1 Corinthians - 1 കൊരിന്ത്യർ 14 | View All

1. സ്നേഹം ആചരിപ്പാന് ഉത്സാഹിപ്പിന് ! ആത്മികവരങ്ങളും വിശേഷാല് പ്രവചനവരവും വാഞ്ഛിപ്പിന് .

1. Follow the way of love and eagerly desire spiritual gifts, especially the gift of prophecy.

2. അന്യഭാഷയില് സംസാരിക്കുന്നവന് മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവന് ആത്മാവില് മര്മ്മങ്ങളെ സംസാരിക്കുന്നു.

2. For anyone who speaks in a tongue does not speak to men but to God. Indeed, no one understands him; he utters mysteries with his spirit.

3. പ്രവചിക്കുന്നവനോ ആത്മികവര്ദ്ധനെക്കും പ്രബോധനത്തിന്നും ആശ്വാസത്തിന്നുമായി മനുഷ്യരോടു സംസാരിക്കുന്നു.

3. But everyone who prophesies speaks to men for their strengthening, encouragement and comfort.

4. അന്യഭാഷയില് സംസാരിക്കുന്നവന് തനിക്കുതാന് ആത്മികവര്ദ്ധന വരുത്തുന്നു; പ്രവചിക്കുന്നവന് സഭെക്കു ആത്മികവര്ദ്ധന വരുത്തുന്നു.

4. He who speaks in a tongue edifies himself, but he who prophesies edifies the church.

5. നിങ്ങള് എല്ലാവരും അന്യഭാഷകളില് സംസാരിക്കേണം എന്നും വിശേഷാല് പ്രവചിക്കേണം എന്നും ഞാന് ഇച്ഛിക്കുന്നു. അന്യഭാഷകളില് സംസാരിക്കുന്നവന് സഭെക്കു ആത്മികവര്ദ്ധന ലഭിക്കേണ്ടതിന്നു വ്യാഖ്യാനിക്കുന്നില്ലെങ്കില് പ്രവചിക്കുന്നവന് അവനെക്കാള് വലിയവന് .
സംഖ്യാപുസ്തകം 11:29

5. I would like every one of you to speak in tongues, but I would rather have you prophesy. He who prophesies is greater than one who speaks in tongues, unless he interprets, so that the church may be edified.

6. സഹോദരന്മാരേ, ഞാന് വെളിപ്പാടായിട്ടോ ജ്ഞാനമായിട്ടോ പ്രവചനമായിട്ടോ ഉപദേശമായിട്ടോ നിങ്ങളോടു സംസാരിക്കാതെ അന്യഭാഷകളില് സംസാരിച്ചുകൊണ്ടു നിങ്ങളുടെ അടുക്കല് വന്നാല് നിങ്ങള്ക്കു എന്തു പ്രയോജനം വരും?

6. Now, brothers, if I come to you and speak in tongues, what good will I be to you, unless I bring you some revelation or knowledge or prophecy or word of instruction?

7. കുഴല്, വീണ എന്നിങ്ങനെ നാദം കൊടുക്കുന്ന നിര്ജ്ജീവസാധനങ്ങള് തന്നേയും നാദഭേദം കാണിക്കാഞ്ഞാല് ഊതിയതോ മീട്ടിയതോ എന്തെന്നു എങ്ങനെ അറിയും?

7. Even in the case of lifeless things that make sounds, such as the flute or harp, how will anyone know what tune is being played unless there is a distinction in the notes?

8. കാഹളം തെളിവില്ലാത്ത നാദം കൊടുത്താല് പടെക്കു ആര് ഒരുങ്ങും?

8. Again, if the trumpet does not sound a clear call, who will get ready for battle?

9. അതുപോലെ നിങ്ങളും നാവുകൊണ്ടു തെളിവായ വാക്കു ഉച്ചരിക്കാഞ്ഞാല് സംസാരിക്കുന്നതു എന്തെന്നു എങ്ങനെ അറിയും? നിങ്ങള് കാറ്റിനോടു സംസാരിക്കുന്നവര് ആകുമല്ലോ.

9. So it is with you. Unless you speak intelligible words with your tongue, how will anyone know what you are saying? You will just be speaking into the air.

10. ലോകത്തില് വിവിധ ഭാഷകള് അനവധി ഉണ്ടു; അവയില് ഒന്നും തെളിവില്ലാത്തതല്ല.

10. Undoubtedly there are all sorts of languages in the world, yet none of them is without meaning.

11. ഞാന് ഭാഷ അറിയാഞ്ഞാല് സംസാരിക്കുന്നവന്നു ഞാന് ബര്ബ്ബരന് ആയിരിക്കും; സംസാരിക്കുന്നവന് എനിക്കും ബര്ബ്ബരന് ആയിരിക്കും.

11. If then I do not grasp the meaning of what someone is saying, I am a foreigner to the speaker, and he is a foreigner to me.

12. അവ്വണ്ണം നിങ്ങളും ആത്മവരങ്ങളെക്കുറിച്ചു വാഞ്ഛയുള്ളവരാകയാല് സഭയുടെ ആത്മിക വര്ദ്ധനെക്കായി സഫലന്മാര് ആകുവാന് ശ്രമിപ്പിന് .

12. So it is with you. Since you are eager to have spiritual gifts, try to excel in gifts that build up the church.

13. അതുകൊണ്ടു അന്യഭാഷയില് സംസാരിക്കുന്നവന് വ്യാഖ്യാനവരത്തിന്നായി പ്രാര്ത്ഥിക്കട്ടെ.

13. For this reason anyone who speaks in a tongue should pray that he may interpret what he says.

14. ഞാന് അന്യഭാഷയില് പ്രാര്ത്ഥിക്കുന്നു എങ്കില് എന്റെ ആത്മാവു പ്രാര്ത്ഥിക്കുന്നു; എന്റെ ബുദ്ധിയോ അഫലമായിരിക്കുന്നു.

14. For if I pray in a tongue, my spirit prays, but my mind is unfruitful.

15. ആകയാല് എന്തു? ഞാന് ആത്മാവുകൊണ്ടു പ്രാര്ത്ഥിക്കും; ബുദ്ധികൊണ്ടും പ്രാര്ത്ഥിക്കും; ആത്മാവുകൊണ്ടു പാടും; ബുദ്ധികൊണ്ടും പാടും.

15. So what shall I do? I will pray with my spirit, but I will also pray with my mind; I will sing with my spirit, but I will also sing with my mind.

16. അല്ല, നീ ആത്മാവുകൊണ്ടു സ്തോത്രം ചൊല്ലിയാല് ആത്മവരമില്ലാത്തവന് നീ പറയുന്നതു തിരിയാതിരിക്കെ നിന്റെ സ്തോത്രത്തിന്നു എങ്ങനെ ആമേന് പറയും?

16. If you are praising God with your spirit, how can one who finds himself among those who do not understand say 'Amen' to your thanksgiving, since he does not know what you are saying?

17. നീ നന്നായി സ്തോത്രം ചൊല്ലുന്നു സത്യം; മറ്റവന്നു ആത്മികവര്ദ്ധന വരുന്നില്ലതാനും.

17. You may be giving thanks well enough, but the other man is not edified.

18. നിങ്ങളെല്ലാവരിലും അധികം ഞാന് അന്യഭാഷകളില് സംസാരിക്കുന്നതുകൊണ്ടു ഞാന് ദൈവത്തെ സ്തുതിക്കുന്നു.

18. I thank God that I speak in tongues more than all of you.

19. എങ്കിലും സഭയില് പതിനായിരം വാക്കു അന്യഭാഷയില് സംസാരിക്കുന്നതിനെക്കാള് അധികം മറ്റുള്ളവരെയും പഠിപ്പിക്കേണ്ടതിന്നു ബുദ്ധികൊണ്ടു അഞ്ചുവാക്കു പറവാന് ഞാന് ഇച്ഛിക്കുന്നു.

19. But in the church I would rather speak five intelligible words to instruct others than ten thousand words in a tongue.

20. സഹോദരന്മാരേ, ബുദ്ധിയില് കുഞ്ഞുങ്ങള് ആകരുതു; തിന്മെക്കു ശിശുക്കള് ആയിരിപ്പിന് ; ബുദ്ധിയിലോ മുതിര്ന്നവരാകുവിന് .

20. Brothers, stop thinking like children. In regard to evil be infants, but in your thinking be adults.

21. “അന്യഭാഷകളാലും അന്യന്മാരുടെ അധരങ്ങളാലും ഞാന് ഈ ജനത്തോടു സംസാരിക്കും എങ്കിലും അവര് എന്റെ വാക്കു കേള്ക്കയില്ല എന്നു കര്ത്താവു അരുളിച്ചെയ്യുന്നു” എന്നു ന്യായപ്രമാണത്തില് എഴുതിയിരിക്കുന്നു.
യെശയ്യാ 28:11-12

21. In the Law it is written: 'Through men of strange tongues and through the lips of foreigners I will speak to this people, but even then they will not listen to me,' says the Lord.

22. അതുകൊണ്ടു അന്യഭാഷകള് അടയാളമായിരിക്കുന്നതു വിശ്വാസികള്ക്കല്ല, അവിശ്വാസികള്ക്കത്രേ; പ്രവചനമോ അവിശ്വാസികള്ക്കല്ല, വിശ്വാസികള്ക്കു തന്നേ.

22. Tongues, then, are a sign, not for believers but for unbelievers; prophecy, however, is for believers, not for unbelievers.

23. സഭ ഒക്കെയും ഒരുമിച്ചുകൂടി എല്ലാവരും അന്യഭാഷകളില് സംസാരിക്കുന്നു എങ്കില് ആത്മവരമില്ലാത്തവരോ അവിശ്വാസികളോ അകത്തു വന്നാല് നിങ്ങള്ക്കു ഭ്രാന്തുണ്ടു എന്നു പറകയില്ലയോ?

23. So if the whole church comes together and everyone speaks in tongues, and some who do not understand or some unbelievers come in, will they not say that you are out of your mind?

24. എല്ലാവരും പ്രവചിക്കുന്നു എങ്കിലോ അവിശ്വാസിയോ ആത്മവരമില്ലാത്തവനോ അകത്തു വന്നാല് എല്ലാവരുടെ വാക്കിനാലും അവന്നു പാപബോധം വരും; അവന് എല്ലാവരാലും വിവേചിക്കപ്പെടും.

24. But if an unbeliever or someone who does not understand comes in while everybody is prophesying, he will be convinced by all that he is a sinner and will be judged by all,

25. അവന്റെ ഹൃദയരഹസ്യങ്ങളും വെളിപ്പെട്ടുവരും; അങ്ങനെ അവന് കവിണ്ണുവീണു, ദൈവം വാസ്തവമായി നിങ്ങളുടെ ഇടയില് ഉണ്ടു എന്നു ഏറ്റുപറഞ്ഞു ദൈവത്തെ നമസ്കരിക്കും.
യെശയ്യാ 45:14, ദാനീയേൽ 2:47, സെഖർയ്യാവു 8:23

25. and the secrets of his heart will be laid bare. So he will fall down and worship God, exclaiming, 'God is really among you!'

26. ആകയാല് എന്തു? സഹോദരന്മാരേ, നിങ്ങള് കൂടിവരുമ്പോള് ഔരോരുത്തന്നു സങ്കീര്ത്തനം ഉണ്ടു, ഉപദേശം ഉണ്ടു, വെളിപ്പാടു ഉണ്ടു, അന്യഭാഷ ഉണ്ടു, വ്യഖ്യാനം ഉണ്ടു, സകലവും ആത്മികവര്ദ്ധനെക്കായി ഉതകട്ടെ.

26. What then shall we say, brothers? When you come together, everyone has a hymn, or a word of instruction, a revelation, a tongue or an interpretation. All of these must be done for the strengthening of the church.

27. അന്യഭാഷയില് സംസാരിക്കുന്നു എങ്കില് രണ്ടു പേരോ ഏറിയാല് മൂന്നുപേരോ ആകട്ടെ; അവര് ഔരോരുത്തനായി സംസാരിക്കയും ഒരുവന് വ്യാഖ്യാനിക്കയും ചെയ്യട്ടെ.

27. If anyone speaks in a tongue, two-- or at the most three-- should speak, one at a time, and someone must interpret.

28. വ്യാഖ്യാനി ഇല്ലാഞ്ഞാല് അന്യഭാഷക്കാരന് സഭയില് മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കട്ടെ.

28. If there is no interpreter, the speaker should keep quiet in the church and speak to himself and God.

29. പ്രവാചകന്മാര് രണ്ടു മൂന്നു പേര് സംസാരിക്കയും മറ്റുള്ളവര് വിവേചിക്കയും ചെയ്യട്ടെ.

29. Two or three prophets should speak, and the others should weigh carefully what is said.

30. ഇരിക്കുന്നവനായ മറ്റൊരുവന്നു വെളിപ്പാടുണ്ടായാലോ ഒന്നാമത്തവന് മിണ്ടാതിരിക്കട്ടെ.

30. And if a revelation comes to someone who is sitting down, the first speaker should stop.

31. എല്ലാവരും പഠിപ്പാനും എല്ലാവര്ക്കും പ്രബോധനം ലഭിപ്പാനുമായി നിങ്ങള്ക്കു എല്ലാവര്ക്കും ഔരോരുത്തനായി പ്രവചിക്കാമല്ലോ.

31. For you can all prophesy in turn so that everyone may be instructed and encouraged.

32. പ്രവാചകന്മാരുടെ ആത്മാക്കള് പ്രവാചകന്മാര്ക്കും കീഴടങ്ങിയിരിക്കുന്നു.

32. The spirits of prophets are subject to the control of prophets.

33. ദൈവം കലക്കത്തിന്റെ ദൈവമല്ല സമാധാനത്തിന്റെ ദൈവമത്രേ.

33. For God is not a God of disorder but of peace. As in all the congregations of the saints,

34. വിശുദ്ധന്മാരുടെ സര്വ്വസഭകളിലും എന്നപോലെ സ്ത്രീകള് സഭായോഗങ്ങളില് മിണ്ടാതിരിക്കട്ടെ; ന്യായപ്രമാണവും പറയുന്നതുപോലെ കീഴടങ്ങിയിരിപ്പാനല്ലാതെ സംസാരിപ്പാന് അവര്ക്കും അനുവാദമില്ല.

34. women should remain silent in the churches. They are not allowed to speak, but must be in submission, as the Law says.

35. അവര് വല്ലതും പഠിപ്പാന് ഇച്ഛിക്കുന്നു എങ്കില് വീട്ടില്വെച്ചു ഭര്ത്താക്കന്മാരോടു ചോദിച്ചുകൊള്ളട്ടേ; സ്ത്രീ സഭയില് സംസാരിക്കുന്നതു അനുചിതമല്ലോ.

35. If they want to inquire about something, they should ask their own husbands at home; for it is disgraceful for a woman to speak in the church.

36. ദൈവവചനം നിങ്ങളുടെ ഇടയില്നിന്നോ പുറപ്പെട്ടതു? അല്ല, നിങ്ങള്ക്കു മാത്രമോ വന്നതു?

36. Did the word of God originate with you? Or are you the only people it has reached?

37. താന് പ്രവാചകന് എന്നോ ആത്മികന് എന്നോ ഒരുത്തന്നു തോന്നുന്നു എങ്കില്, ഞാന് നിങ്ങള്ക്കു എഴുതുന്നതു കര്ത്താവിന്റെ കല്പന ആകുന്നു എന്നു അവന് അറിഞ്ഞുകൊള്ളട്ടെ.

37. If anybody thinks he is a prophet or spiritually gifted, let him acknowledge that what I am writing to you is the Lord's command.

38. ഒരുവന് അറിയുന്നില്ലെങ്കില് അവന് അറിയാതിരിക്കട്ടെ.

38. If he ignores this, he himself will be ignored.

39. അതുകൊണ്ടു സഹോദരന്മാരേ, പ്രവചനവരം വാഞ്ഛിപ്പിന് ; അന്യഭാഷകളില് സംസാരിക്കുന്നതു വിലക്കുകയുമരുതു. സകലവും ഉചിതമായും ക്രമമായും നടക്കട്ടെ.

39. Therefore, my brothers, be eager to prophesy, and do not forbid speaking in tongues.



Shortcut Links
1 കൊരിന്ത്യർ - 1 Corinthians : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |