന് നിങ്ങളോടുപിതാവു കൃപ നല്കീട്ടല്ലാതെ ആര്ക്കും എന്റെ അടുക്കല് വരുവാന് കഴികയില്ല എന്നു പറഞ്ഞതു എന്നും അവന് പറഞ്ഞു.

65. And he said, For this reason I have told you that no one can come to me unless it is granted by the Father.

66. അന്നുമുതല് അവന്റെ ശിഷ്യന്മാരില് പലരും പിന് വാങ്ങിപ്പോയി, പിന്നെ അവനോടു കൂടെ സഞ്ചരിച്ചില്ല.

66. Because of this many of his disciples turned back and no longer went about with him.

67. ആകയാല് യേശു പന്തിരുവരോടുനിങ്ങള്ക്കും പൊയ്ക്കൊള്വാന് മനസ്സുണ്ടോ എന്നു ചോദിച്ചു.

67. So Jesus asked the twelve, Do you also wish to go away?

68. ശിമോന് പത്രൊസ് അവനോടുകര്ത്താവേ, ഞങ്ങള് ആരുടെ അടുക്കല് പോകും? നിത്യജീവന്റെ വചനങ്ങള് നിന്റെ പക്കല് ഉണ്ടു.

68. Simon Peter answered him, Lord, to whom can we go? You have the words of eternal life.

69. നീ ദൈവത്തിന്റെ പരിശുദ്ധന് എന്നു ഞങ്ങള് വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.

69. We have come to believe and know that you are the Holy One of God.

70. യേശു അവരോടുനിങ്ങളെ പന്ത്രണ്ടു പേരെ ഞാന് തിരഞ്ഞെടുത്തില്ലയോ? എങ്കിലും നിങ്ങളില് ഒരുത്തന് ഒരു പിശാചു ആകുന്നു എന്നു ഉത്തരം പറഞ്ഞു. ഇതു അവന് ശിമോന് ഈസ്കര്യയ്യോര്ത്താവിന്റെ മകനായ യൂദയെക്കുറിച്ചു പറഞ്ഞു.

70. Jesus answered them, Did I not choose you, the twelve? Yet one of you is a devil.

71. ഇവന് പന്തിരുവരില് ഒരുത്തന് എങ്കിലും അവനെ കാണിച്ചുകൊടുപ്പാനുള്ളവന് ആയിരുന്നു.

71. He was speaking of Judas son of Simon Iscariot, for he, though one of the twelve, was going to betray him.



Shortcut Links
യോഹന്നാൻ - John : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |