Acts - പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 | View All

1. പെന്തെക്കൊസ്തനാള് വന്നപ്പോള് എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു.
ലേവ്യപുസ്തകം 23:15-21, ആവർത്തനം 16:9-11

1. When the Feast of Pentecost came, they were all together in one place.

2. പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവര് ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു.

2. Without warning there was a sound like a strong wind, gale force--no one could tell where it came from. It filled the whole building.

3. അഗ്നി ജ്വാലപോലെ പിളര്ന്നിരിക്കുന്ന നാവുകള് അവര്ക്കും പ്രത്യക്ഷമായി അവരില് ഔരോരുത്തന്റെ മേല് പതിഞ്ഞു.

3. Then, like a wildfire, the Holy Spirit spread through their ranks,

4. എല്ലാവരുംപരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവര്ക്കും ഉച്ചരിപ്പാന് നല്കിയതുപോലെ അന്യഭാഷകളില് സംസാരിച്ചു തുടങ്ങി.

4. and they started speaking in a number of different languages as the Spirit prompted them.

5. അന്നു ആകാശത്തിന് കീഴുള്ള സകല ജാതികളില് നിന്നും യെരൂശലേമില് വന്നു പാര്ക്കുംന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാര് ഉണ്ടായിരുന്നു.

5. There were many Jews staying in Jerusalem just then, devout pilgrims from all over the world.

6. ഈ മുഴക്കം ഉണ്ടായപ്പോള് പുരുഷാരം വന്നു കൂടി, ഔരോരുത്തന് താന്താന്റെ ഭാഷയില് അവര് സംസാരിക്കുന്നതു കേട്ടു അമ്പരന്നു പോയി.

6. When they heard the sound, they came on the run. Then when they heard, one after another, their own mother tongues being spoken, they were thunderstruck.

7. എല്ലാവരും ഭ്രമിച്ചു ആശ്ചര്യപ്പെട്ടുഈ സംസാരിക്കുന്നവര് എല്ലാം ഗലീലക്കാര് അല്ലയോ?

7. They couldn't for the life of them figure out what was going on, and kept saying, 'Aren't these all Galileans?

8. പിന്നെ നാം ഔരോരുത്തന് ജനിച്ച നമ്മുടെ സ്വന്ത ഭാഷയില് അവര് സംസാരിച്ചു കേള്ക്കുന്നതു എങ്ങനെ?

8. How come we're hearing them talk in our various mother tongues?

9. പര്ത്ഥരും മേദ്യരും ഏലാമ്യരും മെസപ്പൊത്താമ്യയിലും യെഹൂദ്യയിലും കപ്പദോക്യയിലും

9. Parthians, Medes, and Elamites; Visitors from Mesopotamia, Judea, and Cappadocia, Pontus and Asia,

10. പൊന്തൊസിലും ആസ്യയിലും പ്രുഗ്യയിലും പംഫുല്യയിലും മിസ്രയീമിലും കുറേനെക്കു ചേര്ന്ന ലിബ്യാപ്രദേശങ്ങളിലും പാര്ക്കുംന്നവരും റോമയില് നിന്നു വന്നു പാര്ക്കുംന്നവരും യെഹൂദന്മാരും യെഹൂദ മതാനുസാരികളും ക്രേത്യരും അറബിക്കാരുമായ നാം

10. Phrygia and Pamphylia, Egypt and the parts of Libya belonging to Cyrene; Immigrants from Rome,

11. ഈ നമ്മുടെ ഭാഷകളില് അവര് ദൈവത്തിന്റെ വന് കാര്യങ്ങളെ പ്രസ്താവിക്കുന്നതു കേള്ക്കുന്നുവല്ലോ എന്നു പറഞ്ഞു.

11. both Jews and proselytes; Even Cretans and Arabs! 'They're speaking our languages, describing God's mighty works!'

12. എല്ലാവരും ഭ്രമിച്ചു ചഞ്ചലിച്ചു; ഇതു എന്തായിരിക്കും എന്നു തമ്മില് തമ്മില് പറഞ്ഞു.

12. Their heads were spinning; they couldn't make head or tail of any of it. They talked back and forth, confused: 'What's going on here?'

13. ഇവര് പുതു വീഞ്ഞു കുടിച്ചിരിക്കുന്നു എന്നു മറ്റു ചിലര് പരിഹസിച്ചു പറഞ്ഞു.

13. Others joked, 'They're drunk on cheap wine.'

14. അപ്പോള് പത്രൊസ് പതിനൊന്നുപേരോടുകൂടെ നിന്നുകൊണ്ടു ഉറക്കെ അവരോടു പറഞ്ഞതുയെഹൂദാപുരുഷന്മാരും യെരൂശലേമില് പാര്ക്കുംന്ന എല്ലാവരുമായുള്ളോരേ, ഇതു നിങ്ങള് അറിഞ്ഞിരിക്കട്ടെ; എന്റെ വാക്കു ശ്രദ്ധിച്ചുകൊള്വിന് .

14. That's when Peter stood up and, backed by the other eleven, spoke out with bold urgency: 'Fellow Jews, all of you who are visiting Jerusalem, listen carefully and get this story straight.

15. നിങ്ങള് ഊഹിക്കുന്നതുപോലെ ഇവര് ലഹരി പിടിച്ചവരല്ല; പകല് മൂന്നാംമണിനേരമേ ആയിട്ടുള്ളുവല്ലോ.

15. These people aren't drunk as some of you suspect. They haven't had time to get drunk--it's only nine o'clock in the morning.

16. ഇതു യോവേല് പ്രവാചകന് മുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാല്

16. This is what the prophet Joel announced would happen:

17. “അന്ത്യകാലത്തു ഞാന് സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൌവ്വനക്കാര് ദര്ശനങ്ങള് ദര്ശിക്കും; നിങ്ങളുടെ വൃദ്ധന്മാര് സ്വപ്നങ്ങള് കാണും.”
യോവേൽ 2:28-32

17. 'In the Last Days,' God says, 'I will pour out my Spirit on every kind of people: Your sons will prophesy, also your daughters; Your young men will see visions, your old men dream dreams.

18. എന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാന് ആ നാളുകളില് എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും.

18. When the time comes, I'll pour out my Spirit On those who serve me, men and women both, and they'll prophesy.

19. ഞാന് മീതെ ആകാശത്തില് അത്ഭുതങ്ങളും താഴെ ഭൂമിയില് അടയാളങ്ങളും കാണിക്കും; രക്തവും തീയും പുകയാവിയും തന്നേ.

19. I'll set wonders in the sky above and signs on the earth below, Blood and fire and billowing smoke,

20. കര്ത്താവിന്റെ വലുതും പ്രസിദ്ധവുമായ നാള് വരുംമുമ്പേ സൂര്യന് ഇരുളായും ചന്ദ്രന് രക്തമായും മാറിപ്പോകും.

20. the sun turning black and the moon blood-red, Before the Day of the Lord arrives, the Day tremendous and marvelous;

21. എന്നാല് കര്ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവന് ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു.”

21. And whoever calls out for help to me, God, will be saved.'

22. യിസ്രായേല് പുരുഷന്മാരേ, ഈ വചനം കേട്ടു കൊള്വിന് . നിങ്ങള് തന്നേ അറിയുംപോലെ ദൈവം അവനെക്കൊണ്ടു നിങ്ങളുടെ നടുവില് ചെയ്യിച്ച ശക്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു

22. 'Fellow Israelites, listen carefully to these words: Jesus the Nazarene, a man thoroughly accredited by God to you--the miracles and wonders and signs that God did through him are common knowledge--

23. ദൈവം നിങ്ങള്ക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിര്ണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങള് അവനെ അധര്മ്മികളുടെ കയ്യാല് തറെപ്പിച്ചു കൊന്നു;

23. this Jesus, following the deliberate and well-thought-out plan of God, was betrayed by men who took the law into their own hands, and was handed over to you. And you pinned him to a cross and killed him.

24. ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിര്ത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു.
2 ശമൂവേൽ 22:6, സങ്കീർത്തനങ്ങൾ 18:4, സങ്കീർത്തനങ്ങൾ 116:3

24. But God untied the death ropes and raised him up. Death was no match for him.

25. “ഞാന് കര്ത്താവിനെ എപ്പോഴും എന്റെ മുമ്പില് കണ്ടിരിക്കുന്നു; അവന് എന്റെ വലഭാഗത്തു ഇരിക്കയാല് ഞാന് കുലുങ്ങിപോകയില്ല. അതു കൊണ്ട് എന്റെ ഹൃദയം സന്തോഷിച്ചു, എന്റെ നാവു ആനന്ദിച്ചു, എന്റെ ജഡവും പ്രത്യാശയോടെ വസിക്കും.”
സങ്കീർത്തനങ്ങൾ 16:8-11

25. David said it all: I saw God before me for all time. Nothing can shake me; he's right by my side.

26. നീ എന്റെ പ്രാണനെ പാതാളത്തില് വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാന് സമ്മതിക്കയുമില്ല.

26. I'm glad from the inside out, ecstatic; I've pitched my tent in the land of hope.

27. നീ ജീവമാര്ഗ്ഗങ്ങളെ എന്നോടു അറിയിച്ചു; നിന്റെ സന്നിധിയില് എന്നെ സന്തോഷ പൂര്ണ്ണനാക്കും” എന്നു ദാവീദ് അവനെക്കുറിച്ചു പറയുന്നുവല്ലോ.

27. I know you'll never dump me in Hades; I'll never even smell the stench of death.

28. സഹോദരന്മാരായ പുരുഷന്മാരേ, ഗോത്രപിതാവായ ദാവീദിനെക്കുറിച്ച് അവന് മരിച്ചു അടക്കപ്പെട്ടു എന്നു എനിക്കു നിങ്ങളോടു ധൈര്യമായി പറയാം; അവന്റെ കല്ലറ ഇന്നുവരെ നമ്മുടെ ഇടയില് ഉണ്ടല്ലോ.

28. You've got my feet on the life-path, with your face shining sun-joy all around.

29. എന്നാല് അവന് പ്രവാചകന് ആകയാല് ദൈവം അവന്റെ കടിപ്രദേശത്തിന്റെ ഫലത്തില് നിന്ന് ഒരുത്തനെ അവന്റെ സിംഹാസനത്തില് ഇരുത്തും എന്നു തന്നോടു സത്യം ചെയ്ത് ഉറപ്പിച്ചു എന്നു അറഞ്ഞിട്ടു
1 രാജാക്കന്മാർ 2:10

29. 'Dear friends, let me be completely frank with you. Our ancestor David is dead and buried--his tomb is in plain sight today.

30. അവനെ പാതാളത്തില് വിട്ടുകളഞ്ഞില്ലഅവന്റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്നു ക്രിസ്തുവിന്റെ പുനരുത്ഥാനം മുമ്പുകൂട്ടി കണ്ടു പ്രസ്താവിച്ചു. ഈ യേശുവിനെ ദൈവം ഉയിര്ത്തെഴുന്നേല്പിച്ചു
2 ശമൂവേൽ 7:12-13, സങ്കീർത്തനങ്ങൾ 132:11, യിരേമ്യാവു 30:9

30. But being also a prophet and knowing that God had solemnly sworn that a descendant of his would rule his kingdom,

31. അതിന്നു ഞങ്ങള് എല്ലാവരും സാക്ഷികള് ആകുന്നു.
സങ്കീർത്തനങ്ങൾ 16:10

31. seeing far ahead, he talked of the resurrection of the Messiah--'no trip to Hades, no stench of death.'

32. അവന് ദൈവത്തിന്റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങള് ഈ കാണുകയും കേള്ക്കുകയും ചെയ്യുന്നത് പകര്ന്നുതന്നു,

32. This Jesus, God raised up. And every one of us here is a witness to it.

33. ദാവീദ് സ്വര്ഗ്ഗാരോഹണം ചെയ്തില്ലല്ലോ. എന്നാല് അവന്

33. Then, raised to the heights at the right hand of God and receiving the promise of the Holy Spirit from the Father, he poured out the Spirit he had just received. That is what you see and hear.

34. “ഞാന് നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം നീ എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കര്ത്താവു എന്റെ കാര്ത്താവിനോടു അരുളിച്ചെയ്തു” എന്നു പറയുന്നു.
സങ്കീർത്തനങ്ങൾ 110:1

34. For David himself did not ascend to heaven, but he did say, God said to my Master, 'Sit at my right hand

35. ആകയാല് നിങ്ങള് ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കര്ത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേല് ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.
സങ്കീർത്തനങ്ങൾ 110:1

35. Until I make your enemies a stool for resting your feet.'

36. ഇതു കേട്ടിട്ടു അവര് ഹൃദയത്തില് കുത്തുകൊണ്ടു പത്രൊസിനോടും ശേഷം അപ്പൊസ്തലന്മാരോടുംസഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങള് എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു.

36. 'All Israel, then, know this: There's no longer room for doubt--God made him Master and Messiah, this Jesus whom you killed on a cross.'

37. പത്രൊസ് അവരോടുനിങ്ങള് മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഔരോരുത്തന് യേശുക്രിസ്തുവിന്റെ നാമത്തില് സ്നാനം ഏല്പിന് ; എന്നാല് പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.

37. Cut to the quick, those who were there listening asked Peter and the other apostles, 'Brothers! Brothers! So now what do we do?'

38. വാഗ്ദത്തം നിങ്ങള്ക്കും നിങ്ങളുടെ മക്കള്ക്കും നമ്മുടെ ദൈവമായ കര്ത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവര്ക്കും ഉള്ളതല്ലോ എന്നു പറഞ്ഞു.

38. Peter said, 'Change your life. Turn to God and be baptized, each of you, in the name of Jesus Christ, so your sins are forgiven. Receive the gift of the Holy Spirit.

39. മറ്റു പല വാക്കുകളാലും അവന് സാക്ഷ്യം പറഞ്ഞു അവരെ പ്രബോധിപ്പിച്ചു; ഈ വക്രതയുള്ള തലമുറയില്നിന്നു രക്ഷിക്കപ്പെടുവിന് എന്നു പറഞ്ഞു.
യോവേൽ 2:32

39. The promise is targeted to you and your children, but also to all who are far away--whomever, in fact, our Master God invites.'

40. അവന്റെ വാക്കു കൈക്കൊണ്ടവര് സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേര് അവരോടു ചേര്ന്നു.
ആവർത്തനം 32:5, സങ്കീർത്തനങ്ങൾ 78:8, സങ്കീർത്തനങ്ങൾ 89:3-4

40. He went on in this vein for a long time, urging them over and over, 'Get out while you can; get out of this sick and stupid culture!'

41. അവര് അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാര്ത്ഥന കഴിച്ചും പോന്നു.

41. That day about three thousand took him at his word, were baptized and were signed up.

42. എല്ലാവര്ക്കും ഭയമായി; അപ്പൊസ്തലന്മാരാല് ഏറിയ അത്ഭുതങ്ങളും അടയാളങ്ങളും നടന്നു.

42. They committed themselves to the teaching of the apostles, the life together, the common meal, and the prayers.

43. വിശ്വസിച്ചവര് എല്ലാവരും ഒരുമിച്ചിരുന്നു

43. Everyone around was in awe--all those wonders and signs done through the apostles!

44. സകലവും പൊതുവക എന്നു എണ്ണുകയും ജന്മഭൂമികളും വസ്തുക്കളും വിറ്റു അവനവന്നു ആവശ്യം ഉള്ളതുപോലെ എല്ലാവര്ക്കും പങ്കിടുകയും,

44. And all the believers lived in a wonderful harmony, holding everything in common.

45. ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തില് കൂടിവരികയും വീട്ടില് അപ്പം നുറുക്കിക്കൊണ്ടു ഉല്ലാസവും ഹൃദയപരമാര്ത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും ദൈവത്തെ സ്തുതിക്കയും സകല ജനത്തിന്റെയും കൃപ അനുഭവിക്കയും ചെയ്തു. കര്ത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേര്ത്തുകൊണ്ടിരുന്നു.

45. They sold whatever they owned and pooled their resources so that each person's need was met.



Shortcut Links
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |